Search
  • Follow NativePlanet
Share
» »എത്ര ധൈര്യമുണ്ടെങ്കിലും ഈ സ്ഥലങ്ങൾ നിങ്ങളെ പേടിപ്പിക്കും...തീർച്ച!!

എത്ര ധൈര്യമുണ്ടെങ്കിലും ഈ സ്ഥലങ്ങൾ നിങ്ങളെ പേടിപ്പിക്കും...തീർച്ച!!

സൂര്യൻ കടലിൽ താഴുമ്പോഴേക്കും ഒറ്റപ്പെടുന്ന ഭീകര സ്ഥലങ്ങള്‍ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

By Elizabath Joseph

ബീച്ചുകളും കോട്ടകളും വ്യത്യസ്ത രുചികളും മാത്രം നോക്കി നടക്കുന്ന ഒരു സഞ്ചാരിയാണോ... ഉള്ളിലെ ആ സാഹസികനെ, ആ ധൈര്യശാലിയെ ഒന്നു പുറത്തേക്ക് വലിച്ചിട്ട് സാഹസികത അളക്കണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അതിനു പറ്റിയ സ്ഥലം ഗുജറാത്താണ്.
സൂര്യൻ കടലിൽ താഴുമ്പോഴേക്കും ഒറ്റപ്പെടുന്ന ഭീകര സ്ഥലങ്ങള്ഡ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ധീരൻമാർ പോലും കടന്നു പോകുവാൻ പേടിക്കുന്ന വഴികളും ധാരാളം കഥകളുറങ്ങുന്ന പരിസരവും ഒക്കെയാകുമ്പോൾ പേടി പതിൻമടങ്ങ് വർധിക്കും.

എത്ര വലിയ ധീരനാണെന്ന് അവകാശപ്പെടുന്നയാളെപ്പോലും ഭയപ്പെടുത്തുന്ന ഗുജറാത്തിലെ ചില സ്ഥലങ്ങളെ അറിയാം...

ജിടിയു ക്യാംപസ് അഹ്മദാബാദ്

ജിടിയു ക്യാംപസ് അഹ്മദാബാദ്

ഗുജറാത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഗുജറാത്ത് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന ജി.ടി.യു. എല്ലായ്പ്പോഴും ആളും അനക്കവും തുറന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുമായ കെട്ടിടങ്ങളിൽ സാധാരണ ഗതിയിൽ പ്രേതാനുഭവങ്ങൾ ഉണ്ടാകാറുള്ളതല്ല. അതിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവമാണ് ഇവിടെയുള്ളത്. ആത്മാക്കളുടെ സാന്നിധ്യം ഉൾപ്പെടെ വിവിധ തരത്തിലുള്ള നെഗറ്റീവ് അനുഭവങ്ങൾ ആളുകൾക്ക് ഇവിടെ നിന്നും ഉണ്ടായിട്ടുണ്ട്. ക്യാംപസിലെ ഏറ്റവും തിരക്കുള്ള സമയങ്ങളിൽ പോലും ഒരു സ്ത്രീയുടെ സാന്നിധ്യം ഇവിടെ പലപ്പോളും അറിയാറുണ്ട് എന്നാണ് ഇവിടുള്ളവർ പറയുന്നത്.
ലിഫ്റ്റിൽ കയറുന്നവർക്ക് തങ്ങളുടെ അടുത്ത് ഒരാളുടെ സാന്നിധ്യം പലപ്പോളും ഉണ്ടാകാറുണ്ട്. വലിച്ചടയ്ക്കപ്പെടുന്ന ജനാലകളും ആരും കയറാത്ത മുറികളിൽ എത്ര അടുക്കി വെച്ചാലും അലങ്കോലമായിക്കിടക്കുന്ന ഫർണിച്ചറുകളുമെല്ലം ഇവിടുത്തെ അദ‍ൃശ്യ ശക്തിയുടെ സാന്നധ്യത്തെയാണ് സൂചിപ്പിക്കുന്നത്.

 രാജ്കോട്ട് റോഡ് ബഗോധര

രാജ്കോട്ട് റോഡ് ബഗോധര

അഹമ്മദാബാദിനെയും രാജ്കോട്ടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ചെറിയ ഏരിയയാണ് ദേശീയപാത 8Aയിലെ ബഗോധര. വണ്ടികൾ കടന്നു പോകുമ്പോഴുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം ഈ പ്രദേശത്ത് വൻതോതിൽ വർധിച്ചപ്പോഴാണ് ആളുകൾ ഇവിടുത്തെ അദൃശ്യ ശക്തികളെക്കുറിച്ച് മനസ്സിലാക്കുന്നത്. ഇവിടെ എത്തുമ്പോൾ തങ്ങൾക്ക് ചെറിയ മയക്കം അനുഭവപ്പെടുമെന്നും പിന്നീട് അതിൽ നിന്നും ഞെട്ടി ഉണരുമ്പോഴേക്കും വാഹനത്തിന്റെ നിയന്ത്രണം കയ്യിൽ നിന്നും പോയിട്ടുണ്ടായിരിക്കുകയും ചെയ്യുമെന്നാണ് ഈ റൂട്ടിൽ അപകടത്തിനിരയായവർ പറയുന്നത്.
അകലെ നിന്നും ഈ റൂട്ടിൽ വരുമ്പോൾ സ്ത്രീ രൂപങ്ങളെയും യാചകരെയും കണാറുണ്ടെന്നും വണ്ടി അടുത്തെത്തുമ്പോൾ ആ രൂപങ്ങൾ അപ്രത്യക്ഷമാകുമെന്നുമാണ് ഡ്രൈവർമാർ പറയുന്നത്.

 സിഗ്നേച്ചർ ഫാം, അഹമ്മദാബാദ്

സിഗ്നേച്ചർ ഫാം, അഹമ്മദാബാദ്

കാഴ്ചയിൽ ആധുനിക രൂപമാണെങ്കിലും പ്രേത കഥകളുടെ കാര്യത്തിൽ കുറച്ച് പഴഞ്ചനാണ് അഹമ്മദാബാദിലെ സിഗ്നേച്ചർ ഫാം. ഗുജറാത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന പത്ത് സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇവിടം ആളുകളുടെയും മൊബൈൽ സിഗ്നലുകളുടെയും അസാന്നിധ്യം കൊണ്ടുമാണ് ശ്രദ്ധേയമായിരിക്കുന്നത്.
പൊട്ടി തകർന്നു കിടക്കുന്ന ശില്പങ്ങളും പ്രതിമകളുമാണ് ഈ സ്ഥലത്തെ ഏറ്റവും പേടിപ്പിക്കുന്ന കാഴ്ചകൾ. കൃത്യം നടുവിൽ നിന്നും മുറിച്ച നിലയിലുള്ള ബുദ്ധന്റെ പ്രതിമകൾ വരെ ഇവിടെയുണ്ട്. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ കുതിരകൾ കരയുന്ന ശബ്ദവും പേടിച്ചോടുന്ന അവയുടെ കുളമ്പടി ശബ്ദവും ഇവിടെ കേൾക്കാറുണ്ടെന്ന് പലരും അവകാശപ്പെടുന്നു. ഒരിക്കൽ ഒരു വലിയ ഗ്രാമമായിരുന്ന ഇവിടെ കൂട്ടക്കൊല നടക്കുകയും ഒന്നൊഴിയാതെ എല്ലാ ഗ്രാമീണരെയും കൊലപ്പെടുത്തുകയും ചെയ്തുവത്രെ. അതിനു ശേഷമാണ് ഇവിടം ഇങ്ങനെയായതെന്നാണ് പറയപ്പെടുന്നവത്.

അവാധ് കൊട്ടാരം, രാജ്കോട്ട്

അവാധ് കൊട്ടാരം, രാജ്കോട്ട്

അജ്ഞാതനായ ഉടമസ്ഥന്റെ കീഴിലുള്ള വലിയ കൊട്ടാരമാണ് അനവാധ് കൊട്ടാരം.പതിറ്റാണ്ടുകളായി ആരും വാസമില്ലാത്ത ഇതിന്റെ പരിസരത്തുകൂടി പോകുവാൻ പോലും പേടിക്കുന്നവരാണ് ഇവിടുത്തെ ഗ്രാമീണർ.
ഒരുപാട് കാലങ്ങൾക്കു മുൻപ് ഈ കൊട്ടാരത്തിൽ വെച്ച് ഒരുപെൺകുട്ടിയെ നിർദയമായി ബനാത്സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ചുകളഞ്ഞുവത്രെ. അതിനു ശേഷം ആ പെണ്‍കുട്ടിയുടെ പ്രതികാര ദാഹിയായ ആത്മാവ് ഈ പരിസരത്തുകൂടെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നുണ്ടെന്നാണ് വിശ്വാസം. സൂര്യാസ്തമയത്തിനു ശേഷം ഒറ്റയ്ക്ക് ആരും ഇവിടെ പ്രവേശിക്കാറില്ല.

സിധ്റോട്ട്, വഡേധര

സിധ്റോട്ട്, വഡേധര

വഡോധരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ചെറിയ ഗ്രാമമാണ് സിധ്റോട്ട്. വൈകുന്നേരങ്ങളിൽ കൂട്ടുകാരൊത്ത് കുറച്ച് സമയം ചിലവഴിക്കുന്ന യുവാക്കളാണ് ഇവിടെ പ്രധാനമായും എത്തുന്നവർ. കേൾക്കുമ്പോൾ പ്രത്യേകിച്ച് കുഴപ്പമൊന്നും തോന്നുന്നില്ലെങ്കിലും ഗുജറാത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന പത്ത് സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഒരിടമാണിത്.
പകുതി മുഖവുമായി ചുരിദാർ ധരിച്ചെത്തി ആളുകളെ പേടിപ്പിക്കുന്ന ഒരു പെൺകുട്ടിയാണ് ഇവിടുത്തെ താരം. ഇവിടെ ഇരിക്കുന്നവരോട് എണീറ്റ് പോകുവാൻ പറയുകയും ഗ്രാമത്തിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നല്കുകയും ചെയ്ത ശേഷം അവൾ അപ്രത്യക്ഷയാകും.

 ഡുമാസ് ബീച്ച്, സൂററ്റ്

ഡുമാസ് ബീച്ച്, സൂററ്റ്

ഗുജറാത്തിലെ സൂററ്റിൽ നിന്നും 21 കിലോമീറ്റർ അകലെ അറബിക്കടലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഡുമാസ് ബീച്ചാണ് ഗുജറാത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലം. ഗുജറാത്തിലെ സൂറത്തിനു സമീപം സ്ഥിതി ചെയ്യുന്ന കറുത്ത മണലുകൾ നിറഞ്ഞ ഡുമാസ് അല്ലെങ്കിൽ ദുമാസ് ബീച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും പേടിപ്പെടുത്തുന്ന ഇടങ്ങളിലൊന്നാണ്. രാത്രികാലങ്ങളിലെ പേടിപ്പിക്കുന്ന ശബ്ദങ്ങളിൽ തുടങ്ങുന്നതാണ് ഇവിടുത്തെ പാരനോമിയൽ ആക്ടിവിറ്റികൾ. പകൽ സമയങ്ങളിൽ മറ്റേതു ബീച്ചിനെ പോലെയും തന്നെ സഞ്ചാരികളാൽ നിറഞ്ഞ ഒരിടം തന്നെയാണ്. ആളുകളും ബഹളങ്ങളും കുട്ടികളും കച്ചവടക്കാരും ഒക്കെയായി ബഹളം തന്നെയായിരിക്കും ഇവിടെ. എന്നാൽ നേരം ഇരുട്ടാൻ തുടങ്ങിയാൽ കാര്യങ്ങളൊക്കെയും മാറിമറിയും. സൂര്യൻ അസ്തമിക്കുമ്പോഴേക്കും ഇവിടെ മറ്റൊരു അന്തരീക്ഷമായിരിക്കും. പേടിപ്പെടുത്തുന്ന ഒരു നിശബ്ദതയും അതിനെ കീറിമുറിച്ചു കൊണ്ട് ഉയർന്നു വരുന്ന വിചിത്ര ശബ്ദങ്ങളും ഉച്ചത്തിലുള്ള ചിരികളും അപരിചിതരുടെ സംസാരങ്ങളും ഒക്കെയായി ഇവിടെ പേടിപ്പെടുത്തുന്ന ഒരു അന്തരീക്ഷത്തിലേക്ക് മാറും. രാത്രിയായാൽ ഇവിടുത്തെ നായകളിലും ഈ മാറ്റങ്ങൽ വരും. അന്തരീക്ഷത്തിലേക്ക് നോക്കി വെറുതെ കുരയ്ക്കുക, അദൃശ്യമായ എന്തിനെയോ കണ്ട് പേടിക്കുന്ന പോല നിൽക്കുക, ശൂന്യതയിലേക്ക നോക്കി കുരയ്ക്കുക ഒക്കെ ഇവിടം കാണാം. ഇവിടെ വന്നിട്ടുള്ള പലർക്കും വിദേശികൾക്കും സ്വദേശികൾക്കും ഉൾപ്പെടെ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് ഈ പ്രദേശത്തിന്റെ ബീകരത വർധിപ്പിക്കുന്നു. എന്തുതന്നെയായാലും ഈ സ്ഥലത്തിന് ഒരു തരത്തിലുള്ള നെഗറ്റീവ് എനർജി ഉണ്ട് എന്നത് എല്ലാവരും സമ്മതിച്ചിട്ടിച്ചുള്ള കാര്യമാണ്.

PC:Nicole De Khors

ഇനി കേരളത്തിലെ പേടിപ്പിക്കുന്ന ചില സ്ഥലങ്ങൾ പരിചയപ്പെടാം

അതിരപ്പള്ളി

അതിരപ്പള്ളി

കേരളത്തിൽ സഞ്ചാരികളെ പേടിപ്പിക്കുന്ന ഇടങ്ങളിൽ മുന്നിൽ നിൽക്കുന്ന സ്ഥലമാണ് അതിരപ്പള്ളി കാടുകൾ.രാത്രികാലങ്ങളില്‍ ഇവിടെ ക്യാംപ് ചെയ്തിട്ടുള്ളവര്‍ക്ക് നല്ല അനുഭവങ്ങളല്ല ഉണ്ടായിട്ടുള്ളത്. പാരാനോര്‍മല്‍ ആക്ടിവിടീസ് ഇവിടെ രാത്രികാലങ്ങളില്‍ അനുഭവിക്കാത്തവര്‍ കുറവാണ്. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞ് ഇരുട്ടു പടരുമ്പോള്‍ ഏഴു വയസ്സുള്ള ഒരു ആണ്‍കുട്ടി ഇരുട്ടിലേക്ക് തുറിച്ചുനോക്കി നില്‍ക്കുന്നത് കാണാമത്രെ. ആരെയും ഉപദ്രവിക്കാത്ത ഈ കുട്ടി നേരം വെളുക്കുമ്പോഴേക്കും സ്ഥലം വിടുമത്രെ. ഒരിക്കല്‍ ഇവിടെ കാടിനുള്ളില്‍ ആത്മഹത്യ ചെയ്ത കുട്ടിയുടെ പ്രേതമാണിതെന്നാണ് പറയപ്പെടുന്നത്.

ഹേമാവതി കുളം

ഹേമാവതി കുളം

കേരളത്തില്‍ ഏറെ പ്രചരിച്ച കഥയാണ് കാര്യവട്ടം ക്യാംപസിലെ പ്രേതബാധ. ക്യാപസിലെ ഹൈമാവതി എന്നു പേരായ കുളത്തിനടുത്തുള്ള സ്ഥലമാണ് വിദ്യാര്‍ഥികള്‍ ഇവിടെ ഏറ്റവുമധികം പേടിക്കുന്ന സ്ഥലം.

ബോണാക്കാട് ബംഗ്ലാവ്

ബോണാക്കാട് ബംഗ്ലാവ്

തിരുവനന്തപുരം ബോണാക്കാടുള്ള ബംഗ്ലാവ് പാരാനോര്‍മല്‍ ആക്ടിവിറ്റികളില്‍ ഉള്‍പ്പെടുന്നവരെ പോലും പേടിപ്പിക്കുന്ന സ്ഥലമാണ്. കേരളത്തില്‍ ഏറ്റവുമധികം പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം കൂടിയാണിത്തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്റര്‍ അകലെ 1951 ല്‍ ബംഗ്ലാവ് പണിത് താമസമാരംഭിച്ച് വെള്ളക്കാരനാണ് കഥയ്ക്കു കാരണം.

കുടുംബസമേതം പുതിയ ബംഗ്ലാവിലേക്ക് താമസം മാറ്റി കുറച്ചു നാളുകള്‍ക്കുള്ളില്‍ സായിപ്പിന്റെ മ മകള്‍ ദുരൂഹമായി കൊല്ലപ്പെട്ടുവത്രെ. അപ്പോല്‍ ആ കുട്ടിക്ക് 13 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അതിനുശേഷം അയാള്‍ അവിടുത്തെ താമസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങി. പിന്നീട് ഈ ബംഗ്ലാവില്‍ താമസിച്ച പലരും ഇവിടെ ഒരു പെണ്‍കുട്ടിയെ കണ്ടുവത്രെ. അങ്ങനെ പലരും ഇവിടുത്തെ താമസം ഉപേക്ഷിച്ചുപോയി. ഈ സംഭവങ്ങള്‍ക്കു ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാത്രി കാലങ്ങളില്‍ ആളുകള്‍ക്ക് ബംഗ്ലാവില്‍ നിന്നും നിലവിളികളും അലര്‍ച്ചയും പൊട്ടിച്ചിരികളും ബഹളങ്ങളുമൊക്കെ കേള്‍ക്കാമത്രെ. കൂടാതെ ഇതൊന്നും വിശ്വസിക്കാതെ ഇവിടെ എത്തിയ പലരും രാത്രികാലങ്ങളില്‍ വാതിലിന്റെ പരിസരത്ത് ഒരു പെണ്‍കുട്ടിയെ കണ്ടതായും സാക്ഷ്യപ്പെടുത്തുന്നു.

ഭൂട്ടാൻ ലോഡ്ജ് ജോർഹട്ട്

ഭൂട്ടാൻ ലോഡ്ജ് ജോർഹട്ട്

ആസാം ആസാമിലെ ജോർഹട്ടിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ലോഡ്ജാണ് ഭൂട്ടാൺ ലോഡ്ജ്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് സ്ഥാപിതമായ ഇവിടെ എത്തുന്നവരെ ഭയപ്പെടുത്തുന്ന നിരവധി സംഭവ വികാസങ്ങള്ഡ‍ ഇവിടെ നടക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. രാത്രികാലങ്ങളിലെ കാൽപ്പെരുമാറ്റം മുതൽ പൊട്ടിച്ചിരികളും അട്ടഹാസങ്ങളും അകത്തെ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുന്നതുമെല്ലാം ഇവിടെ പതിവ് സംഭവങ്ങളാണെന്നാണ് നാട്ടുകാർ പറയുന്നത്. അതിനാൽ സന്ധ്യയായാൽ പ്രദേശവാസികൾ ഇതുവഴി വരാറുപോലുമില്ല. ഇവിടെ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നു ചോദിച്ചാൽ ആർക്കും കൃത്യമായ ഒരുത്തരം പറയുവാനില്ല. എന്തുതന്നെയായാലും ഇവിടുത്തെ ആത്മാക്കളെ കാണുവാനും ഈ കാര്യങ്ങൾ നേരിട്ട് അനുഭവിക്കാനുമായി ഒട്ടേറെ ആളുകൾ ഇവിടെ എത്താറുണ്ട്.

ഡോ ഹിൽസ് സ്കൂൾ

ഡോ ഹിൽസ് സ്കൂൾ

കുർസിയാംഗ് ഡാർജലിങ്ങിനു സമീപം സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഡോ ഹിൽസ് സ്കൂളും എന്ത് എന്നോ എങ്ങനെയെന്നോ അറിയപ്പെടാത്ത തില പ്രേതാനുഭവങ്ങളിലൂടെ കടന്നു പോകുന്ന സ്ഥലമാണ്. സ്കൂളിൻറെ പരിസരം നൂറ്റാണ്ടുകൾക്കു മുൻപ് ഒട്ടേറെ കൊലപാതകങ്ങള്‍ക്കും മറ്റും വേദിയായിരുന്ന സ്ഥലമാണത്രെ. സ്കൂളിനു പുറത്തെ സ്ഥലത്തുകൂടി നടക്കുമ്പോൾ കുടട്ടികൾ മാത്രമല്ല അധ്യാപകരും തലയില്ലാത്ത ഒരു ആൺകുട്ടിയുടെ ശരീരം നടന്നു പോകുന്നതായി കണ്ടിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, ചില പ്രത്യേക ദിവസങ്ങളിൽ ഇവിടെ കുട്ടികൾക്ക് വിചിത്രവും പേടിപ്പിക്കുന്നതുമായ അനുഭവങ്ങൾ ഉണ്ടാകാറുണ്ടെന്നാണ് പറയപ്പെടുന്നത്.

ജെഐഎൻഎംഎസ് ആശുപത്രി

ജെഐഎൻഎംഎസ് ആശുപത്രി

മണിപ്പൂർ മണിപ്പൂരിലെ ഏറ്റവും പേടിപ്പിക്കുന്ന സ്ഥലം എന്ന നിലയിൽ പ്രശസ്തമായ ഇടമാണ് ജെഐഎൻഎംഎസ് ആശുപത്രി. രാത്രികാലങ്ങളിൽ ആശുപത്രിയിൽ കഴിയുന്ന രോഗികളും ജീവനക്കാരുമാണ് അജ്ഞാത ശക്തികളുടെ രാത്രിയിലെ അക്രമണത്തിന് വിധേയമാകുന്നത്. ഗൈനക്കോളജി വാർഡിലാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഏറ്റവും അധികം നടക്കുന്നത്. ആശുപത്രിയിലെ മറ്റു പല വാർഡുകളിലും വരാന്തകളിലും അശരീരികളും നിലവിളികളും ഉണ്ടാകാറുണ്ടെന്ന് ആളുകൾ അവകാശപ്പെടുന്നു. എന്നാൽ എന്താണ് ഇതിനു പിന്നിലുള്ള കാരണമെന്ന് ആർക്കും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഭാംഗഡ് കോട്ട

ഭാംഗഡ് കോട്ട

ഏഷ്യയിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്നാം സ്ഥാനമാണ് രാജസ്ഥാനിലെ ഭാംഗഡ് കോട്ടയ്ക്ക്. പുരാവസ്തു വകുപ്പ് പോലും രാത്രികാലങ്ങളില്‍ സന്ദര്‍ശനം വിലക്കിയിട്ടുള്ള ഒരിടമാണിത്. രാത്രികാലങ്ങളില്‍ ഇവിടെ എത്തിയാല്‍ സഞ്ചാരികള്‍ക്ക് വിശദീകരിക്കാനാവാത്ത എന്തൊക്കയോ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും അനുഭവപ്പെടുമത്രെ. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

 വിക്ടോറിയ ഹോസ്പിറ്റല്‍ ബാംഗ്ലൂര്‍

വിക്ടോറിയ ഹോസ്പിറ്റല്‍ ബാംഗ്ലൂര്‍

സിറ്റിമാര്‍ക്കറ്റിന് സമീപത്തെ വിക്ടോറിയ ആശുപത്രിയില്‍ പ്രേ‌തബാധയുണ്ടെന്നാണ് പറയപ്പെടുന്നത്. അവിടെ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരു യാവാവിന്റെ പാത്രത്തില്‍ നിന്ന് കേസരി ബാത് പെട്ടന്ന് അ‌പ്രത്യക്ഷമായതായി പറയപ്പെടുന്നു. ഈ അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടത്രേ. ഒരു കാപ്പിഗ്ലാസില്‍ നിന്ന് കാപ്പി അപ്രത്യക്ഷമാക്കുക, പാത്രങ്ങളില്‍ വച്ച ഭക്ഷണ അപ്രത്യക്ഷമാക്കുക തുടങ്ങിയവയാണ് ഇവിടുത്തെ പ്രേതത്തിന്റെ ഇഷ്ട പരി‌പാടി. അതുകൊണ്ട് വിശപ്പിന്റ് ആത്മാവ് എന്നാണ് നാട്ടുകാര്‍ സ്നേ‌ഹ പൂര്‍വം ഈ പ്രേതത്തെ വിളിക്കുന്നത്.

ഡിസൂസ ചൗല്‍ മഹിം

ഡിസൂസ ചൗല്‍ മഹിം

ഒരിക്കല്‍ ഇവിടുത്തെ കിണറില്‍ ഒരു സ്ത്രീ വീഴുകയും ആരും രക്ഷിക്കാനില്ലാതെ അവര്‍ അവിടെക്കിടന്ന് മരിക്കുകയും ചെയ്തു. പിന്നീട് ആളുകള്‍ ആ കിണറിനു സമീപത്ത് പലപ്പോഴും ഒരു സ്ത്രീടെ കാണുകയും അവര്‍ കരയുന്ന സ്വരം കേട്ടിട്ടുമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. എന്തുതന്നെയായാലും മുംബൈയിലെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്നാണിത്.

Read more about: gujarat beach haunted places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X