Search
  • Follow NativePlanet
Share
» »ചങ്കുറപ്പുണ്ടോ? തിരിച്ചുവന്നില്ലെങ്കിലും കുഴപ്പമില്ലെങ്കിൽ പേടിപ്പിക്കുന്ന ഈ വഴികൾ കാണാം!!

ചങ്കുറപ്പുണ്ടോ? തിരിച്ചുവന്നില്ലെങ്കിലും കുഴപ്പമില്ലെങ്കിൽ പേടിപ്പിക്കുന്ന ഈ വഴികൾ കാണാം!!

By Elizabath Joseph

കാലൊന്നു തെറ്റിയാൽ ആയിരക്കണക്കിന് അടി താഴ്ചയിലേക്കായിരിക്കും വീഴുക. ആ ഒരൊറ്റ അശ്രദ്ധയ്ക്ക് കൊടുക്കോണ്ടി വരുന്ന വിലയോ...സ്വന്തം ജീവിതവും... അതിസാഹസികമായ യാത്രകളെക്കുറിച്ചൊന്നുമല്ല പറയുന്നത്..പിന്നെയോ നമ്മുടെ രാജ്യത്തെ ചില റോഡുകളുടെ കഥയാണിത്. ഏറ്റവും ചെറിയതെന്നു തോന്നുന്ന ഒരു തെറ്റിനു പോലും വലിയ വില കൊടുക്കേണ്ടി വരുന്ന യാത്രകളും അതിലേക്ക് നയിക്കുന്ന റോഡുകളും!! സഞ്ചാരികൾക്ക് ഒരു ഹരം തന്നെയാണ് ഇവിടുത്തെ യാത്രകളെങ്കിലും ജീവനിൽ കൊതിയുള്ളവർ ഒരു നൂറുവട്ടം ആലോചിക്കും...

ഇന്ത്യയിലെ ഏറ്റവും അപകടം പിടിച്ചതെന്ന് സഞ്ചാരികള്‍ ഒരുപോലെ പറയുന്ന കുറച്ച് റോഡുകൾ പരിചയപ്പെടാം...

സോജി ലാ

സോജി ലാ

യാത്ര തുടങ്ങി കുറച്ച് നേരത്തേന് ചുറ്റും മഞ്ഞിൽപുതഞ്ഞു നിൽക്കുന്ന പർവ്വതങ്ങളും പൂർവ്വമായി മാത്രം എതിർവശത്തു നിന്നും വരുന്ന വാഹനങ്ങളും ഒക്കെയായി ആസ്വദിച്ച് മുന്നോട്ട് പോകുന്ന ഒരു റോഡാണ് സോജി ലാ. എന്നാൽ കുറച്ച് സമയം കഴിഞ്ഞാലോ... പേടിച്ചിട്ട് മുന്നോട്ട് പോകാൻ കഴിഞ്ഞു എന്നു വരില്ല. ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ റോഡുകളിൽ ഒന്നായാണ് സോജി ലാ അറിയപ്പെടുന്നത്. ലേയിൽ നിന്നും ശ്രീ നഗറിലേക്കുള്ള പാതിയിലാണ് ഈ റോഡുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 11000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ റോഡിലൂടെയുള്ള യാത്ര ജീവൻ പണയം വെച്ചുള്ള ഒന്നുതന്നെയാണ്. മഞ്ഞും ചെളിയും പുതഞ്ഞു കിടക്കുന്ന പാതയും കനത്ത മഞ്ഞു വീഴ്ചയും വണ്ടിയെപ്പോലും പറപ്പിക്കുന്ന കാറ്റും ഒക്കെ ചേരുന്ന ഇവിടം അതിസാഹസികരെപ്പോലും വിറപ്പിക്കുന്ന സ്ഥലമാണ്.

PC:nevil zaveri

കിന്നർ റോഡ്

കിന്നർ റോഡ്

പാറക്കൂട്ടങ്ങൾ ചീകി മിനുക്കി കഷ്ടിച്ച് ഒരു വണ്ടിക്ക് മാത്രം കടന്നു പോകാവുന്ന ഒരു വഴി. ഒരുവശത്ത് പാറക്കൂട്ടങ്ങൾ അതിരു വയ്ക്കുമ്പോൾ മറുഭാഗം കണ്ണെത്താ താഴ്ചയിലുള്ള കൊക്കയാണ്. വണ്ടിയിൽ അസാമാന്യമായ കൈവഴക്കവും ജീവൻ പോയാലും വേണ്ടില്ല; ഇതൊക്കെ അുഭവിച്ചില്ലെങ്കിൽ എന്നാ ഒരു ലൈഫ് എന്ന ആറ്റിറ്റ്യൂഡും ഉണ്ടെങ്കിൽ ഈ വഴി പോകാം. തൊട്ടു മുന്നിലെ കാഴ്ച പോലും മറക്കുന്ന ഷാർപ് ബ്ലൈൻഡ് വളവുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. രണ്ടു വണ്ടികൾ ഒരുമിച്ച് വന്നാൽ ഒന്നും ചെയ്യാൻ സാധിക്കാത്തത്ര അപകടകാരിയാണ് ഈ വഴി. ആക്സിഡന്റുകളും മരണങ്ങളും പതിവായി നടക്കുന്ന ഇടം കൂടിയാണിത്. ഹിമാചൽ പ്രദേശിലാണ് ഈ റോഡുള്ളത്.

PC:India Untravelled

 ഗട്ടാ ലൂപ്സ്

ഗട്ടാ ലൂപ്സ്

ഈ റോഡിൽ എന്താണ് പേടിക്കേണ്ടതെന്ന് സഞ്ചാരികൾക്ക് കൺഫ്യൂഷനാണ്. വളഞ്ഞും പുളഞ്ഞും പോകുന്ന റോഡ് പേടിക്കണോ അതോ കുപ്പിവെള്ളവും സിഗരറ്റും ചോദിച്ചെത്തുന്ന പ്രേതങ്ങളെ പേടിക്കണോ എന്നറിയാതെയാണ് ഇതുവഴിയുള്ള യാത്രകൾ. മണാലി-ലൈ ഹൈവേയിൽ സമുദ്ര നിരപ്പിൽ നിന്നും 15,547 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ റോഡിലെ 21 ഹെയർപിൻ വളവുകൾ പിന്നിടുക എനന്ത് ഏതൊരു സാഹസിക സഞ്ചാരിയുടെയും ജീവിതാഭിലാഷമാണ്. കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും ഒക്കെയായി ജീവൻ തന്നെ ചോദിക്കുന്ന രീതിയിൽ ഭയപ്പെടുത്തുന്നവയാണ് ഈ റോഡ്.

PC:ManoharD

നെരൽ-മതേരൻ റോഡ്

നെരൽ-മതേരൻ റോഡ്

ഒരു പാമ്പിനെപോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന പാത ആദ്യം ഒന്നു സന്തോഷിപ്പിക്കുമെങ്കിലും പിന്നീട് ആവശ്യപ്പെടുന്നത് മുഴുവൻ ധൈര്യവുമായിരിക്കും. മഹാരാഷ്ട്രയിലെ നേരാലിൽ നിന്നും മതേരനിലേക്കുള്ള പാത ഡ്രൈവർമാരുടെ കഴിവ് പരീക്ഷിക്കുന്ന ഇടമായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

PC:Arne Hückelheim

ദേശീയപാത 22

ദേശീയപാത 22

ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ പാത എന്നറിയപ്പെടുന്നതാണ് ദേശീയപാത 22. നരകത്തിലേക്കുള്ള വഴി എന്നാണ് ഇവിടം സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത്. തുരങ്കങ്ങളും പർവ്വതങ്ങളും ഒക്കെ താണ്ടിയുള്ള ഈ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒന്നായിരിക്കും. വളരെ മോശമായ അവസ്ഥയിലായിട്ടും ഇതുവരെയും നന്നാക്കാത്ത ഈ വഴി എത്ര ധൈര്യമുള്ളവരെ പോലും ഒരു നിമിഷം പേടിപ്പിക്കുന്ന റോഡാണ് എന്ന കാര്യത്തിൽ സംശയമില്ല.

PC:Michael Scalet

ചാങ് ലാ

ചാങ് ലാ

ചൈനീസ് അതിർത്തിയോട് ചേർന്ന് പട്ടാളക്കാരാൽ സംരക്ഷിക്കപ്പെടുന്ന ചാങ് ലാ ശ്വാസത്തെപ്പോലും പിടിച്ചുവെയ്ക്കുന്ന ഒരു പാതയാണ്. വർഷം മുഴുവനും മഞ്ഞു മൂടിക്കിടക്കുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 17590 അടി ഉയരത്തിലാണുള്ളത്. ചെളിയും മണലും കൂടിക്കുഴഞ്ഞ് കിടക്കുന്ന ഇതിലൂടെ ഡ്രൈവ് ചെയ്യുവാൻ പ്രത്യേക കഴിവു തന്നെ വേണം.

PC:h_a_l_o_i

പൂനെ-മൂംബൈ എക്സ്പ്രസ് വേ

പൂനെ-മൂംബൈ എക്സ്പ്രസ് വേ

ഇന്ത്യയിൽ ഏറ്റവും അധികം അപകടങ്ങൾ നടക്കുന്ന റോഡായി അറിയപ്പെടുന്ന സ്ഥലമാണ് പൂനെ-മുംബൈ എക്സ്പ്രസ് വേ. വളരെ അശ്രദ്ധമായ വണ്ടിയോടിക്കുന്ന ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ കാറ്റിപ്പറത്തിക്കൊണ്ടുള്ള ഡ്രൈവിങ്ങ് രീതികളുമാണ് ഇവിടം ഇത്രയും അപകടകാരിയായ റോഡാക്കി മാറ്റുന്നത്. ആയിരക്കണക്കിന് അപകടങ്ങൾ ഓരോ വർഷവും നടക്കുന്ന ഇവിടെ വണ്ടി ഓടിക്കുക എന്നത് വളരെ ശ്രമകരമായ, ജീവൻ വെച്ചുള്ള കളി തന്നെയാണ്.

PC:wikipedia

കൊല്ലിമല

കൊല്ലിമല

മരണത്തിന്റെ പാത എന്ന് തന്നെയാണ് കൊല്ലിമയയുടെ അർഥം. മരണത്തെ തിരഞ്ഞ് ഉയരങ്ങളിലേക്ക് പോകുന്ന ഈ പാത ഏറെ അപകടകാരിയായ ഒന്നാണ്. ചെങ്കുത്തായ ചുരങ്ങളും വളഞ്ഞും പുളഞ്ഞും പോകുന്ന ഹെയർപിൻ പാതകളും മുന്നിലെ മുപ്പത് മീറ്റർ ദൂരം പോലും കാണിക്കാത്ത ബ്ലൈൻഡ് വളവുകളും ഒക്കെ കൂടിച്ചേരുന്ന കൊല്ലിമല പാത ദക്ഷിണേന്ത്യയിലെ ഏറ്റവും അപകടകാരിയായ പാതയാണ്. സമുദ്ര നിരപ്പിൽ നിന്നും 1300 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാത തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിലാണ് ഉള്ളത്. 70 ഹെയർപിൻ വളവുകളാണ് ഇവിടെയുള്ളത്. ഇവിടെ മലയുടെ മുകളിൽ എത്തിയാൽ ഇഷ്ടംപോലെ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

PC:Sankara Subramanian

നാഥുലാ പാസ്

നാഥുലാ പാസ്

വാഹനങ്ങൾക്കു സഞ്ചരിക്കുവാൻ സാധിക്കുന്ന ഇന്ത്യയിലെ ഉയരം കൂടിയ പാതകളിലൊന്നാണ് നാഥുലാ പാസ്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള പാതകളിലൊന്നുകൂടിയാണിത്. ഗാംഗ്ടോക്കിൽ നിന്നും 54 കിലോമീറ്റർ അകലെയാണിത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ നേരിട്ടുള്ള ഏക പാതകൂടിയാണിത്.

സമുദ്രനിരപ്പിൽ നിന്നും 4310 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ അല്ല!! എന്താണ് സത്യം?

PC:Rajib Ghosh

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more