Search
  • Follow NativePlanet
Share
» »ത്രില്ലടിച്ച് യാത്ര ചെയ്യാൻ ചില ബീച്ച് റോഡുകൾ

ത്രില്ലടിച്ച് യാത്ര ചെയ്യാൻ ചില ബീച്ച് റോഡുകൾ

By Maneesh

ഒരുവശത്ത് അറബിക്കടൽ, മറുവശത്ത് ബംഗാൾ ഉൾക്കടൽ. ഇതിന് നടുവിലാണ് ഇന്ത്യാ എന്ന ഉപഭൂഖണ്ഡം സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഇന്ത്യയിൽ തീരപ്രദേശങ്ങൾക്കും ബീച്ചുകൾക്കും പഞ്ഞമില്ല. സമയം ചിലവഴിക്കാനും റിലാക്സ് ചെയ്യാനുമൊക്കെ നമ്മൾ സുഹൃത്തുക്കളോടൊപ്പമൊ കുടുംബാംഗങ്ങൾക്കൊപ്പമൊ ബീച്ചുകൾ സന്ദർശിക്കാറുണ്ട്.

ബീച്ചുകളിൽ ചിലവഴിക്കുന്ന നിമിഷങ്ങൾ എപ്പോഴും ആനന്ദകരമായിരിക്കും. ബീച്ചുകൾക്ക് അതിര് തീർത്ത് പോകുന്ന നെടുനീളൻ റോഡുകളിൽ കൂടി നമുക്കൊന്ന് യാത്ര ചെയ്താലോ? സന്തോഷകരമായ ഒരു അനുഭവം തന്നെയായിരിക്കും അതെന്ന കാര്യത്തിൽ തർക്കം വേണ്ട.

ത്രില്ലടിച്ച് യാത്ര ചെയ്യാൻ പറ്റിയ സുന്ദരമായ ചില ബീച്ച് റോഡുകൾ നമുക്ക് പരിചയപ്പെടാം. തരകിട്ടുമ്പോഴൊക്കെ ഇതുവഴി ഒന്ന് പോകുകയും ചെയ്യാം.

വിശാഖിലെ ബീച്ച് റോഡ്

വിശാഖിലെ ബീച്ച് റോഡ്

ബംഗാൾ ഉൾക്കടലിന്റെ തീരത്തായി നാൽപ്പത് കിലോമീറ്ററോളം നീണ്ട് കിടക്കുന്ന ഈ റോഡ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിശാഖപട്ടണത്തിൽ നിന്ന് കൈലാസഗിരിയിലേക്കാണ് ഈ റോഡ് നീളുന്നത്. കൂടുതൽ വായിക്കാം.
ചിത്രത്തിന് കടപ്പാട്: Amit Chattopadhyay

മറവന്തേയിലെ എൻ എച്ച് 17

മറവന്തേയിലെ എൻ എച്ച് 17

ഇന്ത്യയിൽ പ്രകൃതിരമണീയമായ റോഡുകളിൽ ഒന്നാണ് ഇത്. ഒരു വശത്ത് ബീച്ചിനും നദിക്കും ഇടയിലൂടെയാണ് ഈ റോഡ് നീളുന്നത്. ഇത്തരത്തിൽ ഒരു റോഡ് ഇന്ത്യയിൽ വേറെയില്ല. കർണാടകയിൽ മറവന്തേയ്ക്ക് അടുത്താണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്.

ഈസ്റ്റ്കോസ്റ്റ് റോഡ്

ഈസ്റ്റ്കോസ്റ്റ് റോഡ്

തമിഴ്നാട്ടിലെ സംസ്ഥാന പാത 49 ആണ് ഈസ്റ്റ്കോസ്റ്റ് റോഡ് എന്ന് അറിയപ്പെടുന്നത്. ചെന്നൈ മുതൽ കൂഡല്ലൂർ വരെ നീളുന്ന ഈ റോഡിൽ നിരവധി കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കൂടുതൽ വായിക്കാം. ബംഗാൾ ഉൾക്കടലിന്റെ തീരത്ത് കൂടെ 690 കിലോമീറ്റർ ആണ് ഈ റോഡിന്റെ നീളം. കൂടുതൽ വായിക്കാം.

മുംബൈയിലെ മറൈൻ ഡ്രൈവ്

മുംബൈയിലെ മറൈൻ ഡ്രൈവ്

തീരദേശനഗരമായ മുംബൈ നഗരത്തിലെ റോഡ് ആണ് ഇത്. അർദ്ധ വൃത്താകൃതിയിൽ, നാലുകിലോമീറ്റർ ആണ് ഈ റോഡിന്റെ നീളം. അറബിക്കടലിന്റെ തീരത്താണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

കൊച്ചിയിലെ മറൈൻഡ്രൈവ്

കൊച്ചിയിലെ മറൈൻഡ്രൈവ്

കൊച്ചിയിൽ എത്തിയാൽ കാണാൻ കഴിയുന്ന പ്രധാന ആകർഷണമാണ് ഇത് കൊച്ചി കായലിന്റെ തീരത്ത് കൂടെ നീണ്ട് കിടക്കുന്ന സുന്ദരമായ ഈ റോഡ്.
ചിത്രത്തിന് കടപ്പാട് : Deepak

പുരിയിലെ ന്യൂ മറൈൻഡ്രൈവ്

പുരിയിലെ ന്യൂ മറൈൻഡ്രൈവ്

ഒറീസയിലെ പുരി മുതൽ കൊണാർക്ക് വരെ നീളുന്ന റോഡ് ആണ് ന്യൂ മറൈഡ്രൈവ്. ബംഗാൾ ഉൾക്കടലിന്റെ തീരത്ത് കൂടെ നീളുന്ന ഈ റോഡ് കൊണാർക്ക് മറൈൻ ഡ്രൈവ് എന്ന പേരിലാണ് അറിയപ്പെടുന്നത്. കൂടുതൽ വായിക്കാം.

പോണ്ടിച്ചേരിയിലെ ബീച്ച് റോഡ്

പോണ്ടിച്ചേരിയിലെ ബീച്ച് റോഡ്

ഈസ്റ്റ് കോസ്റ്റ് റോഡിനോട് ചെർന്ന് കിടക്കുന്ന ഒരു റോഡാണ് പോണ്ടിച്ചേരിയിലെ ബീച്ച് റോഡ്. ഒന്നര കിലോമീറ്ററാണ് ഈ റോഡിന്റെ നീളം.

ചെന്നൈയിലെ ബീച്ച് റോഡ്

ചെന്നൈയിലെ ബീച്ച് റോഡ്

പ്രശസ്തമായ മെറീന ബീച്ചിന്റെ ഓരത്ത് കൂടെയുള്ള റോഡാണിത്. മെറീന ബീച്ചിന്റെ ഭംഗി ആസ്വദിച്ച് കൊണ്ടുള്ള യാത്രയ്ക്ക് ഈ റോഡിലൂടെ സഞ്ചരിക്കാം. മെറീന ബീച്ച് മുതൽ സാന്തോം വരെയാണ് ഈ ബീച്ച് നീളുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X