Search
  • Follow NativePlanet
Share
» »വിമാന യാത്ര കുറഞ്ഞ ചിലവിൽ പോകാം.. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യം മാത്രം നോക്കുക!..

വിമാന യാത്ര കുറഞ്ഞ ചിലവിൽ പോകാം.. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യം മാത്രം നോക്കുക!..

ഇതാ വിമാന യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം...

യാത്ര ചെയ്യണമെന്ന് എത്ര ആഗ്രഹമുണ്ടെങ്കിലും ആദ്യം തടസ്സം നിൽക്കുന്നത് യാത്രാക്കൂലിയാണ്. സ്വന്തം വണ്ടിയാണെങ്കിലും പൊതുഗതാഗത മാർഗ്ഗമാണെങ്കിലും ഇത് കുറച്ചൊന്നുമല്ല വലയ്ക്കുക. ഇനി കുറച്ച് ദിവസങ്ങൾ മാത്രമേ കയ്യിലുള്ളുവെങ്കിൽ ഫ്ലൈറ്റിനെ ആശ്രയിക്കാതെ മറ്റ് വഴിയുണ്ടാവില്ല. അങ്ങനെയാണെങ്കിൽ എപ്പോൾ പോക്കറ്റ് കീറി എന്നു മാത്രം ചോദിച്ചാൽ മതി. പെട്ടന്നുള്ള ബുക്കിങ്ങാണെങ്കിൽ പിന്നെ കഴുത്തറക്കുന്ന തുകയുമായിരിക്കും. മുൻകൂട്ടിയുള്ള യാത്രകളിലും മറ്റും കുറച്ചൊന്നു ശ്രദ്ധിച്ചാൽ പണത്തിന്റെ കാര്യത്തിൽ വലിയ സേവിംഗ്സ് തന്നെ നടത്താം. ഇതാ വിമാന യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം...

സമയം നോക്കി ബുക്ക് ചെയ്യാം...ലാഭം 35 % വരെ

സമയം നോക്കി ബുക്ക് ചെയ്യാം...ലാഭം 35 % വരെ

ഒരുപാട് നാൾ മുന്‍പ് ബുക്ക് ചെയ്യുന്നതും ചൊവ്വാഴ്ചകളിൽ ബുക്ക് ചെയ്യുന്നതും ഒക്കെയായായിരുന്നു പണ്ട് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്ന വഴികൾ. എന്നാൽ ഓൺലൈനായി ബുക്ക് ചെയ്യുന്നത് ഒരു വലിയ കാര്യമല്ലാതായി മാറിയതോടെ ഇതിനും ഫലമില്ലന്നായി. ദിവസങ്ങൾ നോക്കിയും രാജ്യാന്തര യാത്രകളാണങ്കിൽ കുറഞ്ഞത് മൂന്ന് മാസം മുൻപേയെങ്കിലും ബുക്ക് ചെയ്താൽ വലിയ ഒരു തുക തന്നെ ലാഭിക്കാൻ സാധിക്കും.

വിളിച്ച് നോക്കാം

വിളിച്ച് നോക്കാം

അവധി ആഘോഷിക്കുവാൻ മാത്രമായിരിക്കില്ല യാത്രകൾ പോകുന്നത്. മരണവും കുടുംബത്തിലെ ആവശ്യങ്ങളും ഭരണകൂടത്തിന്റെ ആവശ്യങ്ങളും സർക്കാർ കാര്യങ്ങളും ഒക്കെ യാത്രകൾക്ക് കാരണമായി വരാം. അങ്ങനെ അത്യാവശ്യ ഘട്ടങ്ങളിൽ എയർലൈനെ നേരിട്ട് വിളിക്കുവൻ സാധിക്കും. മിക്ക എയർലൈനുകളും ചില ആവശ്യങ്ങളിൽ ഉദാരമതികളാവാറുണ്ട്.

നേരിട്ട് പോകാം

നേരിട്ട് പോകാം

ആപ്പുകളുടെ ഒരു ലോകത്താണ് നമ്മളിപ്പോള്‌. ഏറ്റവും കുറഞ്‍ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം എന്നു പറഞ്ഞ് നൂറുകണക്കിന് പരസ്യങ്ങളാണ് ഫോണിലും മറ്റുമായി കണ്ടു പോകുന്നത്. അവയിൽ മിക്കവയും തട്ടിപ്പാണ് എന്നു തിരിച്ചറിയുവാൻ വലിയ ബുദ്ധിയൊന്നും വേണ്ട. ചില എയർലൈനുകൾ തങ്ങളുടെ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്താൻ മൂന്നാമതൊരാളെ അനുവദിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. അതിനാൽ അവരുടെ വെബ് സൈറ്റിൽ പോയി നോക്കി മാത്രം ബുക്ക് ചെയ്യുക. ചില അവസരങ്ങളിൽ ഏജൻസിയെയും ഇടനിലക്കാരെയും ഒഴിവാക്കുക.

ഈ ദിവസങ്ങളിലെ യാത്ര ഒഴിവാക്കാം

ഈ ദിവസങ്ങളിലെ യാത്ര ഒഴിവാക്കാം

ഏതു യാത്രയാണെങ്കിലും ശനിയും ഞായറും ഒഴിവാക്കുന്നതാണ് നല്ലത്. വീക്കെൻഡ് ഡേയ്സ് ആയതിനാൽ തിരക്കും ചിലവും ഒക്കെ സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതലായിരിക്കും. ഫ്ലൈറ്റിലെ യാത്രയും ഇതുപോലെ തന്നെയാണ്. മിക്ക ഫ്ലൈറ്റകളിലും വെള്ളിയും ശനിയുമായിരിക്കും ഏറ്റവും തിരക്കുള്ള ദിവസങ്ങൾ. പ്രവർത്തിദിവസങ്ങളിലേക്ക് യാത്ര മാറ്റുവാൻ സാധിച്ചാൽ അത് ഒരു വലിയ സേവിംഗ്സ് തന്നെയായിരിക്കും.

 ഫ്ലെക്സിബിൾ ആയിരിക്കുക

ഫ്ലെക്സിബിൾ ആയിരിക്കുക

ഇഷ്ടം പോലെ ദിവസം കയ്യിലും എപ്പോൾ പോയാലും ഒരു കുഴപ്പവുമില്ല എന്നുണ്ടെങ്കിൽ ഏറ്റവും കുറഞ്ഞ ചാർജ് വരുന്ന ദിവസങ്ങള്‍ നോക്കി ബുക്ക് ചെയ്യുക. ചില എയർലൈന്‍സുകൾ തങ്ങളുടെ സൈറ്റിൽ ഇക്കാര്യം പറയുന്നുണ്ട്.

ഗൂഗിൾ ഫ്ലൈറ്റ്സ് നോക്കാം

ഗൂഗിൾ ഫ്ലൈറ്റ്സ് നോക്കാം

സീസണനുസരിച്ച് സ്ഥലങ്ങളും കുറഞ്ഞ നിരക്കിലുള്ള ചാർജുകളും ഒക്കെ കണ്ടെത്തുവാൻ ഗൂഗിൾ ഉപയോഗിക്കാം നമ്മുടെ താല്പര്യങ്ങളനുസരിച്ച് ഗൂഗിൾ മികച്ചവ നിർദ്ദേശിക്കും. എന്നാൽ വിവരങ്ങളൊക്കെയും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

റീഫണ്ട് ഉണ്ടോ എന്ന് ആദ്യം തന്നെ നോക്കുക

റീഫണ്ട് ഉണ്ടോ എന്ന് ആദ്യം തന്നെ നോക്കുക

വിമാന ടിക്കറ്റിൽ പണം ലാഭിക്കുവാൻ വഴികൾ ഇനിയുമുണ്ട്. ടിക്കറ്റേ നേരത്തേ തന്നെ ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും മാറി വരുന്ന ടിക്കറ്റ് തുകളിൽ ഒരു കണ്ണുണ്ടായിരിക്കണം. ചില എയർ ലൈനുകൾ ടിക്കറ്റ് നിരക്ക് കുറയുമ്പോൾ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് അധികം വരുന്ന തുക റീഫണ്ട് ചെയ്തു നല്കാറുണ്ട്.ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു മുൻപ് കമ്പനിയുടെ ടേംസ് ആൻഡ് കണ്ടീഷൻസ് ശരിയായി വായിച്ചു നോക്കുക. എല്ലാവരും ഈ സൗകര്യം നല്കുന്നില്ല എന്നതും ഓർമ്മയിൽ വയ്ക്കുക.

എല്ലാ എയർപോർട്ടുകളും നോക്കുക

എല്ലാ എയർപോർട്ടുകളും നോക്കുക

ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഫ്ലൈറ്റുകൾ നോക്കുമ്പോൾ ഒരു എർപോർട്ട് മാത്രം നോക്കാതെ യാത്രയുടെ സൗകര്യത്തിനനുസരിച്ച് അടുത്തുള്ള മറ്റ് എയർപോർട്ടുകളും നോക്കുക. ചിലപ്പോൾ ആദ്യത്തെ സ്ഥലത്ത് കിട്ടാത്തത്രയും കുറഞ്ഞ ചിലവിൽ അടുത്ത സ്ഥലത്ത് ടിക്കറ്റ് കിട്ടിയേക്കാം.

സ്റ്റോപ് ഓവര്‍ ഫെയര്‍ നോക്കാം

സ്റ്റോപ് ഓവര്‍ ഫെയര്‍ നോക്കാം

യാത്രയ്ക്കിടയില്‍ നിങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ കാത്ത് കിടക്കേണ്ട സാഹചര്യം ഉണ്ടാകില്ല. സ്റ്റോപ് ഓവര്‍ ഫെയര്‍ എന്നാല്‍ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിങ്ങള്‍ എയര്‍പോര്‍ട്ടില്‍ വിശ്രമിക്കേണ്ട സാഹചര്യം വന്നാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്ന ഫ്ളൈറ്റ് പാക്കേജാണ് . സാധാരണ ഗതിയില്‍ ഇത് ഒരു ദിവസത്തിലധികം നീണ്ട് നില്‍ക്കുന്നതാകാം. ഒരു പക്ഷേ ഇത് അഞ്ച് ദിവസത്തിന് മുകളില്‍ ആയേക്കാം.എന്നിരുന്നാലും നിങ്ങളുടെ ഈ സമയത്തുള്ള എല്ലാ ചെലവുകളും ഈ പാക്കേജില്‍ ഉള്‍പ്പെടും, നിങ്ങളുടെ ഹോട്ടല്‍ ചാര്‍ജ്ജ് ഉള്‍പ്പെടെ.

ഒരു എയര്‍ലൈന്‍ എന്തിനാണ് ഇത്തരത്തില്‍ ഒരു പാക്കേജ് അനുവദിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. മറ്റൊന്നുമല്ല, ടൂറിസത്തെ പ്രമോട്ട് ചെയ്യുന്നതിനൊപ്പം നമ്മുടെ പ്രൊഡക്റ്റ് യാത്രക്കാരില്‍ എത്തിക്കുകയെന്നതുമാണ് പ്രഥമ ലക്ഷ്യം.

കുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ കുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ

ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!! ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!

Read more about: airport travel guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X