Search
  • Follow NativePlanet
Share
» »മോര്‍നി ഹില്‍സ് എന്ന പച്ചപ്പിന്‍റെ കൂടാരം... തിരക്കില്‍ നിന്നും രക്ഷപെട്ടു പോകുവാനൊരിടം

മോര്‍നി ഹില്‍സ് എന്ന പച്ചപ്പിന്‍റെ കൂടാരം... തിരക്കില്‍ നിന്നും രക്ഷപെട്ടു പോകുവാനൊരിടം

നാലുപാടും നിറഞ്ഞു കി‌ടക്കുന്ന പച്ചപ്പും കുന്നിന്‍മേടും കാഴ്ചകളുമായി കി‌ടക്കുന്ന മോര്‍നി ഹില്‍സ് ഛത്തീസ്ഗഡിന്‍റെ ഏറ്റവും മികച്ച കാഴ്ചാനുഭങ്ങളിലൊന്നാണ്. ഹിമാലയത്തിന്റെ ശിവാലിക് മലനിരകള്‍ നീണ്ടു കിടക്കുന്ന ഇവിടെ എന്നും സഞ്ചാരികളെ കാണാം. ഡല്‍ഹിയില്‍ നിന്നും സമീപ പട്ടണങ്ങളില്‍ നിന്നുമെല്ലാം എത്തി, പച്ചപ്പിന്റെ കുറേ കാഴ്ചകള്‍ കാണുവാനെത്തുന്നവരു‌ടെ മനസ്സും ഹ‍ൃദയവും കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ്. തിരക്കും ഹഹളവും മലിനീകരണവും ഒട്ടും തന്നെയില്ലാത്തതിനാല്‍ ഓരോ ദിവസവും മോര്‍നി ഹില്‍സിനു ആരാധകരുടെ എണ്ണവും വര്‍ധിക്കുന്നു. നോര്‍നി ഹില്‍സില്‍ സന്ദര്‍ശിക്കേണ്ട ഇടങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

തിക്കാര്‍ താല്‍

തിക്കാര്‍ താല്‍

മോര്‍നി ഹില്‍സിലെ പ്രധാന കാഴ്ചകളിലൊന്ന് ഇവിടെ നിന്നും ഏഴു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തിക്കാര്‍ താല്‍ ആണ്. ഛോട്ടാ താല്‍ എന്നും ബാരാ താല്‍ എന്നും പേരായ രണ്ടു മനുഷ്യ നിര്‍മ്മിത തടാകങ്ങളാണ് ഇവിടെയുള്ളത്. ഈ രണ്ടു കുന്നുകള്‍ക്കിടയിലായി കിടക്കുന്ന തടാകം മലനിരകളുടെ അതിമനോഹരമായ കാഴ്ച നല്കുന്നു. വലിയ രീതിയിലുള്ള താമസസൗകര്യങ്ങളൊന്നും ഇവിടെ ലഭ്യമായിരിക്കില്ല എന്നോര്‍ത്തു തന്നെ വേണം ഇവിടേക്ക് യാത്ര പ്ലാന്‍ ചെയ്യുവാന്‍
PC:Patiala.singh

ഗുരുദ്വാരാ നാദാ സാഹിബ്

ഗുരുദ്വാരാ നാദാ സാഹിബ്

സിക്ക് മതവിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഇടമാണ് മോര്‍നി ഹില്‍സില്‍ നിന്നും ഏകദേശം 17 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരാ നാദാ സാഹിബ്. അനന്ദപൂര്‍ സാഹിബിലേക്കുള്ള യാത്രയ്ക്കിടയില്‍ ഗുരു ഗോവിന്ദ് സാഹിബ് ഇവിടെയെത്തി വിശ്രമിച്ചു എന്നാണ് വശ്വസിക്കപ്പെടുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം സന്ദര്‍ശിക്കപ്പെടുന്ന ദുരുദ്വാരകളില്‍ ഒന്നു കൂടിയാണിത്.
PC:Dr Satendra

സാഹസിക പാര്‍ക്ക്

സാഹസിക പാര്‍ക്ക്

നോര്‍നി ഹില്‍സിലെത്തുന്ന സാഹസിക സഞ്ചാികളെ നിരാശരാക്കാതിരിക്കുവാനായി ഹരിയാന സര്‍ക്കാര്‍ ഇവിടെ ഒരു സാഹസിക പാര്‍ക്ക് തുടങ്ങിയിട്ടുണ്ട്. സിപ് ലൗന്‍, ബര്‍മാ ബ്രിഡ്ജ് പോലുള്ല നിരവധി സാഹസിക കാര്യങ്ങള്‍ പരീക്ഷിക്കുവാന്‍ പറ്റിയ ഇടം കൂടിയാണിത്. സുരക്ഷിതമായി സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ കഴിയും എന്നാതാണ് ഇതിന്റെ പ്രത്യേകത. ചെറിയ കുട്ടികള്‍ക്കായും സമയം ചിലവഴിക്കുവാന്‍ നിരവധി കാര്യങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു.
PC:Aamir Siddiquii

മോര്‍നി ഫോര്‍ട്ട്

മോര്‍നി ഫോര്‍ട്ട്

മോര്‍നി ഹില്‍സിലെത്തുന്ന ചരിത്രപ്രേമികള്‍ക്ക് പോകുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് മോര്‍നി ഫോര്‍ട്ട്. 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഇത് പുതുക്കി നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും പഴയ ഭംഗി ഇത് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇവി‌ടുത്തെ മറ്റൊരാകര്‍ഷണം.
PC:Pankajkukreti03

താക്കൂര്‍ദ്വാരാ ക്ഷേത്രം

താക്കൂര്‍ദ്വാരാ ക്ഷേത്രം

പാണ്ഡവന്മാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് താക്കൂര്‍ദ്വാരാ ക്ഷേത്രം. കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം അന്വേഷിച്ച് നിരവധി വിശ്വാസികള്‍ ഇവിടെ എത്തുന്നു. പുരാതനമായ പല ശിലാലിഖിതങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

PC:Manojkhurana

ഫ്ലൈയിങ് മില്‍ഖാ സിങ് ക്ലബ്

ഫ്ലൈയിങ് മില്‍ഖാ സിങ് ക്ലബ്


ഒരു തലമുറയിലെ മുഴുവൻ കായികതാരങ്ങൾക്കും പ്രചോദനമായ മില്‍ഖാ സിങ് എന്ന പറക്കും സിങിന്റെ ഓര്‍മ്മയ്ക്കായി മോർണി ഹിൽസ് മിൽക്ക സിങ്ങിനായി സമർപ്പിച്ച ഒരു ക്ലബ് ഉദ്ഘാടനം ചെയ്തു. ഫ്ലൈയിംഗ് മിൽ‌ക സിംഗ് ക്ലബ് എന്ന് പേരുള്ള ക്ലബ് യുവാക്കൾക്ക് സാഹസിക കായിക രംഗത്ത് തുടരാൻ കഴിയുന്ന തരത്തിൽ പരിശീലനം നൽകും.

പാരസെയിലിംഗ്, പാരാഗ്ലൈഡിംഗ്, പാരാമോട്ടർ ഗ്ലൈഡിംഗ് , ടിക്കർ ടാലിൽ വാട്ടർ ജെറ്റ് സ്‌കൂട്ടറും മോർണി ഹിൽസിലുണ്ട്.

Read more about: haryana village hills
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X