Search
  • Follow NativePlanet
Share
» »ഇവിടം കണ്ടില്ലേല്‍ ജീവിതം തീര്‍ന്നത്രേ.. സഞ്ചാരികള്‍ തള്ളി തള്ളി വെറുപ്പിച്ച ഇടങ്ങള്‍

ഇവിടം കണ്ടില്ലേല്‍ ജീവിതം തീര്‍ന്നത്രേ.. സഞ്ചാരികള്‍ തള്ളി തള്ളി വെറുപ്പിച്ച ഇടങ്ങള്‍

സഞ്ചാരികൾ തള്ളി മറിച്ച് പ്രശസ്തമാക്കിയ കുറച്ചിടങ്ങൾ പരിചയപ്പെടാം.....

By Elizabath Joseph

എന്റെ പൊന്നോ.നീ അവിടെ പോയിട്ടുണ്ടോ? ഒരു രക്ഷേം ഇല്ല സഹോ...അവിടെയൊക്കെ ഒന്നു കണ്ടില്ലെങ്കിൽ പിന്നെ എന്തോന്നാടാ... കൂട്ടുകാരുടെ ഒടുക്കത്തെ തള്ളുകേട്ട് മുന്നും പിന്നും നോക്കാതെ ഇങ്ങനെ യാത്രയ്ക്കിറങ്ങിത്തിരിച്ച ചരിത്രം ഇല്ലാത്ത ആരും കാണില്ല. എന്നാൽ അങ്ങനെ പോയിക്കഴിഞ്ഞ് ഈ പോയവരോട് ചോദിച്ചാൽ അറിയാം പോയി കണ്ട കാഴ്ചകൾ... യാത്രകലുടെ ലക്ഷ്യവും രീതിയും മാറുന്നതനുസരിച്ച് കാണുന്ന രീതിയിലും വ്യത്യാസമുണ്ടാകും. അതുകൊണ്ടുതന്നെ ഒരാൾക്ക് പ്രിയപ്പെട്ട ഇടങ്ങൾ മറ്റൊരാൾക്ക് അങ്ങനെ ആകണമെന്നില്ല.
സഞ്ചാരികൾ തള്ളി മറിച്ച് പ്രശസ്തമാക്കിയ കുറച്ചിടങ്ങൾ പരിചയപ്പെടാം.....

മണാലി

മണാലി

സോഷ്യൽ മീഡിയകളിൽ തിരഞ്ഞാൽ ഏറ്റവും അധികം യാത്രാ വിവരണങ്ങളും ഫോട്ടുകളും കാണുന്ന സ്ഥലമാണ് മണാലി. ഇപ്പോഴും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായ ഇവിടം പക്ഷെ, എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. കൂട്ടുകാരുടെ വാക്കും യാത്രാ വിവരണങ്ങളിൽ വായിച്ച വിവരവും ഒക്കെ വെച്ച് ഇവിടെ പോയിട്ടുള്ളവർ മിക്കവരും നിരാശരായിതന്നെയാണ് വന്നിട്ടുള്ളത്. ഓഫ് സീസണിൽ പോയും മഞ്ഞു കാണാതെ തിരിച്ചു വരേണ്ടി വന്നതിമൊക്കെയാണ് ഇവിടം സഞ്ചാരികളെ മടുപ്പിച്ച ഇടമാക്കി മാറ്റിയത്.

കുളു

കുളു

മണാലിയോടൊപ്പം തന്നെ സ‍ഞ്ചാരികൾ സന്ദർശിക്കുന്ന മറ്റൊരു സ്ഥലമാണ് കുളു. എന്നാൽ സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ ഓഫ് സീസണിൽ ചെല്ലുന്നതു തന്നെയാണ് ഇവിടെയും വില്ലൻ. ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ മലനിരകളും ദേവതാരു മരങ്ങളും ഒക്കെയായി കാണപ്പെടുന്ന ഇവിടം സന്ദര്‍ശിക്കുവാൻ യോജിച്ചത് ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ്.

ധനുഷ്കോടി

ധനുഷ്കോടി

കടലിന്റെ ആഴത്തിലേക്ക് ഇറങ്ങിക്കിടക്കുന്ന പ്രേതനഗരമാണ് ധനുഷ്കോടി. കാഴ്ചകൾക്കും മനോഹാരിയ്ക്കും ഒന്നും ഒരു മാറ്റവും ഇല്ലെങ്കിലും പണ്ടത്തെ ഭംഗി ഈ സ്ഥലത്തിനില്ല എന്നാണ് ഇപ്പോൾ പോകുന്നവർ പറയുന്നത്. ഒരു ജനതയുടെ സ്വപ്നങ്ങൾ എല്ലാം തല്ലിക്കെടുത്തിയ കടൽ ഇന്നും ഇവിടെ ശാന്തമായി കിടക്കുകയാണ്. രാമേശ്വരത്തു നിന്നും 18 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

 ഇല്ലിക്കൽകല്ല്

ഇല്ലിക്കൽകല്ല്

പെട്ടന്നൊരു ദിവസം സോഷ്യൽ മീഡിയയിൽ താരമായി വന്ന സ്ഥലമാണ് ഇല്ലിക്കൽകല്ല്. കോട്ടയം ജില്ലയിൽ തീക്കോയിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കൂടിയാണ്. സഞ്ചാരികളെ ഹരം കൊള്ളിക്കുന്ന വളഞ്ഞു പുളഞ്ഞ റൂട്ടും കോടമഞ്ഞിന്റെ സാന്നിധ്യവും ഒക്കെ ഇല്ലിക്കൽകല്ലിനെ കോട്ടയത്തെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. സാഹസികത അങ്ങെയറ്റം വേണ്ടി വരുനന് ഇവിടുത്തെ യാത്രകൾക്ക് തല്കകാലം വിലക്ക് വീണിരിക്കുയാണ്. ഇല്ലിക്കൽ കല്ലിന്റെ ഗുഹയിലേക്കുള്ള യാത്രയിൽ പലർക്കും അപകടം പറ്റിയതും ഒരാള്‍ മരിച്ചതുമാണ് ഇതിനു കാരണം. എന്തുതന്നെയായാലും അകലെ നിന്നും ഇതിൻരെ കാഴ്ച കാണുവാൻ ഒട്ടേറെ സഞ്ചാരികൾ എത്താറുണ്ട്.

PC:Hciteam1

തവാങ്ങ്

തവാങ്ങ്

ചൈനയോട് ചേർന്നു കിടക്കുന്ന തവാങ് സഞ്ചാരികൾക്ക് പണ്ടേ പ്രിയമാണെങ്കിലും നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രമാണ് ഈ സ്ഥലത്തെ ഇത്രയും പ്രശസ്തമാക്കിയത്. കാഴ്ചകൾക്കും അനുഭവങ്ങൾക്കുമായി യാത്ര ചെയ്യുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണിത്. ഹിമാലയത്തിലെ രഹസ്യ സ്വർഗ്ഗം എന്നാണ് ഇവിടം അറിയപ്പെടുന്നത്. കുതിര തിരഞ്ഞെടുത്ത സ്ഥലം എന്നാണ് തവാങ് എന്ന വാക്കിനർഥം. ലോകത്തിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ബുദ്ധവിഹാരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഗാൽഡൻ നംഗെ ലാഹ്സെ" എന്നാണ് ഇതിന്റെ യഥാർഥ നാമം. തവാങ്ങിന്റപെ ലാൻഡ് മാർക്കുകൂടിയാണിത്.

PC:Dhrubazaanphotography

നന്ദി ഹില്‍സ്

നന്ദി ഹില്‍സ്

ബെംഗളുരുവിലുള്ളവരുടെ പ്രധാനപ്പെട്ട വീക്കനെ‍ഡ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് നന്ദി ഹിൽസ്.ബെംഗളുരു യാത്രകൾ പൂർണ്ണമാകണമെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണിത്. എന്നാൽ അവധി ദിവസങ്ങളിൽ എപ്പോഴെങ്കിലും നന്ദി ഹിൽസിൽ പോയി വരാനാണ് ആളുകൾ ശ്രമിക്കുക,. പക്ഷേ, നന്ദി ഹിൽസിന്റെ യഥാർഥ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത് അതിരാവിലേയുള്ള യാത്രകളിലാണ്. വയനാടൻ ചുരത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള വളഞ്ഞു പുളഞ്ഞ റോഡുകളും കോടമഞ്ഞിറങ്ങി വരുന്ന മലകളും ഒക്കെ കടന്ന് ഇവിടെ എത്തുമ്പോൾ സൂര്യോദയം തന്നെ കാണണം. അതിലാണ് നന്ദി ഹിൽസിന്റെ മുഴുവൻ ഭംഗിയും ഇരിക്കുന്നത്.

 ഗോവ

ഗോവ

ഗോവയിൽ പോയില്ലെങ്കിൽ ജീവിതത്തിൽ ഇതുപൊലൊരു നഷ്ടം ഇല്ല എന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ എല്ലാ തരത്തിലുമുള്ള ആളുകൾ ഇഷ്ടപ്പെടുന്ന ഒരിടമല്ല ഗോവ എന്നതാണ് യാഥാർഥ്യം. ജീവിതത്തെ അടിച്ചു പൊളിയായി കാണുന്നവർ തീർചത്ചയായും കണ്ടിരിക്കേണ്ടതും അതിലൊന്നും താല്പര്യമില്ലാത്തവർ എങ്ങനെയും ഒഴിവാക്കേണ്ടതുമായ ഒരിടമാണ് ഇത്.

മൂന്നാർ

മൂന്നാർ

കേരളത്തിൽ ജീവിച്ചിട്ട് മൂന്നാർ കണ്ടില്ല എന്നു പറയുന്നത് വലിയൊരു സംഭവമായ നാടാണ് നമ്മുടേത്. തേയിലത്തോട്ടങ്ങളും മനോഹരമായ കാലാവസ്ഥയും അണക്കെട്ടും വെള്ളച്ചാട്ടങ്ങളും മനോഹരമായ ഭൂപ്രകൃതിയും ഒക്കെ ചേർന്ന ഇടമാണ് ഇതെങ്കിലും ഇടുക്കിയിലെ മറ്റിടങ്ങൾ വെച്ചുനോക്കുമ്പോൾ മൂന്നാർ ഒന്നുമല്ല എന്നു പറയുവാൻ കഴിയും.

 ഊട്ടി

ഊട്ടി

മലയാളികളുടെ നൊസ്റ്റാൾജിക് സ്ഥലങ്ങളുടെ ഒരു പട്ടിക എടുത്താൽ അതിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഇടമാണ് ഊട്ടി. ഊട്ടിയിലെ കാഴ്ചകളോട് പകരം വയ്ക്കാവുന്ന സ്ഥലങ്ങൾ ഒന്നും ഇല്ലെങ്കിലും പറഞ്ഞും കേട്ടും മടുപ്പിച്ച ഒരിടമാണിതെന്ന കാര്യത്തിൽ സംശയമില്ല.

കൊടൈക്കനാൽ

കൊടൈക്കനാൽ

ഊട്ടിയോടൊപ്പം നിൽക്കുന്ന സ്ഥലങ്ങളിലൊന്നാണ് കൊടൈക്കനാലും. പലപ്പോഴും സ്ഥലങ്ങളുടെ സാമ്യം കൊണ്ട് ആളുകൾക്ക് മനസ്സിലാവാതെ വരുന്ന അവസ്ഥ വരെ ഈ രണ്ടു സ്ഥലങ്ങൾക്കുമുണ്ട്.

 പോണ്ടിച്ചേരി

പോണ്ടിച്ചേരി

ചെന്നൈ കാഴ്ചകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഇടമാണ് പോണ്ടിച്ചേരി. പഴയ ഫ്രഞ്ച് സംസ്കാരത്തിന്റെ സ്മരണകൾ ഇന്നും ഉറങ്ങിക്കിടക്കുന്ന ഇവിടെ ബീച്ചും ഫ്രഞ്ചുകാർ ഉപേക്ഷിച്ച അവരുടെ ഇടങ്ങളുമാണേ് കാണുവാനുള്ളത്.

ഈ ഷാപ്പുകളിലെ രുചിയും നുരയും...അത് വേറെ ലെവലാണ് സഹോ...!!! ഈ ഷാപ്പുകളിലെ രുചിയും നുരയും...അത് വേറെ ലെവലാണ് സഹോ...!!!

ശ്വാസം നിന്നു പോകും! എജ്ജാതി ഓഫ് റോഡ് റൈഡിങ്ങ്... മത്തായി ഞാന്‍ ഇതാ വരുന്നേ <br /> ശ്വാസം നിന്നു പോകും! എജ്ജാതി ഓഫ് റോഡ് റൈഡിങ്ങ്... മത്തായി ഞാന്‍ ഇതാ വരുന്നേ

കേരളത്തിലെ ലഡാക്കും മണാലിയും.. കേറി വാ മക്കളേ... ഇതാണ് സ്വര്‍ഗം!!കേരളത്തിലെ ലഡാക്കും മണാലിയും.. കേറി വാ മക്കളേ... ഇതാണ് സ്വര്‍ഗം!!

PC:Karthik Easvur

Read more about: goa manali munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X