Search
  • Follow NativePlanet
Share
» »ചരിത്രം മാറ്റിയെഴുതിയ മൂവര്‍ കോവില്‍! ഇല്ലാതായ വടക്കന്‍ ക്ഷേത്രം, ഐതിഹ്യമുറങ്ങുന്ന കൊടുംബലൂരിലൂടെ

ചരിത്രം മാറ്റിയെഴുതിയ മൂവര്‍ കോവില്‍! ഇല്ലാതായ വടക്കന്‍ ക്ഷേത്രം, ഐതിഹ്യമുറങ്ങുന്ന കൊടുംബലൂരിലൂടെ

കാലം അല്പം പിന്നിലേക്ക് പോകണം... കുറച്ചൊന്നുമല്ല, തമിഴിന്റെ ഇതിഹാസകാലമെന്ന് അടയാളപ്പെടുത്തിയ ചിലപ്പിതകാരത്തിന്‍റെ സമയം വരെ...എത്തിനില്‍ക്കുന്നത് പുതുക്കോട്ടെ ജില്ലയിലെ കൊടുമ്പല്ലൂർ ഗ്രാമത്തിലാണ്... കാലത്തിന‍റെ ഓട്ടത്തിനൊപ്പം എത്തിച്ചേരാതെ പാതിയിലെവി‌ടെയോ കുടുങ്ങിപ്പോയ ഒരു നാട്. വികസനമെത്തിയിട്ടില്ലെങ്കിലും പാരമ്പര്യവും പൈതൃതവും ആവശ്യത്തിലേറെ അവകാശപ്പെടുവാന്‍ ഈ നാ‌ടിനു സാധിക്കും. ഒൻപതാം നൂറ്റാണ്ടിലെ ഇരുക്കുവേൽ കാലഘട്ടത്തിലെ മഹത്തായ കലാ പാരമ്പര്യത്തെയും ശിൽപ ശൈലിയെയും പ്രതിനിധീകരിക്കുന്ന മൂന്നു ക്ഷേത്രങ്ങളാണ് ഇവിടുത്തെ ഏറ്റവും പ്രധാനഅ കാഴ്ച. തമിഴ്നാട് ക്ഷേത്രചരിത്രത്തിലെ ഏറെ പ്രാധാന്യമുള്ള മൂവര്‍ കോവിലിനെക്കുറിച്ചും അതിന്‍റെ ചരിത്രം, ഐതിഹ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി വായിക്കാം...

മൂവര്‍ കോവില്‍

മൂവര്‍ കോവില്‍

തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെയ കൊടുമ്പല്ലൂരില്‍ ആണ് ഒൻപതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെ‌ടുന്ന ഒരു ക്ഷേത്ര സമുച്ചയമായ മൂവർ കോവിൽ സ്ഥിതി ചെയ്യുന്നത്. മൂന്നു ക്ഷേത്രങ്ങളാണ് ഇവിടെയുള്ളതെങ്കിലും ഇപ്പോള്‍ രണ്ടെണ്ണം മാത്രമേ കാണുവാനുള്ളൂ. മധ്യഭാഗത്തെയും തെക്ക് ദിശയിലെയും ക്ഷേത്രങ്ങളാണ് ഇപ്പോളുള്ളത്. വടക്കൻ ശ്രീകോവിൽ സ്തംഭം ഒഴികെ പൂർണ്ണമായും ഇല്ലാതായി.
PC:RameshM

തിരുപ്പുഗഴ് സ്ഥലം

തിരുപ്പുഗഴ് സ്ഥലം

അരുണഗിരിനാഥർ തന്റെ തിരുപ്പുഗഴ് സ്തുതികളിൽ ഈ സ്ഥലത്തെക്കുറിച്ച് പ്രകീർത്തിച്ചിട്ടുള്ളതിനാൽ ഈ ക്ഷേത്രത്തെ തിരുപ്പുഗഴ് സ്ഥലമായി കണക്കാക്കുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ക്ഷേത്രം പരിപാലിക്കുന്നതും നിയന്ത്രിക്കുന്നതും.
PC:R.K.Lakshmi

ഐതിഹ്യങ്ങള്‍ ഇങ്ങനെ

ഐതിഹ്യങ്ങള്‍ ഇങ്ങനെ

മൂവര്‍ കോവിലുകളുടെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും കഥകളും ഇവിടെ നിലനില്‍ക്കുന്നു. അതിലൊന്ന് പറയുന്നത് അപ്പാർ, സുന്ദരർ, ബന്ധർ എന്നിവർ ഓരോ ആരാധനാലയം നിർമ്മിച്ചു എന്നാണ്.മറ്റൊരു ഐതിഹ്യം പറയുന്നത്, പ്രാചീന തമിഴകത്തിലെ മൂന്ന് കിരീടാവകാശികളായ ചേര, ചോള, പാണ്ഡ്യൻമാർ എന്നിവർ ഓരോ ദേവാലയം വീതം പണിതിരുന്നു എന്നാണ്. മറ്റൊരു വിശ്വാസത്തില്‍ , ഈ ആരാധനാലയങ്ങൾ ഹിന്ദു ത്രിത്വങ്ങളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെ ഓരോന്നിലും പ്രതിഷ്ഠിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. അതിനാൽ ഈ ക്ഷേത്രങ്ങളെ മൂവർ കോവിൽ (മൂന്ന് ക്ഷേത്രങ്ങൾ) എന്ന് വിളിക്കാൻ തുടങ്ങി.
PC:Rmuthuprakash

ബൂട്ടി വിക്രമകേസരി

ബൂട്ടി വിക്രമകേസരി

ഇതൊന്നുമല്ലാതെ വേറെയം വിശ്വാസങ്ങള്‍ ഇവി‌ടെ കാണാം. ക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണം ഏറ്റെടുത്തു നടത്തിയത് ഇരുക്കുവേൽ രാജാവായ ബൂട്ടി വിക്രമകേസരിയാണ്. അദ്ദേഹം തനിക്കും തന്റെ രണ്ട് രാജ്ഞിമാരായ കരാളി, വരഗുണ എന്നിവർക്കും വേണ്ടി ദേവന്മാരെ പ്രതിഷ്ഠിച്ചുവത്രെ.. മൂന്ന് ക്ഷേത്രങ്ങളും ശിവന് സമർപ്പിച്ചിട്ടുള്ളതും ഒന്നിനൊന്ന് വ്യത്യസ്തവുമാണ്.

ദക്ഷിണാമൂർത്തി, ഗംഗാധരൻ, വിനാധര, ഹരിഹര, കളരി, നടേശൻ, ത്രിപുരങ്കട, ഗജസ്മരമൂർത്തി എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളില്‍ ഇവിടെ ശിവനെ കാണാം.
PC:Rsp3282

ശിവനു പിന്നിലെ ശിവലിംഗം

ശിവനു പിന്നിലെ ശിവലിംഗം

വളരെ വ്യത്യസ്തമെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള പല ശില്പങ്ങളും രൂപങ്ങളും ഇവിടെ കാണാം.ശിവന് പിന്നിൽ ഒരു ലിംഗവുമായി ഉയർന്നുവരുന്ന വളരെ രസകരമായ ഒരു ശിൽപം ഉണ്ട്.ശിവനെ നാല് കൈകളോടെ കാണിക്കുകയും മഹാരാജലീലാസന-മുദ്രയിൽ ഇരിക്കുകയും ചെയ്യുന്നതാണത്. തന്റെ മുകളിൽ ഇടത് കൈയ്യിൽ ഒരു മാനിനെ ശിവന്‍ പിടിച്ചിരിക്കുന്നു, മുകളിൽ വലതു കൈ ഒരു ലിംഗത്തിന്റെ മുകളിൽ വച്ചിരിക്കുന്നു, രണ്ടാമത്തേത് അവന്റെ തോളിനു പിന്നിൽ ഉയർന്നുവരുന്നതായി കാണിക്കുന്നു. താഴെ ഇടതുകൈ മുട്ടിന്മേലും വലതു കൈ നന്ദിയുടെ മേലും വച്ചിരിക്കുന്നു. ഇതിനു സമാനമായ രൂപങ്ങള്‍ എണ്ണത്തിൽ വളരെ വലുതല്ലെങ്കിലും സമാനമായ ശിൽപങ്ങൾ ഐഹോലെ, പട്ടടക്കൽ, എല്ലോറ, കാഞ്ചീപുരം, മറ്റ് ചില സ്ഥലങ്ങൾ എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
PC:Rsp3282

മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍, ആഗ്രഹങ്ങള്‍ സഫലമാകുവാന്‍ കാര്യസിദ്ധി പൂജ! കൂനമ്പായിക്കുളം വിശേഷങ്ങള്‍
രാഷ്ട്രീയ പ്രാധാന്യം

രാഷ്ട്രീയ പ്രാധാന്യം

അക്കാലത്തെ രാഷ്ട്രീയമായും സാംസ്കാരികമായും ഏറെ പ്രാധാന്യം ഈ ക്ഷേത്രത്തിനുണ്ട്. ആദ്യകാലത്തെ മധ്യകാല ചോള വാസ്തുവിദ്യയുടെ ഇന്നും നിലനില്‍ക്കുന്ന ഉദാഹരണമായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിലുള്ള ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥയുടെയും ചോള രാജകുടുംബങ്ങളും ഇരുക്കുവേലും തമ്മിലുള്ള ബന്ധവും എല്ലാം ഈ ക്ഷേത്രചരിത്രത്തോട് ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്.
PC:Rsp3282

 ക്ഷേത്രലിഖിതങ്ങള്‍

ക്ഷേത്രലിഖിതങ്ങള്‍

ഈ ക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് മധ്യ ശ്രീകോവിലിന്റെ തെക്കേ ഭിത്തിയിൽ ഗ്രന്ഥ ലിപിയിലുള്ള ഒരു സംസ്‌കൃത ലിഖിതമുണ്ട്. കൊടുമ്പാളൂരിലെ ഇരുക്കുവേലിലെ പ്രമാണിമാരുടെ കുടുംബത്തിന്റെ വംശാവലിയും അവരുടെ നേട്ടങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ വരി വികലമായതിനാൽ യഥാർത്ഥ പൂർവ്വികന്റെ പേര് അറിയില്ല.
PC:Sakthibalan

സ്വിറ്റ്സര്‍ലാന്‍ഡ് വേണോ അതോ അയര്‍ലന്‍ഡോ?ഈ രാജ്യങ്ങളിലേത്ത് താമസം മാറാന്‍ പണം ഇങ്ങോട്ട് തരും!!സ്വിറ്റ്സര്‍ലാന്‍ഡ് വേണോ അതോ അയര്‍ലന്‍ഡോ?ഈ രാജ്യങ്ങളിലേത്ത് താമസം മാറാന്‍ പണം ഇങ്ങോട്ട് തരും!!

പ്രവേശനവും സമയവും

പ്രവേശനവും സമയവും

രാവിലെ 9.00 മുതല്‍ വൈകിട്ട് 5.30 വരെയാണ് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിരിക്കുന്ന സമയം.
PC:RameshM

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെ കൊടുമ്പല്ലൂരില്‍ ആണ് മൂവര്‍ കോവില്‍ സ്ഥിതി ചെയ്യുന്നത്. മണപ്പാറയിൽ നിന്നും വിരളിമലയിൽ നിന്നും പതിവായി ക്ഷേത്രത്തിലേക്ക് ബസുകൾ ലഭ്യമാണ്.
വിരാലിമലയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ, ഇല്ലൂരിൽ നിന്ന് 13 കിലോമീറ്റർ, മണപ്പാറയിൽ നിന്ന് 14 കിലോമീറ്റർ, മണപ്പാറ ബസ് സ്റ്റാൻഡിൽ നിന്ന് 14 കിലോമീറ്റർ, മണപ്പാറ റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ, പുതുക്കോട്ടയിൽ നിന്ന് 38 കിലോമീറ്റർ, ട്രിച്ചി എയർപോർട്ടിൽ നിന്ന് 42 കിലോമീറ്റർ, ട്രിച്ചി എയർപോർട്ടിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ക്ഷേത്രം. മധുരയിൽ നിന്ന് 99 കി.മീ. തിരുച്ചിയിൽ നിന്ന് മധുര ഹൈവേയിലേക്ക് (NH 38) ഏകദേശം 3 കിലോമീറ്റർ എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും ക്ഷേത്രത്തില്‍ എത്തിച്ചേരുവാനുള്ള ദൂരം.

PC:Kasiarunachalam

കലയും വിശ്വാസവും ഒന്നിനൊന്നു മെച്ചം! പടിഞ്ഞാറ് ദര്‍ശനമായ സിദ്ധേശ്വര ക്ഷേത്രവിശേഷങ്ങള്‍കലയും വിശ്വാസവും ഒന്നിനൊന്നു മെച്ചം! പടിഞ്ഞാറ് ദര്‍ശനമായ സിദ്ധേശ്വര ക്ഷേത്രവിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X