Search
  • Follow NativePlanet
Share
» »മുംബൈയിൽ ഉള്ളവര്‍ക്ക് പോകാന്‍ ഒരു മിനി ശബരിമല!

മുംബൈയിൽ ഉള്ളവര്‍ക്ക് പോകാന്‍ ഒരു മിനി ശബരിമല!

By Maneesh

മലയാളികള്‍ക്ക് മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ആളുകള്‍ക്കും ശബരിമലയേക്കുറിച്ചും അവിടെ കുടികൊള്ളുന്ന അയ്യപ്പനെക്കുറിച്ചും അറിയാം. അത്രയ്ക്ക് പേരുകേട്ടതാണ് പത്തനംതിട്ട ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ശബരിമലയിലെ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം. മണ്ഡല കാലത്ത് ദശലക്ഷക്കണക്കിന് ഭക്തരാണ് ദര്‍ശന പുണ്യം തേടി ഇവിടെ എത്തുന്നത്. ഇനി പറഞ്ഞ് വരുന്നത് ശബരിമലയേക്കുറിച്ചല്ല. മുംബൈയിലുള്ള മറ്റൊരു ക്ഷേത്രത്തെക്കുറിച്ചാണ്. ശബരിമലയുടെ ഒരു ചെറുപതിപ്പ് എന്ന് വേണമെങ്കില്‍ പറയാം അതിനാലാണ് ഈ ക്ഷേത്രം മിനി ശബരിമല എന്ന് അറിയപ്പെടുന്നത്. ശബരിമലയില്‍ നടക്കുന്ന ഏല്ലാവിധ പൂജകളും ഇവിടെ നടത്താറുണ്ടെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

കഞ്ചൂര്‍മാര്‍ഗിലെ, മലനിരകളാല്‍ ചുറ്റപ്പെട്ട സുന്ദരഭൂമിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പലകാരണങ്ങളാല്‍ തകര്‍ന്നടിഞ്ഞ് നാശവിഷ്ടമായ ഈ ക്ഷേത്രം 1960ല്‍ ആണ് പുതുക്കി പണിതത്. ഈ ക്ഷേത്രത്തിന്‍റെ ഇടത് വലത് ഭാഗങ്ങളിലായി ശ്രീ ഗണേശ ക്ഷേത്രവും ദേവി ഭുവനേശ്വരി ക്ഷേത്രവും പിന്നീട് നിര്‍മ്മിക്കപ്പെട്ടു.

ഇവിടുത്തെ പൂജകളും ഹോമങ്ങളും തന്ത്രവിധിപ്രകാരം നടത്തുന്നതിന്‌ യോഗ്യരായ കേരളത്തില്‍ നിന്നുള്ള മേല്‍ശാന്തിയെയും സഹായികളെയുമാണ് ഇവിടെ നിയമിച്ചിരിക്കുന്നത്.

അയ്യപ്പന്‍റെ ജന്മദിനമായാ പൈങ്കുനി ഉത്രം കൂടാതെ, ഓണം, ഗണേഷ് ചതുര്‍ത്തി, വിജയ ദശമി, ദീപാവലി തുടങ്ങി ഒരു വിധം എല്ലാ ഹൈന്ദവ അഘോഷങ്ങളും ഇവിടെ നടക്കാറുണ്ട്.

മണ്ഡല മകര വിളക്ക്

ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആഘോഷമാണ് മണ്ഡല മകരവിളക്ക്. സംഗീത സാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ ആഘോഷിക്കപ്പെടുന്ന ഈ ആഘോഷം നവംബര്‍ മാസം പകുതിയോടെ ആരംഭിച്ച് ജനുവരി പകുതിയോടെയാണ് അവസാനിക്കുന്നത്.

ശബരിമലയില്‍ പോകാന്‍ സമയം കിട്ടാത്ത മുംബൈ മലയാളികള്‍ക്ക് ഒരു അനുഗ്രഹം തന്നെയാണ് ഈ ക്ഷേത്രം. പ്രായഭേദമന്യേ സ്ത്രീകള്‍ക്കും ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താം.

മുംബൈയിൽ ഉള്ളവര്‍ക്ക് പോകാന്‍ ഒരു മിനി ശബരിമല!

ക്ഷേത്രകാര്യങ്ങള്‍ക്ക് പുറമേ സാമൂഹിക സേവനങ്ങളിലും ഇവിടുത്തെ ക്ഷേത്ര ഭാരവാഹികള്‍ തല്‍പരരാണ്. ഇവിടെ എത്തുന്ന ഭക്തര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ ഇത്തരം സാമൂഹിക സേവനങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. അതിന് കഴിയാത്തവര്‍ക്ക് ഇവരെ സാമ്പത്തികമായും സഹായിക്കാന്‍ കഴിയും. ഇങ്ങനെ കിട്ടുന്ന തുക പാവങ്ങളുടെ ചികിത്സാ സാഹയങ്ങള്‍ക്കാണ് ഉപയോഗിക്കാറ്.

താമസ സൗകര്യങ്ങള്‍

മിനി ശബരിമല ക്ഷേത്രത്തിന് സമീപത്തായി നിരവധി ഹോട്ടലുകള്‍ ലഭ്യമാണ് ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള ഹോട്ടലാണ് തേടുന്നതെങ്കില്‍ ദി ലളിത് മുംബൈ (The Lalit Mumbai) ആണ് അടുത്തുള്ള ഹോട്ടല്‍. ക്ഷേത്രത്തില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയായുള്ള ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത് സഹര്‍ ഇന്‍റര്‍ നാഷണല്‍ വിമാനത്താവളത്തിന് അടുത്തായിട്ടാണ്.

ഫോര്‍ സ്റ്റാര്‍ സൗകര്യമുള്ള സണ്‍ എന്‍ സാന്‍റ് (Sun N Sand) ആണ് സമീപത്തുള്ള മറ്റൊരു ഹോട്ടല്‍. 14 കിലോമീറ്റര്‍ ആണ് ഈ ഹോട്ടലില്‍ നിന്ന് ഇവിടേയ്ക്കുള്ള ദൂരം.

മുംബൈയിൽ ഉള്ളവര്‍ക്ക് പോകാന്‍ ഒരു മിനി ശബരിമല!

ക്ഷേത്രത്തിന് 8 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന വാട്ടര്‍ സ്റ്റോണ്‍(Waterstones) ഹോട്ടല്‍ ആണ് മറ്റൊരു പ്രമുഖ ഹോട്ടല്‍. സ്റ്റാര്‍ ഹോട്ടല്‍ അല്ലെങ്കിലും മികച്ച ഒരു ഹോട്ടല്‍ തന്നെയാണ് ഇത്.

എങ്ങനെ എത്തിച്ചേരാം

മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയായാണ് മിനി ശബരിമല സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ബസ് മാര്‍ഗമോ, ടാക്സി പിടിച്ചോ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കഞ്ചൂര്‍ മാര്‍ഗില്‍ എത്തിച്ചേരാം.

ബാംഗ്ലൂരില്‍ നിന്ന് പോകുമ്പോള്‍

ബാംഗ്ലൂരിലുള്ളവര്‍ക്ക് വസന്ത നഗറിലുള്ള ഇന്ത്യന്‍ എക്സ്പ്രസ് ബസ് സ്റ്റോപ്പില്‍ നിന്ന് ഇവിടേക്ക് ബസ് ലഭ്യമാണ്.

ട്രെയിനില്‍ ആണ് യാത്രയെങ്കില്‍ ഛത്രപതി ശിവജി ടെര്‍മിനല്‍ ആണ് അടുത്തുള്ള പ്രധാന റെയില്‍വെ സ്റ്റേഷന്‍. മിനി ശബരിമലയില്‍ നിന്ന് ഏകദേശം 29 കിലോമീറ്റര്‍ ദൂരം ഉണ്ടാകും ഇവിടേയ്ക്ക്. കഞ്ചൂര്‍ മാര്‍ഗില്‍ റെയില്‍വെ സ്റ്റേഷന്‍ ഉണ്ടെങ്കിലും വിദൂര സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിനുകള്‍ ലഭ്യമല്ല.

കാഴ്ചകള്‍

ഈസ്റ്റ് സെന്‍ട്രല്‍ മുംബൈയുടെ പ്രാന്തപ്രദേശമായ കഞ്ചൂര്‍ മാര്‍ഗില്‍ ഒന്ന് രണ്ട് ഷോപ്പിംഗ് മാളുകള്‍ അല്ലാതെ സഞ്ചാരികളെ ആകര്‍ഷിപ്പിക്കതക്കതായി ഒന്നുമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X