Search
  • Follow NativePlanet
Share
» »വെറും 88 രൂപയ്ക്ക് ഒരു വീട്... അതും സ്വപ്നനഗരമായ ഇറ്റലിയില്‍

വെറും 88 രൂപയ്ക്ക് ഒരു വീട്... അതും സ്വപ്നനഗരമായ ഇറ്റലിയില്‍

ചരിത്രപ്രാധാന്യവും സാസ്കാരിക സമ്പന്നവുമായ ഒരു രാജ്യം തേടുമ്പോള്‍ ഇറ്റലിക്ക് പിന്നില്‍ മാത്രമേ മറ്റു രാജ്യങ്ങള്‍ കാണുകയുള്ളൂ. സുഖലോലുപതയും ആഡംബരവും ഇറ്റലിയുടെ മുഖമുദ്രയാണെങ്കിലും സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുവാന്‍ ഇറ്റലിക്ക് ഒരു മടിയുമില്ല. ചരിത്രസ്ഥാനങ്ങളുടെ കാര്യത്തില്‍ നമ്മുടെ രാജ്യത്തോളം തന്നെ പ്രാധാന്യം ഇറ്റലിയും നല്കുന്നുണ്ട്. എങ്കില്‍ സഞ്ചാരികളുടെ സ്വപ്ന നഗരമായ ഇറ്റലിയിലേക്ക് പോയാലോ? വെറുതേയല്ല, ഒരു ഭവനം തന്നെ അവിടെ വാങ്ങാം... എന്താണ് സംഗതിയെന്നല്ലേ... വായിക്കാം...

ഇറ്റലി

ഇറ്റലി

പ്രകൃതി സൗന്ദര്യം കൊണ്ടും കാഴ്ചകള്‍ കൊണ്ടും ഇറ്റലിയോളം സഞ്ചാരികളു‌ടെ ഹൃദയത്തില്‍ കയറിപ്പറ്റിയ സ്ഥലങ്ങള്‍ വളരെ കുറവാണ്. ഭക്ഷണങ്ങളായാലും കാഴ്ചകളായാലും ഫാഷനായാലും ഓരോ സഞ്ചാരിക്കും വേണ്ടതെല്ലാം ഇവിടെയുണ്ട്. ഏതിമനോഹരമായ ഭൂപ്രകൃതിയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ഒരു ഭവനം സ്വന്തമാക്കിയാലോ? അതും ഇറ്റലിയില്‍

ഒരു ഭവനം സ്വന്തമാക്കിയാലോ? അതും ഇറ്റലിയില്‍

ഇത്രയൊക്കെ പ്രത്യേകതകളുള്ള ഇറ്റലിയില്‍ ജീവിക്കണമെന്ന് ആഗ്രഹിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഇതാ ഇറ്റലിയില്‍ ഒരു വീട് സ്വന്തമാക്കുവാനുള്ള കിടിലന്‍ അവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. വെറുതെ വീട് സ്വന്തമാക്കുക മാത്രമല്ല, അതിനെ നിങ്ങള്‍ക്കിഷ്ടമുള്ല രീതിയില്‍ മാറ്റുവാനും സൗകര്യമുണ്ട്. ഇറ്റലിയിലെ മോലിസ് പ്രദേശത്തുള്ള കാസ്ട്രോപിഗ്നാനോ എന്ന മലയോരനഗരത്തിലാണ് വീടുകള്‍ വില്പനയ്ക്കുള്ളത്.

വെറും 88 രൂപയ്ക്ക്

വെറും 88 രൂപയ്ക്ക്

ചുളുവിലയിലാണ് ഇവിടെ ഭവനം സ്വന്തമാക്കുവാനുള്ല പദ്ധതി അവതരിപ്പിച്ചിരിക്കു്നത്. അതായത് വെറും ഒരു യൂറോയിലാണ് വീടുകളുടെ തുക ആരംഭിക്കുന്നത്. ഇവിടുത്തെ ആള്‍ത്താമസമില്ലാത്ത കെട്ടിടങ്ങളിലേക്കും വീടുകളിലേക്കുമാണ് പുതിയ ഉടമസ്ഥരെ തേടുന്നത്.

100 ല്‍ അധികം

100 ല്‍ അധികം

വില്പനയക്കായി 100 ല്‍ അധികം കെട്ടിടങ്ങളും ഭവനങ്ങളുമാണ് ഇവിടെയുള്ളത്. പാതി കര്‍ന്നും നശിപ്പിക്കപ്പെട്ടും കിടക്കുന്ന കെട്ടിടങ്ങള്‍ വാങ്ങുന്നവര്‍ തന്നെ വേണം അറ്റുകുറ്റപ്പണികള്‍ നടത്തി വൃത്തിയാക്കിയെടുക്കുവാന്‍. വീ‌ടുകളായി തന്നെ നിലനിര്‍ത്താതെ അവയെ ഷോപ്പുകളാക്കുവാനും മറ്റു രീതികളിലേക്ക് മാറ്റുവാനുമെല്ലാം മേടിക്കുന്നവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ലേലത്തില്‍ ഏറ്റവും കൂടുതല്‍ കുട മുടക്കുന്നവര്‍ക്കല്ല, മറിച്ച് ഏറ്റവും ഉചിതമായി ആ കെട്ടിടം വിനിയോഗിക്കുവാന്‍ താല്പര്യപ്പെ‌ടുന്നവര്‍ക്കാണ് കെട്ടിടം ലഭിക്കുന്നതിന് കൂടുതല്‍ സാധ്യത.

മൂന്നു വര്‍ഷത്തിനുള്ളില്‍

മൂന്നു വര്‍ഷത്തിനുള്ളില്‍

കെട്ടിടം വാങ്ങുന്നവര്‍ മൂന്നു വര്‍ഷത്തിനുള്ളിലാണ് അത് പുതുക്കിപ്പണിയേണ്ടത്. അതിനോടൊപ്പം തന്നെ 2000 ഡോളര്‍ ഗ്യാരണ്ടിയായി ഡൗണ്‍ പേയ്മെന്‍റ് നടത്തുകയും വേണം. നവീകരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ തുക തിരികെ നല്കും.

വാതിലുകളും ചുവരുകളുമെല്ലാം ഭാഗികമായി നശിച്ചു തന്നെയാണ് ഇവിടെയുള്ളത്. അതിനാല്‍ എളുപ്പത്തിലൊരു പണിയായിരിക്കില്ല ഇത് പുനര്‍നിര്‍മ്മിക്കുക എന്ത്.

ആരും കൊതിക്കുന്ന ഗ്രാമഭംഗി

ആരും കൊതിക്കുന്ന ഗ്രാമഭംഗി

ആരും കൊതിക്കുന്ന ഒരു ഗ്രാമഭംഗിയാണ് കാസ്ട്രോപിഗ്നാനോയുടെ പ്രത്യേകത. പ്രകൃതി സൗന്ദര്യം ഒഴിച്ചു നിര്‍ത്തിയിട്ടുള്ള കാഴ്ച ഇവിടെ ആലോചിക്കുവാനേ സാധിക്കില്ല. ചരിത്രക്കാഴ്ചകളും ചരിത്രത്തിന്റെ ശേഷിപ്പുകളും ഇവിടെ ധാരാളം കാണാം. സന്ദര്‍ശകര് അധികം കടന്നുവരാത്ത ഇടമായതിനാല്‍ വലിയ പോറലുകളൊന്നുമില്ലാതെയാണ് ഈ പ്രദേശം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

ഈ വര്‍ഷം ഈ രാജ്യങ്ങളിലേക്കിനി യാത്രയില്ല!!

താജ്മഹല്‍ മുതല്‍ അക്ഷര്‍ധാം വരെ..മനുഷ്യ പ്രയത്നത്തില്‍ നിര്‍മ്മിച്ച അത്ഭുതങ്ങള്‍

ഹിമാചലിന്‍റെ മറ്റൊരു സൗന്ദര്യം കണ്ടെത്താം! കാണാം കസോളും കുളും പിന്നെ പാര്‍വ്വതി വാലിയും

മഞ്ഞും തണുപ്പും ആവോളം!! വരൂ പോകാം... ഡിസംബറിലെ യാത്രകള്‍ക്കൊരുങ്ങാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X