Search
  • Follow NativePlanet
Share
» »യഥാർഥ താജ് മഹലിനെ കടത്തിവെട്ടും ഈ കുഞ്ഞന്‍ താജ് മഹലിന്‍റെ കഥ

യഥാർഥ താജ് മഹലിനെ കടത്തിവെട്ടും ഈ കുഞ്ഞന്‍ താജ് മഹലിന്‍റെ കഥ

കഥകളേറെ വ്യത്യസ്ഥമാണെങ്കിലും അതിൽ തിങ്ങി നിൽക്കുന്ന സ്നേഹത്തിന്റെ അടയാളം കുറിക്കുന്ന മറ്റൊരു കഥയുണ്ട്. ഔറംഗാബാദിലെ മിനി താജ്മഹലിന്‍റേതാണത്...

സഞ്ചാരികൾക്കിടയിൽ താജ് മഹൽ എന്ന പേരു മാത്രം മതി നമ്മുടെ രാജ്യത്തെ തിരിച്ചറിയുവാൻ. ഇതിലും മനോഹരമായ യരു പ്രണയ കാവ്യം രചിക്കുവാൻ വയ്യെന്ന മട്ടിൽ തലയുയർത്തി നിൽക്കുന്ന താജ് മഹൽ എന്നും സന്ദർശകർക്ക് അത്ഭുതങ്ങൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. അഭിമാനത്തോടെ നില്‍ക്കുവാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പലതായെങ്കിലും ആ കെട്ടിനും മട്ടിനും ഒരു മാറ്റവുമില്ല.
പ്രണയത്തിന്റെ സ്മാരകമായ താജ് മഹലിനെ അനുകരിക്കുവാനുള്ള ശ്രമങ്ങൾ പലയിടങ്ങളിലും പലതവണ നടന്നിട്ടുണ്ട്. പലയിടത്തും പ്രണയവും സ്നേഹവും തന്നെയായിരുന്നു മറ്റ് താജ്മഹലുകൾ നിർമ്മിക്കുവാനുള്ള കാരണവും. കഥകളേറെ വ്യത്യസ്ഥമാണെങ്കിലും അതിൽ തിങ്ങി നിൽക്കുന്ന സ്നേഹത്തിന്റെ അടയാളം കുറിക്കുന്ന മറ്റൊരു കഥയുണ്ട്. ഔറംഗാബാദിലെ മിനി താജ്മഹലിന്‍റേതാണത്...

സ്നേഹത്തിൽ നല്കിയ വാഗ്ദാനം

സ്നേഹത്തിൽ നല്കിയ വാഗ്ദാനം

സ്നേഹത്തിൽ നിൽക്കുമ്പോൾ ഏറ്റവുമധികം നല്കുന്നത് വാഗ്ജാനങ്ങളായിരിക്കും. പാലിക്കുവാൻ കഴിയുമോ ഇല്ലയോ എന്നു പോലും ആലോചിക്കാതെ ന്ലകുന്ന വാഗ്ദാനങ്ങൾ പലരും പിന്നീട് ഓർമ്മിക്കാറുപോലുമില്ല. എന്നാൽ അവിടെയാണ് ഈ പ്രായമായ മനുഷ്യൻ വ്യത്യസ്ഥനാകുന്നത്. തന്റെ പ്രിയപ്പെട്ട ഭാര്യയോടു താൻ മരിക്കുന്നതിനു മുന്നേ ഒരു താജ്മഹൽ തന്നെ കെട്ടിത്തരാം കെട്ടിത്തരാം എന്നു പറഞ്ഞത് വെറുമൊരു വാഗ്ദാനം മാത്രമായി ഈ മനുഷ്യന് മാറ്റി വയ്ക്കാമായിരുന്നു. എന്നാൽ അതല്ല തന്‍റെ എളിയ സ്വരുക്കൂട്ടലുകളിൽ ഭാര്യയ്ക്കായി ഒരു താജ്മഹൽ നിർമ്മിക്കാം എന്നു പറഞ്ഞത് പൂര്‍ത്തിയാക്കുവാനുള്ള ഓട്ടത്തിലാണ് ഈ മനുഷ്യൻ.

ആരാണിത്

ആരാണിത്

ഭാര്യയ്ക്കായി ഒരു താജ്മഹൽ തന്നെ നിർമ്മിക്കാം എന്നു പറഞ്ഞ ഈ മനുഷ്യൻ ആരാണെന്നല്ലേ? നിങ്ങൾ കരുതുപോലെ ഒരു കോടീശ്വരനോ ഭൂവുടമയോ ഒന്നുമല്ല ഇദ്ദേഹം. ഉത്തർ പ്രദേശിലെ ബുലാന്ദ്ഷാർ എന്ന പട്ടണത്തിലെ കേസർ കലാൻ എന്ന പ്രദേശത്ത് ജീവിച്ചിരുന്ന ഒരു സാധാരണക്കാരനായ പോസ്റ്റ് മാസ്റ്റർ മാത്രമാണിത്. 80നു മുകളിൽ പ്രായമുള്ള ഇദ്ദേഹത്തിന് പറയത്തക്ക സമ്പാദ്യങ്ങളോ മറ്റോ ഒന്നുമില്ലായിരുന്നു,

ഫൈസുൽ ഹസൻ ഖാദ്രി

ഫൈസുൽ ഹസൻ ഖാദ്രി

ഫൈസുൽ ഹസൻ ഖാദ്രി ജീവിച്ചിരുന്നതു തന്നെ തന്‍റെ ഭാര്യയുെ ഓർമ്മയ്ക്കായി ഒരു ചെറിയ താജ് മഹൽ നിർമ്മിക്കണം എന്ന ആശയിലാണ്. അതിനായി ഇതുവരെയുണ്ടായിരുന്ന സമ്പാദ്യങ്ങളും ഭൂമിയും ഭാര്യയുടെ ആഭരണങ്ങളുമെല്ലാം ഇതിനായി ചിലവഴിച്ചുവെങ്കിലും നിർമ്മാണം പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ല. 1953 ൽ വിവാഹിതരായ ഇവർ 2011 ൽ ഭാര്യയുടെ മരണം വരെ മനോഹരമായ കുടുംബ ജീവിതമായിരുന്നു നയിച്ചിരുന്നത്. 2011 ൽ തൊണ്ടയിൽ ക്യാൻസർ വന്നാണ് ഭാര്യ മരിക്കുന്നത്. മരണം അദ്ദേഹത്തിെ വല്ലാതെ പിടിച്ചുലച്ചുവെങ്കിലും പിന്നീടുള്ല ജീവിതം ഭാര്യയുടെ ഓർമ്മകൾ സൂക്ഷിക്കുവാനായി താജ്മഹൽ നിർമ്മിക്കണം എന്ന ലക്ഷ്യത്തിലായിരുന്നു.

ഇതുവരെ 11 ലക്ഷം രൂപ

ഇതുവരെ 11 ലക്ഷം രൂപ

ഇന്നു കാണുന്ന ഈ താജ് മഹലിന്‍റെ രൂപം നിർമ്മിക്കുവാനായി ഏകദേശം 11 ലക്ഷത്തോളം രൂപ ഇദ്ദേഹം മുടക്കിയിട്ടുണ്ട്. എന്നാൽ മാര്‍ബിൾ പതിപ്പിക്കുന്നതൊക്കം പണികൾ ഇനിയും ബാക്കിയാണ്. ഫൈസുൽ ഹസൻ ഖാദ്രിയുടെ കഥയറിഞ്ഞ മുൻ ഉത്തർ പ്രദേ‌ശ് മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും സ്നേഹപൂർവ്വം ഖാദ്രി അത് നിരസിക്കുകയായിരുന്നു. ആ പണത്തിന് ഗ്രാമത്തിൽ ഒരു സ്കൂൾ നിർമ്മിക്കുവാനാണ് അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടത്. അംഗീകാരമുള്ള ആ സ്കൂളിനായി തന്‍റെ ഭൂമി വിറ്റ അവസാന പണവും മുടക്കുവാന്‍ അദ്ദേഹം തയ്യാറായി.

അപ്രതീക്ഷിത മരണം

അപ്രതീക്ഷിത മരണം

താജ്മഹല്‍ നിര്‍മ്മാണം തുടങ്ങിയപ്പോൾ മുതൽ നാട്ടിലെ താരം തന്നെയാണ് ഇദ്ദേഹം. അടുത്ത പ്രദേശങ്ങളിൽ നിന്നുള്ളവരുംഗ്രാമീണരും ഈ താജ്മഹൽ കാണുവാനായി ഇവിടെ എത്തയിരുന്നു. അതിനിടെ തന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനു മുന്‍പായി രണ്ടു വർഷങ്ങൾക്കു മുൻപ് ഉത്തർ പ്രദേശിൽ നടന്ന ഒരു വാഹനാപകടത്തിൽ ഇദ്ദേഹം കൊല്ലപ്പെട്ടു.

ഷാജഹാനെപ്പോലെ

ഷാജഹാനെപ്പോലെ

മരണശേഷം ഷാജഹാനെപ്പോലെ തന്നെ തന്റെ ഭാര്യയുടെ ശവകുടീരത്തിനു സമീപമാണ് . ഫൈസുൽ ഹസൻ ഖാദ്രിയെയും അടക്കിയിരിക്കുന്നത്.

നോക്കണ്ടാാ!! ഇത് ഞാനല്ല...എന്ന് സ്വന്തം താജ്മഹൽനോക്കണ്ടാാ!! ഇത് ഞാനല്ല...എന്ന് സ്വന്തം താജ്മഹൽ

ലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾ

Read more about: taj mahal travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X