Search
  • Follow NativePlanet
Share
» »ഭഗവാന് സമർപ്പിച്ച സ്വർണ്ണക്കിണർ മുതൽ ഗർഭപാത്രത്തിലേ ദേവി വരെ...വിചിത്രമാണ് ഈ തീർഥാടന കേന്ദ്രങ്ങൾ

ഭഗവാന് സമർപ്പിച്ച സ്വർണ്ണക്കിണർ മുതൽ ഗർഭപാത്രത്തിലേ ദേവി വരെ...വിചിത്രമാണ് ഈ തീർഥാടന കേന്ദ്രങ്ങൾ

ദൈവീക പരിവേഷം നിറഞ്ഞു നിൽക്കുന്ന ഭാരതത്തിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങൾ പരിചയപ്പെടാം

മനസ്സ് ആത്മാവുമായി സംവദിക്കുന്ന ഇടങ്ങളാണ് തീർഥാടന കേന്ദ്രങ്ങൾ. ഭൗതിക ജീവിതം ആത്മീയതെ കണ്ടെത്തുന്ന ഇത്തരം കേന്ദ്രങ്ങൾ നമ്മുടെ നാടിന്റെ മാത്രം പ്രത്യേകതയാണ്. വിശ്വാസികളെ മാത്രമല്ല, സഞ്ചാരികളെയും ചരിത്രകാരൻമാരെയും ഇത്തരം സ്ഥലങ്ങൾ ആകർഷിക്കാറുണ്ട്. ദൈവീക പരിവേഷം നിറഞ്ഞു നിൽക്കുന്ന ഭാരതത്തിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങൾ പരിചയപ്പെടാം...

ഹരിദ്വാര്‍

ഹരിദ്വാര്‍

ഇന്ത്യയിലെ ഏറ്റവും വിശുദ്ധമായ ഏഴു സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഇടങ്ങളിലൊന്നാണ് ഹരിദ്വാർ. ഹിമാലയത്തിൻറെ താഴ്വാരത്തിലായി സ്ഥിതി ചെയ്യുന്ന ഇവിടം വിശ്വാസങ്ങൾ കൊണ്ടും ആതാരം സംസ്കാരം പൈതൃകം എന്നിവ കൊണ്ടും ഏറെ വ്യത്യസ്തമായി നിലനിൽക്കുന്ന ഒരിടമാണ്. വിഷ്ണുവിലേക്കുള്ള കവാടം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ത്രിമൂർത്തികളായ ശിവന്റെയും ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും അനുഗ്രഹം ഒരുപോലെ നേടിയിരിക്കുന്ന ഒരിടം കൂടിയാണിത്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭ മേളയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഗംഗയുടെ തീരത്തുള്ള ഹരിദ്വാറിലെത്തി മുങ്ങിക്കുളിച്ച് തങ്ങളുടെ പാപങ്ങളിൽ നിന്നും മോചനം നേടുവാൻ ഓരോ വർഷവും ലക്ഷക്കണക്കിന് വിശ്വാസികൾ ഇവിടെ എത്താറുണ്ട്.

കാണാനേറെയുള്ള ഹരിദ്വാർ

കാണാനേറെയുള്ള ഹരിദ്വാർ

ഹർ കി പൗരി, മാനസ ദേവി, ദക്ഷ മഹാദേ ക്ഷേത്രം, സപ്തർഷി, മായാദേവി ക്ഷേത്രം, ബ്രഹ്മകുണ്ഡ്, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങൾ.

തിരുപ്പതി

തിരുപ്പതി

ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി നാഥനെ ഒരിക്കെലങ്കിലും കാണണം എന്നാഗ്രഹിക്കാത്ത വിശ്വാസികൾ കാണില്ല. മഹാവിഷ്ണുവിൻറെ അവതാരമായി കണക്കാക്കപ്പെടുന്ന ബാലാജി വെങ്കിടാദ്രി കുന്നിനു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും അധികം വരുമാനം ലഭിക്കുന്ന ക്ഷേത്രങ്ങളിലൊന്നു കൂടിയാണ് ഇത്. പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രം. സന്ദര്‍ശിക്കുന്ന വിശ്വാസികളുടെ യോഗ്യത അനുസരിച്ച് ബാലാജി അനുഗ്രഹം നല്കും എന്നാണ് വിശ്വാസം. ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്.

തിരുപ്പതിയിലെ സ്വർണ്ണക്കിണർ

തിരുപ്പതിയിലെ സ്വർണ്ണക്കിണർ

തിരുപ്പതിയിലെ ഏറ്റവും വലിയ അതിശയങ്ങളിലൊന്നാണ് ഇവിടെ ഉണ്ട് എന്നു വിശ്വസിക്കപ്പെടുന്ന സ്വർണ്ണക്കിണർ. വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണദേവരായരാണ് ഇത് നിർമ്മിക്കുന്നത്. തന്റെ വിശ്വാസത്തിന്റെയും ഭക്തിയുടെയും പ്രതീകമായി അദ്ദേഹം നിർമ്മിച്ച ഈ കിണറിനെക്കുറിച്ച് ഇപ്പോള്‍ വിവരങ്ങളൊന്നുമില്ല. സ്വർണ്ണത്തിൽ പൊതിഞ്ഞ ഈ കിണർ പിന്നീട് വന്ന ഏതോ രാജാവ് അടച്ചുപൂട്ടി എന്നാണ് വിശ്വസിക്കുന്നത്. പിന്നെയും ഇത് കുറച്ചു കാലം മുൻപ് വരെ ഉപയോഗിച്ചിരുന്നു.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കേരളത്തിൽ നിന്നും വരുന്നവർക്ക് പാലക്കാട്‌-ഈറോഡ്-സേലം വഴി ട്രെയിൻ മാർഗമോ റോഡ് വഴിയോ ഇവിടെ എത്താം. ചെന്നൈയിൽ നിന്നും 132.5 കിലോമീറ്റർ, അമരാവതിയിൽ നിന്ന് 430 കിലോമീറ്റർ, ബെംഗളൂരുവിൽ നിന്ന് 291 കിലോമീറ്റർ, ഹൈദരാബാദിൽ നിന്ന് 572 കിലോമീറ്ററുമാണ് ഇവിടേക്കുള്ളത്.

വൈഷ്ണവോ ദേവി ക്ഷേത്രം

വൈഷ്ണവോ ദേവി ക്ഷേത്രം

ഭാരതത്തിലെ അതിപുരാതന ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ജമ്മു കാശ്മീരിൽ സ്ഥിതി ചെയ്യുന്ന വൈഷ്ണവോ ദേവി ക്ഷേത്രം. കുരുക്ഷേത്ര യുദ്ധം നടക്കുന്ന സമയത്ത് പാണ്ഡവരുടെ വിജയത്തിനായി അർജുനൻ ഇവിടെ എത്തി പ്രാർഥിച്ചതായാണ് ഐതിഹ്യം. ഒരു മില്യൺ വർഷത്തിലധികം പഴക്കം വൈഷ്ണവോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗുഹയ്ക്ക് ഉണ്ട് എന്നാണ് വിശ്വാസം. സമുദ്ര നിരപ്പിൽ നിന്നും ഒന്നര കിലോമീറ്റർ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Raju hardoi

ഗർഭപാത്രത്തിലെ ശിശുവിനെ ആരാധിക്കുന്ന ഇടം

ഗർഭപാത്രത്തിലെ ശിശുവിനെ ആരാധിക്കുന്ന ഇടം

വൈഷ്ണവോ ദേവി ഗുഹയുടെ പ്രധാന ശ്രീകോവിലിനും ഉള്ളിലായി ഒരു ഗർഭഗൃഹമുണ്ടത്രെ. ഇവിടെ ദേവി ഒൻപത് മാസമായ ഒരു കുഞ്ഞ് എങ്ങനെയാണോ അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ കിടക്കുന്നത് അതുപോലെയാണ് ഉള്ളതത്രെ. ജനനത്തിന്റെ മാഹാത്മ്യത്തെ സൂചിപ്പിക്കുന്ന ഇടമാണത്രെ അത്.

PC:Mattes

അജ്മീർ

അജ്മീർ

മുസ്ലീം ഹിന്ദു വിശ്വാസികൾക്ക് ഒരുപോലെ പ്രാധാന്യമർഹിക്കുന്ന ഒരു തീർഥാടന കേന്ദ്രമാണ് രാജ്സഥാനിലെ ജയ്പ്പൂരിൽ സ്ഥിതി ചെയ്യുന്ന അജ്മീർ. മെക്ക കഴിഞ്ഞാൽ ഏറ്റവും അധികം ഇസ്ലാം വിശ്വാസികൾ എത്തിച്ചേരുന്ന ഇവിടം എല്ലാ മതവിശ്വാസികൾക്കും പ്രിയപ്പെട്ട ഇടമാണ്.

PC:SINHA

സുവർണ്ണ ക്ഷേത്രം

സുവർണ്ണ ക്ഷേത്രം

സിക്ക് മതവിശ്വാസികളുടെ ഏറ്റവും പരിപാവനമായ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് പഞ്ചാബിലെ അമൃത്സറിൽ സ്ഥിതി ചെയ്യുന്ന സുവർണ്ണ ക്ഷേത്രം. ഹർമന്ദർ സാഹിബ് അഥവാ ദർബാർ സാഹിബ് എന്നാണ് ഇതിൻരെ യഥാർഥ നാമം. ജാതിയുടെയും മതത്തിന്റെയും വ്യത്യാസങ്ങളൊന്നുമില്ലാതെ ആർക്കും എപ്പോൾ വേണമെങ്കിലും കടന്നു വരാവുന്ന ഇടമാണിത്. ദിവസം ഏകദേശം ഒരു ലക്ഷത്തിലധികം ആളുകളാണ് ഇവിടെ എത്തുന്നത്.

വാരണാസി

വാരണാസി

ഭാരതീയ വിശ്വാസനമുസരിച്ച് പുണ്യനഗരങ്ങളിൽ ഉൾപ്പെടുന്ന മറ്റൊരിടമാണ് വാരണാസി. കാശിയെന്നും ബനാറസ് എന്നുമൊക്കെ അറിയപ്പെടുന്ന വാരണാസി ലോകത്തിലെ തന്നെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണ്. ശിവന്റെ വാസസ്ഥലമായി വിശ്വസിക്കപ്പെടുന്ന ഇവിടം 12 ജ്യോതിര്‍ലിംഗ സ്ഥാനങ്ങളിലൊന്നു കൂടിയാണ്. ഇവിടെയെത്തി പ്രാർഥിച്ച് ഗംഗയിൽ കുളിച്ചു കയറിയാൽ എല്ലാ പാപങ്ങൾക്കും മോചനം ലഭിക്കും എന്നാണ് വിശ്വാസം.

ഋഷികേശ്

ഋഷികേശ്

ഇന്ത്യൻ യോഗയുടെയും ആത്മീയതയുടെയും തലസ്ഥാനം എന്നറിയപ്പെടുന്ന ഇടമാണ് ഋഷികേശ്. ഉത്തരാഖണ്ഡിൽ ഹിമാലയത്തിന്റെ മടിത്തട്ടിലായി സ്ഥിതി ചെയ്യുന്ന ഇവിടം ഹിമാലയത്തിലേക്കുള്ള കവാടം എന്നും അറിയപ്പെടുന്നു. ധ്യാനിക്കാനും അറിവ് സമ്പാദിക്കാനുമായി പുരാണകാലം മുതൽ സന്യാസികളും മറ്റും എത്തിച്ചേർന്നിരുന്ന ഇവിടെ വിദേശികളടക്കം ഒരുപാടുപേർ എത്താറുണ്ട്.

ഹാജി അലി ദർഗാ

ഹാജി അലി ദർഗാ

മുംബൈയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ഹാജി അലി ദർഗ. അറബിക്കടലിൽ 500 അടി ഉള്ളിലേക്കുമാറി വർളി തീരത്താണ് ഈ ദർഗ സ്ഥിതി ചെയ്യുന്നത്. കടലിൽ സ്ഥിതി ചെയ്യുന്ന ഏക ദർഗ എന്ന വിശേഷണവും ഇതിനുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇവിടെ നടക്കുന്ന പ്രത്യേക പ്രാർഥനയിൽ പങ്കെടുക്കുവാൻ അരലക്ഷത്തിലധികം വിശ്വാസികളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്നത്.
PC:Humayunn Peerzaada
https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BE%E0%B4%9C%E0%B4%BF_%E0%B4%85%E0%B4%B2%E0%B4%BF_%E0%B4%A6%E0%B5%BC%E0%B4%97#/media/File:Hajiali.jpg

ബസിലിക്ക ഓഫ് ബോം ജീസസ്

ബസിലിക്ക ഓഫ് ബോം ജീസസ്

യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്ന പ്രസിദ്ധമായ ഒരു തീർഥാടന കേന്ദ്രമാണ് ബസിലിക്ക ഓഫ് ബോം ജീസസ്. ഏകദേശം 400 വർഷത്തിലധികം പഴക്കമുള്ള ഈ തീർഥാടന കേന്ദ്രം ഓൾഡ് ഗോവയിലാണ് സ്ഥിതി ചെയ്യുന്നത്. ഭാരതത്തിന്റെ രണ്ടാമത്തെ അപ്പസ്തോലനെന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻരെ ഇനിയും അഴുകിയിട്ടില്ലാത്ത ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന ദേവാലയവും ഇത് തന്നെയാണ്. ബറോക്ക് വാസ്തുവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ദേവാലയം ഇന്ത്യയിലെ ആദ്യത്തെ മൈനർ ബസലിക്കയാണ്.

PC:Samuel Abinezer

വേളാങ്കണ്ണി പള്ളി

വേളാങ്കണ്ണി പള്ളി

തമിഴ്നാട്ടിൽ ബംഗാൾ ഉള്‍ക്കടലിന്റെ തീരത്ത് നാഗപട്ടിണം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന തീർഥാടന കേന്ദ്രമാണ് വേളാങ്കണ്ണി പള്ളി. കിഴക്കിൻരെ ലൂര്‍ദ് എന്നറിയപ്പെടുന്ന ഈ ദേവാലയത്തിൽ ജാതിമത ഭേദമില്ലാതെ വിശ്വാസികൾ എത്തിച്ചേരാറുണ്ട്. ഭാരതത്തിലെ തന്നെ മറ്റു ദേവാലയങ്ങളിൽ നിന്നും വ്യത്യസ്തമായി സാരിയുടുത്ത് കൈക്കുഞ്ഞിനെ പിടിച്ചു നിൽക്കുന്ന മാതാവിനെയാണ് ഇവിടെ ആരാധിക്കുന്നത്. മഞ്ഞപട്ടുസാരിയിൽ നിറയെ ആഭരണങ്ങളണിഞ്ഞ് മൂന്നടിയോളം ഉയരമുള്ള രൂപമാണ് ഇവിടുത്തേത്. എന്നാൽ എപ്പോളാണ് ഈ പ്രതിഷ്ഠ നടന്നത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. പോർച്ചുഗീസുകാരാണ് ഈ മാതാവിനെ ഇവിടെ പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം.

PC:Santhoshkumar Sugumar

 എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

എല്ലാ വിധത്തിലുമുള്ള ഗതാഗത മാർഗ്ഗങ്ങളാലും വളരെ എളുപ്പത്തിൽ എത്തുവാൻ സാധിക്കുന്ന സ്ഥലമാണിത്. 155 കിലോമീറ്റർ അകലെയുള്ള തിരുച്ചിറപ്പള്ളിയാണ് ഏറ്റവും അടുത്തിള്ള വിമാനത്താവളം. ചെന്നൈ, കൊച്ചിൻ, മുംബൈ, മധുരൈ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് എല്ലാ ദിവസവും സർവ്വീസുകളുണ്ട്. ട്രെയിനിനു വരുന്നവർക്ക് വേളാങ്കണ്ണി റെയിൽവേ സ്റ്റേഷനിലിറങ്ങാം. 12 കിലോമീറ്റർ അകലെയുള്ള നാഗപട്ടിണം റെയിൽവേ സ്റ്റേഷനും സമീപത്തെ പ്രധാന റെയിൽവേ സ്റ്റേഷൻ തന്നെയാണ്. തിരുന്നാൾ സമയങ്ങളിൽ റെയിൽവേയും തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനും വിവിധ ഭാഗങ്ങളിലേക്ക് സ്പെഷ്യൽ ട്രെയിനുകളും ബസ് സർവ്വീസുകളും ആരംഭിച്ചിട്ടുണ്ട്.

ജാതിമതഭേദമില്ലാതെ തീർഥാടകരെത്തുന്ന വേളാങ്കണ്ണി തിരുന്നാൾ <br /> ജാതിമതഭേദമില്ലാതെ തീർഥാടകരെത്തുന്ന വേളാങ്കണ്ണി തിരുന്നാൾ

ഭാരതത്തിലെ ഏറ്റവും പുരാതനമായ ഈ ക്ഷേത്രത്തിൽ ഇന്ന് പൂജകളില്ല...കാരണം വിചിത്രമാണ്!!!ഭാരതത്തിലെ ഏറ്റവും പുരാതനമായ ഈ ക്ഷേത്രത്തിൽ ഇന്ന് പൂജകളില്ല...കാരണം വിചിത്രമാണ്!!!

ഇങ്ങനെ പോയാൽ അധികകാലം കാണില്ല ഈ സ്ഥലങ്ങൾ ഇങ്ങനെ പോയാൽ അധികകാലം കാണില്ല ഈ സ്ഥലങ്ങൾ

വാക്കുപാലിച്ച ദൈവത്തിന് വിശ്വാസി നല്കിയ സമ്മാനം...വാക്കുപാലിച്ച ദൈവത്തിന് വിശ്വാസി നല്കിയ സമ്മാനം...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X