Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിലെ മോദി മസ്ജിന്‍റെ യഥാർഥ കഥ

ബാംഗ്ലൂരിലെ മോദി മസ്ജിന്‍റെ യഥാർഥ കഥ

എന്താണ് മോദി പള്ളിയുടെ യഥാർഥ ചരിത്രം എന്നു വായിക്കാം...

പ്രധാന മന്ത്രി മോദിയുടെ പേരിൽ മൂന്നു മുസ്ലീം പള്ളികൾ...കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് മോദിയുടെ പേരിൽ ബാംഗ്ലൂരിലുണ്ട് എന്നു പറയപ്പെടുന്ന മുസ്ലീം ദേവാലയങ്ങൾ... ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം നരേന്ദ്ര മോഡി വീണ്ടും പ്രധാന മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെയാണ് മോദിയുടെ പേരിലുള്ള പള്ളികൾ വാർത്തകളിൽ വരുന്നത്... എന്നാൽ ബാംഗ്ലൂരിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ ആരാധനാലയങ്ങളുടെ കഥ മറ്റൊന്നാണ്.... എന്താണ് മോദി പള്ളിയുടെ യഥാർഥ ചരിത്രം എന്നു വായിക്കാം...

മോദി മസ്ജിദ്

മോദി മസ്ജിദ്

ബാംഗ്ലൂരിലെ മുസ്ലീം പള്ളിയ്ക്ക് മോദിയുടെ പേര് നല്കിയതായാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വാർത്തകൾ പ്രചരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷമാണ് മസ്ദിജുകൾക്ക് മോദിയുടെ പേര് നല്കിയത് എന്നായിരുന്നു പ്രചരണം... എന്നാൽ ഈ വാർത്തകൾ വ്യാജമാണെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്

എന്താണ് സത്യം

എന്താണ് സത്യം

ബാംഗ്ലൂരിൽ മോഡി മസ്ജിദ് എന്ന പേരിൽ മസ്ജിദുകൾ ഉണ്ട് എന്നത് സത്യമാണ്. എന്നാൽ അവ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുമായി ബന്ധപ്പെട്ടുള്ളതല്ല എന്നതാണ് യാഥാർഥ്യം.

ബാംഗ്ലൂർ മോഡി മസ്ജിദ്

ബാംഗ്ലൂർ മോഡി മസ്ജിദ്

ബാംഗ്ലൂരിലെ മൂന്നിടങ്ങളിലാണ് മോദി മസ്ജിദുള്ളത്. ബംഗളുരുവിലെ ടാസ്കർ ടൗണിലുള്ള പള്ളിയാണ് മോദിയുടെ പള്ളി എന്ന പേരിൽ പ്രചരിക്കപ്പെടുന്നത്. എന്നാൽ ഈ പള്ളിക്ക് ഏകദേശം 170 വർഷത്തിലധികം പഴക്കമുണ്ടത്രെ. പള്ളിയ്ക്ക് മോദി പള്ളി എന്നു പേരുവരാൻ കാരണം ഇവിടെ ജീവിച്ചിരുന്ന മോദി അബ്ദുൾ ഗഫൂർ എന്നു പേരായ ഒരു ധനിക വ്യാപാരിയാണ്. താൻ ജീവിക്കുന്ന പ്രദേശത്ത് ഒരു പള്ളി വേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ അദ്ദേഹം ഇവിടെ പള്ളി നിർമ്മിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ തന്നെ കുടുംബാംഗങ്ങളാണ് മറ്റ് രണ്ട് പള്ളികൾ നിർമ്മിച്ചത്.താനേരി എന്ന പ്രദേശത്ത് ഒരു മോദി റോഡും ഉണ്ട്.

രൂപം മാറ്റുന്നു

രൂപം മാറ്റുന്നു

170 വർഷത്തിലധികം പഴക്കമുള്ള ടസ്കർ റോഡിലെ മോഡി പള്ളി ഈ അടുത്ത കാലത്ത് പുതുക്കി പണിതിരുന്നു. 2015 ൽ പള്ളിയുടെ ചില ഭാഗങ്ങൾ തകർന്നു വീണതിനു ശേഷമാണ് പുനർനിർമ്മാണം നടത്തിയത്. പിന്നാട് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോട് അടുപ്പിച്ച സമയത്താണ് വിശ്വാസികൾക്ക് വീണ്ടും പള്ളി തുറന്ന് കൊടുത്തത്. അങ്ങനെയാണ് പ്രധാനമന്ത്രി മോദിയുടെ പേരിൽ ഈ വാർത്ത പ്രചരിക്കുന്നത്.

PC: NDTV

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ബാംഗ്ലൂരിലെ മോദി മസ്ജദ് ടാസ്കർ ടൗണിലാണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ശിവാജി നഗറിന് സമീപത്താണ് ഇവിടമുള്ളത്.

ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം ദേവാലയം! ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം ദേവാലയം!

സാമൂതിരി നല്കിയ ഭൂമിയിൽ ക്ഷേത്രരൂപത്തിൽ പണിത മുസ്ലീം പള്ളി സാമൂതിരി നല്കിയ ഭൂമിയിൽ ക്ഷേത്രരൂപത്തിൽ പണിത മുസ്ലീം പള്ളി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X