Search
  • Follow NativePlanet
Share
» »മഴ കഴിഞ്ഞാവാം ഇവിടേക്കുള്ള യാത്രകള്‍, മണ്‍സൂണില്‍ അടച്ചിടുന്ന ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍

മഴ കഴിഞ്ഞാവാം ഇവിടേക്കുള്ള യാത്രകള്‍, മണ്‍സൂണില്‍ അടച്ചിടുന്ന ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍

മഴക്കാലം യാത്രകളുടെ കാലമാണെങ്കില്‍ കൂടിയും അടച്ചിടുന്നതും പോകുവാന്‍ സാധിക്കാത്തതുമായ കുറച്ച് ഇടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തില്‍ ഒരു വിഭാഗമാണ് ദേശീയോദ്യാനങ്ങള്‍. കനത്ത മഴ മുതല്‍ ചതുപ്പും കാടു വളരുന്നതും വരെയുള്ള വ്യത്യസ്തമായ കാരണങ്ങള്‍ ഈ അടച്ചിടലിനു പിന്നിലുണ്ട്. മാത്രമല്ല, ആളുകള്‍ കയറാതെ വളരെ സ്വതന്ത്ര്യമായ സമയം കാടിനും ഇവിടുത്തെ ജീവികള്‍ക്കും അനുവദിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. സാധാരണ മഴക്കാലങ്ങളില്‍ അതായത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നാലോ അഞ്ചോ മാസമാണ് ദേശീയോദ്യാനങ്ങള്‍ സന്ദര്‍ശകരെ താത്കാലികമായി വിലക്കുന്നത്. ഇന്ത്യയില്‍ മണ്‍സൂണ്‍ സാഹചര്യത്തില്‍ താത്കാലികമായി അടച്ചിടുന്ന ദേശീയോദ്യാനങ്ങള്‍ പരിചയപ്പെടാം

ജിം കോര്‍ബറ്റ് ദേശീയോദ്യാനം, ഉത്തരാഖണ്ഡ്

ജിം കോര്‍ബറ്റ് ദേശീയോദ്യാനം, ഉത്തരാഖണ്ഡ്

മണ്‍സൂണില്‍ തിരഞ്ഞെടുക്കപ്പെട്ട സോണുകളിലാണ് ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം വിലക്കിയിരിക്കുന്നത്. ജൂൺ 15 മുതൽ സഫാരികൾക്കായി ദികല സോണ്‍ അടച്ചിരിക്കുന്നു രാംനഗർ ഫോറസ്റ്റ് ഡിവിഷനിലെ സിത്വാനി മേഖല ജൂൺ 30 മുതൽ അടച്ചിടും ബിജ്‌റാനി - ജൂൺ 30 മുതൽ അടയ്ക്കും. എന്നാല്‍ . ധേല, ജീമ സോണുകള്‍ മഴക്കാലത്തും സന്ദര്‍ശകരെ അനുവദിക്കുമെങ്കിലും കനത്ത മഴയുളേളപ്പോള്‍ ഇവിടേക്ക് പോകാതിരിക്കുന്നത് തന്നെയാണ് അഭികാമ്യം. നവംബര്‍ മുതല്‍ ഇവിടെ എല്ലാ സോണുകളിലും സഫാരികള്‍ പഴയപ‌‌ടി ആരംഭിക്കും.

PC:Mike Tinnion

രണ്‍ഥംഭോര്‍ ദേശീയോദ്യാനം, രാജസ്ഥാന്‍

രണ്‍ഥംഭോര്‍ ദേശീയോദ്യാനം, രാജസ്ഥാന്‍

ജൂണ്‍ 3 മുതല്‍ രാജസ്ഥാനിലെ രണ്‍ഥംഭോര്‍ ദേശീയോദ്യാനത്തിലും പ്രവേശനം അനുവദിക്കില്ല. ദേശീയോദ്യാനവും കടുവ സംരക്ഷണ കേന്ദ്രവും ഒരുപോലെ അ‌ടച്ചിടും. കോര്‍ സോണുകളാണ് ആദ്യം അടയ്ക്കുന്നത്. ബഫര്‍ സോണുകള്‍ ഈ സമയവും പ്രവര്‍ത്തിക്കാറുണ്ട്. ഒപ്പം, ഗേറ്റ് 6-10 വരെയും ഇപ്പോള്‍ തുറന്നിരിക്കും.

PC:Ana Vicente

കന്‍ഹാ ദേശീയോദ്യാനം, മധ്യപ്രദേശ്

കന്‍ഹാ ദേശീയോദ്യാനം, മധ്യപ്രദേശ്

വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍ക്ക് പേരുകേട്ട കന്‍ഹാ ദേശീയോദ്യാനവും മഴയെ തുടര്‍ന്ന് ജൂൺ 20 മുതൽ സെപ്റ്റംബർ 20 വരെ മൂന്ന് മാസത്തേക്ക് അടച്ചിടും. കനത്ത മഴയിലും നദികൾ കരകവിഞ്ഞൊഴുകുകയും മഴക്കാലത്ത്, ഈ പ്രദേശത്തെ റോഡുകൾ തടസ്സപ്പെടുകയും, യാത്ര ദുഷ്കരമാകുകയും ചെയ്യുന്നതോടുകൂടിയാണ് ഇത്

PC:Vincent van Zalinge

കാസിരംഗ ദേശീയോദ്യാനം

കാസിരംഗ ദേശീയോദ്യാനം

ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനങ്ങളിലും കടുവ സങ്കേതങ്ങളിലും ഒന്നായ ഇത്, വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്. മഴക്കാലത്ത് മെയ് 1 മുതൽ ഒക്ടോബർ 1 വരെ പാർക്ക് അടച്ചിരിക്കും

PC:joel herzog

മാനസ് ദേശീയോദ്യാനം, ആസാം

മാനസ് ദേശീയോദ്യാനം, ആസാം

മഴക്കാലം വടക്കു കിഴക്കേ ഇന്ത്യയില്‍ പ്രത്യേകിച്ച് അസമില്‍ വളരെ വെല്ലുവിളികള്‍ നിറഞ്ഞ സമയമാണ്. കാസിരംഗ ദേശീയ ഉദ്യാനം പോലെ, എല്ലാ വർഷവും മെയ് മുതൽ ഒക്ടോബർ വരെയുള്ള വിനോദസഞ്ചാര സീസണിൽ മാനസ് ദേശീയോദ്യാനവും അ‌‌ടച്ചി‌ടാറാണ് പതിവ്. വെള്ളപ്പൊക്ക സാധ്യത വളരെ കൂടുതലാണ് ഇവി‌ടെയുള്ളത്.

PC:Devarshi.talukdar.9

ബാന്ധവ്ഗഡ് ദേശീയോദ്യാനം, മധ്യ പ്രദേശ്

ബാന്ധവ്ഗഡ് ദേശീയോദ്യാനം, മധ്യ പ്രദേശ്

ബാന്ധവ്ഗഡ് ദേശീയോദ്യാനവും ജൂലൈ 1 മുതൽ സെപ്തംബർ 30 വരെ അടച്ചിടും. തുറക്കുന്ന തീയതികൾ വ്യത്യാസപ്പെടാം. എല്ലാ കോർ സോണുകളും അടച്ചിട്ടുണ്ടെങ്കിലും, നിങ്ങൾക്ക് ഇപ്പോഴും പൻപത, ജോഹില, ധമോഖർ എന്നിവയുടെ ബഫർ സോണുകൾ പര്യവേക്ഷണം ചെയ്യാം. വർഷം മുഴുവനും അവ തുറന്നിരിക്കും, എന്നാൽ മഴക്കാലത്ത് റോഡിന്റെ അവസ്ഥ കരുതുന്നത്രയും എളുപ്പമുള്ളത് ആയിരിക്കില്ല.

PC:Syna Tiger Resort

സത്പുര നാഷണൽ പാർക്ക്, മധ്യപ്രദേശ്

സത്പുര നാഷണൽ പാർക്ക്, മധ്യപ്രദേശ്

ഇപ്പോൾ തുറന്നിട്ടുണ്ടെങ്കിലും, ജൂലൈ 1 മുതൽ സെപ്തംബർ 30 വരെ സത്പുര നാഷണൽ പാർക്കും സന്ദര്‍ശകരെ അനുവദിക്കില്ല. കുറച്ചു ദിവസങ്ങള്‍ കൂടി ഇവിടം സന്ദര്‍ശിക്കുവാന്‍ ബാക്കിയുണ്ടെങ്കിലും സാധ്യതകള്‍ വളരെ കുറവാണ്. മഴ കാരണം എപ്പോള്‍ വേണമെങ്കിലും സഫാരികള്‍ റദ്ദാക്കിയേക്കാം.

PC:Siddharth Agarwal (Asid)

ഗിർ നാഷണൽ പാർക്ക്, ഗുജറാത്ത്

ഗിർ നാഷണൽ പാർക്ക്, ഗുജറാത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ പാർക്കുകളിലൊന്നാണ് ഗിർ, ജൈവവൈവിധ്യത്തിനും വന്യജീവികൾക്കും പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ട സ്ഥലമാണിത്. മൺസൂൺ കാലമായതിനാൽർ ദേശീയോദ്യാനം വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും വേണ്ടി അടച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാർക്ക് അടച്ചിട്ടിരിക്കുകയായിരുന്നു, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അങ്ങനെ തന്നെ തുടരും.

PC:Lenstravelier

മൺസൂണിൽ ജിം കോർബെറ്റിൽ നൈറ്റ് സ്റ്റേകൾക്ക് വിലക്ക് ഇനി എന്ന് എന്നല്ലേ? അറിയാംമൺസൂണിൽ ജിം കോർബെറ്റിൽ നൈറ്റ് സ്റ്റേകൾക്ക് വിലക്ക് ഇനി എന്ന് എന്നല്ലേ? അറിയാം

മണ്‍സൂണില്‍ സന്ദര്‍ശിക്കാം ഈ എട്ട് ദേശീയോദ്യാനങ്ങള്‍... മഴക്കാഴ്ചയുടെ വ്യത്യസ്ത ആസ്വാദനം!!മണ്‍സൂണില്‍ സന്ദര്‍ശിക്കാം ഈ എട്ട് ദേശീയോദ്യാനങ്ങള്‍... മഴക്കാഴ്ചയുടെ വ്യത്യസ്ത ആസ്വാദനം!!

Read more about: national park monsoon wildlife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X