Search
  • Follow NativePlanet
Share
» »ഈ ചിത്രങ്ങള്‍ നിങ്ങളുടെ മനം മയക്കും ഉറപ്പ്! ഇവ ഒളിഞ്ഞിരിക്കുന്നത് ഇന്ത്യയിലാണ്

ഈ ചിത്രങ്ങള്‍ നിങ്ങളുടെ മനം മയക്കും ഉറപ്പ്! ഇവ ഒളിഞ്ഞിരിക്കുന്നത് ഇന്ത്യയിലാണ്

ഭംഗിയുടെ കാര്യത്തിൽ മാത്രമല്ല, വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും ഒരുക്കുന്ന ഇന്ത്യയിലെ വ്യത്യസ്തമായ കുറച്ച് താഴ്വരകളെ പരിചയപ്പെടാം...

നമ്മുടെ സ്വന്തം സൈലന്റ് വാലി മുതൽ അങ്ങ് കാശ്മീരിലെ കാംഗ്രാ വാലി വരെ...പിന്നെ സീറോ വാലിയും സ്പിതി വാലിയും ചമ്പൽ വാലിയും കേത്തി വാലിയും...ഭാരതത്തിന്റെ മറഞ്ഞു കിടക്കുന്ന ഭംഗി തേടിച്ചെല്ലുവാൻ ആഗ്രഹിക്കുന്നവർ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലങ്ങളാണിവ. ഭംഗിയുടെ കാര്യത്തിൽ മാത്രമല്ല, വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും ഒരുക്കുന്ന ഇന്ത്യയിലെ വ്യത്യസ്തമായ കുറച്ച് താഴ്വരകളെ പരിചയപ്പെടാം...

അരാകു വാലി ആന്ധ്രാ പ്രദേശ്

അരാകു വാലി ആന്ധ്രാ പ്രദേശ്

കാപ്പിത്തോട്ടങ്ങളും കാടുകളും മിറഞ്ഞ് നിശബ്ദമായ ഒരിടമാണ് ആന്ധ്രാ പ്രദേശിൽ സ്ഥിതി ചെയ്യുന്ന അരാകു വാലി. വിശാഖപട്ടണത്തു നിന്നും 111 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ ആന്ധ്രയുടെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്. ട്രക്കിങ്ങിനു ഏറെ പ്രശസ്തമാണ് അരാകു വാലി.

കാൻഗ്രാ വാലി, ഹിമാചൽ പ്രദേശ്

കാൻഗ്രാ വാലി, ഹിമാചൽ പ്രദേശ്

കാശ്മീരിന്റെയും ഹിമാചലിന്റെയും മുഴുവൻ സൗന്ദര്യവും ആവാഹിച്ച് കിടക്കുന്ന ഒരിടമാണ് കാംഗ്രാ താഴ്വര.സമുദ്ര നിരപ്പിൽ നിന്നും ശരാശരി രണ്ടായിരം അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ പ്രധാന ആകർഷണം എണ്ണമറ്റ ചെറിയ ചെറിയ അരുവികളാണ്. ദലൈ ലാമയുടെ വാസസ്ഥലമായ ധർമ്മശാലയും മക്ലിയോഡ് ഗഞ്ചും ഒക്കെയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ. യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടുവാൻ കാത്തിരിക്കുന്ന മർസൂർ റോക്ക് കട്ട് ക്ഷേത്രവും ഇവിടുത്തെ ആകർഷണമാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഇവിടെ കൂടുതലും സഞ്ചാരികൾ എത്തുന്നത്.

PC:ChanduBandi

സിറോ വാലി അരുണാചൽ പ്രദേശ്

സിറോ വാലി അരുണാചൽ പ്രദേശ്

വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനെ ഒരു താഴ്വര എന്നല്ല ഒരു സ്വർഗ്ഗം എന്നു തന്നെയാണ് പറയേണ്ടത്. ഒറ്റ നോട്ടത്തിൽ കേരളമാണോ എന്നു തോന്നിയാലും തെറ്റു പറയാനാവില്ല. അത്രയധികം സാമ്യമാണ് ഈ സ്ഥലത്തിന് നമ്മുടെ കേരളത്തോടുള്ളത്. പ്രകൃതി ഭംഗിയിലധികമായി ഗോത്രജീവിതങ്ങളാണ് ഇവിടുത്തെ കാഴ്ച. അപ്താനി വിഭാഗത്തിലുള്ള ആളുകളാണ് ഇവിടെ അധികവും താമസിക്കുന്നത്.

PC:Ashwani Kumar

സൻസ്കാർ വാലി ജമ്മു കാശ്മീർ

സൻസ്കാർ വാലി ജമ്മു കാശ്മീർ

ലഡാക്കിനെ സൻസ്കാറുമായി വേർതിരിക്കുന്ന സന്സ്കാർ വാലി ജമ്മു കാശ്മീരീലാണ് സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഏറെ കാലവും പുറമലോകത്തു നിന്നും ഒറ്റപ്പെട്ടു കഴിയുന്ന ഇവിടം കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്ന പ്രദേശം കൂടിയാണ്. വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇവിടെ വസിക്കുന്നത്.

PC:Kashmir photographer

 വാലി ഓഫ് ഫ്ലവേഴ്സ് ഉത്തരാഖണ്ഡ്

വാലി ഓഫ് ഫ്ലവേഴ്സ് ഉത്തരാഖണ്ഡ്

സ്വപ്നത്തിൽ മാത്രം കണ്ടിട്ടുള്ളത്രയും ഭംഗിയുള്ള ഒരിടമാണ് ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ്ലവേഴ്സ്. ചമേലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ബ്രിട്ടീശുകാരായ രണ്ട് ആളുകൾഡ വളരെ യാദൃശ്ചികമായി കണ്ടെത്തിയ ഇടമാണ്. ഏകദേശം മുന്നൂറിലധികം വ്യത്യസ്തങ്ങളായ കാട്ടുചെടികൾ ഇവിടെ വളരുന്നുണ്ട്. അത് പൂവിട്ടു നിൽക്കുന്ന കാഴ്ചയാണ് ഇവിടെ കാണേണ്ടത്. ഇത് ഒരു ദേശീയോദ്യാനം കൂടിയാണ്.

സ്പിതി വാലി

സ്പിതി വാലി

തണുത്തുറഞ്ഞ് ഒരു മരുഭൂമിയോട് സാദൃശ്യമുള്ള സ്ഥലമാണ് ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലായി സ്ഥിതി ചെയ്യുന്ന സ്പിതി വാലി. ഇന്ത്യയിലെ ഏറ്റവും ജനവാസം കുറഞ്ഞ സ്ഥലങ്ങളിലൊന്നായ ഇവിടം എത്തിപ്പെടുവാൻ കുറച്ച് ബുദ്ധിമുട്ടുള്ള ഇടമാണ്. അതിപുരാതനമായ ആശ്രമങ്ങളും പിൻവാലിയും രാത്രിയിലെ ജീവിതവും ഒക്കെയാണ് ഇവിടം പ്രിയപ്പെട്ടതാക്കുന്ന കാര്യങ്ങൾ.

സൈലൻറ് വാലി

സൈലൻറ് വാലി

70 ലക്ഷം വർഷം പഴക്കമുള്ള വനങ്ങളുള്ള സൈലന്റ് വാലി കേരളത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ്. പാല്കകാട് ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഇവിടം ലോകത്തിലെ ഏറ്റവും സംരക്ഷണം അർഹിക്കുന്ന ഒരു പ്രദേശമാണ്. കന്യാവനങ്ങളും അതിനെ ചുറ്റി ഒഴുകുന്ന നദികളും അരുവികളുമാണ് ഇതിന്റെ പ്രത്യേകത.

പാർവ്വതി വാലി ഹിമാചൽ പ്രദേശ്

പാർവ്വതി വാലി ഹിമാചൽ പ്രദേശ്

ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കണം എന്ന് സ‍ഞ്ചാരികൾ പറയുന്ന സ്ഥലങ്ങളിലൊന്നാണ് പാർവ്വതി വാലി.
നുബ്രാ വാലി ജമ്മു കാശ്മീർ. പാർവ്വതി വാലിയുടെ കവാടം എന്നറിയപ്പെടുന്ന കസോളിൽ നിന്നുമാണ് ഇവിടേക്ക് എത്തേണ്ടത്. നദിക്കരയിലെ കാഴ്ചകളും അവിടുത്തെ ടെന്റിലെ താമസവും ചെറു നഗരങ്ങളും ഗ്രാമങ്ങളും ഒക്കെയാണ് മനോഹരമായ ഈ സ്ഥലത്തിന്റെ പ്രത്യേകതകൾ.

കാശ്മീർ വാലി കാശ്മീർ

കാശ്മീർ വാലി കാശ്മീർ

കാശ്മീർ വാലി എന്നും വാലെ ഓഫ് കാശ്മീർ എന്നും അറിയപ്പെടുന്ന ഇവിടം ഹിമാലയ പർവ്വത നിരകളോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. തടാകങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. കാരക്കോറത്തിനും പിർ പാഞ്ജാർ റേഞ്ചിനും ഇടയിലായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

സുകോ വാലി മണിപ്പൂർ

സുകോ വാലി മണിപ്പൂർ

നാഗാലാന്‍ഡിന്റെയും മണിപ്പൂരിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്ന സുകോ വാലി അത്യപൂർവ്വമായ കാഴ്ചകൾക്കു പേരുകേട്ട ഇടമണ്. സുകോ ലില്ലി എന്നറിയപ്പെടുന്ന പുഷ്പം ലോകത്തിൽ ഇവിടെ മാത്രം കാണപ്പെടുന്നതാണ്. നാഗാലാൻഡിലെ അൻഗാമി വിഭാഗക്കാരാണ് ഇതിന്റെ യഥാർഥ അവകാശികൾ. സമുദ്ര നിരപ്പിൽ നിന്നും 2452 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:GuruBidya

ദിബാങ് വാലി

ദിബാങ് വാലി

അരുണാചൽ പ്രദേശിലെ ദിബാങ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ദിബാങ്വാലി ഇവിടുത്തെ മനോഹരമായ പ്രദേശങ്ങളിലൊന്നാണ്.

PC:goldentakin

കെറ്റി വാലി തമിഴ്നാട്

കെറ്റി വാലി തമിഴ്നാട്

കെറ്റി വാലി എന്നും കേത്തി വാലി എന്നും അറിയപ്പെടുന്ന ഇത് തമിഴ്നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. നീലഗിരിയുടെ സ്വിറ്റ്സർലൻഡ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഊട്ടി-കൂനൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഫോട്ടോഗ്രഫിക്കു പറ്റിയ ഇടമാണ്. ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും ഒക്കെ കാര്യത്തിൽ ശരിക്കും ഒരു കൊച്ചു സ്വിറ്റ്സർലൻഡ് തന്നെയാണിത്. ഒരു മികച്ച വ്യൂ പോയിന്റ് കൂടിയാണ് ഇവിടം.

PC:Prof. Mohamed Shareef

 ചമ്പൽ വാലി മധ്യപ്രദേശ്

ചമ്പൽ വാലി മധ്യപ്രദേശ്

രാജസ്ഥാൻ, മധ്യപ്രദേശ്,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഒന്നിക്കുന്ന പോയിന്റിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ചമ്പൽവാലി. മനോഹരമായ കാടിന്റെ കാഴ്ചകളാണ് ഇതിന്റെ പ്രത്യേകത.

PC:Jangidno2

 യുംതാങ് വാലി സിക്കിം

യുംതാങ് വാലി സിക്കിം

സിക്കിം വാലി ഓഫ് ഫ്ലവേഴ്സ് എന്നറിയപ്പെടുന്ന യുംതാങ് വാലി പുൽമേടുകളാൽ ചുറ്റപ്പെട്ടു കിടക്കുമ്മ ഒരു താഴ്വരയാണ്. 11,693 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പൂക്കളുട താഴ്വര എന്നും അറിയപ്പെടുന്നുണ്ട്. അപൂർവ്വങ്ങളായ പൂക്കൾ കാണുവാൻ സാധിക്കുന്നതിനാലാണ് ഇവിടം അങ്ങനെ അറിയപ്പെടുന്നത്.

ഇത് തൃശൂർ ഗഡികളുടെ സ്വന്തം അസുരൻകുണ്ട്ഇത് തൃശൂർ ഗഡികളുടെ സ്വന്തം അസുരൻകുണ്ട്

കുറിഞ്ഞി യാത്ര ഇനി കെഎസ്ആർടിസിയിൽ!!കുറിഞ്ഞി യാത്ര ഇനി കെഎസ്ആർടിസിയിൽ!!

PC:Sharath chandra mudalkar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X