തൃശൂരിന്റെ സാംസ്കാരിക തനിമയ്ക്കൊപ്പം തലയയുര്‍ത്തി നില്ക്കുന്നവയാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍. അതില്‍ ഒരു ക്ഷേത്രത്തെപ്പോലും മാറ്റിനിര്‍ത്തുവാനാകില്ലെങ്കിലും കുറച്ചധികം ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു ക്ഷേത്രമാണ് മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം. ഇന്ത്യയിലെ തന്നെ അപൂര്‍വ്വമായ വാമനമൂര്‍ത്തി ക്ഷേത്രത്തെക്കുറിച്ചും അതിന്റെ ചരിത്രം, ഐതിഹ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി വായിക്കാം.

മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്ഷേത്രമാണ് തൃശൂര്‍ പെരുമ്പിള്ളിശ്ശേരി ജംങ്ഷന് സമീപം സ്ഥിതി ചെയ്യുന്ന മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം. . കേരളത്തിലെ ഏറ്റവും പുരാതന തന്ത്രികുടുംബമായ നെടുമ്പിള്ളി തരണനെല്ലൂർ മനക്കാരുടെ പദ്ധതി ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്ന പത്ത് ക്ഷേത്രങ്ങളില്‍ ഒന്നാണ് മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം. പരശുരാമന് സൃഷ്ടിച്ച 64 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗം കൂടിയാണ് ക്ഷേത്രം.

പെരുമ്പിള്ളിശ്ശേരിയിലെ ദേശക്ഷേത്രം
പെരുമ്പിള്ളി ശ്ശേരിയിലെ ദേശക്ഷേത്രമായാണ് മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രം അറിയപ്പെടുന്നത്. ഗണപതി, ഭഗവതി,ചുറ്റമ്പലത്തിനു പുറത്തെ സ്വാമിയാര് എന്നിവരാണ് ഇവിടുത്തെ ഉപദേവതകള്‍.

വേദം അഭ്യസിക്കുന്ന ബ്രഹ്മചാരി
കേരളത്തില്‍ നിലവിലുള്ള ക്ഷേത്രങ്ങളിലൊരിടത്തും കണ്ടിട്ടില്ലാത്ത പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിനുള്ളത്. . ഉപനയനം കഴിഞ്ഞ് വേദം അഭ്യസിക്കുന്ന ബ്രഹ്മചാരിയുടെ സങ്കല്‍പ്പത്തിലാണ് ഇവിടുത്തെ വാമനമൂര്‍ത്തി പ്രതിഷ്ഠയുള്ളത്.

ആഘോഷങ്ങളില്ല
സാധാരണ ക്ഷേത്രങ്ങളിലെപോലെ ആഘോഷങ്ങള്‍ ഇവിടെ പതിവില്ല. വിദ്യാവിജയത്തിനു വലിയ പ്രാധാന്യം നല്കുന്ന ഇവിടെ നിത്യപൂജ സമയത്ത് മണി കൊട്ടാറുപോലുമില്ല. ഒരു വിദ്യാർത്ഥിക്ക് തന്റെ പഠനത്തിലൊഴിച്ച് മറ്റൊന്നിലും ശ്രദ്ധയോ ആകർഷണമോ വരരുത് എന്ന ഉദ്ദേശത്തിലാണ് ഇങ്ങനെ പാലിക്കുന്നത്. പ്രസിദ്ധമായ ഓത്തുകെട്ട് മാത്രമാണ് ഇവിടെ നടക്കുന്ന ആഘോഷം. മംഗല്യസൗഭാഗ്യത്തിനും സന്താനസൗഭാഗ്യത്തിനും ഇവിടെ പ്രാര്‍ത്ഥിച്ചാല്‍
ഫലം ലഭിക്കുമെന്നും വിശ്വാസമുണ്ട്.

ഓത്തുകെട്ട്
മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇവിടെ നടക്കുന്ന ഓത്തുകെട്ട് ആണ്. ദേശത്തിന്റെ ഐശ്വര്യത്തിനും വിദ്യാസമൃദ്ധിക്കുമായി നടത്തുന്ന ഈ ചടങ്ങ് ഒരു കാലത്ത് കേരളത്തിലെ 22 ക്ഷേത്രങ്ങളില്‍ നടത്തിയിരുന്നുവെങ്കിലും ഇന്ന് .പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രത്തിലും രാപ്പാള്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും മാത്രമാണിത് നടക്കുന്നത്. 1500 വർഷമായി മുടങ്ങാതെ നടന്നുവരുന്ന യജുർവേദയജ്ഞം ആണിത്. അനേകം വേദപണ്ഡിതന്മാര് വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതില്‍ പങ്കെടുക്കുവാനായി എത്തിച്ചേരും. ഈ ചടങ്ങിൽ വേദം മുഴുവൻ ഏകദേശം 36 തവണ ചൊല്ലിത്തീരും. വേദം മുഴുവൻ മന:പാഠമാക്കി ചൊല്ലുന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്ന് വർഷത്തിലൊരിക്കൽ ആണ് ഇവിടെ ഓത്തുകൊട്ട് നടത്തുന്നത്. കഴിഞ്ഞ 1500 വർഷമായി മുടങ്ങാതെ ഈ ചടങ്ങ് നടന്നു വരുന്നു. രാപ്പാളില്‍ ആറുവര്‍ഷത്തിലൊരിക്കല്‍ ഓത്തുകൊട്ട് നടക്കുമ്പോള്‍ മിത്രാനന്ദപുരത്ത് മൂന്നുവര്‍ഷത്തില്‍ ഒരിക്കലാണ് ഓത്തുകെട്ട് നടത്തുന്നത്.

തിഥികളെ ആസ്പദമാക്കി
കേരളത്തിലെ പ്രശസ്തരായ വൈദികര്‍ ഇവിടെ തങ്ങളുടെ വേദ പാണ്ഡിത്യം തെളിയിക്കാന്‍ എത്തുന്നു. കര്‍ക്കിടകം മുതല്‍ തുലാം വരെ നീണ്ടു നില്ക്കുന്ന ഓത്തുകൊട്ട് എല്ലാ ദിവസവും ഉണ്ടായിരിക്കില്ല. തിഥികളെ ആസ്പദമാക്കിയാണ് ഓത്തുകൊട്ട് നടക്കുക. ദ്വിതീയ,തൃതീയ,ചതുര്‍ഥി,പഞ്ചമി ,ഷഷ്ടി, സപ്തമി,നവമി,ദശമി എന്നീ ദിവസങ്ങളില്‍ ഓത്തുകൊട്ട് ഉണ്ടായിരിക്കും. ഏകാദശി ,ദ്വാദശി, ദിവസങ്ങളില്‍ ഉച്ച വരെയും പ്രതിപദം,അഷ്ടമി, ചതുര്‍ദ്ദശി,വാവ് ദിവസങ്ങളില്‍ ഓത്തുകൊട്ട് ഉണ്ടായിരിക്കില്ല. രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെയാണ് ഓത്തുകൊട്ട് നടക്കുന്നത്.ഇതില്‍ ഉച്ചസമയത്തെ വിശ്രമം ഒഴിച്ചാല്‍ എല്ലാ സമയവും വേദമന്ത്രത്താല്‍ നാട് മുഖരിതമാകും.വാമനമൂര്‍ത്തിക്ക് ഏറ്റവും പ്രധാനപ്പെട്ട വഴിപാട് കൂടിയാണ് വേദാലാപനം.

ഓത്തുകേട്ട നെയ്യ്
വാമനമൂര്‍ത്തിയുടെ തിരുസന്നിധിയില്‍ നടക്കുന്ന ഓത്തുകൊട്ടില്‍ പങ്കെടുക്കുന്നതും യജ്ഞപ്രസാദമായ ഓത്തുകേട്ട നെയ്യ് സേവിക്കുന്നതും കുടുംബശ്രേയസ്സിനും, സന്താനലബ്ധിക്കും, വിദ്യാഭ്യാസവിജയത്തിനും, ,മംഗല്യ സൌഭാഗ്യത്തിനും അത്യുത്തമമാണെന്നാണ് വിശ്വാസം.

എത്തിച്ചേരുവാന്‍
തൃശൂർ - ഇരിഞ്ഞാലക്കുട , തൃപ്രയാർ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള റോഡുകളള്‍ ചേരുന്ന പെരുമ്പിള്ളിശ്ശേരി ജംഗ്ഷനിൽ നിന്നും അരക്കിലോമീറ്റര്‍ മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
നിഗൂഢതകളും അത്ഭുതങ്ങളും... അണയാത്ത തീജ്വാലയും പഞ്ചഭൂതങ്ങളും... ഭാരതത്തിലെ ശിവക്ഷേത്രങ്ങള്‍
കാതോര്‍ത്ത് തലചായ്ച്ച് നില്ക്കുന്ന ഹനുമാന്...അവില് നേദിച്ചു പ്രാര്‍ത്ഥിക്കാം ആഗ്രഹസാഫല്യത്തിന്
ചിത്രങ്ങള്‍ക്ക് കടപ്പാട്:Mithranandapuram Vamanamoorthy Temple