Search
  • Follow NativePlanet
Share
» »തടാകങ്ങളുടെ നാട്ടിലെ വിസ്മയങ്ങള്‍

തടാകങ്ങളുടെ നാട്ടിലെ വിസ്മയങ്ങള്‍

ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കുവാനുള്ളത് നല്കുന്ന ഉദയ്പൂരിനെ പരിചയപ്പെടാം.

By Elizabath

രാജസ്ഥാന്റെ കിരീടത്തിലെ മുത്ത് എന്നറിയപ്പെടുന്ന ഉദയ്പൂര്‍ തടാകങ്ങളുടെ നാട് കൂടിയാണ്. ആരവല്ലി മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം പ്രകൃതി സൗന്ദര്യത്തിനും മനോഹരമായ ക്ഷേത്രങ്ങള്‍ക്കും പേരുകേട്ട സ്ഥലം കൂടിയാണ്.
താഴ് വരയില്‍ നാടു തടാകങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പൗരാണിക രാജസ്ഥാന്‍ നഗരത്തിന് കാഴ്ചക്കാര്‍ക്ക് നല്കാന്‍ ഒട്ടേറെ കാഴ്ചകളും ദൃശ്യങ്ങളുമുണ്ട്.
ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കുവാനുള്ളത് നല്കുന്ന ഉദയ്പൂരിനെ പരിചയപ്പെടാം...

ബഗോര്‍ കി ഹവേലി

ബഗോര്‍ കി ഹവേലി

ലേക്ക് പിച്ചോളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന 18-ാം നൂറ്റാണ്ടില്‍ ഉദയ്പൂരിന്റെ പ്രധാനമന്ത്രി താമസിച്ചിരുന്ന കൊട്ടാരമാണ്.
ആധുനികവും ശാസ്ത്രീയവുമായ നിര്‍മ്മാണശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടത്തില്‍ 100 മുറികളാണുള്ളത്. ചില്ലുകൊണ്ടും മറ്റും അലങ്കരിച്ചിരിക്കുന്ന ഇവിടെ ധാരാളം ചിത്രങ്ങളും കലാവസ്തുക്കളും സൂക്ഷിച്ചിരിക്കുന്നു.
രാത്രികാലങ്ങളില്‍ ഇവിടെ നടക്കുന്ന സംഗീത പരിപാടികളും അലങ്കാരങ്ങളും ഇവിടം അതിമനോഹരമായ ഒരു സ്ഥലമാക്കി മാറ്റുന്നു.

PC:Apoorvapal

ലേക്ക് പിച്ചോള

ലേക്ക് പിച്ചോള

ഉദയ്പൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പിച്ചോള തടാകം 14-ാം നൂറ്റാണ്ടിലെ മനുഷ്യ നിര്‍മ്മിത
തടാകമാണ്. തടാകത്തിനുള്ളിലെ കൊട്ടാരങ്ങളാണ് ഇവിടുത്തെ ആകര്‍ഷണം.

നാടോടിക്കഥപോലെ ഒരു ഗ്രാമം..അവിടെയൊരു തടാകം..!!നാടോടിക്കഥപോലെ ഒരു ഗ്രാമം..അവിടെയൊരു തടാകം..!!

PC: Sandy1950

സിറ്റി പാലസ്

സിറ്റി പാലസ്

രാജസ്ഥാനിലെ ഏറ്റവും വലിയ കൊട്ടാരമായി അറിയപ്പെടുന്ന സിറ്റി പാലസ് ഏറെ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ്. മഹാറാണാ ഉദയ്‌സിങ്ങിന്റെ കാലത്താണ് ആദ്യമായി ഇവിടെ കൊട്ടാരം സ്ഥാപിക്കുന്നത്. പിന്നീട് വന്ന ഭരണാധികാരികളാണ് കൊട്ടാരത്തിനെ ഇന്നു കാണുന്ന രൂപത്തിലേക്ക് മാറ്റിയത്.
ഇവിടെ തന്നെയുള്ള സിറ്റി പാലസ് മ്യൂസിയം കാഴ്ചകളുടെ കാര്യത്തില്‍ ചെറിയ ഒരു കൊട്ടാരം തന്നെയാണ്.

PC: Nagarjun Kandukuru

അഹറിലെ ശവകൂടീരങ്ങള്‍

അഹറിലെ ശവകൂടീരങ്ങള്‍

മേവാറിലെ രാജാക്കന്‍മാരുടെ ശവകുടീരങ്ങളാണ് ഉദയ്പൂരിലെ മറ്റൊരു കാഴ്ച. നഗരത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. 350 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിക്കപ്പെട്ട ഈ ശവകുടീരത്തില്‍ ഏകദേശം 250 ഓളം ശവകുടീരങ്ങളാണുള്ളത്.

PC: Jstplace

 ജഗദീഷ് ക്ഷേത്രം

ജഗദീഷ് ക്ഷേത്രം

1651 ല്‍ നിര്‍മ്മിക്കപ്പെട്ട ജഗദീഷ് ക്ഷേത്രം ഉദയ്പൂരിലെ വലുപ്പമേറിയ ക്ഷേത്രങ്ങളിലൊന്നാണ്. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം തുടങ്ങിയതില്‍ പിന്നെ ഒരു ദിവസം പോലും പൂജ മുടങ്ങിയിട്ടില്ലാത്ത സ്ഥലമാണ്. യഥാര്‍ഥത്തില്‍ ക്ഷേത്രത്തിന്റെ പേര് ജഗന്നാഥ് റായ് എന്നാണെങ്കിലും അറിയപ്പെടുന്നത് ജഗദീഷ് ജി ക്ഷേത്രം എന്നാണ്.

PC: Daniel Villafruela

 സജ്ജന്‍ ഗഡ്

സജ്ജന്‍ ഗഡ്

ഫത്തേ സാഗര്‍ ലേക്കിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സജ്ജന്‍ ഗഡ് മണ്‍സൂണ്‍ പാലസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. 1884 ല്‍ മേവാര്‍ രാജാവായ മഹാറാണാ സജ്ജന്‍ സിംഗാണ് ഈ കൊട്ടാരം പണിതത്. സമുദ്രനിരപ്പില്‍ നിന്നും 3100 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ നിര്‍മ്മിതി പൂര്‍ണ്ണമായും വെളുത്ത മാര്‍ബിളിലാണ് തീര്‍ത്തിരിക്കുന്നത്.

PC: Im pyadav

സഹേലിയോന്‍ കി ബാരി

സഹേലിയോന്‍ കി ബാരി

ഉദയ്പൂര്‍ നഗരത്തിലെ ഏറ്റവും ആകര്‍ഷകമായ സ്ഥലങ്ങളിലൊന്നാണ് സഹേലിയോന്‍ കി ബാരി. ഒട്ടേറെ വാട്ടര്‍ ഫൗണ്ടെയ്‌നുകളും താമരക്കുളങ്ങളും ജലാശയങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത.

PC: Schwiki

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X