Search
  • Follow NativePlanet
Share
» »ആശുപത്രി മുതല്‍ പാലം വരെ..ചണ്ഡിഗഢിലെ ഈ ഇടങ്ങള്‍ ഏതു ധൈര്യശാലിയേയും പേടിപ്പിക്കും!

ആശുപത്രി മുതല്‍ പാലം വരെ..ചണ്ഡിഗഢിലെ ഈ ഇടങ്ങള്‍ ഏതു ധൈര്യശാലിയേയും പേടിപ്പിക്കും!

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ആസൂത്രിത നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന നാടാണ് പ‍ഞ്ചാബിലെ ചണ്ഡീഗഢ്. എങ്കിലും മറ്റേത് നഗരങ്ങളെയും പോലെ തന്നെ ചണ്ഡീഗഢിനും ഇരുണ്ട ഒരു വശമുണ്ട്. അധികമാളുകള്‍ക്കു മുന്നിലൊന്നും വെളിപ്പെടാത്ത നിഗൂഢതകളുടെ കെട്ടുകളുമായി നില്‍ക്കുന്ന കുറേയേറെ കഥകള്‍. അത്ഭുതപ്പെടുത്തുന്ന നിര്‍മ്മിതികള്‍ക്കിടയില്‍ അധികമാര്‍ക്കും പിടകൊടുക്കാതെ നില്‍പ്പിക്കുന്ന പേടിപ്പിക്കുന്ന ഇടങ്ങള്‍. ചണ്ഡീഗഢിലെ പേടിപ്പിക്കുന്ന ഇടങ്ങള്‍ പരിചയപ്പെടാം...

സെക്ടര്‍ 16ലെ വീട്

സെക്ടര്‍ 16ലെ വീട്

ചണ്ഡീഗഢിലെ പേടിപ്പിക്കുന്ന ഇടങ്ങള്‍ ചോദിച്ചാല്‍ ആദ്യം വരുന്ന ഇടങ്ങളിലൊന്നാണ് സെക്ടര്‍ 16 ലെ ആ വീട്. പ്രദേശവാസികള്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ ഒട്ടേറ കഥകള്‍ ഈ വീടിനെക്കുറിച്ചും ഇവിടുത്തെ പ്രത്യേകതകളെക്കുറിച്ചും പ്രചാരത്തിലുണ്ട്. അതില്‍ മിക്കവയിലും നിറഞ്ഞ് നില്‍ക്കുന്നത് കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വയം ജീവനൊടുക്കിയ ഒരു വിദ്യാര്‍ത്ഥിയുടെ കഥയാണ്. പലരും ആ കുട്ടിയെ ഈ കെട്ടിടത്തിന്‍റെ വിവിധ ഭാഗങ്ങളില്‍വെച്ചു കണ്ടുവെന്ന് അവകാശപ്പെടാറുണ്ട്. എന്തുതന്നെയായാലും പഞ്ചാബിലെ തന്നെ ഏറ്റവും പേടിപ്പെടുത്തുന്ന ഇടമാണിത്.

കസൗലി ശ്മശാനം

കസൗലി ശ്മശാനം

കസൈലി-ചണ്ഡിഗഢ് റോഡിലെ കസൈലി ശ്മശാനമാണ് ഈ പട്ടികയില്‍ അവസാനമായി വരുന്നത്. മിക്കപ്പോഴും ശ്മശാനം എന്നു കേള്‍ക്കുമ്പോള്‍ തന്നെ പേടിതോന്നുമെങ്കിലും ഇവിടെ കഥ കുറച്ചുകൂടി ശക്തമാണ്. കസൈലി-ചണ്ഡിഗഢ് റോഡില്‍ ഷിംലയിലേക്കുള്ള വഴിയിലാണ് ഈ ശ്മശാനമുള്ളത്. ഇവിടെ എത്തുന്നവര്‍ക്ക് ശാസ്ത്രത്തിനും മറ്റും വിശദീകരിക്കുവാന്‍ കഴിയുന്നതിനും അപ്പുറമുള്ള ചില കാര്യങ്ങള്‍ അനുഭവിക്കുവാന്‍ സാധിക്കുമത്രെ.

സെക്ടര്‍ 16 ലെ പാലം

സെക്ടര്‍ 16 ലെ പാലം

സെക്ടര്‍ 16 ലെ സെന്‍ട്രല്‍ ഹോസ്പിറ്റലിലേക്കുള്ള പാതയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ഇവിടെവെച്ച് പലര്‍ക്കും അസാധാരണമായ അനുഭവങ്ങള്‍ ഉണ്ടായതിനു ശേഷമാണ് ഈ പാലം പേടിപ്പിക്കുന്ന ഇടമായി മാറിയത്. വെളുത്ത ഏപ്രണ്‍ അണിഞ്ഞ ഒരു പെണ്‍കുട്ടി കയ്യില്‍ ഒരു വിളക്കുമായി പാലത്തിലേക്ക് കയറുന്ന കാഴ്ചയാണ് ഏറെയും അളുകള്‍ കണ്ടിട്ടുള്ളത്. ഏകദേശം 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്പീഡില്‍ വന്ന ഒരു ട്രക്ക് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ ആത്മാവാണിതെന്നാണ് വിശ്വാസം. ഇവിടെ പ‌െണ്‍കുട്ടിയെ കണ്ടമാത്രയില്‍ തന്നെ അപ്രത്യക്ഷമാവുകയും ചെയ്യാറുണ്ട്.

സുഖാനാ തടാകം

സുഖാനാ തടാകം

ചണ്ഡിഗഢിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായാണ് സുഖാന തടാകം അറിയപ്പെടുന്നത്. ഇവിടെ സൂര്യോദയവും സൂര്യാസ്തമയും കാണുവാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്. എന്നാല്‍ കുറച്ചു കാലമായി ഇവിടെ പേടിപ്പെടുത്തുന്ന ഇടങ്ങളുടെ പട്ടികയിലാണ് സുഖാന തടാകം. ഇതിനു തകാരണമായി പറയുന്നത് തടാകത്തില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി നടക്കുന്ന മരണങ്ങള്‍ തന്നെയാണ്. നിരവധി ആളുകളാണ് മരിക്കുവാനായി ഇവിടം തിരഞ്ഞെടുക്കുന്നത്. രാത്രിയാകുമ്പോളേയ്ക്കും തികച്ചും ഒറ്റപ്പെട്ടതായി ഇവിടം മാറും. പ്രദേശവാസികള്‍ പറയുന്നത് ഇവിടെ ദുഷ്ടാത്മാക്കള്‍ വസിക്കുന്നുണ്ട് എന്നാണ്.

സാവിത്രിഭായ് ഭൂലെ ഹോസ്റ്റല്‍

സാവിത്രിഭായ് ഭൂലെ ഹോസ്റ്റല്‍

നഗരത്തിലെ പേടിപ്പെടുത്തുന്ന മറ്റൊരു ഇടമാണ് സാവിത്രിഭായ് ഭൂലെ ഹോസ്റ്റല്‍. രാത്രികാലങ്ങളില്‍ തലയില്ലാത്ത ആത്മാക്കളെ കാണുമെന്നാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായുള്ള ഇവിടുത്തെ പരാതി. എന്നാല്‍ എത്രയന്വേഷിച്ചിട്ടും ആര്‍ക്കും ഉത്തരം കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല.

സെക്ടര്‍ 25 ലെ ശ്മശാനം

സെക്ടര്‍ 25 ലെ ശ്മശാനം

ശ്മശാനത്തിലെ ആത്മാവ് അല്ലെങ്കില്‍ പ്രേതം എന്നത് പുതുമയുള്ള ഒരു കാര്യമല്ല. എന്നാല്‍ ഇവിടെ വസിക്കുന്നവര്‍ക്ക് ഇതൊരു കാര്യം തന്നെയാണ്. അശരീരികളും പേടിപ്പിക്കുന്ന രൂപങ്ങളുമെല്ലാം ഇവിടെ നിരന്തം രാത്രികാലങ്ങളില്‍ പേടിപ്പിക്കുവാനെത്താറുണ്ടത്രെ.

പിജിഐ ചണ്ഡിഗഢ്

പിജിഐ ചണ്ഡിഗഢ്

ചണ്ഡിഗഢിലെ പേരുകേട്ട മെഡിക്കല്‍ കോ‌ളേജുകളിലൊന്നാണ് പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ഗ്രാജ്യുവേഷന്‍ ആന്‍ഡ് റിസര്‍ച്ച്. പിജിഐ എന്നറിയപ്പെടുന്ന ഇവിടവും ചണ്ഡിഗഢിലെ പേടിപ്പിക്കുന്ന ഇടങ്ങളിലൊന്നാണ്. നഗരത്തില്‍ ഏറ്റവുമധിതം അബോര്‍ഷന്‍ നടക്കുന്ന ആശുപത്രിയാണിതെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇവിടെവെച്ച് മരണപ്പെട്ട കുഞ്ഞുങ്ങളാണ് ഇവിടെ ആത്മാക്കളായി എത്തുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. നെഗറ്റീവ് എനര്‍ജി ഇവിടെ വളരെയധികമുണ്ട്.

ചാണ്ഡിഗഢ് റെയില്‍വേ ഗസ്റ്റ് ഹൗസ്

ചാണ്ഡിഗഢ് റെയില്‍വേ ഗസ്റ്റ് ഹൗസ്

ചണ്ഡിഗഢിലെ ഏറ്റവും തിരക്കേറിയ ഇടമാണ് ഇ‌‌ടമാണ് റെയില്‍വേ സ്റ്റേഷന്
. ഇവി‌ടെ പ്രേതബാധയുണ്ടെന്നത് വിചിത്രമായി തോന്നുമെങ്കിലും സംഭവം സത്യമാണത്രെ. ഇവി‌‌ടെയെത്തുന്നവരില്‍ മിക്കവര്‍ക്കും എന്തെങ്കിലും തരത്തിലുള്ള വിചിത്രമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ശബ്ദം മാത്രം കേള്‍ക്കുന്നതും പുറകില്‍ നിന്നു വിളിക്കുന്നതുപോലെ തോന്നുന്നതുമെല്ലാം ഇവി‌ടെ പലര്‍ക്കും അനുഭവപ്പെ‌ട്ടിട്ടുള്ള കാര്യമാണ്.

പഞ്ചാബ് സര്‍വ്വകലാശാല

പഞ്ചാബ് സര്‍വ്വകലാശാല

ചണ്ഡിഗഢിലെ പേടിപ്പിക്കുന്ന ഇ‌ടങ്ങളില്‍ ഉള്‍പ്പെ‌ടുന്നതാണ് പഞ്ചാബ് സര്‍വ്വകലാശാലയും. വിസ്തൃതമായി കിടക്കുന്ന സര്‍വ്വകലാശാലയു‌ടെ ചില ഭാഗങ്ങളില്‍ ഇത്തരം അസാധാരണങ്ങളായ സംഭവങ്ങള്‍ ഉണ്ടാകാറുണ്ട് എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. സര്‍വ്വകലാശാലയിലെ നിയമ വിഭാഗത്തിന്‍റെയും ബോട്ടാണിക്കല്‍ ഗാര്‍ഡന്‍റെയും സമീപത്തായി സ്ഥിതി ചെയ്യുന്ന മരങ്ങളാണ് പ്രശ്നക്കാരെന്നണ് പലരും പറയുന്നത്.

മന്ത്രവാദക്കെട്ടുകളാൽ പൂട്ടിട്ട മരണത്തിന്റെ കിണർ!മന്ത്രവാദക്കെട്ടുകളാൽ പൂട്ടിട്ട മരണത്തിന്റെ കിണർ!

ശവപ്പറമ്പിനു മുകളിലെ ആശുപത്രിയും പട്ടിണിക്കാലത്ത് നിർമ്മിച്ച സ്മാരകവും...ഈ ലക്നൗ ഭയപ്പെടുത്തും തീർച്ശവപ്പറമ്പിനു മുകളിലെ ആശുപത്രിയും പട്ടിണിക്കാലത്ത് നിർമ്മിച്ച സ്മാരകവും...ഈ ലക്നൗ ഭയപ്പെടുത്തും തീർച്

തനിച്ചാണോ യാത്ര? എങ്കില്‍ ഈ അഞ്ച് ഇടങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവാക്കാംതനിച്ചാണോ യാത്ര? എങ്കില്‍ ഈ അഞ്ച് ഇടങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവാക്കാം

Read more about: haunted punjab chandigarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X