കൊറോണവൈറസ് എന്ന മഹാമാരി വിതച്ച ദുരതത്തിന്റെ നാളുകളിലൂടെയാണ് ലോകം മുഴുവന്‍ കടന്നു പോകുന്നത്. എന്നു തീരുമെന്നറിയാത്ത പ്രതിന്ധിക്കു മുന്നില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ലോകം വീടുകള്‍ക്കുള്ളിലാണ്. വീടുകളിരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം എന്ന തിരിച്ചറിവില്‍ മിക്ക രാജ്യങ്ങളും ലോക്ഡൗണിലാണ്. വീടുകളില്‍ നിന്നും ജോലിയെടുക്കുന്നവരൊഴികെ മഹാഭൂരിപക്ഷവും സമയം എങ്ങനെ ചിലവഴിക്കണം എന്നറിയാതെ കുടുങ്ങിയിരിക്കുകയാണ്. വ്യത്യസ്ഥ രുചികള്‍ പരീക്ഷിച്ചും സിനിമകള്‍ കണ്ടും തോട്ടം പരിപാലിച്ചും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്തുമൊക്കെ പലരും സമയത്തിനൊപ്പം പോകുന്നു. ഇനിയും എന്തുചെയ്യണമെന്നറിയാതെ ഇരിക്കുന്നവരും ഇടയിലുണ്ട്. യാത്രകള്‍ പ്ലാന്‍ ചെയ്തവരും കുട്ടികള്‍ക്കൊപ്പം വെക്കേഷന് ട്രിപ്പ് പ്ലാന്‍ ചെയ്തവരുമൊക്കെ ഒന്നുമില്ലാത്ത അവസ്ഥയിലായി. അങ്ങനെയെങ്കില്‍ വീട്ടിലിരിക്കുമ്പോള്‍ ഇതുവരെ കാണാത്ത ഇടങ്ങളിലൊന്ന് പോയി വന്നാലോ. വീടിനു പുറത്തിറങ്ങുകയോ വണ്ടി വിളിക്കുകയോ ഒന്നും വേണ്ട. ആകെ ആവശ്യം ഒരു മൊബൈല്‍ ഫോണും ഇന്‍ര്‍നെറ്റ് കണക്ഷനുമാണ്. എങ്കില്‍ ഡെല്‍ഹി ലോക്ഡൗണില്‍ ബോറടിച്ചിരിക്കുന്നവര്‍ക്ക് പരീക്ഷിക്കുവാന്‍ പറ്റിയ ഒന്നാണ് ഡെല്‍ഹി ഒരുക്കിയിരിക്കുന്ന വിര്‍ച്വല്‍ ടൂര്‍. വീട്ടിലെ സോഫയിലിരുന്നു തന്നെ ഡല്‍ഹിയെ കാണുന്ന വിര്‍ച്വല്‍ ടൂറിന്റെ വിശേഷങ്ങള്‍

വിര്‍ച്വല്‍ ടൂര്‍
വീട്ടിലിരുന്നുതന്നെ ഓരോ സ്ഥലങ്ങളും അതിന്റെ പൂര്‍ണ്ണതയില്‍ ഇന്ററ്നെറ്റ് വഴി കാണുവാന്‍ സഹായിക്കുന്ന വിദ്യയാണ് വിര്‍ച്വല്‍ ടൂര്‍. ആ സ്ഥലത്തുകൂടി നടന്നുപോയി കാണുന്ന പ്രതീതിയാണ് വിര്‍ച്വല്‍ ടൂര്‍ സമ്മാനിക്കുന്നത്.

ഡല്‍ഹി വിര്‍ച്വല്‍ ടൂര്‍
ലോക് ഡൗണില്‍ എന്തുചെയ്യണമെന്നറിയാതെ ഇരിക്കുന്നവര്‍ക്കാണ് ഡല്‍ഹി ഈ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഡല്‍ഹിയിലെ പ്രധാന ഇടങ്ങളാണ് ഈ വിര്‍ച്വല്‍ ടൂറിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഇന്ത്യാ ഗേറ്റ്
ഡെല്‍ഹി കാഴ്ചകളില്‍ ഏറ്റവുംശ്രദ്ധേയമായിട്ടുള്ള ഒന്നാണ് ഇന്ത്യാ ഗേറ്റ്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകമായി അറിയപ്പെടുന്ന ഇന്ത്യാ ഗേറ്റ് ഡല്‍ഹിയുടെ ഹൃദയഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ഡല്‍ഹി യാത്രയില്‍ ഇന്ത്യാ ഗേറ്റിനു മുന്നില്‍ നിന്നും ഒരു ഫോട്ടോ എടുത്തില്ലെങ്കില്‍ ആ യാത്ര തന്നെ നഷ്ടമായാണ് സഞ്ചാരികള്‍ കാണുന്നത്. പാരീസിലെ ആര്‍ക് ഡി ട്രയംഫില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ മാതൃക. പാരീസിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിലൊന്നാണിത്.
13,516 ഭാരതീയ സൈനികരുടെയും ഒപ്പം യുണൈറ്റഡ് കിംഗ്ഡത്തിലെ കുറച്ച് സൈനികരുടെയും ഓഫീസര്‍മാരുടെയും പേരുകളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

മുഗള്‍ ഗാര്‍ഡന്‍സ്
രാഷ്ട്രപതി ഭവനിലെ പൂന്തോട്ടമാണ് മുഗള്‍ ഗാര്ഡന്. അതിമനോഹരമായി പരിപാലിക്കപ്പെടുന്ന ഈ പൂന്തോട്ടത്തില്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ബോണ്‍സായ് മരങ്ങള്‍, ട്യൂലിപ് പൂക്കള്‍, റോസാ ചെടികള്‍ തുടങ്ങി അതിമനോഹരമായ കാഴ്ചകള്‍ ഇവിടെ കാണാം. 350 ഏക്കര്‍ സ്ഥലത്തായാണ് രാഷ്ട്രപതി ഭവന് സ്ഥിതി ചെയ്യുന്നത്. ഇതില്‍ 15 ഏക്കര്‍ സ്ഥലത്തായാണ് മുഗള്‍ ഗാര്‍ഡനുള്ളത്.
PC:President's Secretariat

ചെങ്കോട്ട
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍മ്മിതിയാണ് ചെങ്കോട്ട. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന് ചക്രവര്‍ത്തി നിര്‍മ്മിച്ച ഈ കോട്ട മുഗള്‍രാജവംശത്തിന്റെ തലസ്ഥാനം കൂടിയായിരുന്നു. ഇന്ന് ഡെല്‍ഹിയില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടവും ഇത് തന്നെയാണ്. ചാന്ദ്നി ചൗക്കിനോട് ചേര്‍ന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്.
13,516 സൈനികരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകം
ഉള്ളിലുറങ്ങുന്ന യഥാര്‍ഥ സഞ്ചാരി എങ്ങനെയാണെന്നറിയേണ്ടെ? ഇതാണ് വഴി!