Search
  • Follow NativePlanet
Share
» »മിരിക്... ഡാർജലിങ്ങിലെ അറിയപ്പെടാത്ത സ്വര്‍ഗ്ഗം

മിരിക്... ഡാർജലിങ്ങിലെ അറിയപ്പെടാത്ത സ്വര്‍ഗ്ഗം

അന്നും ഇന്നും എന്നും ബ്രിട്ടീഷുകാർക്ക് അത്രത്തോളം പ്രിയപ്പെട്ട ഒരു നാട് ഇന്ത്യയിലുണ്ടെങ്കിൽ അത് ഡാർജലിങ്ങാണ്. ബ്രിട്ടീഷുകാരുടെ വേനൽക്കാല ആഘോഷ ഇടവും വെള്ളച്ചാട്ടങ്ങളും കുന്നുകളും തടാകങ്ങളുമൊക്കെയായി ആരെയും ആകർഷിക്കുന്ന ഇവിടെ അല്പം മറഞ്ഞു കിടക്കുന്ന ഒരിടമുണ്ട്. വേണമെങ്കിൽ ഡാർജലിങ്ങിന്റെ ഭംഗിയിൽ പ്രഭയല്പം കുറഞ്ഞു പോയ മിരിക്. ഡാർജലിങ് യാത്രയിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ട ഇടങ്ങളിലൊന്ന്.

പ്രകൃതി ഭംഗി, എത്തിച്ചേരുവാനുള്ള എളുപ്പം, കാലാവസ്ഥ എന്നീ മൂന്നു ഘടകങ്ങളാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ, കാഴ്ചകൾ കണ്ട് ഒരു കിടിലൻ ഡ്രൈവ് ആഗ്രഹിക്കുന്നവർ ഓര്‍ത്തിരിക്കേണ്ട മിരികിന്റെ വിശേഷങ്ങളിലേക്ക്...

മിരിക്

മിരിക്

ഡാർജലിങ്ങിലെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി എത്തിച്ചേരുവാനുള്ള എളുപ്പം കൊണ്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയ സ്ഥലമാണ് മിരിക്. തടാകങ്ങളും പാർക്കുകളും വളഞ്ഞു പുളഞ്ഞ് തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള റോഡുകളും ഒക്കെയായി സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണിത്. ബ്രിട്ടീഷുകാരുടെ കാലം മുതൽ പ്രശസ്തമായിരുന്ന ഇവിടം അവരുടെ പോളോ കളിയുടെ ഗ്രൗണ്ട് കൂടിയായിരുന്നു. തേയിലത്തോട്ടങ്ങൾ വഴി വികസനത്തിലേക്ക് കുതിച്ച ഇടമെന്നും ഈ നാടിനെ വിശേഷിപ്പിക്കാം,.

ഡാർജലിങ്ങിലേക്ക് പോകുമ്പോൾ

ഡാർജലിങ്ങിലേക്ക് പോകുമ്പോൾ

സിലിഗുരിയിൽ നിന്നും ഡാർജലിങ്ങിലേക്ക് പോകുമ്പോൾ ഒരു ബ്രേക്ക് എടുക്കുവാനെന്ന നിലയിൽ ഈ റൂട്ട് പരീക്ഷിക്കാം. പകുതി വഴിയിൽ നിന്നും യാത്ര നിർത്തി മിരികിലെത്തി കാഴ്ചകള്‍ കണ്ട് കുറച്ചധികം റെസ്റ്റ് എടുത്തു പോകുവാൻ വേണ്ടെതെല്ലാം ഈ നഗരം ഒരുക്കുന്നുണ്ട്. ഒരിക്കലും ഡാർജലിങ്ങിനെപ്പോലെ അമിത തണുപ്പിലേക്ക് കൂപ്പു കുത്താത്തതിനാല്‍ സ്വസ്ഥമായി സമയം ചിലവഴിക്കുവാനും ഇവിടെ സാധിക്കും. മിതമായ കാലാവസ്ഥ ഇവിടെ അനുഭവപ്പെടുന്നതിന് വേറെയും കാരണങ്ങളുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 5,000 അടി മുതൽ 5,800 അടി വരെയുള്ള ഇവിടുത്തെ പ്രദേശങ്ങൾക ഡാർജലിങ്ങിന്റെയത്രയും ഉയരത്തിൽ അല്ലാത്തതിനാൽ പ്രസന്നമായ അന്തരീക്ഷമായിരിക്കും ഇവിടെ അനുഭവപ്പെടുക. ഏറ്റവും കൂടിയ താപനില 30 ഡിഗ്രിയും ഏറ്റവും കുറവ് 15 ഡിഗ്രിയുമാണ് ഇവിടം അനുഭവപ്പെടുന്നത്. കഠിന തണുപ്പിൽ അത് 2 ഡിഗ്രി വരെ താഴാറുണ്ട്.

മിരിക് ലേക്ക്

മിരിക് ലേക്ക്

ഈ നഗരത്തെ എത്ര വിശേഷിപ്പിച്ചാലും മിരിക് ലേക്ക് കഴിഞ്ഞിട്ടുള്ള ഭംഗി മാത്രമേ പറയുവാനുള്ളൂ. ചരിത്രം കൊണ്ടും കാഴ്ചകൾ കൊണ്ടും അത്രയധികം പ്രസിദ്ധമാണ് ഈ തടാകം. 1.25 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഇവിടെ കാഴ്ചകൾ കാണാനായി ഒരുപാട് പേർ എത്താറുണ്ട്. സുമേന്ദു ലേക്ക് എന്നും ഇത് അറിയപ്പെടുന്നു. തടാകത്തിനു കുറുകേ 80 അടി നീളത്തിലുള്ള ഒരു പാലവും ഇവിടുത്തെ ആകർഷണങ്ങളിലൊന്നാണ്.

തേയിലത്തോട്ടങ്ങൾ

തേയിലത്തോട്ടങ്ങൾ

ഈ നാടിന്റെ പ്രധാന ആകർഷണം എന്നു പറയുന്നത് ഇവിടുത്തെ തേയിലത്തോട്ടങ്ങള്‍ തന്നെയാണ്. തർബോ എസ്റ്റേറ്റിൽ നിന്നും ഇവിടുത്തെ ടൂറിസം വകുപ്പ് 335 ഏക്കർ സ്ഥലത്തോളം ഏറ്റെടുത്തതിനു ശേഷമാണ് ഇവിടുത്തെ വിനോദ സഞ്ചാരത്തിന് ഇന്നു കാണുന്ന വളർച്ചയുണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഡാർജലിങ്ങിലേക്കുള്ള യാത്രയിൽ ഈ പ്രദേശത്തെ ഒരു സ്റ്റോപ് ഓവറായി കണ്ട് സമയം ചിലവഴിക്കാനെത്തുന്നവരും ഒരുപാടുണ്ട്.

അതു കൂടാതെ ഒരു ഷോപ്പിങ് ഏരിയയായി ഈ പ്രദേശത്തെ ഉപയോഗിക്കുന്നവരും കുറവല്ല. വസ്ത്രങ്ങൾ, ബാഗുകൾ, കരകൗശല വസ്തുക്കൾ, തുടങ്ങിയവ താങ്ങാവുന്ന വിലയിൽ ഇവിടെ ലഭിക്കും.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

മാർച്ച് പകുതി മുതൽ മേയ് അവസാനം വരെയാണ് മിരിക് സന്ദര്‍ശിക്കുവാൻ പറ്റിയ സമയം. വേനൽക്കാലങ്ങളിൽ ഏറ്റവും കൂടിയത് 30 ഡിഗ്രിയും തണുപ്പിൽ രണ്ട് ഡിഗ്രിയും വരെ ഇവിടെ തണുപ്പ് അനുഭവപ്പെടാറുണ്ട്. സെപ്റ്റംബർ പകുതി മുതൽ ഡിസംബർ വരെയും ഇവിടെ വരുവാൻ പറ്റിയ സമയമാണ്.

മനസ്സിനെ നിറയ്ക്കുന്ന മഹാരാഷ്ട്രയിലെ കാഴ്ചകൾ

കർണ്ണാടകയിലെ അറിയപ്പെടാത്ത ട്രക്കിങ്ങ് പാതകൾ

വിന്‍റർ ആഘോഷമാക്കാം....ക്യാംപിങ്ങിനു പോകാം

Read more about: west bengal hill station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more