Search
  • Follow NativePlanet
Share
» » പ്രകൃതി കൈയ്യൊപ്പ് ചാര്‍ത്തിയ ഭൂമിയിലെ സ്വര്‍ഗങ്ങള്‍.. അത് ഇവിടെയാണ്

പ്രകൃതി കൈയ്യൊപ്പ് ചാര്‍ത്തിയ ഭൂമിയിലെ സ്വര്‍ഗങ്ങള്‍.. അത് ഇവിടെയാണ്

ചായം തേച്ച് മിനുക്കിയെടുത്തത് പോലുള്ള സായം സന്ധ്യകള്‍ കാഴ്ചകളാകുന്ന കുന്നിന്‍ ചെരിവുകള്‍, പ്രകൃതിയെ വിഴുങ്ങി അതിലും സുന്ദരമായ കാഴ്ചകള്‍ പുറത്തേക്ക് തള്ളുന്ന നദികള്‍ ഇതൊക്കെ കാണേണ്ടേ?

By Raveendran V Vannarath

ലോകം എന്നും ആശ്ചര്യങ്ങളുടെ കലവറയാണ് സഞ്ചാരികള്‍ക്ക്. പ്രകൃതിയെ ഓരോ നിമിഷവും എങ്ങനെയാണ് ഇത്തരത്തില്‍ മെനഞ്ഞെടുത്തെതെന്ന് ചിന്തിക്കാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. ഓരോ മുക്കിലും മൂലയിലും പ്രകൃതി അതിന്‍റെ കൈയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ടാവും. ആ കയ്യൊപ്പുകള്‍ എന്നും ഒരു അത്ഭുതവും ആയിരിക്കും. എണ്ണിയാൽ തീരാത്ത നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി വരുന്ന താഴ്വരകള്‍, ചായം തേച്ച് മിനുക്കിയെടുത്തത് പോലുള്ള സായം സന്ധ്യകള്‍ കാഴ്ചകളാകുന്ന കുന്നിന്‍ ചെരിവുകള്‍, പ്രകൃതിയെ വിഴുങ്ങി അതിലും സുന്ദരമായ കാഴ്ചകള്‍ പുറത്തേക്ക് തള്ളുന്ന നദികള്‍ ഇങ്ങനെ ലോകത്തിന്‍റെ മാസ്മരികതെ വിളിച്ചോതുന്ന സ്ഥലങ്ങള്‍ എത്രയെന്ന് ഒരു സഞ്ചാരിക്കും തിട്ടം കാണില്ല. വെറുതേ ഉണ്ടുറങ്ങി തീരാതെ ഇത്തരം ഇടങ്ങള്‍ ഒരു വട്ടമെങ്കിലും കാണേണ്ടേ? യെസ് എന്നാണ് ഉത്തരമെങ്കില്‍ അക്കൂട്ടര്‍ക്ക് താഴേക്കൊന്ന് കണ്ണോടിക്കാം. നിരാശ ഉണ്ടാകില്ലെന്ന് ഉറപ്പ്

ഗുൽമാർഗ്

ഗുൽമാർഗ്

നക്ഷത്രങ്ങൾ മിന്നി മറ‍ഞ്ഞു നിൽക്കുന്ന ആകാശത്തിന്റെ മാന്ത്രിക ഭംഗി ഓർക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്ന സ്ഥലമാണ് കാശ്മീരിൽ ഹിമാലയത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഗുൽമാർഗ്. ഭൂമിയിലെ ഒരു കൊച്ചു സ്വർഗ്ഗം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഇവിടം സഞ്ചാരികൾക്ക് എന്നും എല്ലാം തികഞ്ഞ ഒരിടമാണ്. സമുദ്ര നിരപ്പിൽ നിന്നും 2730 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പുഷ്പങ്ങളുടെ മൈതാനം എന്നും അറിയപ്പെടുന്നു.
തണുപ്പുകാലങ്ങളിലാണ് ഗുൽമാർഗ്ഗിലെ ആകാശം അതിൻരെ എല്ലാ ഭംഗിയിലും കാണാൻ സാധിക്കുക. ഒരു ചെറിയ ബോർഡിൽ നിറങ്ങൾ അലക്ഷ്യമായി ചാലിച്ചതുപോലെ കാണപ്പെടുന്ന ഇവിടുത്തെ ആകാശം സഞ്ചാരികളുടെ ഹരമാണ്.
ആകാശത്തോളം ഉയരത്തിൽ കാണുന്ന ഇവിടുത്തെ പർവ്വതങ്ങൾ ഗുൽമാർഗിന്റെ ഭംഗി വീണ്ടും വീണ്ടും വർധിപ്പിക്കുന്നു. പ്രകൃതിയുടെയും പ്രപഞ്ചത്തിൻറെയും ഇതുവരെയും കാണാത്ത മറ്റൊരു ഭംഗിയാണ് ഇവിടെ കാണാൻ കഴിയുക.

PC:Wendelin Jacober

 മന്ദാർമനി

മന്ദാർമനി

പ്രാദേശിക സ‍ഞ്ചാരികൾക്കിടയിൽ മാത്രം ഇത്രയും നാൾ അറിയപ്പെട്ടിരുന്ന ഒരിടമാണ് പശ്ചിമ ബംഗാളിലെ മന്ദാർമണി കടൽത്തീരം. നീലജലവും പഞ്ചാര മണൽത്തരികളും ചേരുന്ന ഈ ബീച്ച് സ്വതവേ ശാന്തതയും സമാധാനവും തേടിയെത്തുന്ന സഞ്ചാരികളുടെ കേന്ദ്രമാണ്. അതുകൊണ്ടുതന്നെ ബഹളങ്ങളിൽ താല്പര്യമുള്ളവർ ഇവിടേത്ത് വരാതിരിക്കുന്നതാണ് നല്ലത്. എന്തുതന്നെയായാലും കടലിന്റെ ഭംഗി സൂര്യാസ്തമയം വരെ കണ്ട് ആസ്വദിച്ചു പോകുന്നവരാണ് ഇവിടെ എത്തുന്നവരിൽ അധികവും. എന്നാൽ മന്ദാർമനിയുടെ യഥാർഥ ഭംഗി അതിനു ശേഷമുള്ളതാണ്. കടലിലെ വെള്ളത്തിൽ തട്ടി തിളങ്ങുന്ന ആകാശത്തിലെ നക്ഷത്രങ്ങളുടെ പ്രതിഫലനം ഈ സ്ഥലത്തെ ഒരു റൊമാന്റിക് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു.എന്നാൽ മന്ദാർമനിക്ക് ഇങ്ങനെ ഒരു പ്രത്യേകതയുള്ള കാര്യം അധികമാർക്കും അറിയില്ല. പ്രകൃതിയുടെ വിസ്മയങ്ങൾ തേടി സഞ്ചരിക്കുന്നവർ തീർച്ചയായും വന്നിരിക്കേണ്ട ഒരിടമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല.

പൂക്കളുടെ താഴ്വര

പൂക്കളുടെ താഴ്വര

ചുറ്റും നിറ‍ഞ്ഞു നിൽക്കുന്ന പച്ചപ്പിന്റെയും മ‍ഞ്ഞു മൂടിക്കിടക്കുന്ന പർവ്വതങ്ങളുടെയും നീലാകാശത്തിൻറെയും ഒരപൂർവ്വ കോംബോ... പൂക്കളുടെ താഴ്വരയെ വിശേഷിപ്പിക്കുവാൻ ഇതിലും നല്ലൊരു വാക്കില്ല. പൂക്കളുടെ താഴ്വരയിൽ എല്ലായിടത്തും ഈ കോംബോ കാണാൻ സാധിക്കില്ലെങ്കിലും കാഴ്ചകൾക്ക് ഇവിടം ഒരു വിരുന്നൊരുക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
ഒരിക്കൽ ഇവിടെ എത്തിയാൽ തിരിച്ചു പോകുവാൻ അനുവദിക്കാത്തക്കവിധം ഭ്രമിപ്പിക്കുന്ന ഈ സ്ഥലം കാടും പുൽമേടും ജൈവവൈവിധ്യവും ഒക്കെ കൂടിച്ചേർന്ന ഒരിടമാണ്. പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു അത്ഭുതം തന്നെയായ ഇവിടുത്തെ വെള്ളച്ചാട്ടങ്ങളും ചെറിയ അരുവികളും ഒക്കെ ഈ സ്ഥലത്തെ ഒരു സ്വർഗ്ഗമാക്കി മാറ്റുന്നു.

PC:EmmaElf

നെയ്ൽ ഐലൻഡ്

നെയ്ൽ ഐലൻഡ്

ആകാശം കടലിനെ ചുറ്റിക്കിടക്കുന്ന ദ്വീപിലെ ഒരു ദിനം എങ്ങനെ ഉണ്ടായിരിക്കും. ചുറ്റോടുചുറ്റും കടൽ അതിർത്തി തീർക്കുന്ന ആൻഡമാനിലെ നെയ്ൽ ഐലൻഡ് ഈ ആഗ്രഹം സഫലീകരിക്കുവാൻ പറ്റിയ ഇടമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ഫോട്ടൊജെനിക് സ്ഥലങ്ങളിലൊന്നായ നെയ്‍ൽ ഐലൻഡ് പ്രകൃതിയുടെ അപൂർവ്വ സൃഷ്ടികളിലൊന്നാണ് എന്നു പറയാം. അകലക്കാഴ്ചയിൽ കടലിനെ മറക്കുന്ന പച്ചപ്പും അതിനുമപ്പുറത്ത് തിളങ്ങി നിൽക്കുന്ന ആകാശവും ഒക്കെ ചേർന്നു വിളിക്കുമ്പോൾ എങ്ങനെയാണ് അത് സ്വീകരിക്കാതിരിക്കുക.

നുബ്രാ വാലി

നുബ്രാ വാലി

നിറങ്ങൾ വാരിയെറിഞ്ഞതു പോലെയുള്ള ആകാശത്തെ കയ്യെത്തും ദൂരത്തിൽ കാണാൻ സാധിക്കുന്ന മറ്റൊരിടമാണ് കാശ്മീരിലെ നുബ്രാ വാലി. ഇന്ത്യയിലെ തന്നെ ഏറ്റവും തണുത്തുറഞ്ഞ സ്ഥലങ്ങളിലൊന്നായ ഈ സ്ഥലത്തെ മഞ്ഞിന്റെ മരുഭൂമി എന്നു വിശേഷിപ്പിക്കുന്നതാവും നല്ലത്. ചക്രവാളത്തെ സ്പർശിക്കുന്ന പോലെ നിൽക്കുന്ന പർവ്വത ശിഖരങ്ങളാണ് ഇവിടുത്തെ ആകാശക്കാഴ്ചയെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
നുബ്ര വാലിയിലെ പുരാതനമായ ആശ്രമങ്ങളും തടാകങ്ങളും കുന്നുകളും ഒക്കെ ഇവിടേക്കുള്ള യാത്രയിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളാണ്.

PC:Dan Eckert

Read more about: travel kashmir gulmarg andaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X