Search
  • Follow NativePlanet
Share
» »കൊച്ചിയും ബാംഗ്ലൂരും മാറി നിൽക്ക്... ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങൾ ഇതാണത്രെ!!

കൊച്ചിയും ബാംഗ്ലൂരും മാറി നിൽക്ക്... ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങൾ ഇതാണത്രെ!!

നഗര വികസന മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ സർവ്വേയിൽ വൃത്തിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങൾ പരിചയപ്പെടാം.

ഓരോ ദിവസവും വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന നാടാണ് നമ്മുടേത്. എത്ര മുൻപോട്ട് കുതിച്ചു എന്നു പറഞ്ഞാലും അതിന്റെ ഫലം ലഭിക്കണമെങ്കിൽ തീർച്ചയായും നഗരത്തിന്റെ വൃത്തിയും ഒരു ഘടകം തന്നെയാണ്. പച്ചപ്പും ഹരിതാഭവും ഒക്കെയുള്ള ഇടങ്ങളെ ആരും തന്നെ അറിയാതെ സ്നേഹിച്ചു പോകും. നമ്മുടെ രാജ്യത്തിന്റെ കാര്യമെടുത്താൽ വൃത്തിയുടെ കാര്യത്തിൽ രണ്ട് അറ്റങ്ങളിലും നിൽക്കുന്ന ഇടങ്ങൾ ഒരുപാടുണ്ട്. ചിലയിടങ്ങൾ വൃത്തിയായി തന്നെ കാലങ്ങളായി സംരക്ഷിച്ചു പോരുമ്പോൾ മറ്റു ചിലയിടങ്ങൾ വൃത്തി എന്ന വാക്കു കേട്ടിട്ടുപോലുമില്ലാത്ത വിധത്തിലാണ് നിലനിൽക്കുന്നത്. നഗര വികസന മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ സർവ്വേയിൽ വൃത്തിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങൾ പരിചയപ്പെടാം...

ഇൻഡോർ

വൃത്തിയുടെ കാര്യത്തിൽ തങ്ങൾക്കാരെയും തോൽപ്പിക്കുവാൻ പറ്റില്ല എന്നു പറഞ്ഞ് മറ്റു സ്ഥലങ്ങൾക്ക് ഒരു വെല്ലുവിളിയായി നിൽക്കുന്നത്. മധ്യ പ്രദേശിലെ ഏറ്റവും വലുതും ജനസാന്ദ്രതയേറിയതുമായ ഇടമാണെങ്കിലും വൃത്തിയുടെയും ശുചിത്വത്തിന്റെയും കാര്യത്തിൽ ഇവിടം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.മധ്യ പ്രദേശിലെ സാമ്പത്തിക തലസ്ഥാനവും ഒട്ടേറെ വ്യാവസായിക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇടവും കൂടിയായിരുന്നിട്ടും ഈ നഗരം പരിപാലിക്കുന് രീതി കണ്ടു പഠിക്കേണ്ടതു തന്നെയാണ്.

കൂടുതൽ വായിക്കാം ഇൻഡോർ

ഭോപ്പാൽ

തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഭോപ്പാലാണ് വൃത്തിയുടെ കാര്യത്തിൽ അടുത്ത നഗരം. മധ്യ പ്രദേശിന്റെ തലസ്ഥാനമായ ഇവിടം വൃത്തിയുടെ മാത്രമല്ല, കാഴ്ചകളുടെയും നഗര പരിപാലനത്തിന്റെയും ഒക്കെ കാര്യത്തിൽ മുൻപിൽ തന്നെയാണ്. 1984 ൽ നടന്ന ഭോപ്പാൽ വാതക ദുരന്തം ഈ നാടിനെ ഏറെ പിന്നോട്ട് ഓടിച്ചെങ്കിലും അതിൽ നിന്നെല്ലാം കരകയറി മധ്യ പ്രദേശിലെ എണ്ണപ്പെട്ട ഇടങ്ങളിലൊന്നായി ഇവിടം മാറിയിരിക്കുകയാണ്.

കൂടുതൽ വായിക്കാം ഭോപ്പാൽ

ചണ്ഡിഗഡ്

ഇന്ത്യയിൽ ഏറ്റവും അധികം ജനങ്ങൾ വസിക്കുന്ന ചണ്ഡിഗഡ്ഒരേ സമയം പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായി വർത്തിക്കുന്നു. ഈ വർഷത്തെ സ്വച്ഛ് സർവ്വേക്ഷൻ സർവ്വേ അനുസരിച്ച് ഭോപ്പാൽ കഴിഞ്ഞ് മൂന്നാം സ്ഥാനത്താണ് ചണ്ഡിഗഡ് ഉള്ളത്.

വിശാഖപട്ടണം

വിസാഗ് എന്നറിയപ്പെടുന്ന വിശാഖപട്ടണം സഞ്ചാരികൾക്കിടയിൽ ഏറെ അറിയപ്പെടുന്ന ഇടമാണ്. ഒട്ടേറെ സന്ദർശകർ എത്താറുണ്ടെങ്കിലും വൃത്തിയുടെ കാര്യത്തിൽ ഇവിടെ ഒരു മാറ്റവും സംഭവിക്കാറില്ല.

സൂറത്ത്

ഗുജറാത്തിൽ തപി നദിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സൂറത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യവസായ നഗരങ്ങളിലൊന്നാണ്. ഒരു കാലത്ത് പട്ടു നൂലുകൾക്ക് പേരുകേട്ടിരുന്ന ഇവിടം ഇന്ന് ഫാബ്രിക് ഷോപ്പുകൾ കൊണ്ട് പ്രസിദ്ധമാണ്. നഗരത്തിനുള്ളിൽ മനോഹരമായി പരിപാലിക്കുന്ന പച്ചപ്പാണ് ഇവിടുത്തെ പ്രത്യേകത. സൂറത്ത് കാസിൽ, സെമിത്തേരികൾ, കൊളോണിയൽ കാലത്തെ കെട്ടിടങ്ങൾ തുടങ്ങിയവ ഇവിടെ കാണം.

മൈസൂർ

വൃത്തിയുടെ കാര്യത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ അറിയപ്പെടുന്നയത്രയും പ്രസിദ്ധനമാണ് മൈസൂര്‍. ലക്ഷക്കണക്കിന് സഞ്ചാരികൾ ഇവിടം എത്തിച്ചേരുമെങ്കിലും അലക്ഷ്യമായി കിടക്കുന്ന ഒരു ചപ്പുചവറു പോലുംഇവിടെ ഒരിടത്തും കാണുവാൻ സാധിക്കില്ല. കൊട്ടാരങ്ങളും മാർക്കറ്റും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.

തിരുച്ചിറപ്പള്ളി

തിരുച്ചിറപ്പള്ളി

തമിഴ്നാട്ടിലെ പുരാതന നഗരങ്ങളിലൊന്നായ തിരുച്ചിറപ്പള്ളിയാണ് വൃത്തിയുള്ള നഗരങ്ങളിൽ തമിഴ്നാട്ടിൽ നിന്നും ഉൾപ്പെട്ടിരിക്കുന്ന ആദ്യ ഇടം. കാവേരി നദിയുടെയും കൊല്ലിടം നദിയുടെയും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടം ഹിന്ദു വിശ്വാസമനുസരിച്ച് പുണ്യപ്പെട്ട ഇടം കൂടിയാണ്.ഇവിടുത്തെ മലൈകോട്ടെ ക്ഷേത്രമാണ് സന്ദർശിക്കുവാൻ പറ്റിയ ഇടം.

PC: Planemad

ന്യൂ ഡെൽഹി

ഇന്ത്യയുടെ ഒരു മിനി പരിച്ഛേദം തന്നെ കാണുവാൻ സാധിക്കുന്ന ഇടമാണ് ന്യൂ ഡെൽഹി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ വന്നെത്തി വസിക്കുന്ന ഇവിടം സാധാരണ ഗതിയിൽ മാലിന്യങ്ങൾ നിറടേണ്ട ഇടമാണ്. എന്നാൽ വൃത്തിയുടെ കാര്യത്തിൽ മുൻപിലാണ് ഇവിടം നിൽക്കുന്നത്.

നവി മുംബൈ

മുംബൈയിലെ പടിഞ്ഞാറൻ കടൽത്തീരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന നവിമുംബൈ ഇവിടുത്തെ ആസൂത്രിത നഗരങ്ങളിലൊന്നാണ്. മുംബൈയിലെ ടൗൺഷിപ്പുകളിലൊന്നായ ഇവിടെ ഒരു പുതിയ എയർപോർട്ട് വരുന്നുണ്ട്. വികസനത്തിലേക്ക് 1971 മുതൽ ഇവിടം കുതിച്ചുകൊണ്ടിരിക്കുകയാണ്.

തിരുപ്പതി

ആന്ധ്രാ പ്രദേശിന്റെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്ന ഇടമാണ് തിരുപ്പതി. തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിന്റെ പേരിൽ പ്രസിദ്ധമായ ഇവിടം ഇന്ത്യയിൽ ഏറ്റവും അധികം തീർഥാടകർ എത്തുന്ന ഇടം കൂടിയാണ്. 2012 ൽ ഇന്ത്യയിടെ മികച്ച പൈതൃക നഗരമായും ഇവിടം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വഡോധര

മുൻപ് ബറോഡ എന്നറിപ്പെട്ടിരുന്ന വഡോധര പൈതൃകം കൊണ്ടും സംസ്കാരം കൊണ്ടും പാരമ്പര്യം കൊണ്ടുമെല്ലാം പ്രസിദ്ധമായിരിക്കുന്ന ഇടമാണ്. വിശ്വാമിത്രി നദിയുടെ തീരത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

രാജ്കോട്ട്

രാജ്കോട്ട്

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഉൾപ്പെടുത്തുവാൻ പറ്റിയ ഒരിടമാണ് രാജ്കോട്ട്. ഗുജറാത്തിലെ ആ നഗരം വികസനത്തിന്റെ പാതയിലൂടെ വരുന്ന ഒരിടമാണ്.

PC:Apoorvjani

ഗാംഗ്ടോക്ക്

വടക്കു കിഴക്കൻ ഇന്ത്യയിൽ നിന്നും 2019 ലെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുവാൻ കഴിഞ്ഞ ഒരേയൊരിടമാണ് സിക്കിമിന്റെ തല്സഥാനമായ ഗാംഗ്ടോക്ക്. പച്ച പുതച്ച മലനിരകളും കുന്നുകളും ഒക്കെയായി പ്രകൃതി ഭംഗിയുള്ള ഇവിടെ മാലിന്യ സംസ്കരണത്തിനും പുനരുപയോഗത്തിനും മികച്ച മാതൃകകളുണ്ട്.

വിവാഹം കഴിഞ്ഞാൽ തീർച്ചയായും ഈ ക്ഷേത്രം സന്ദർശിക്കണം..കാരണം!!വിവാഹം കഴിഞ്ഞാൽ തീർച്ചയായും ഈ ക്ഷേത്രം സന്ദർശിക്കണം..കാരണം!!

മാംഗ്ലൂർ


ഇന്ത്യയിലെ ഏറ്റവും മനോഹരമായ തീരങ്ങളുള്ള മംഗലാപുരമാണ് വൃത്തിയുള്ള നഗരങ്ങളിൽ ഏറ്റവും അവസാനത്തേത്. കർണ്ണാടകയുടെ സാമ്പത്തിക, വ്യാവസായി കലസ്ഥാനം കൂടിയാണ് ഇവിടം.

ടിപ്പു സുൽത്താന്‍റെ ബാറ്ററി മുതൽ പറഞ്ഞു തീരാത്ത ഒരായിരം കഥകളുമായി മാഗലാപുരം ടിപ്പു സുൽത്താന്‍റെ ബാറ്ററി മുതൽ പറഞ്ഞു തീരാത്ത ഒരായിരം കഥകളുമായി മാഗലാപുരം

കൊച്ചി യാത്രകൾ അടിപൊളിയാക്കുവാൻ കടലിനു മുകളിലെ വിസ്മയം നെഫർറ്റിറ്റി! കൊച്ചി യാത്രകൾ അടിപൊളിയാക്കുവാൻ കടലിനു മുകളിലെ വിസ്മയം നെഫർറ്റിറ്റി!

Read more about: india city mumbai gangtok
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X