Search
  • Follow NativePlanet
Share
» »അന്യഗ്രഹജീവികള്‍ സ്ഥിരമായി വരുന്ന ഗ്രാമം!! സ്വീകരിക്കുവാന്‍ ഏലിയന്‍ പ്രതിമയും...വിചിത്രമാണ് ഈ കഥ!!

അന്യഗ്രഹജീവികള്‍ സ്ഥിരമായി വരുന്ന ഗ്രാമം!! സ്വീകരിക്കുവാന്‍ ഏലിയന്‍ പ്രതിമയും...വിചിത്രമാണ് ഈ കഥ!!

അന്യഗ്രഹ ജീവികളെക്കുറിച്ച് നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്... വിശ്വസനായമായ തെളിവുകള്‍ പലപ്പോഴും ലഭിച്ചിട്ടില്ലെങ്കിലും അന്യഗ്രജീവികളെ കണ്ടുവെന്നും അവയുടെ പറക്കുംതളികള്‍ പ്രത്യക്ഷപ്പെട്ടു എന്നുമൊക്കെയായി നിരവധി വാര്‍ത്തകള്‍ പലപ്പോഴും നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഒരുപടി മേലേ ചിന്തിച്ച ഒരു ഗ്രാമമുണ്ട്... മോലെബ്ക ഗ്രാമം..ഇവിടെയെങ്ങുമല്ല... അങ്ങ് റഷ്യയില്‍.. സ്ഥിരമായി അന്യഗ്രഹ ജീവികള്‍ വരാറുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടെ ഗ്രാമവാസികള്‍ ചെയ്തത് വിചിത്രമായ കാര്യമാണ്!!

മോലെബ്ക ഗ്രാമം

മോലെബ്ക ഗ്രാമം

മോലെബ്ക ഗ്രാമത്തെക്കുറിച്ച് പുറംലോകം അധികമൊന്നും കേട്ടിട്ടുണ്ടായിരിക്കില്ല. റഷ്യയിലെ പേം മേഖലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സാധാരണ സഞ്ചാരികള്‍ക്കിടയില്‍ ഇവിടം അത്രകണ്ട് പ്രശസ്തമല്ലെങ്കിലും പാരാനോര്‍മല്‍ സംഭവങ്ങളിലും പ്രവര്‍ത്തികളിലും വിശ്വസിക്കുന്നവര്‍ക്ക് ഇവി‌ടം വളരെ പ്രിയപ്പെട്ട ഇ‌ടമാണ്, അന്യഗ്രഹ ജീവികള്‍ വളരെയധികമായി ഇവിടെ എത്താറുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

മോലെബ്ക

മോലെബ്ക


വളരെ വിചിത്രമാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. ഇവിടെ പണ്ടുമുതലേയുണ്ടായിരുന്ന ഒരുതരം കല്ലില്‍ നിന്നുമാണ് ഗ്രാമത്തിന് ഈ പേരു ലഭിക്കുന്നത്. നേരത്തെ ഇവിടെ ജീവിച്ചിരുന്ന മാന്‍സി വിഭാഗക്കാര്‍ ബലി നല്കുവാനായാണ് ഈ കല്ല് ഉപയോഗിച്ചിരുന്നത്. പിന്നീട് ഗ്രാമത്തിനു ഈ കല്ലിന്റെ പേര് ലഭിക്കുകയായിരുന്നു. ഇവിടുത്തെ പാരാനോര്‍മല്‍ സംഭവങ്ങളുടെ പേരില്‍ സോണ്‍ എം എന്നും എം സോണ്‍ എന്നുമെല്ലാം സഞ്ചാരികള്‍ ഈ പ്രദേശത്തെ വിളിക്കാറുണ്ട്.

 മോലെബ്ക അഥവാ എം സോണ്‍

മോലെബ്ക അഥവാ എം സോണ്‍

വളരെ കാലം മുമ്പ് തന്നെ അന്യഗ്രഹ ദീവികള്‍ പ്രത്യക്ഷപ്പെടുന്നതായി ഗ്രാമീണര്‍ പറയുമായിരുന്നു. എന്നാല്‍ 1983 ല്‍ ആണ് ഇതു സംബന്ധിച്ച് കൃത്യമെന്നു പറയുവാന്‍ സാധിക്കുന്ന തരത്തിലുള്ള നിരീക്ഷണം പുറത്തുവരുന്നത്. ജിയോളജിസ്റ്റായിരുന്ന എമില്‍ ബഷൂറിന്‍ വേട്ടയ്ക്കിറങ്ങിയപ്പോഴാണ് അവിചാരിതമായി ആകാശത്ത് വൃത്താകൃതി പോലെ തോന്നിക്കുന്ന ഒന്ന് തെന്നി പോകുന്നത് കാണുന്നത്. അതിന്റെ പിന്നാലെ പോയെങ്കിലും തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു കാഴ്ചയായിരുന്നു അവിടെയുണ്ടായിരുന്നത്,

 കൃത്യമായ വൃത്തങ്ങള്‍

കൃത്യമായ വൃത്തങ്ങള്‍

മഞ്ഞില്‍ വളരെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്ന, 63 മീറ്റര്‍ വ്യാസത്തില്‍ വരച്ച വൃത്തങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത്. പറക്കുന്ന വസ്തുക്കളം അന്യഗ്രഹ ജീവികളും ഇവിടെ വരാറുണ്ടെന്നതിന് ആദ്യമായി ലഭിച്ച തെളിവായിരു്നനു ഇത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഈ വെളിച്ചവും വൃത്തങ്ങളും ഇവിടെ പതിവ് സംഭവമാണെന്നാണ് അന്നു ഗ്രാമവാസികള്‍ പറഞ്ഞത്. പലരും പല തരത്തിലുള്ള പേടിപ്പെടുത്തുന്ന രൂപങ്ങളും ഇവിടെ കണ്ടുവെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു.

അലെഷെൻക

അലെഷെൻക

ഈ സംഭവം കഴിഞ്ഞതോട‌െ ഇത്തരം കാര്യങ്ങളില്‍ താല്പര്യമുള്ല സഞ്ചാരികള്‍ വലിയ തോതില്‍ ഇവിടെ എത്തിച്ചേരുവാന്‍ തുടങ്ങി. അങ്ങനെ വിനോദ സഞ്ചാരം നല്ല രീതിയില്‍ വളര്‍ന്നപ്പോഴാണ് ഗ്രാമവാസികള്‍ മരം കൊണ്ടുള്ള ഒരു അന്യഗ്രഹ ജീവിയുടെ രൂപം ഇവിടെ നിര്‍മ്മിക്കുന്നത്. 180 സെന്റീമീറ്ററ്‍ ഉയരത്തിലുള്ല ഈ പ്രതിമ ഗ്രാമത്തിന്റെ കവാ‌ടത്തില്‍ തന്നെ ഒരു ആതിഥേയനെപ്പോലെ നില്‍ക്കുകയാണ്. ആ രൂപത്തോട് നല്ല രീതിയിലും മോശം രീതിയിലും സഞ്ചാരികള്‍ സമീപിക്കാറുണ്ട്.

മ്യൂസിയം ഒരുങ്ങുന്നു

മ്യൂസിയം ഒരുങ്ങുന്നു

എന്തുതന്നെയായാലും ഗ്രാമത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുവാനുള്ള ഒരുക്കത്തിലാണ് ഇവിടുത്തെ അധികൃതര്‍. ഒരു മ്യൂസിയമാണ് ഇപ്പോള്‍ പരിഗണനയിലുള്ലത്. യുഎഫ്ഒ അഥവാ അപരിചിതമായ പറക്കും വസ്തുക്കൾ ഉള്‍പ്പെടെയുള്ള ചിത്രങ്ങളും വസ്തുക്കളുമായിരിക്കും ഇതിലുണ്ടാവുക. ഒപ്പം പറക്കുംതളികയുടെ ആകൃതിയില്‍ വാനനിരീക്ഷണ കേന്ദ്രവും ഇവിടെ സ്ഥാപിക്കും. ഇതുകൂടി വരുന്നതോടെ വിനോദ സഞ്ചാരരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുവാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

അന്യഗ്രഹ ജീവികൾ അതിഥികളായി എത്തുന്ന അതിർത്തി...തർക്കം തീരാതെ ഇന്ത്യയും ചൈനയുംഅന്യഗ്രഹ ജീവികൾ അതിഥികളായി എത്തുന്ന അതിർത്തി...തർക്കം തീരാതെ ഇന്ത്യയും ചൈനയും

സ്റ്റോണ്‍ഹെഞ്ച് മുതല്‍ അന്യഗ്രഹ ജീവികളെ കാണുന്ന ടവര്‍ വരെ...ശാസ്ത്രത്തിനു വിശദീകരണമില്ലാത്ത ഇടങ്ങള്‍<br />സ്റ്റോണ്‍ഹെഞ്ച് മുതല്‍ അന്യഗ്രഹ ജീവികളെ കാണുന്ന ടവര്‍ വരെ...ശാസ്ത്രത്തിനു വിശദീകരണമില്ലാത്ത ഇടങ്ങള്‍

സിഗരറ്റും കുപ്പിവെള്ളവും ചോദിക്കുന്ന പ്രേതങ്ങള്‍ ഉള്ളയിടംസിഗരറ്റും കുപ്പിവെള്ളവും ചോദിക്കുന്ന പ്രേതങ്ങള്‍ ഉള്ളയിടം

വ്യാഴമാറ്റം: ദോഷം മാറി അനുഗ്രഹം നേ‌ടാന്‍ ആപത്സഹായേശ്വര്‍ ക്ഷേത്രംവ്യാഴമാറ്റം: ദോഷം മാറി അനുഗ്രഹം നേ‌ടാന്‍ ആപത്സഹായേശ്വര്‍ ക്ഷേത്രം

പശ്ചിമഘട്ടത്തിന്‍റെ ഹരിതാഭയും പച്ചപ്പും ഊഷ്മളതയും കാണാം...നീണ്ടു നിവര്‍ന്നു കി‌‌ടക്കുന്ന ഈ റോഡിലൂടെപശ്ചിമഘട്ടത്തിന്‍റെ ഹരിതാഭയും പച്ചപ്പും ഊഷ്മളതയും കാണാം...നീണ്ടു നിവര്‍ന്നു കി‌‌ടക്കുന്ന ഈ റോഡിലൂടെ

Read more about: world mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X