Search
  • Follow NativePlanet
Share
» »ജീവനിൽ കൊതിയില്ലാത്തവർ പോകുന്ന ട്രക്കിങ്ങുകള്‍ ഇതാണ്

ജീവനിൽ കൊതിയില്ലാത്തവർ പോകുന്ന ട്രക്കിങ്ങുകള്‍ ഇതാണ്

ഹിമാലയ ഭാഗത്തിനോടും വടക്കു കിഴക്കൻ ഇന്ത്യയോടും ചേർന്ന് കിടക്കുന്ന ഏറ്റവും ബുദ്ധിമുട്ടേറിയ കുറച്ച് ട്രക്കിങ്ങ് റൂട്ടുകൾ പരിചയപ്പെടാം...

ട്രക്കിങ്ങിനു പോകാൻ ആഗ്രഹിക്കാത്തവരില്ല. മഞ്ഞുമലകളും പർവ്വതങ്ങളും കയറിയിറങ്ങി, അരുവികൾ മുറിച്ചു കടന്ന് ആകാശത്തോളം ഉയരമുള്ള കുന്നുകളും പാറക്കൂട്ടങ്ങളും താണ്ടി പോകുന്ന ട്രക്കിങ്ങുകൾ ചങ്കിലെ ചോര വറ്റാത്തവർക്കു പറഞ്ഞിട്ടുള്ളതാണ്. എന്തു വന്നാലും നേരിടുവാൻ ധൈര്യവും കൂളായി പോരുവാനും സാധിക്കുന്നവർക്കു മാത്രമാണ് ഇത്തരം യാത്രകൾ അതിന്റെ മുഴുവൻ ലഹരിയിലും ആസ്വദിക്കുവാൻ സാധിക്കുക. ഒരാഗ്രഹം തോന്നി അങ്ങനെയങ്ങ് ഇറങ്ങിപ്പുറപ്പെടുവാൻ പറ്റുന്നവയല്ല ഹിമാലയത്തിലെ ട്രക്കിങ്ങുകൾ. കൃത്യമായ പ്ലാനിങ്ങും ശാരീരിക ക്ഷമതയും ഉണ്ട് എന്നുറപ്പുണ്ടെങ്കിൽ തീർച്ചയായും ഇറങ്ങി പുറപ്പെടാം....
എപ്പോഴെങ്കിലും ഹിമാലയൻ ട്രക്കിങ്ങിന് ഒരവസരം ലഭിക്കുകയാണെങ്കിൽ പോകാൻ പറ്റിയ റൂട്ടുകൾ ഇഷ്ടം പോലെയുണ്ട്. സിംപിളായി കയറിയിറങ്ങി വരാവുന്നതു മുതൽ കഠിനട്രക്കിങ്ങു വേണ്ടി വരുന്ന റൂട്ടുകൾ വരെ.!! ഹിമാലയ ഭാഗത്തിനോടും വടക്കു കിഴക്കൻ ഇന്ത്യയോടും ചേർന്ന് കിടക്കുന്ന ഏറ്റവും ബുദ്ധിമുട്ടേറിയ കുറച്ച് ട്രക്കിങ്ങ് റൂട്ടുകൾ പരിചയപ്പെടാം...

കാളിന്ദികാൽ ട്രക്ക്

കാളിന്ദികാൽ ട്രക്ക്

99 കിലോമീറ്റർ ദൂരത്തിലുള്ള കാളിന്ദികാൽ ട്രക്കിങ്ങ് ഇന്ത്യയിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ട്രക്കിങ്ങ് റൂട്ടുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്. ഗംഗോത്രിയിൽ നിന്നും ബദ്രിനാഥിലേക്ക് കാളിന്ദികാൽ വഴി ട്രക്ക് ചെയ്തു പോകുന്നതുകൊണ്ടാണ് ഇത് കാളിന്ദികാൽ ട്രക്ക് എന്ന പേരിൽ അറിയപ്പെടുന്നത്. ഉത്തരാഖണ്ഡിലെ ഗർവാൾ ഹിമാലയത്തിലൂടെ കടന്നു പോകുന്ന ഈ ട്രക്കിങ്ങ് സമുദ്ര നിരപ്പിൽ നിന്നും 5946 മീറ്റർ ഉയരത്തിലൂടെയാണ് കടന്നു പോവുക.
ഏകദേശം 20 ദിവസമാണ് ഈ ട്രക്കിങ്ങ് പൂർത്തിയാക്കുവാനായി വേണ്ടത്.
ഡെൽഹിയിൽ നിന്നും ആരംഭിച്ച് ഋഷികേശ്-ഉത്തരകാശി-ഗംഗോത്രി-ഗോമുഖ്-തപോവൻ-നന്ദാവൻ-വാസുകി താൽ-ശ്വേത-ഗ്ലേസിയർ-കാളിന്ദിദാൽ-രാജാ പർവ്-അർവാ താൽ- ഗാസ്ടാലി-ബദ്രിനാഥ്-ഋഷികേശ് വഴി തിരികെ ഡെൽഹിയിലെത്തുന്ന രീതിയിൽ പ്ലാൻ ചെയ്യാം.
ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് ഈ ട്രക്കിങ്ങിനു പറ്റിയ സമയം.

രൂപ്കുണ്ട് ട്രക്ക്

രൂപ്കുണ്ട് ട്രക്ക്

ഉത്തരാഖണ്ഡിൽ ഏറ്റവും അധികം നിഗൂഡതകൾ ഉറങ്ങിക്കിടക്കുന്ന രൂപ്കുണ്ഡിലേക്കുള്ള ട്രക്കിങ്ങ് മറ്റൊരു ആകർഷണമാണ്. തണുത്തുറഞ്ഞു കിടക്കുന്ന കാലാവസ്ഥയിൽ കിലോമീറ്ററുകളോളം കാൽനടയായി ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര പുതിയ ഒരു അനുഭവമായിക്കും. മനുഷ്യർ അധികം കയറി നശിപ്പിക്കാത്ത കന്യാവനങ്ങളും അരുവികളും ഒക്കെ കടന്ന് മുന്നേറുന്ന ഈ യാത്ര എണ്ണായിരം അടി മുതൽ 16000 അടി വരെ ഉയരത്തിലൂടെയ കടന്നു പോകുന്നു എന്ന തിന്ത അല്പമൊന്നുമല്ല സന്തോഷിപ്പിക്കുകയും അതേ സമയം പേടിപ്പിക്കുകയും ചെയ്യുക.
എട്ടു ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ രണ്ടാമത്തെ ദിവസം മുതൽ തന്നെ സാഹസികത ആരംഭിക്കും.
ലോഹാജുങ്ങാണ് യാത്രയുടെ ബേസ് ക്യാംപ്. ഇവിടെ നിന്നും ഡിഡ്നാ വില്ലേജ്, രൂപ്കുണ്ഡ് ഗ്ലേസിയർ ലേക്ക്-അലി ബുഗ്യാൽ-ഘോരാ ലോട്ടാനി-ബാഗ്വസ്ബാസാ വഴി രൂപ്കുണ്ഡ് ലേക്കിലെത്താം.

ചാദാർ ട്രക്ക്

ചാദാർ ട്രക്ക്

തണുത്തുറഞ്ഞു കിടക്കുന്ന സൻസ്കാർ നദിയിലൂടെ നടത്തുന്ന അത്യന്തം സാഹസികമായ യാത്രായാണ് ചാദാർ ട്രക്ക്. മൈനസ് 30 ഡിഗ്രിയിൽ സാൻസ്കാറിലേക്കുള്ള വഴികൾ അടയ്ക്കപ്പെടുമ്പോൾ ആളുകൾക്ക് ഇവിടെ എത്തിച്ചേരുവാനുള്ള ഏക മാർഗ്ഗം ഈ ട്രക്കിങ്ങ് റൂട്ടുകളാണ്.
62 കിലോമീറ്റർ ദൂരമാണ് ചാന്ദാർ ട്രക്കിങ്ങിനുള്ളത്. ലേ, ലഡാക്ക് ഭാഗത്തുകൂടിയുള്ള യാത്ര സമുദ്ര നിരപ്പിൽ നിന്നും 11,100 അടി വരെ ഉയരത്തിലേക്ക് കയറാറുണ്ട്. ലേയിൽ നിന്നുമാണ് ചാദാർട്രക്ക് ആരംഭിക്കുക. ഫെബ്രുവരിയിലാണ് ഇവിടേക്കുള്ള ട്രക്കിങ്ങിന് ഏറ്റവും യോജിച്ച സമയം.
ഐസായി കിടക്കുന്ന നദിയിലെ വെള്ളത്തിനു മുകളിലൂടെ പോകുന്ന ഭാഗമാണ് ഈ യാത്രയിലെ ഏറ്റവും മനോഹരമായ നിമിഷം.

കരുതലോടെ കാനനയാത്രകള്‍ കരുതലോടെ കാനനയാത്രകള്‍

ഓഡൻസ് കോൾ ട്രക്ക്

ഓഡൻസ് കോൾ ട്രക്ക്

ഇന്ത്യയിൽ ഇന്നു നട്തതാവുന്ന കഠിനമായ ഹിമാലയൻ ട്രക്കിങ്ങുകളിൽ ഒന്നായാണ് ഓഡൻസ് കോൾ ട്രക്കിങ്ങ് അറിയപ്പെടുന്നത്. രുധുഗൈരാ വാലിയെ ബിലൻഗനാ വാലിയുമായി ബന്ധിപ്പിക്കുന്ന ട്രക്കാണിത്. ഹർവാൾ ഹിമാലയത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പാതയായാണ് ഓഡൻസ് കോൾ ട്രക്കിനെ കണക്കാക്കുന്നത്. ഖാത്ലിങ് ഗ്ലേസിയറും മയായി പാസും ഒക്കെ ബുദ്ധിമുട്ടിയാണെങ്കിലും കടക്കാമെങ്കിലും ഏറ്റവും കഷ്ടപ്പെടുക ഓഡൻസ് കോളിൽ നിന്നും ഖാത്ലിങ് ഗ്ലേസിയർ ക്യാംപിലേക്കുള്ള താഴേക്കുള്ള ഇറക്കമാണ്.

ബാലി പാസ് ട്രക്ക്

ബാലി പാസ് ട്രക്ക്

യമുനോത്രിയിലേക്കുള്ള പ്രശസ്തമായ ട്രക്കിങ്ങ് പാതകളിൽ ഒന്നാണ് ബാലി പാസ് ട്രക്ക്. ഗോവിന്ദ് വൈൽഡ് ലൈഫ് സാങ്ച്വറിയിലെ പച്ചപ്പിനൊപ്പം ചേർന്ന് ആരംഭിക്കുന്ന യാത്ര പർവ്വതങ്ങളും കാടുകളും പിന്നിട്ട് പോകേണ്ട ഒന്നാണ്. ഉത്തരാഖണ്ഡിലെ ഓഫ്ബീറ്റ് ട്രക്കിങ്ങ് റൂട്ടുകളിൽ ഒന്നുകൂടിയാണിത്. തുടക്കക്കാർക്ക് പോകുവാൻ സാധിക്കാത്ത ഇതിൽ ട്രക്കിങ്ങിൽ അല്പമെങ്കിലും പരിചയ സമ്പന്നർ മാത്രമേ പോകാവൂ.
ഉത്തരാഖണ്ഡിലെ സാൻക്രി വില്ലേജിൽ നിന്നും ആരംഭിക്കുന്ന യാത്ര ജാൻകി ചാട്ടിയിലാണ് അവസാനിക്കുക.

മീശപ്പുലിമലയിലെ മഞ്ഞുകാണാന്‍ പോകുന്നതിനു മുന്‍പ്..!!! മീശപ്പുലിമലയിലെ മഞ്ഞുകാണാന്‍ പോകുന്നതിനു മുന്‍പ്..!!!

മാർഖാ വാലി

മാർഖാ വാലി

സൻസ്കാറിനും ലഡാക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്ന മാർഖാ വാലിയിലേക്കുള്ള ട്രക്കിങ്ങാണ് ട്രക്കിങ്ങിൽ പരീക്ഷണങ്ങൾ നടത്തുന്നവർക്ക് പോകുവാൻ പറ്റിയ മറ്റൊരു ഇടം. ബുദ്ധ സംസ്കാരത്തിന്റെ വ്യത്യസ്തതകൾ മനസ്സിലാക്കുവാൻ സാധിക്കുന്ന യാത്രകളിലൊന്നായാണ് ഇതിനെ യാത്ര പ്രേമികൾ കണക്കാക്കുന്നത്. ബൈക്ക് റൈഡിങ്ങിനു കൂടുതലും ആളുകൾ തിരഞ്ഞെടുക്കുന്ന ഇവിടം അവർക്ക് നല്കുന്നത് സമാനതകളില്ലാത്ത അനുഭവമാണ്. ബൈക്ക് യാത്രയ്ക്ക് ഉഗ്രൻ സ്ഥലം തിരയുന്നവർക്ക് ഇവിടം പരീക്ഷിക്കാം.

സാഹസികരാകാം ബ്രഹ്മഗിരി മലമുകളില്‍ സാഹസികരാകാം ബ്രഹ്മഗിരി മലമുകളില്‍

സ്റ്റോക്ക് കാംഗ്രി ട്രക്ക്

സ്റ്റോക്ക് കാംഗ്രി ട്രക്ക്

ഇന്ത്യയിൽ അല്പം ഗ്ലാമർകൂടിയ ട്രക്കിങ്ങ് റൂട്ടുകളിൽ ഒന്നാണ് സ്റ്റോക് കാംഗ്രി ട്രക്ക്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ട്രക്കിങ്ങ് സമ്മിറ്റിലേക്ക് നയിക്കുന്ന യാത്രയാണിത്. ഏരകദേശം 6100 അടി മുകളിൽ വരെ ഇവിടെ സഞ്ചാരിക്കുവാൻ സാധിക്കും എന്നതാണ് ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. കയറ്റത്തിലേക്കുള്ള യാത്ര, കുത്തനെയുള്ള ഇറക്കങ്ങൾ, ഓക്സിജൻരെ അഭാവം, വരണ്ട നദിയിലൂടെയുള്ള നടത്തം ഒക്കെയാണ് ഈ യാത്രയെ വ്യത്യസ്തമാക്കുന്നത്.

ദോദി താൽ ട്രെക്കിംഗിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ദോദി താൽ ട്രെക്കിംഗിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ലാംകാഖാ ട്രക്ക് പാസ്

ലാംകാഖാ ട്രക്ക് പാസ്

വടക്കു കിഴക്കൻ ഗാർവാളിനെയും ഹിമാചൽ പ്രദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലാംകാഖാ ട്രക്ക് പാസാണ് മറ്റൊന്ന്. മ‍ഞ്ഞുമൂടക്കിടക്കുന്ന കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. സമുദ്ര നിരപ്പിൽ നിന്നും 5200 അടി മുകളിലൂടെ കടന്നു പോകുന്ന യാത്ര അല്പം അപകടകാരിയാണെന്ന് പറയാതെ വയ്യ. ഇന്ത്യക്കാർക്കു പോലും ഇതുവഴി കടന്നു പോകണമെങ്കിൽ പ്രത്യേക അനുമതികൾ ആവശ്യമാണ്.

ഒട്ടും വിലകുറച്ച് കാണേണ്ട... സൂപ്പർ ബീച്ചുകൾ ഇതാണ്... ഒട്ടും വിലകുറച്ച് കാണേണ്ട... സൂപ്പർ ബീച്ചുകൾ ഇതാണ്...

സൂര്യൻ വടക്കോട്ട് നീങ്ങുന്ന മകരസംക്രാന്തിയിലെ ആഘോഷങ്ങൾ ഇതാണ് സൂര്യൻ വടക്കോട്ട് നീങ്ങുന്ന മകരസംക്രാന്തിയിലെ ആഘോഷങ്ങൾ ഇതാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X