Search
  • Follow NativePlanet
Share
» »സഞ്ചാരികള്‍ ഇനിയും എത്തിച്ചേരേണ്ട ഹിമാചലിലെ ഇടങ്ങള്‍

സഞ്ചാരികള്‍ ഇനിയും എത്തിച്ചേരേണ്ട ഹിമാചലിലെ ഇടങ്ങള്‍

ആരാലും ശല്യം ചെയ്യപ്പെടാതെ, പ്രകൃതിയോട് ചേര്‍ന്നു കിടക്കുന്ന ഇടങ്ങള്‍ കണ്ടു തീര്‍ക്കുക.. പരമാവധി അവിടെ ചിലവഴിക്കുക.. യാത്രകളെന്നു പറയുമ്പോള്‍ ചിലര്‍ക്ക് ഇങ്ങനെ കൂടിയാണ്. ബീച്ചും അമ്യൂസ്മെന്‍റ് പാര്‍ക്കും നഗരം ചുറ്റലുമില്ലാതെ യാത്രകളെ ആലോചിക്കുവാന്‍ കഴിയാത്തവര്‍ക്ക് ഇത്തരം യാത്രകള്‍ അത്ഭുതം തന്നെയായിരിക്കും. എല്ലാ നാടുകളിലും ഇതുപോലെ, പ്രകൃതിയോട് ചേര്‍ന്ന്, അധികമാരും വന്നെത്തിയിട്ടില്ലാത്ത സ്ഥലങ്ങള്‍ ധാരാളമുണ്ടെങ്കിലും ഒരു വിനോദ സഞ്ചാര കേന്ദ്രമായി വളര്‍ന്ന ഇടങ്ങള്‍ വളരെ കുറവായിരിക്കും. ഹിമാചല്‍ പ്രദേശും ഇതുപോലൊരു നാടാണ്. സഞ്ചാരികള്‍ എത്തിച്ചേര്‍ന്ന് നൂറുകണക്കിനിടങ്ങളേക്കാള്‍ ഇനിയും എത്തിച്ചേരേണ്ടിയിരിക്കുന്ന സ്ഥലങ്ങളാണ് ഇവിടെയുള്ളത്. അത്തരം ചില നാടുകള്‍ പരിചയപ്പെടാം...

തനേദാര്‍

തനേദാര്‍

ആപ്പിള്‍ മരങ്ങളാലും ചെറിത്തോട്ടങ്ങളാലും നിറഞ്ഞ് പ്രകൃതിയില്‍ മയങ്ങി നില്‍ക്കുന്ന തനേദാര്‍ പ്രകൃതിയില്‍ ജീവിക്കുവാന്‍ താല്പര്യപ്പെടുന്നവരുടെ സ്വര്‍ഗ്ഗമാണ്. ആപ്പിള്‍ തോട്ടങ്ങളില്‍ നിന്നും ആപ്പിളുകള്‍ പറിച്ച് പാക്ക് ചെയ്ത് ഇന്ത്യ മുഴുവനും എത്തിക്കുന്ന ഗ്രാമം കൂടിയാണിത്. മേല്‍ക്കൂരകളില്‍ ഉണങ്ങുവാനായി സൂക്ഷിക്കുന്ന ആപ്പിളിന്റെ രുചിയും തനേദാര്‍ യാത്രയില്‍ ഒഴിവാക്കുവാനാവാത്തതാണ്.
നാഗദേവതാ ക്ഷേത്രം, താനി ജുബ്ബാര്‍ തടാകം, ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കംചെന്ന ക്രിസ്തീയ ദേവാലയങ്ങളിലൊന്നായ സെന്‍റ് മേരീസ് ചര്‍ച്ച്, ഹാത്തു പീക്ക് എന്നിവയാണ് തനേദാറിനു സമീപത്തുള്ള ഇടങ്ങള്‍.

ജലോരി ജോ‌ട്ട്

ജലോരി ജോ‌ട്ട്

ഹിമാചല്‍ പ്രദേശിലെ ഏറ്റവും മികച്ച ട്രക്കിങ് ട്രയലുകളിലൊന്നാണ് ജലോരി ജോട്ട്. ഷോജയില്‍ നിന്നുമാണ് സാധാരണ യാത്രകള്‍ ജലോരി ജോട്ടിലേക്ക് എത്തുന്നത് യാത്രയിലെ താല്പര്യം അനുസരിച്ച് ജലോരി ജോട്ട് ക്ഷേത്രമോ, സരിയോള്‍ തടാകമോ അല്ലെങ്കില്‍ പുരാതനമായ കോട്ടയോ ഇവി‌ടെ കാണാം. അല്പം ബുദ്ധിമുട്ടുള്ള പാതയായതിനാല്‍ മുന്‍കരുതലുകളെടുക്കു വേണം പൂര്‍ത്തിയാക്കുവാന്‍. സരിയോള്‍ തടാകത്തിലേക്ക് എത്തിച്ചേരുവാനായി 4 കിമീ നീണ്ടു നില്‍ക്കുന്ന ട്രക്കിങ് ആണുള്ളത്.

ചിന്ദി

ചിന്ദി

ഷിംല-മാണ്ഡി ഹൈവേയില്‍ തട്ടപ്പാനിയിലേക്കുള്ള വഴിയില്‍ സ്ഥിതി ചെയ്യുന്ന ഓഫ് ബീറ്റ് ഗ്രാമങ്ങളിലൊന്നാണ് ചിന്ദി.പുണ്യപുരാതനമായ ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ഷിംലയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചിന്ദിയിലാണ് മഹുനാഗ് ക്ഷേത്രം, മാംലേശ്വര്‍ മഹാദേവ ക്ഷേത്രം, കാമാക്ഷ ദേവി ക്ഷേത്രം, പന്‍ഗ്നാ കില്ലാ ക്ഷേത്രം, ഷിക്കാരി ദേവി ക്ഷേത്രം തു‌‌ടങ്ങിയവ സ്ഥിതി ചെയ്യുന്നത്. പൈന്‍മരക്കാടുകളും ആപ്പിള്‍ തോട്ടങ്ങളുമാണ് ഇവിടെ പ്രധാനമായും കാണുവാനുള്ളത്. ശിക്കാരി ദേവി ക്ഷേത്രത്തിലേക്കു നയിക്കുന്ന രണ്ടു കിലോമീറ്റര്‍ ദൂരമുള്ള ബാക്രോട്ട് ട്രക്കിങ്ങാണ് ഇവിടെ ചെയ്യുവാന്‍ പറ്റിയ മറ്റൊരു കാര്യം.

 ചന്ദ്രധാര്‍

ചന്ദ്രധാര്‍

ചന്ദ്രപ്രകാശത്തിൽ വസ്ത്രം ധരിച്ചിരിക്കുന്നത് എന്നാണ് ചന്ദ്രധാര്‍ എന്ന വാക്കിനര്‍ത്ഥം. പേരുപോലെ തന്നെ അതിമനോഹരമാണ് ചന്ദ്രധാര്‍ എന്ന സ്ഥലവും. ചന്ദ്രന്‍റെ പ്രകാശത്തില്‍ രാത്രിയില്‍ ഇവിടുത്തെ കുന്നുകളുടെയും മലകളുടെയും കാഴ്ച ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. സരൈനിൽ നിന്നുള്ള ഒരു ട്രെക്ക് നിഗൂഢത നിറഞ്ഞ ഡിയോഡാർ വനങ്ങളിലൂടെ പുരാതന ശ്രീഗലിലെ ക്ഷേത്രത്തിലേക്ക് നയിക്കുന്നു. 48 കിലോമീറ്റർ ദൈർഘ്യമുള്ള ട്രെക്കിംഗ് ഇതുവരെയുള്ള യാത്രകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒന്നായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ശിവന്റെ ഭീമാകാരമായ കോൺക്രീറ്റ് പ്രതിമ കൊടുമുടിയുടെ മുകളിൽ കാണാം,

റാക്ചാം

റാക്ചാം

ഹിമാചല്‍ പ്രദേശിലെ മറ്റൊരു അറിയപ്പെടാത്ത ഗ്രാമമാണ് റാക്ചാം. വെളുത്ത പര്‍വ്വത നിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ഗ്രാമം സഞ്ചാരികളുടെ സ്വര്‍ഗ്ഗമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയില്‍ നിന്നും അധികം അകലെയല്ലാതെ സാംഗ്സയ്ക്കും ചിത്കുലിനും ഇടിലായാണ് റാക്ചാം സ്ഥിതി ചെയ്യുന്നത്. ഹിന്ദു-ബുദ്ധമത വിശ്വാസങ്ങള്‍ പരസ്പരം ഇഴചേര്‍ന്നു കിടക്കുന്ന ഇവിടെ രണ്ടു ഹൈന്ദവ ക്ഷേത്രങ്ങളും ഒരു ബുദ്ധ ക്ഷേത്രവും ഇപ്പോഴുണ്ട്.

ഹംപ്താ പാസ്

ഹംപ്താ പാസ്

ഹിമാചലിന്റെ ഹൃദയഭാഗത്ത് അറിയപ്പെടാത്ത മറ്റൊരു ഇ‍ടമാണ് ഹാംപ പാസ്. ഹിമാലയത്തിലെ പിർ പഞ്ജൽ പർവതനിരയിൽ 4270 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ലാഹോളിനും കുളു താഴ്‌വരയ്ക്കും ഇടയിലുള്ള ഒരു ചെറിയ ഇടനാഴിയാണിത്.
പച്ചനിറമുള്ള താഴ്‌വരകൾ, മഞ്ഞുമൂടിയ കൊടുമുടികൾ, വ്യത്യസ്ത രൂപങ്ങളും ആകൃതികളുമുള്ള തരിശായ കുന്നുകൾ എന്നിവയുടെ ഗംഭീരമായ കാഴ്ചകളാണ് ഹംതയില്‍ ഒരു യാത്രക്കാരനെ കാത്തിരിക്കുന്നത്. റോഹ്താങ് ചുരത്തിലെ തിരക്കേറിയ വാഹന റൂട്ടിനുള്ള നല്ലൊരു ബദലാണ് ഹാംപ പാസ് ട്രെക്ക് എന്നതിനാല്‍ നിരവധി സഞ്ചാരികള്‍ ഇവിടം തിരഞ്ഞെടുക്കാറുണ്ട്.

പബ്ബാർ വാലി

പബ്ബാർ വാലി

ചെറിയ ഗ്രാമമായ ഹത്‌കോട്ടിയിൽ നിന്ന് വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഈ താഴ്‌വരയം സഞ്ചാരികള്‍ക്കിടയില്‍ അധികം അറിയപ്പെടുന്ന ഒരിടമല്ല. ഷിംലയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയായതിനാല്‍ തന്നെ ഇത്രയും ദൂരം സന്ദര്‍ശിച്ച് എത്തുന്നവരും കുറവാണ്. എട്ടാം നൂറ്റാണ്ടിലെ കിന്നൗർ ശൈലിയിലുള്ള ഹട്കേശ്വരി മാതാ ക്ഷേത്രവും തൊട്ടടുത്തുള്ള ശിവക്ഷേത്രവുമാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ. ഏപ്രിൽ, ഒക്ടോബർ മാസങ്ങളിലെ നവരാത്ര സമയങ്ങളിൽ ശൈവ തീർത്ഥാടകർ ഈ പുണ്യ സ്ഥലങ്ങൾ സന്ദര്‍ശിക്കുവാനായി എത്തുന്നു.

ഡാഡാസിബ

ഡാഡാസിബ

ഹിമാചൽ പ്രദേശിന്റെ അങ്ങേയറ്റത്തെ പ്രദേശമാണ് ഡാഡാസിബ. പഞ്ചാബ് അതിര്‍ത്തിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഡാഡാസിബകാൻഗ്ര ജില്ലയിലെ പ്രാഗ്പൂർ തഹ്‌സിലിന്റെ ഭാഗമാണ്. ധർമ്മശാലയിൽ നിന്ന് 43 കിലോമീറ്റർ അകലെയാണ് ഇവിടമുള്ളത്. രാധയ്ക്കും കൃഷ്ണനുമായി സമർപ്പിച്ച ക്ഷേത്രമാണ് ഇവിടുത്തെ പ്രത്യേകത. ക്ഷേത്രത്തിനുള്ള കല്ലിന്റെ ഒരു ഭാഗം ജോധ്പൂരിൽ നിന്നാണ് കൊണ്ടുവന്നത്.

ഗുഷാനി

ഗുഷാനി

തീർത്ഥൻ നദിയിൽ കാണപ്പെടുന്ന ട്രൗട്ട് മത്സ്യങ്ങളുടെ സമൃദ്ധിക്ക് പേരുകേട്ട ഗുഷൈനി മത്സ്യബന്ധനത്തിന് അനുയോജ്യമായ സ്ഥലമാണ്. ക്യാമ്പിംഗിനും ട്രെക്കിംഗിനും ആയി യാത്ര ചെയ്യുന്നവര്‍ക്കുള്ള മികച്ച ഇടമാണിത്. ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം 20 കിലോമീറ്റർ അകലെയാണ്. 30 ഓളം ഇനം സസ്തനികളും 300 ഇനം പക്ഷികളും ഉൾപ്പെടെ നിരവധി സസ്യജന്തുജാലങ്ങളെ ഇവിടെ കാണാൻ കഴിയും.

 പ്രാഗ്പൂര്‍

പ്രാഗ്പൂര്‍

കാൻഗ്ര താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന ഒരു പൈതൃക ഗ്രാമമാണ് പ്രാഗ്പൂർ. ബിയാസ് നദിയിൽ ചെന്നെത്തുന്ന നിരവധി അരുവികൾ ഗ്രാമത്തിലുണ്ട്. ചരിത്രപരവും മതപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള നിരവധി നിര്‍മ്മിതികള്‍ ഇവിടെ കാണാം. മനോഹരമായ കാലാവസ്ഥ, എളുപ്പത്തിലുള്ള പ്രവേശനം, സുഗമമായ റോഡ്, സമൃദ്ധമായ സസ്യജന്തുജാലങ്ങൾ എന്നിവ കാരണം പ്രാഗ്പൂർ ഹിമാചലിലെ ഗ്രാമ ടൂറിസം കേന്ദ്രമാണ്. പൈതൃക ഗ്രാമത്തിന്റെ അന്തരീക്ഷം താമസക്കാർ അതിമനോഹരമായി സംരക്ഷിക്കുന്നു, പുരാതന കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും പ്രാഗ്പൂരിലെ ശാന്തത നിലനിർത്താൻ വാഗ്ദാനം ചെയ്യുന്നു.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കണ്ടുതീര്‍ക്കാം ഉത്തരാഖണ്ഡിലെ ഈ ഇടങ്ങള്‍മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കണ്ടുതീര്‍ക്കാം ഉത്തരാഖണ്ഡിലെ ഈ ഇടങ്ങള്‍

പകരം വയ്ക്കുവാനില്ലാത്ത കാഴ്ചകള്‍... വേനലിലും 'കൂള്‍' ആയി കാശ്മീര്‍പകരം വയ്ക്കുവാനില്ലാത്ത കാഴ്ചകള്‍... വേനലിലും 'കൂള്‍' ആയി കാശ്മീര്‍

വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്യാം: പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ പോയി വരുവാന്‍ അഞ്ച് ഇടങ്ങള്‍വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്യാം: പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ പോയി വരുവാന്‍ അഞ്ച് ഇടങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X