Search
  • Follow NativePlanet
Share
» »കേരളത്തിനും തമിഴ്നാടിനും ഒരുപോലെ പ്രിയപ്പെട്ട പുറ്റിൽ വസിക്കുന്ന ഭഗവതി

കേരളത്തിനും തമിഴ്നാടിനും ഒരുപോലെ പ്രിയപ്പെട്ട പുറ്റിൽ വസിക്കുന്ന ഭഗവതി

വിശ്വാസികൾ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട മണ്ടയ്ക്കാട് ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

ക്ഷേത്ര ദർശനവും ആചാരങ്ങളും ഒക്കെ ഒക്കെ മിക്കവർക്കും വിശ്വാസം എന്നിതിലധികമായി മനസ്സിനെ ആശ്വാസം നല്കുന്ന ഒന്നാണ്. എന്ത് അനര്‍ഥെ വന്നാലും എല്ലാം പരിഹരിക്കുവാനും രക്ഷിക്കുവാനും ഒരാൾ മുകളിലുണ്ടെന്ന വിശ്വാസം ആളുകളെ കൂടുതൽ ക്ഷേത്രങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും നയിക്കുന്നു. അത്തരക്കിൽ ഒരു ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സംരക്ഷണം നല്കുവാൻ ശക്തിയുള്ള ഒരു ക്ഷേത്രമുണ്ട്. കേരളത്തിൽ നിന്നും തമുഴ്നാട്ടിൽ നിന്നുമെല്ലാം വിശ്വാസികൾ എത്തുന്ന മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രം. വിശ്വാസികൾ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട മണ്ടയ്ക്കാട് ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

തിരുപ്പതിയിലെ സ്വർണ്ണത്തിൽ പൊതിഞ്ഞിരിക്കുന്ന കിണർ..തിരുപ്പതിയിലെ സ്വർണ്ണത്തിൽ പൊതിഞ്ഞിരിക്കുന്ന കിണർ..

നമ്മുടെ കന്യാകുമാരിയിൽ

നമ്മുടെ കന്യാകുമാരിയിൽ

ഒരു കാലത്ത് കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരിയിലാണ് പ്രസിദ്ധമായ മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെല്ലാം വിശ്വാസികൾ എത്തുന്ന ഈ ക്ഷേത്രത്തിലെ ഭഗവതിയുടെ ശക്തി പറഞ്ഞറിയിക്കുവാൻ പറ്റില്ലത്രെ. കുട്ടികളുടെ ജനനം മുതൽ വിവാഹം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിലുള്ള ഫലത്തിനാണ് ഇവിടെ ആളുകൾ കൂടുതൽ എത്തുന്നത്.

 സ്ത്രീ ശബരിമല

സ്ത്രീ ശബരിമല

വിശ്വാസികൾ തങ്ങളുടെ ജീവിത കാലത്ത് ഒരിക്കലെങ്കിലും സത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രം സന്ദർശിച്ചിരിക്കണമത്രെ. സാധാരണ ശബരിമലയിൽ തീർഥാടനത്തിനു പോകുന്നതുപോലെ 41 ദിവസം വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായാണ് ഇവിടെ വിശ്വാസികൾ എത്തുന്നത്. സ്ത്രീകളും അങ്ങനെ തന്നെ വ്രതമെടുത്ത് സന്ദര്‍ശിക്കുവാനെത്തുന്നതിനാലാണ് ഇവിടം സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്.

കാടിനുള്ളിലെ സ്വയംഭൂ

കാടിനുള്ളിലെ സ്വയംഭൂ

മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രം എങ്ങനെ വന്നു എന്നതിനു പിന്നിൽ പല കഥകളുമുണ്ട്. ഒരിക്കൽ കാടിനുള്ളില്‍ സ്വയംഭൂവായി ദേവി അവതരിക്കുകയായിരുന്നു എന്നാണ് ഇവിടുത്തെ വിശ്വാസം. ഒരിക്കൽ ഇവിടുത്തെ ആളുകൾക്ക് കാരണം ൺഎന്തെന്നറിയാതെ ഒരു വ്യാധി പിടിപെട്ടു. എത്ര ചികിത്സിച്ചിക്കും മാറാതെ വന്നപ്പോൾ ഗ്കാമീണർ ഈ നാട് വിട്ടു പോകുവാൻ തീരുമാനിച്ചു. അങ്ങനെ പോകാനൊരുങ്ങിയപ്പോൾ ഒരു സാധു ഗ്രാമത്തിലേക്ക് കടന്നു വന്നു.അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം അവരോട് പോകേണ്ട എന്നും അതിനുള്ള പ്രതിവിധി താൻ കണ്ടെത്താം എന്നും പറ‍ഞ്ഞു. മന്ത്രവും തന്ത്രവും ഉപയോഗിച്ച് അദ്ദേഹം ചികിത്സ ആരംഭിച്ചപ്പോൾ നാട്ടുകാർ രോഗ വിമുക്തരാവുകയും അദ്ദേഹത്തെ ഒരു ദൈവമായി കരുതിപ്പോരുകയും ചെയ്തു. ദേവി സ്വയംഭൂവായി അവതരിച്ചതിനു സമീപത്തു വെച്ചാണ് അദ്ദേഹം ചികിത്സകൾ നടത്തിയിരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ കാലശേഷം അവിടെ ഒരു ചതൽപ്പുറ്റ് ഉയർന്നു വന്നു... ഒരിക്കൽ ആടിനെ മേയിച്ചു വന്ന ഇടയ ബാലന്മാരിലൊരാൾ ഇവിടെ പുല്ലരിഞ്ഞപ്പോൾ രക്തം കാണുകളും പ്രശ്നവിധികൾ നടത്തി ഇവിടെ ഒരു ക്ഷേത്ര സ്ഥാപിക്കുകയുമായിരുന്നു

പ്രതിഷ്ഠ ചിതൽപ്പുറ്റ്

പ്രതിഷ്ഠ ചിതൽപ്പുറ്റ്

മറ്റ് ക്ഷേത്രങ്ങളിലെ പോലെ പ്രത്യേക പ്രതിഷ്ഠയോ വിഗ്രഹങ്ങളോ അല്ല ഇവിടെയുള്ളത്. പകരം ദേവി സ്വയംഭൂവായി അവതരിച്ചു എന്നു വിശ്വസിക്കുന്ന ചിതൽപുറ്റിനെയാണ് ഇവിടെ ആരാധിക്കുന്നത്. പതിനഞ്ച് അടിയോളം ഉയരമുണ്ട് ഇതിന്. ഇതിനുള്ളിൽ ദേവി വസിക്കുന്നു എന്നാണ് വിശ്വാസം,

 കേരളത്തിനും തമിഴ്നാടിനും ഒരുപോലെ

കേരളത്തിനും തമിഴ്നാടിനും ഒരുപോലെ

കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഒരുപോലെ വിശ്വാസികൾ എത്തുന്ന ഇടമാണ് മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രം. കന്യാകുമാരിയെ കേരളത്തിൽ നിന്നും വിഭജിക്കുന്നതിനു മുൻപേ വരെ ധാരാളം മലാളികള്‍ ഇവിടെ എത്തിയിരുന്നു. ഇന്നും ഇവിടെ ധാരാളം മലയാളികൾ എത്തുന്നു.

പൊങ്കാലയോടൊപ്പം മാംസവും

പൊങ്കാലയോടൊപ്പം മാംസവും

വ്യത്യസ്തങ്ങളായ ആചാരങ്ങളാൽ സമ്പന്നമാണ് ഈ ക്ഷേത്രം. പൊങ്കൽ ആഘോഷമാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങളിലൊന്ന്. പൊങ്കാല കൂട്ടുന്നതിനു തൊട്ടടുത്ത അടുപ്പിൽ മാസംസാഹാരം ക്ഷേത്ര പരിസരത്തു തന്നെ പാചകം ചെയ്യുന്നത് ഇവിടെ കാണാം. ഉത്സവ സമയത്ത് ക്ഷേത്ര സമീപത്ത് മാസം പാകം ചെയ്യുന്നതിനും ഭക്ഷിക്കുന്നതിനും ഒരു വിലക്കുമില്ല. ആദ്യ കാലത്ത് തെങ്ങിന്റെ ഓല കൊണ്ടായിരുന്നു ക്ഷേത്രം ഉണ്ടായിരുന്നത്.

PC:Sugeesh

ക്ഷേത്രത്തിനടുത്തുള്ള ബീച്ച്

ക്ഷേത്രത്തിനടുത്തുള്ള ബീച്ച്

കന്യാകുമാരിയുടെ പടിഞ്ഞാറൻ കടൽത്തീരത്തോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ സഞ്ചാരികളും അവിടെ ധാരാളമായി എത്തുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുൻപ് വിശ്വാസികൾ ഈ ബീച്ചിലിറങ്ങി കുളിച്ചിട്ടാണത്രെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്.

PC: Chandrava Sinha

ആഘോഷം

ആഘോഷം

ഇവിടുത്തെ ഏറ്റവും പ്രധാന ആഘോഷം മാർച്ച മാസത്തിലെ കൊടൈ വിഴ എന്നറിയപ്പെടുന്ന കൊടൈ മഹോത്സവം ആണ്. വലിയ പടുക്ക, ഒടുക്കു പൂജ, ഏട്ടം കൊടൈ, ഭരണി കൊടൈ എന്നീ വിശേഷ പൂജകളും ഉത്സവത്തിന്റെ ഭാഗമായി നടത്തുന്നു.
PC: Vaikoovery

പൂജാ സമയം

പൂജാ സമയം

എല്ലാ ദിവസവും രാവിലെ 5.00 മുതൽ 12.30 വരെയും വൈകിട്ട് 5.00 മുതൽ രാത്രി 7.30 വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുന്നത്. ഇവിടെ അഞ്ച് പൂജകളാണുള്ളത്. 6.00, 12.30. 6.00. 7.30 എന്നിങ്ങനെയാണ് ഇവിടുത്തെ പൂജാ സമയം.

PC:Manojk

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തമിഴ്നാച്ചിൽ കന്യാകുമാരിയുടെ പടിഞ്ഞാറൽ കടൽത്തീരത്തോട് ചേർന്നാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. നാഗർകോവിൽ-കുളച്ചൽ പാതയിൽ മണ്ടയ്ക്കാടാണ് ക്ഷേത്രമുള്ളത്. നാഗർകോവിലിൽ നിന്നും 19 കിലോമീറ്ററും കുളച്ചലിൽ നിന്നും മൂന്ന് കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

നിലവറ തുറക്കാൻ നവസ്വരങ്ങൾ കൊണ്ടു പൂട്ടിയ വാതിലും തുറന്നാൽ വെള്ളത്തിലാവുന്ന നഗരവും...നിലവറ തുറക്കാൻ നവസ്വരങ്ങൾ കൊണ്ടു പൂട്ടിയ വാതിലും തുറന്നാൽ വെള്ളത്തിലാവുന്ന നഗരവും...

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്!! ഗർഭരക്ഷയ്ക്ക് കല്ലെടുപ്പ് വഴിപാടുള്ള ഒരു ക്ഷേത്രം വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്!! ഗർഭരക്ഷയ്ക്ക് കല്ലെടുപ്പ് വഴിപാടുള്ള ഒരു ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X