Search
  • Follow NativePlanet
Share
» »കോടീശ്വരന്മാരുടെ കളിസ്ഥലവും ഏറ്റവുമൊടുവില്‍ പുതുവര്‍ഷമെത്തുന്നിടവും!! പക്ഷേ, സഞ്ചാരികള്‍ക്കിവിടം വേണ്ട

കോടീശ്വരന്മാരുടെ കളിസ്ഥലവും ഏറ്റവുമൊടുവില്‍ പുതുവര്‍ഷമെത്തുന്നിടവും!! പക്ഷേ, സഞ്ചാരികള്‍ക്കിവിടം വേണ്ട

ലോകമെങ്ങും പോകുവാന്‍ സ‍ഞ്ചാരികള്‍ കൊതിക്കുമ്പോഴും സഞ്ചാരികള്‍ തീരെ എത്തിച്ചേരാത്ത ചില രാജ്യങ്ങളുമുണ്ട്. അന്‍പതിനായിത്തിലും താഴെ മാത്രം സഞ്ചാരികള്‍ എത്തിച്ചേരുന്ന രാജ്യങ്ങള്‍... കാരണങ്ങള്‍ പലതുണ്ട് ഇതിനു പിന്നില്‍. എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള സ്ഥാനം മുതല്‍ സുരക്ഷാ ഭീഷണിയും അത്രയധികം ആകര്‍ഷകമല്ലാ എന്നു സഞ്ചാരികള്‍ക്കു തോന്നുന്ന കാഴ്ചകളുമെല്ലാം ഇതിനു കാരണമായേക്കാം. എന്നാല്‍ ചില സഞ്ചാരകള്‍ ഇവിടേയ്ക്ക് യാത്ര വേണ്ടന്നുവെച്ച അതേ കാരണങ്ങള്‍ തന്നെ ചില സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കുവാനുള്ള പ്രചോദനവും നല്കുന്നു. ഇതാ ലോകത്തില്‍ ഏറ്റവും കുറവ് മാത്രം സഞ്ചാരികള്‍ എത്തിച്ചേരുന്ന രാജ്യങ്ങള്‍ പരിചയപ്പെടാം...

സുരിനാം

സുരിനാം

മഴക്കാടുകളുട‌െയും പച്ചപ്പിന്റെയും പേരില്‍ പ്രസിദ്ധമായ സുരിനാം സഞ്ചാരികള്‍ക്കു തീര്‍ത്തും അപരിചിതമായ പ്രദേശമാണ്. വാസ്തുവിദ്യയുടെ കാര്യത്തില്‍ ഡച്ച് രീതികളും സംസ്കാരത്തിന്റെ കാര്യത്തില്‍ കരീബിയന്‍ രീതികളും കൊണ്ട് സമ്പന്നമായ സുരിനാം ആമസോണ്‍ മഴക്കാടുകളുടെ സാമീപ്യത്താലും സമ്പന്നമാണ്. തെക്കേ അമേരിക്കയില്‍ വടക്കു കിഴക്കന്‍ അറ്റ്ലാന്‍റിക് തീരത്താണ് സുരിനാം സ്ഥിതി ചെയ്യുന്നത്. സെൻട്രൽ സുരിനാം നേച്ചർ റിസർവ്, ബ്രൌൺസ്ബർഗ് നേച്ചർ പാർക്ക്, ബെർഗ് എന്‍ ദാൽ ഇക്കോ ആന്‍ഡ് കൾച്ചറൽ റിസോർട്ട്, ടോങ്ക ദ്വീപ്, ഡിംഗ് പോസ്റ്റ്, ഫോർട്ട് സീലാണ്ടിയ, 1885 ൽ നിർമിച്ച സെന്‍റ് പീറ്റർ, പോൾ ബസിലിക്ക തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

രൂപത്തില്‍ വളരെ ചെറിയ രാജ്യമാണെങ്കിലും ഇവിടെ കാത്തിരിക്കുന്ന കാഴ്ചകള്‍ അനവധിയുണ്ട്.

സാന്‍ മാരിനോ

സാന്‍ മാരിനോ

യൂറോപ്പില്‍ ഏറ്റവും കുറച്ച് മാത്രം സഞ്ചാരികള്‍ എത്തിച്ചേരുന്ന രാജ്യമാണ് സാന്‍ മാരിനോ. ലോകത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യമായ ഇവിടം പൂര്‍ണ്ണമായും ഇറ്റലിയാല്‍ ചുറ്റപ്പെട്ടാണ് കിടക്കുന്നത്. ഇറ്റലിയുമായി മാത്രമാണ് ഈ രാജ്യം അതിര്‍ത്തി പങ്കിടുന്നത്. ആല്‍പൈന്‍ പര്‍വ്വത നിരയുടെ ഭാഗമാണ് ഈ രാജ്യം. വത്തിക്കാനില്‍ നിന്നും റോമില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഇവിടെ രാജ്യത്തിന് സ്വന്തമായി വിമാനത്താവളമുമില്ല.

തുവാലു

തുവാലു

ലോകത്തില്‍ ഏറ്റവും കുറവ് ആളുകള്‍ സന്ദര്‍ശിക്കുന്ന ദ്വീപുകളിലൊന്നാണ് പസഫിക് സമുദ്രത്തിലെ തുവാലു ദ്വീപ്. ശാന്തസമുദ്രത്തിലെ ഒമ്പതുദ്വീപുകള്‍ കൂടിച്ചേരുന്നതാണ് തുവാലു. . 26 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള തുവാലു ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടതും ഏറ്റവും ചെറുതുമായ രാജ്യങ്ങളിലൊന്നാണ്. ഓഷ്യാനിയയിലെ പോളിനേഷ്യൻ ഉപപ്രദേശത്ത് ഹവായിക്കും ഓസ്ട്രേലിയയ്ക്കുമിടയിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. വര്‍ഷം രണ്ടായിരത്തോളം സഞ്ചാരികള്‍ മാത്രമാണ് എത്തുന്നതെന്ന കണക്കില്‍ നിന്നും ഇവിടെ എത്ര കുറച്ച് സഞ്ചാരികളാമെത്തുന്നതെന്ന് മനസ്സിലാക്കാം. അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഫിജി, കാനഡ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് വിമാന സര്‍വ്വീസുകളുണ്ട്. മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

 ലിച്ചെൻ‌സ്റ്റൈൻ

ലിച്ചെൻ‌സ്റ്റൈൻ

സ്വന്തമായി വിമാനത്താവളവും സൈന്യവുമില്ലാതെ, മൂന്നിലൊന്നു ഭാഗം ജനങ്ങളും കോടീശ്വരന്മാരായ നാടാണ് ലിച്ചെൻ‌സ്റ്റൈൻ. ലോകത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യമായ ഇത് യൂറോപ്പിന്‍റെ ഹൃദയഭാഗത്തായി പൂര്‍ണ്ണമായും ആല്‍പ്സ് ഭൂപ്രകൃതിയിലാണ് ഇവിടമുള്ളത്. സ്വിറ്റ്സര്‍ലന്‍ഡിനും ഓസ്ട്രിയക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടെ വളരെ മികച്ച ജീവിത നിലവാരമാണ് ജനങ്ങള്‍ പിന്തുടരുന്നത്. ആളുകളേക്കാള്‍ കമ്പനികളുള്ള ഇവിടെ വിനോദ സഞ്ചാരത്തിനു വളരെ മികച്ച സാധ്യതകള്‍ ഉണ്ടെങ്കിലും എത്തിച്ചേരുന്നവര്‍ വളരെ കുറവാണ്. മാത്രമല്ല, ഷെങ്കന്‍ വിസ വഴി സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ഇവിടേക്ക് വളരെ എളുപ്പത്തില്‍ പ്രവേശിക്കുവാനും സാധിക്കും. ഒരു ലക്ഷത്തില്‍ താഴെ മാത്രം സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്. വിസ്തൃതിയില്‍ വളരെ ചെറുതായതിനാല്‍ രണ്ടു ദിവസമുണ്ടെങ്കില്‍ രാജ്യം നടന്നു തന്നെ കണ്ടു തീര്‍ക്കുവാന്‍ സാധിക്കും.

ലോകകോടീശ്വരന്മാരുടെ നാട്!! പട്ടാളവും എയര്‍പോര്‍ട്ടും ഇല്ല, വേണമെങ്കില്‍ നടന്നു കാണാം ഈ രാജ്യം!!

കൊമോറസ്

കൊമോറസ്

മഡഗാസ്കറിനും മൊസാംബിക്കിനും ഇടയിലായി ഇന്ത്യ്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ് കൊമറോസ്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളുടെ പട്ടികയിലാണ് ഇവിടം ഉള്‍പ്പെട്ടിരിക്കുന്നത്. പച്ചപ്പും ദ്വീപ് കാഴ്ചകളുമാണ് ഈ രാജ്യത്തിന്്‍റെ ആകര്‍ഷണം. അതില്‍ തന്നെ ഇവിൊെ എത്തിച്ചേരുന്ന വളരെ ചുരുക്കം സഞ്ചാരികളും ഇവിടുത്തെ വളരെ വ്യത്യസ്തമായ ദ്വീപ് കാഴ്ചകള്‍ തേടിയാണ് വരുന്നത്.

PC:wikipedia.org

അമേരിക്കൻ സമോവ

അമേരിക്കൻ സമോവ

പസഫിക് മഹാസമുദ്രത്തിന്റെ തെക്കുപകുതിയില്‍, അമേരിക്കൻ ഐക്യനാടുകളുടെ അധീനതയിലുള്ള ഭൂവിഭാഗമാണ് അമേരിക്കൻ സമോവ. അഞ്ച് അഗ്നിപർവ്വത ദ്വീപുകളും രണ്ട് കോറൽ അറ്റോളുകളുമാണ് അമേരിക്കല്‍ സമോവയുടെ ഭാഗം. സാമ്പത്തികമായി തകര്‍ന്ന നിലയിലാണ് ഈ രാജ്യമുള്ളത്. ലോകത്തില്‍ ഏറ്റവും ഒടുവിലായി പുതുവര്‍ഷം എത്തുന്ന സ്ഥലം കൂടിയാണ് അമേരിക്കന്‍ സമോവ ഏറ്റവും ഒടുവിലായി ജനവാസമുള്ളിടത്ത് പുതുവര്‍ഷം എത്തുന്ന ദ്വീപാണ് അമേരിക്കന്‍ സമോവ.

വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്യാം: പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ പോയി വരുവാന്‍ അഞ്ച് ഇടങ്ങള്‍

മൊണാക്കോ

മൊണാക്കോ

ലോകത്തിലെ ഏറ്റവും ച‌െറിയ രാജ്യങ്ങളിലൊന്നാണ് മൊണാക്കോ. കൃത്യമായി പറഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യം. ലോകത്തിലെ ഏറ്റവും സമ്പന്നരായ ആളുകള്‍ പാര്‍ട്ടികള്‍ക്കും ആഘോഷങ്ങള്‍ക്കുമായി തിരഞ്ഞെടുക്കുന്ന സ്ഥലമാണിത്. കോടീശ്വരന്മാരുടെ കളിസ്ഥലം എന്നാണ് ഇവിടം വിളിക്കപ്പെടുന്നത്. വെറും 0.78 ചതുരശ്ര മൈൽ വിസ്തീർണ്ണവും 38,300 ജനസംഖ്യയുമുള്ള മൊണാക്കോ ലോകത്തിലെ ഏറ്റവും ജനസാന്ദ്രമായ രാജ്യങ്ങളിലൊന്നാണ്. ഇവിടുത്തെ 32 ശതമാനം ജനങ്ങളും കോടീശ്വരന്മാരാണ്.

എന്നിരുന്നാലും സാധാരണക്കാരായ ആളുകളും സഞ്ചാരികളും വളരെ കുറച്ച് മാത്രമാണ് ഇവിടെ വരുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ഇത്. കടൽത്തീരം ഉള്ള രാജ്യങ്ങളിൽ ഏറ്റവും കുറച്ച് കടൽത്തീരം ഉള്ളത് മൊണാക്കോയ്ക്കാണ്. ആകെ 3 കി.മീ. ആണ് മൊണാക്കോയുടെ കടൽത്തീരം.

സോളമന്‍ ദ്വീപുകള്‍

സോളമന്‍ ദ്വീപുകള്‍

പപ്പുവ ന്യൂ ഗിനിയയ്ക്കും വാനുവാട്ടുവിനുമിടയിൽ സ്ഥിതി ചെയ്യുന്ന 992 ദ്വീപുകളുടെ സമൂഹമാണ് സോളമന്‍ ദ്വീപുകള്‍. അതില്‍ തന്നെ ആറു ദ്വീപുകളാണ് ഏറെ പ്രധാനപ്പെട്ടത്. ശാന്തമായ യാത്രകള്‍ക്കു യോജിച്ച സ്ഥലമാണിത്.

ചാരത്തിനടിയിലായ പ്രേതഗ്രാമം!ചെരിപ്പിടാതെ കയറിയാല്‍ അപകടം ഉറപ്പ്, കരീബിയന്‍റെ പോംപോയുടെ കഥ

ഗിനി

ഗിനി

ആഫ്രിക്കന്‍ രാജ്യങ്ങളില്

വിനോദ സഞ്ചാര രംഗത്തേയ്ക്ക് മെല്ലെ വളര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യമാണ് ഗിനിയ. പ്രകൃതി ഭംഗിയാണ് ഗിനയയുടെ പ്രത്യേകത. അതിമനോഹരങ്ങളായ ഇടങ്ങളിലൂടെയുള്ള ഹൈക്കിങ്ങും ഇവിടെ നടത്തപ്പെടുന്നു. സാഹസികതയാണ് ഗിനയയുടെ മറ്റൊരു പ്രത്യേകത.

വെള്ളച്ചാട്ടത്തിലിറങ്ങി, ഗുഹയിലൂടെ നൂണ്ട്, പാറപ്പുറങ്ങളിലൂടെ ഒരു ട്രക്കിങ്ങ്!! ഈ താഴ്വര അത്ഭുതപ്പെടുത്തും

നാ‌ടോ‌ടിക്കഥകളിലെ ഗ്രാമം പോലെ! വടക്കുകിഴക്കന്‍ ഇന്ത്യയിലെ കണ്ടുതീരാത്ത അത്ഭുത നാ‌ടുകള്‍

രാമന്‍ പാലമോ അതോ ആദം പാലമോ?? ഏഴായിരം വര്‍ഷം പഴക്കമുള്ള പാലത്തിന്റെ വിശേഷങ്ങള്‍

നാഗമാതാവായ ബുദ്ധി നാഗിനിയുടെ തടാകത്തിനടിയിലെ വാസസ്ഥാനം, മനുഷ്യര്‍ക്ക് വിലക്കപ്പെട്ട തടാകം

Read more about: world travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X