Search
  • Follow NativePlanet
Share
» »മൂവായിരത്തിയഞ്ഞൂറ് അടി പൊക്കമുള്ള മലമുകളിലെ മഴക്കൊട്ടാരം

മൂവായിരത്തിയഞ്ഞൂറ് അടി പൊക്കമുള്ള മലമുകളിലെ മഴക്കൊട്ടാരം

മൂവായിരത്തിയഞ്ഞൂറ് അടി പൊക്കമുള്ള മലമുകളില്‍ മഴമേഘങ്ങളെ കാണാന്‍ പണിതീര്‍ത്ത മഴക്കൊട്ടാരത്തിന്റെ വിശേഷങ്ങള്‍...

By Elizabath

മൂവായിരത്തിയഞ്ഞൂറ് അടി പൊക്കമുള്ള മലമുകളിലെ മഴക്കൊട്ടാരം
മേഘങ്ങള്‍ക്കിടയിലൂടെ നൂല്‍വണ്ണത്തില്‍ പെയ്യുന്ന മഴ ആവേശം കൊള്ളിക്കാത്തവരായി ആരും കാണില്ല. അതൊന്ന് കാണാനും ഇറങ്ങിനിന്ന് നനയാനും കൊതിക്കുന്നവരാണ് നമ്മളെല്ലാം... എന്നാല്‍ പര്‍വ്വതങ്ങള്‍ക്കു മുകളില്‍ നിന്നും പെയ്‌തൊഴിയുന്ന മഴയെ കയ്യെത്തിപ്പിടിക്കാന്‍ കൊട്ടാരം പണിത രാജകുമാരനെ നമുക്ക് പരിചയമില്ല. മൂവായിരത്തിയഞ്ഞൂറ് അടി പൊക്കമുള്ള മലമുകളില്‍ മഴമേഘങ്ങളെ കാണാന്‍ പണിതീര്‍ത്ത മഴക്കൊട്ടാരത്തിന്റെ വിശേഷങ്ങള്‍...

മലമുകളിലെ കൊട്ടാരം

മലമുകളിലെ കൊട്ടാരം

മൂവായിരത്തിഅഞ്ഞൂറ് അടി പൊക്കമുള്ള മലയുടെ മുകളിലാണ് പ്രശസ്തമായ മണ്‍സൂണ്‍ പാലസ് സ്ഥിതി ചെയ്യുന്നത്. സജ്ജന്‍ഗഡ് എന്നാണ് മണ്‍സൂണ്‍ പാലസിന്റെ യഥാര്‍ഥ പേര്. മഴമേഘങ്ങളെ കാണുക എന്ന ഉദ്ദേശത്തില്‍ നിര്‍മ്മിച്ചതിനാലാണ് മഴക്കൊട്ടാരം എന്ന പേരു ലഭിച്ചത്.

PC:Guptaele

അല്പം ചരിത്രം

അല്പം ചരിത്രം

മഴക്കൊട്ടാരത്തെക്കുറിച്ച് അറിയമമെങ്കില്‍ ചരിത്രത്തിലും അല്പം പിടിപാടുണ്ടായിരിക്കണം. കൃത്യമായി പറഞ്ഞാല്‍ രാജസ്ഥാനിലെ മേവാര്‍ രാജവംശത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. സജ്ജന്‍ സിങ്ങെന്ന 25 വര്‍ഷം മാത്രം ജീവിച്ചിരുന്ന കൊച്ചു രാജാവിന്റെ ആശയമായിരുന്നു മഴമേഘക്കൊട്ടാരം. ചെറു പ്രായത്തില്‍ 10 വര്‍ഷം നാടുഭരിച്ച അദ്ദേഹം കണ്ട സ്വപ്നമായിരുന്നു ഈ കൊട്ടാരം.

PC:Rakshat

ദാര്‍ശനികനായ രാജാവ്

ദാര്‍ശനികനായ രാജാവ്

വെറും പത്ത് വര്‍ഷം മാത്രമേ ഭരണത്തിലുണ്ടായിരുന്നുള്ളുവെങ്കിലും നാടിന്റെ വികസനത്തിനായും ഉന്നമനത്തിനായും അദ്ദേഹം നിരവധി കാര്യങ്ങള്‍ ചെയ്തു. കുടിവെള്ളക്ഷാമം രുക്ഷമായ രാജസ്ഥാനില്‍ കുറ്റമറ്റ വിധത്തില്‍ ജലവിതരണത്തിനുള്ള സംവിധാനങ്ങളും മഴവെള്ളസംഭരണികളും പാതകളും നിര്‍മ്മിക്കുകയുണ്ടായി. തന്റെ കുറഞ്ഞ ജീവിത കാലയളവിനുള്ളില്‍ എക്കാലവും ഓര്‍മ്മിച്ചുവയ്ക്കുന്ന പ്രവര്‍ത്തികള്‍ക്കാണ് അദ്ദേഹം മുന്‍കയ്യെടുത്തത്.

PC:Jay Langnecha

മലമുകളിലെ മഴക്കൊട്ടാരം

മലമുകളിലെ മഴക്കൊട്ടാരം

കയ്യെത്തുന്ന ദൂരത്തു നിന്നും മഴമേഘങ്ങളെ തൊടാനും നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കാണുന്ന വിധത്തില്‍ ഒരു കൊട്ടാരം എന്ന ആശയത്തില്‍ നിന്നുമാണ് സജ്ജന്‍ സിങ് ഇതിനു മുന്‍കൈയ്യെടുക്കുന്നത്. കൂടാതെ അദ്ദേഹം ജനിച്ച ചിറ്റോര്‍ഗയിലെ ഭവനത്തില്‍ നിന്നും കാണാവുന്ന തരത്തില്‍ ഒരു കൊട്ടാരം നിര്‍മ്മിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.

PC:Draj28

 ബനസധരയുടെ മുകളില്‍

ബനസധരയുടെ മുകളില്‍

ആരവല്ലി പര്‍വ്വത നിരകളുടെ ഭാഗമായ ബനസധരയുടെ മുകളില്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം മൂവായിരത്തിഅഞ്ഞൂറോളം അടി മുകളിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. സജ്ജന്‍ സിങ്ങിന്റെ ആശയമനുസരിച്ച് ഏഴു നിലകളുള്ള മഴക്കൊട്ടാരമായിരുന്നു അവിടെ ഉയരേണ്ടിയിരുന്നത്. എന്നാല്‍ പെട്ടന്നുള്ള അദ്ദേഹത്തിന്റെ മരണം മൂലം പിന്നീട് സ്ഥാനം ഏറ്റെടുത്ത മഹാറാണാ ഫത്തേസിങാണ് കൊട്ടാരത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.

PC:Sanjitchohan

 മലമുകളിലെ വെണ്ണക്കല്‍ കൊട്ടാരം

മലമുകളിലെ വെണ്ണക്കല്‍ കൊട്ടാരം

മലമുകളിലെ വെണ്ണക്കല്‍ കൊട്ടാരമെന്ന് ഇതിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.

PC:Rahul sadhwani

സിനിമകളിലെ കൊട്ടാരം

സിനിമകളിലെ കൊട്ടാരം

പ്രശസ്ത ഹോളിവുഡ് ചിത്രമായ ജെയിംസ് ബോണ്ട് സീരിസില്‍ 1983 ല്‍ പുറത്തിറങ്ങിയ ഒക്ടോപസ്സിലാണ് ഈ കൊട്ടാരം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ അഫ്ഗാന്‍ രാജാവും വില്ലനുമായ കമാല്‍ ഖാന്‍ എന്നയാളുടെ കൊട്ടാരമായിട്ടാണ് ഇതിനെ ചിത്രത്തില്‍ കാണിക്കുന്നത്. കൂടാതെ നിരവധി ബോളിവുഡ് സിനിമകള്‍ക്കും ഇവിടം പശ്ചാത്തലമായിട്ടുണ്ട്.

PC:Wikipedia

പച്ചയുടെ വകഭേദങ്ങള്‍

പച്ചയുടെ വകഭേദങ്ങള്‍

പുറത്ത് കാണുന്ന പച്ചപ്പിന്റെയും കാടുകളുടെയും നിറങ്ങളെയും നന്‍മകളെയും പറ്റാവുന്നിടത്തോളം കൊട്ടാരത്തിനുള്ളിലും കാണാന്‍ സാധിക്കും. അതിനായി ധാരാളം വാതിലുകളിം ജനലുകളും വരാന്തകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

PC:Rahul sadhwani

മുകളില്‍ നിന്നുള്ള കാഴ്ച

മുകളില്‍ നിന്നുള്ള കാഴ്ച

കൊട്ടാരത്തിന്റെ മുകളില്‍ നിന്നും ഉദയ്പ്പൂരിന്റെയും പിച്ചോള തടാകത്തിന്റെയും കാഴ്ച ഏറെ മനോഹരമാണ്. ആരവല്ലി മലനിരകളും താഴ്വരകളും ഒക്കെ ഇവിടുത്തെ കാഴ്ചയെ വ്യത്യസ്തമാക്കുന്നു.

PC:Yogesh ws

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഉദയ്പൂരില്‍ നിന്നും 14 കിലോമീറ്റര്‍ അകലെ കിഴക്കാംതൂക്കായ കുന്നിന്റെ മുകളിലാണ് ഈ മഴക്കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഹെയര്‍പിന്‍ വളവുകളാണ് കുന്നിന്റെ മുകളിലേക്ക് പോകുന്ന യാത്രക്കാരെ കാത്തിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X