മണ്‍സൂണ്‍ തുടങ്ങിയതോടെ സഞ്ചാരികള്‍ പതിവ് ചോദ്യങ്ങളിലേക്ക് കടന്നിരിക്കുകയാണ്. മണ്‍സൂണ്‍ യാത്രകള്‍ എവിടേക്ക് പോകണമെന്നും എന്തൊക്കെ ചെയ്യണമെന്നുമെല്ലാമുള്ള സംശയങ്ങളും ആശങ്കകളുമാണ് സഞ്ചാരികളുടെ മിക്ക കൂട്ടായ്മകളിലും സംസാരവിഷയം.
എന്നാല്‍ മണ്‍സൂണ്‍ യാത്രകള്‍ക്കു പുറപ്പെടുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ടതും ചെയ്തിരിക്കേണ്ടതുമായ കുറച്ച് കാര്യങ്ങളുണ്ട്. മണ്‍സൂണ്‍ യാത്രകള്‍ സുരക്ഷിതമാക്കാം എന്നതുമാത്രമല്ല, യാത്രകളിലെ പല ബുദ്ധിമുട്ടുകളും ഒഴിവാക്കുകയും ചെയ്യാം..ഇന്ത്യയില്‍ മണ്‍സൂണ്‍ ട്രക്കിങ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം...

റെയിന്കവറും റെയിന്വെയറും കരുതാം
മഴയാത്രയാണെങ്കില് രണ്ടാമതൊരു ആലോചയ്ക്ക് പോലും സമയം ചിലവഴിക്കാതെ പാക്ക് ചെയ്യേണ്ട കാര്യങ്ങളാണ് റെയിന്കവറും റെയിന്വെയറും. കാലാവസ്ഥ പ്രചചനങ്ങള് എന്തുതന്നെയാണെങ്കിലും മണ്‍സൂണ്‍ യാത്രയില്‍ ഇത് രണ്ടും കരുതണം. ബാഗ് നനയായിതിരിക്കുവാന് റെയിന്കവറും നിങ്ങള്‍ മഴയില്‍ നനയാതിരിക്കുവാന്‍ റെയിന്‍കോട്ടും ഉപയോഗിക്കാം. റെയിന്വെയര് തിരഞ്ഞെടുക്കുമ്പോള്‍ ട്രക്കിങ്ങിന് അനുയോജ്യമായത് റെയിന്‍ ജാക്കറ്റും പാന്റ്സുമാണ്. ഇതിനടിയില്‍ ഷോട്സ് ധരിക്കുന്നതാവും നല്ലത്.

പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച്
റെയിന്‍ കവര്‍ ഉപയോഗിച്ച് ബാഗ് കവര്‍ ചെയ്തെന്നു പറഞ്ഞാലും കനത്ത മഴയാണെങ്കില്‍ ചിലപ്പോള്‍ റെയിന്‍ കവറിന് സഹായിക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. ഇങ്ങനെയുള്ളപ്പോള്‍ ബാഗിലെ ഓരോ സാധനങ്ങളും പ്രത്യേകം പ്ലാസ്റ്റിക് കവറുകളില്‍ ഇട്ടുവയ്ക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താല്‍ ഏതെങ്കിലും കാരണവശാല്‍ വെള്ളം ബാഗിനുള്ളില്‍ കയറിയാല്‍ വസ്ത്രങ്ങളുള്പ്പെടെയുള്ല കാര്യങ്ങള്‍ നനയുന്നത് ഒഴിവാക്കാം. ഓരോ സാധനങ്ങളും വെവ്വേറെ കവറുകളിലാക്കി വെക്കുന്നത് മൊത്തത്തിലുള്ള കുഴച്ചുമറിച്ചില് ഒഴിവാക്കുവാന്‍ സഹായിക്കും.
ഈ പ്സാസ്റ്റിക് കവറുകള്‍ യാത്രയ്ക്കു ശേഷം ഉണക്കി സൂക്ഷിക്കുക, അടുത്ത യാത്രയിലെ ആവശ്യങ്ങള്‍ക്കായി ഇതു തന്നെ ഉപയോഗിക്കാം,
PC:Thanh Tran

അധികം വസ്ത്രങ്ങള്‍
മഴയാത്രയില്‍ ഏറ്റവുമാദ്യം നനയുന്നത് നിങ്ങളുടെ സോക്സ് ആയിരിക്കും. അതുകൊണ്ടുതന്നെ മൂന്നാല് ജോഡി അധികം സോക്സ് കരുതുക. മാത്രമല്ല, നനഞ്ഞ് സോക്സ് ഇട്ടു യാത്ര ചെയ്യുന്നത് ആരോഗ്യത്തിനും നല്ലതല്ല. അടിവസ്ത്രങ്ങളും ഇതുപോലെ തന്നെ അധികം കരുതുക. ഓര്‍മ്മിക്കുക വേണം നിങ്ങളുടെ ട്രക്കിങ് ബാഗില്‍ , പ്ലാസ്റ്റില് കവറില്‍ നനയാതെ വേണം ഇത് സൂക്ഷിക്കുവാന്‍.
മാത്രമല്ല, കട്ടിയുള്ള കട്ടിയുള്ള കോട്ടണ്‍ വസ്ത്രങ്ങളും ടീ ഷര്‍ട്ടുകളും പരമാവധി മണ്‍സൂണ്‍ ട്രക്കിങ്ങില്‍ ഒഴിവാക്കുക. നനഞ്ഞാല്‍ അവ ഉണങ്ങുവാന്‍ താമസിക്കും എന്നതും ഭാരം കൂടുതലായിരിക്കും എന്നതുമാണ് കാരണം. പെട്ടന്ന് ഉണങ്ങുന്ന സിന്തറ്റിക് മെറ്റിരിയല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. അത്തരം വസ്ത്രങ്ങള്‍ യാത്രയ്ക്കായി ഉപയോഗിക്കാം.

ക്യാംപിലെത്തിയാലുടന് മാറ്റാം
ഒരു ദിവസത്തെ യാത്ര കഴിഞ്ഞ് ക്യാംപിലെത്തിയാല്‍ ഉടന്‍ തന്നെ സോക്സ് ഉള്‍പ്പെടെയുള്ള നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റുക. ഉണങ്ങിയ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. കൂടാതെ നനഞ്ഞ വസ്ത്രങ്ങള്‍ കൃത്യമായി ഉണക്കി സൂക്ഷിക്കുവാനും ശ്രമിക്കുക. സാധാരണഗതിയില്‍ ട്രക്കിങ് കഴിഞ്ഞ് വിശ്രമിക്കുമ്പോഴേയ്ക്കും ശരീരം വളരെ പെട്ടന്ന് തണുക്കുവാന് ആരംഭിക്കും. അത് പിന്നീട് പല അസുഖങ്ങളിലേക്കും നയിക്കുകയും ചെയ്യും. അതിനാല്‍ ക്യാംപിലെത്തിയാലുടന് ഉണങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുക. മാത്രമല്ല, ക്യാംപസൈറ്റില് ഉണങ്ങിയ ഒരുജോഡി വസ്ത്രങ്ങള്‍ സൂക്ഷിക്കുന്നതും മികച്ച തീരുമാനമായിരിക്കും,
PC:Chris Holder

ബാല്‍ക്കണിയില്‍ ഉണക്കാം
മഴക്കാലത്ത് ട്രെക്കിംഗിനിടെ നിങ്ങളുടെ ഷൂസോ സോക്സോ ബാക്ക്പാക്കുകളോ നനഞ്ഞാൽ, അത് ടെന്റിനുള്ളിൽ കൊണ്ടുപോകരുത്. നിങ്ങളുടെ ബാഗിൽ നിന്ന് ആവശ്യമുള്ളത് മാത്രം എടുക്കുക. പ്രത്യേക പ്ലാസ്റ്റിക് ബാഗുകളിൽ സാധനങ്ങൾ പാക്ക് ചെയ്യുന്നത് ഇത് ചെയ്യാൻ എളുപ്പമാക്കുന്നു. നിങ്ങളുടെ ബാക്ക്പാക്ക് പുറത്ത് സൂക്ഷിക്കുന്നത് ഉണങ്ങിയതും നനഞ്ഞതുമായ വസ്ത്രങ്ങൾ ഇടകലരുന്നില്ലെന്ന് ഉറപ്പാക്കുന്നു. നിങ്ങളുട ടെന്റിന്റെ ബാൽക്കണി ഏരിയയിൽ എല്ലാ നനഞ്ഞ വസ്ത്രങ്ങളും ഉണങ്ങുവാനായി സൂക്ഷിക്കുക

വിലകൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ സൂക്ഷിക്കാം
വിപണിയില്‍ ലഭിക്കുന്ന ഡ്രൈ ബാഗുകളില്‍ നിങ്ങളുടെക്യാമറ, ഫോണ്‍, ലെന്‍സുകള്‍ പോലുള്ള വിലയേറിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ സൂക്ഷിക്കാം. മഴയിൽ നിങ്ങളുടെ ഫോൺ ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കുന്ന വാട്ടർപ്രൂഫ് ഫോൺ ബാഗുകളും ലഭ്യമാണ്. അതിനാൽ മൺസൂൺ ട്രെക്കിംഗിനുള്ള മറ്റൊരു ഡീല്‍ ആയിരിക്കും ഈ സാധനങ്ങള്‍.
PC:KAL VISUALS

തൊപ്പിയും ഹൂഡും ധരിക്കാം
കനത്ത മഴയിൽ ട്രെക്കിംഗ് നടത്തുന്നവർക്ക് പലപ്പോഴും ഹൂഡ് ധരിക്കുന്നതുകൊണ്ട് പല ബുദ്ധിമുട്ടുകളും ഉണ്ടാവാറുണ്ട്. ഹുഡ് അവരുടെ കണ്ണുകൾ മൂടുന്നു,
അതുകൊണ്ട് ഹുഡ് മാത്രം ഉപയോഗിക്കുന്നതിന് പകരം ആദ്യം ഒരു തൊപ്പി ധരിക്കുക, എന്നിട്ട് അതിൽ ഹുഡ് ധരിക്കുക. തൊപ്പി നിങ്ങളുടെ തലയില്‍ നിന്നും ഹുഡ് വഴുതിപ്പോകുന്നത് തടയുകയും നിങ്ങൾക്ക് മികച്ച ദൃശ്യപരത നൽകുകയും ചെയ്യുന്നു. നിങ്ങൾ ഗ്ലാസുകൾ ധരിക്കുകയാണെങ്കിൽ, സാധാരണ സൺ ക്യാപ്പുകളേക്കാൾ ബേസ്ബോൾ തൊപ്പികൾ നല്ലതാണ്.
PC:Luke Porter

അധികം കരുതാം പാദരക്ഷയും
നിങ്ങളുടെ ട്രെക്കിംഗ് ഷൂസ് എത്ര മികച്ചതാണെങ്കിലും, കനത്ത മഴയിൽ അവ നനയാൻ സാധ്യതയുണ്ട് എന്നോര്‍മ്മിക്കുക. അതിനാല്‍ ഇത്തരം സാഹചര്യങ്ങളെ നേരിടുവാന്‍ തയ്യാറായി വേണം യാത്ര ആരംഭിക്കുവാന്‍.
മിക്ക ട്രെക്കുകളിലും, നിങ്ങൾക്ക് പാദരക്ഷകൾ ഇല്ലാതെ ചെയ്യാൻ കഴിയും. എന്നാൽ മൺസൂൺ ട്രെക്കുകളിൽ, മിക്കവാറും എല്ലാ ദിവസവും അവ ഉപയോഗപ്രദമാകും. നിങ്ങളുടെ ഷൂസ് നനഞ്ഞാൽ, പകരം ട്രക്കിംഗിനായി ഫ്ലോട്ടറുകൾ ഉപയോഗിക്കാം ബക്കിളുകളും ഗ്രിപ്പുമുള്ള പാദരക്ഷകളായിരിക്കും കൂടുതല്‍ അനുയോജ്യം.
PC:Jake Ingle
ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!
കാടുകയറിയ വഴികള്‍ താണ്ടിപ്പോകാം... തേന്‍പാറയെന്ന കുന്നിലേക്ക്...