Search
  • Follow NativePlanet
Share
» »ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍

ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍

ഫോണ്‍ പിന്നിലേക്ക് മാറ്റി ഒരു യാത്ര പോയാല്‍ കൊള്ളാമെന്നു തോന്നിക്കുന്ന അടിപൊളി ഇടങ്ങളുടെ വിശേഷങ്ങളിലേക്ക്!!

മൊബൈല്‍ ഫോണില്ല, ഇന്‍റര്‍നെറ്റില്ല...തിരക്കേറിയ ജീവിതത്തിന്‍റെ അ‌ടയാളങ്ങള്‍ ഒന്നുംതന്നേയില്ല! മൊബൈല്‍ ഓണ്‍ ചെയ്താലും റേഞ്ച് ലഭിക്കണമെന്നു പോലുമില്ല. ഇങ്ങനെ നമ്മള്‍ ജീവിക്കുന്ന, നിരന്തരം ഇടപഴകുന്ന എല്ലാത്തിലും നിന്നുമാറി ഇതൊന്നുമില്ലാത്ത, സാങ്കേതിക വിദ്യകള്‍ സ്ഥാനം പി‌ടിക്കാത്ത , അത്രപെ‌ട്ടന്നൊന്നും എത്തിപ്പെടുവാനും തിരിച്ചുവരുവാനും സാധിക്കാത്ത ഇടത്തേയ്ക്ക് ഒരു യാത്ര പോകണമെന്ന് ആഗ്രഹിച്ചി‌ട്ടില്ലേ.?
സമയം പോലും അനങ്ങാത്ത, മനസ്സിനെയും കണ്ണുകളെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന ഒരുകൂ‌ട്ടം കാഴ്ചകളിലേക്ക് പോകണമെന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല. അങ്ങനെയുള്ള ആഗ്രഹങ്ങളെ തൃപ്തിപ്പെ‌ടുത്തുന്ന ഇ‌‌ടങ്ങള്‍ കുറേയധികമുണ്ട്.

ടെക്നോളജിയുടെ കടന്നു കയറ്റമില്ലാതെ ഫോണ്‍ പിന്നിലേക്ക് മാറ്റി ഒരു യാത്ര പോയാല്‍ കൊള്ളാമെന്നു തോന്നിക്കുന്ന അടിപൊളി ഇടങ്ങളുടെ വിശേഷങ്ങളിലേക്ക്!!

ലഡാക്ക്

ലഡാക്ക്

മൊബൈല്‍ ഫോണ്‍ വെറുമൊരു അലങ്കാരം പോലെ കയ്യില്‍ സൂക്ഷിക്കേണ്ടി വരുന്ന, ‌ടെക്നോളജികളുടെ കടന്നുകയറ്റം കാണാനേയില്ലാത്ത ഒരു നാട് നമ്മു‌ടെ നാട്ടിലുണ്ട്. സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ലഡാക്ക്. മലമേ‌ടുകളു‌‌ടെയും കുന്നുകളു‌ടെയും പര്‍വ്വതങ്ങളുടെയും നാടാണ് ലഡാക്ക്. ഇവിടുത്തെ പ്രകൃതി മനോഹരമായ കാഴ്ചകളില്‍ മയങ്ങിയിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും മൊബൈല്‍ ഫോണ്‍ വേണമെന്ന് നിങ്ങള്‍ ചിന്തിക്കുകപോലുമില്ല. അതിമനോഹരമായ ഭൂപ്രകൃതിയും വ്യത്യസ്തമായ കാലാവസ്ഥയും പര്‍വ്വതങ്ങളു‌ടെ കാഴ്ചകളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. മുന്നറിയിപ്പില്ലാതെ മാറിമാറി വരുന്ന കാലാവസ്ഥ ഇവി‌ടുത്തെ ആകര്‍ഷണവും അതേ സമയം പേടിപ്പിക്കുന്ന സംഗതിയുമാണ്.

ലഡാക്കിലേക്കാണോ?? എങ്കിൽ ഇതൊന്ന് വായിക്കാം!!ലഡാക്കിലേക്കാണോ?? എങ്കിൽ ഇതൊന്ന് വായിക്കാം!!

ഗോബി മരുഭൂമി

ഗോബി മരുഭൂമി

ചരിത്രത്താളുകളിലും ഭൂമിശാസ്ത്രത്തിലുമെല്ലാം ഏറെ കടന്നുപോകുന്ന പ്രദേശമാണ് മംഗോളിയയിലെ ഗോബി മരുഭൂമി. അതിജീവിക്കുവാന്‍ അത്യന്തം കഠിനമായ കാലാവസ്ഥയാണെങ്കിലും ചോരയില്‍ സാഹസികത കൂടി അലിഞ്ഞുചേര്‍ന്ന സഞ്ചാരികള്‍ ഇവി‌ടെ എത്താറുണ്ട്. ചൈവയ്ക്കും മംഗോളിയയ്ക്കും ഇടയിലായി 3000 കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഗോബി മരുഭൂമി പരന്നു കിടക്കുന്നത്. അര്‍ദ്ധ മരുഭൂമിയും ഉപ്പുവെള്ളവും എല്ലാം കൂടിച്ചേര്‍ന്നാണ് ഗോബിമരുഭൂമി രൂപപ്പെട്ടിരിക്കുന്നത്. ഭൂമിയില്‍ നിന്നും മൊത്തത്തില്‍ അകന്ന ഒരു പ്രതീതിയായിരിക്കും ഈ യാത്ര സമ്മാനിക്കുക. ഇത്ര കഠിനമായ കാലാവസ്ഥയിലും ഇവിടെ ജീവിക്കുകയും തങ്ങളുടെ പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും പുലര്‍ത്തുകയും ചെയ്യുന്ന ആളുകളെയും ഇവിടെ കാണാം.

ചിലിയിലെ ഈസ്റ്റര്‍ ദ്വീപുകള്‍

ചിലിയിലെ ഈസ്റ്റര്‍ ദ്വീപുകള്‍

ഈ ഭൂമിയില്‍ നിന്നും മാറി മറ്റൊരു ഗ്രഹത്തിലെത്തിയ പ്രതീതി നല്കുന്ന ഇടമാണ് ചിലിയിലെ ഈസ്റ്റര്‍ ദ്വീപുകള്‍. പസഫിക് സമുദ്രത്തിന്റെ തെക്കു കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപുകള്‍ നിഗൂഢതകള്‍ നിറഞ്ഞ ഇ‌ടം കൂ‌ടിയാണ്. ജേക്കബ് റോജിവിന്‍ എന്ന ഡച്ച് സഞ്ചാരി 1772ലെ ഈസ്റ്റര്‍ ദിനത്തില്‍ ഈ ദ്വീപില്‍ കാലുകുത്തിയതിനാലാണ് ഇത് ഈസ്റ്റര്‍ ദ്വീപുകള്‍ എന്നറിയപ്പെ‌ടുന്നത്. യുനസ്കോയു‌ടെ പൈതൃക സ്മാരകങ്ങളിലി‌ടം നേടിയ ഈ ദ്വീപ് 887 സ്മാരക പ്രതിമകളുടെ സാന്നിധ്യത്തിലൂടെ ലോക പ്രസിദ്ധമാണ്. ഏറെ ഒറ്റപ്പെട്ടു കിടക്കുന്ന ഇവിടുത്തെ തലയില്‍ തൊപ്പിവെച്ച പ്രതിമകളുടെ രഹസ്യം ഇന്നും അജ്ഞാതമാണ്. രാപ്പാ ന്യൂയി എന്ന ഇവിടുത്തെ പ്രാദേശിക വിഭാഗക്കാരാണ് പ്രതിമ സ്ഥാപിച്ചതെന്ന് ചരിത്രം കണ്ടെത്തിയെങ്കിലും ഇത്രയും ഭീമാകാരന്മാരായ പ്രതിമകള്‍ യാതൊരു സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെ എങ്ങനെ ഇവി‌ടെ വന്നു എന്നതാണ് അത്ഭുതപ്പെ‌ടുത്തുന്നത്. അതുകൊണ്ടുതന്നെ അന്യഗ്രഹ ജീവികളാണ് പ്രതിമകള്‍ സ്ഥാപിച്ചതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
തീര്‍ത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഈസ്റ്റര്‍ ദ്വീപിന് 163 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും 7750 താമസക്കാരുമാണുമുള്ളത്. ഇവിടെ നിന്നും അവരുടെ രാജ്യമായ ചിലിയിലേക്ക് 7750 കിലോമീറ്ററ്‍ സമുദ്ര ദൂരമുണ്ട്.

ഇട്ടോക്വോര്‍ടൂര്‍മിറ്റ്, ഗ്രീന്‍ലന്‍ഡ്

ഇട്ടോക്വോര്‍ടൂര്‍മിറ്റ്, ഗ്രീന്‍ലന്‍ഡ്

ഒരു പ്രദേശത്തിന് എത്രയേറെ ഒറ്റപ്പെടാമോ അത്രയധികം ഒറ്റപ്പെട്ട സ്ഥലമാണ് ഗ്രീന്‍ലന്‍ഡിലെ ഗ്രാമമായ ഇട്ടോക്വോര്‍ടൂര്‍മിറ്റ്. ഗ്രീന്‍ഡന്‍ഡിന്റെ കിഴക്കന്‍ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ബോട്ടില്‍ മാത്രമേ എത്തിച്ചേരുവാന്‍ സാധിക്കൂ. അതും വര്‍ഷത്തില്‍ വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രം. അല്ലാത്ത സമയങ്ങളില്‍ ഹെലികോപ്റ്ററില്‍ ഇവി‌ടേക്ക് സന്ദര്‍ശനം നടത്താം. ഗ്രീന്‍ലന്‍ഡിലെ പ്രത്യേകതരം കമ്മ്യൂണിറ്റിയാണ് ഇവിടെ വസിക്കുന്നത്.

കേപ്പ് യോര്‍ക് പെനിസ്വല, ഓസ്ട്രേലിയ

കേപ്പ് യോര്‍ക് പെനിസ്വല, ഓസ്ട്രേലിയ

ഒറ്റപ്പെട്ടു ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ് ഓസ്ട്രേലിയയിലെ കേപ്പ് യോര്‍ക് പെനിസ്വല. തീര്‍ത്തും ഒറ്റപ്പെട്ട പ്രദേശമായ ഇവിടം ക്വീന്‍സ് സംസ്ഥാനത്തിന്റെ ഭാഗമാണ്. അതിവിശിഷ്‌ടമായ ജൈവവൈവിധ്യമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

യെമനി ഐലന്‍ഡ്, സൊകോത്ര

യെമനി ഐലന്‍ഡ്, സൊകോത്ര

അറബിക്കടലില്‍ യെമന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് യെമനി ഐലന്‍ഡ്. നാലു ദ്വീപുകള്‍ കൂടിച്ചേരുന്ന ഇവിടുത്തെ പ്രധാന ആകര്‍ഷണം യെമനി ഐലന്‍ഡ് ആണ്. ലോക പ്രകൃതിദത്ത പൈതൃകകേന്ദ്രമായി യുനസ്കോ അംഗീകരിച്ച ഈ പ്രദേശത്ത് എല്ലായ്പ്പോഴും കടുത്ത ചൂ‌‌ടും വരള്‍ച്ചയും അനുഭവപ്പെ‌‌ടും. അത്യപൂര്‍വ്വങ്ങളായ ജീവജാലങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ലോകത്തില്‍ ഇവിടെ മാത്രം കാണപ്പെ‌ടുന്ന പല സസ്യങ്ങളും ജന്തുക്കളുമുണ്ട്.

പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍

PC:Boris Khvostichenko

സ്വാല്‍ബാര്‍ഡ് ദ്വീപസമൂഹം, നോര്‍വെ

സ്വാല്‍ബാര്‍ഡ് ദ്വീപസമൂഹം, നോര്‍വെ

മനുഷ്യരേക്കാള്‍ അധികം ധ്രുവക്കരടികളെ കണ്ടെത്തുവാന്‍ സാധിക്കുന്ന നാടാണ് നോര്‍വേയിലെ സ്വാല്‍ബാര്‍ഡ് ദ്വീപസമൂഹം. നോര്‍ത്ത് പോളിലെ വന്യജീവി സമ്പത്തും അപൂര്‍വ്വ കാഴ്ചകളും നോര്‍ത്തേണ്‍ ലൈറ്റും കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇവി‌ടം തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കണം.

കൈത്യൂർ വെള്ളച്ചാട്ടം ഗയാന

കൈത്യൂർ വെള്ളച്ചാട്ടം ഗയാന

ലോകത്തില്‍ നിന്നും അതിന്‍റെ കാഴ്ചകളില്‍ നിന്നും മാറി പ്രകൃതിയെ കാണണമെന്നുണ്ടെങ്കില്‍ പോയിരിക്കേണ്ട സ്ഥലമാണ് ഗയാനയിലെ കൈത്യൂർ വെള്ളച്ചാട്ടം. മധ്യ ഗയാനയിലെ പൊട്ടാരോ നദിയിലാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയതും ശക്തവുമായ ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. നയാഗ്രയേക്കാള്‍ അഞ്ചിര‌ട്ടി വലുപ്പത്തിലുള്ള ഈ വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. കാടുകള്‍ക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാ‌ട്ടം കാണുവാന്‍ ഏറെ ശ്രമകരമായി വേണം നടന്നെത്തുവാന്‍. ആമസോണ്‍ മഴക്കാടുകള്‍ക്കിടയിലൂടെയാണ് ഇവിടേക്കുള്ല നടത്തം എന്നതാണ് ഈ യാത്രയുടെ മറ്റൊരു പ്രത്യേകത.

PC:Amanda

ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ‌ട്രക്കിങ്ങുകള്‍ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ‌ട്രക്കിങ്ങുകള്‍

കത്തു മാത്രമല്ല, ഇവിടെ തേങ്ങയിലും സന്ദേശം അയക്കാം! ലോകത്തിലെ വിചിത്രമായ പോസ്റ്റ് ഓഫീസുകള്‍കത്തു മാത്രമല്ല, ഇവിടെ തേങ്ങയിലും സന്ദേശം അയക്കാം! ലോകത്തിലെ വിചിത്രമായ പോസ്റ്റ് ഓഫീസുകള്‍

നാലു നൂറ്റാണ്ടിന്‍റെ പാരമ്പര്യവുമായി സഞ്ചാരികളെ കാത്ത് സ്വിറ്റ്സര്‍ലന്‍ഡ്നാലു നൂറ്റാണ്ടിന്‍റെ പാരമ്പര്യവുമായി സഞ്ചാരികളെ കാത്ത് സ്വിറ്റ്സര്‍ലന്‍ഡ്

ഓരോ കാപ്പി പ്രേമിയും ഒരിക്കലെങ്കിലും എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന സുമാത്രഓരോ കാപ്പി പ്രേമിയും ഒരിക്കലെങ്കിലും എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന സുമാത്ര

Read more about: world villages travel adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X