Search
  • Follow NativePlanet
Share
» » ഐസിട്ടു നിർമ്മിച്ച അണക്കെട്ടു മുതൽ വെന്ത കളിമണ്ണിന്റെ പൊടിയിട്ടു നിർമ്മിച്ച അണക്കെട്ടുകൾ വരെ...

ഐസിട്ടു നിർമ്മിച്ച അണക്കെട്ടു മുതൽ വെന്ത കളിമണ്ണിന്റെ പൊടിയിട്ടു നിർമ്മിച്ച അണക്കെട്ടുകൾ വരെ...

കേരളത്തിലെ പ്രധാനപ്പെട്ട അണക്കെട്ടുകളെക്കുറിച്ച് വായിക്കാം....

ഐസിട്ടു നിർമ്മിച്ച അണക്കെട്ടു മുതൽ വെന്ത കളിമണ്ണിന്റെ പൊടിയിട്ടു നിർമ്മിച്ച അണക്കെട്ടുകൾ വരെ...കേരളത്തിലെ അണക്കെട്ടുകളുടെ ചരിത്രമെടുത്താൽ രസകരമായ ഒട്ടേറെ കാര്യങ്ങൾ കാണാം. സ്ഥാനം കൊണ്ടു കേരളത്തിലാണെങ്കിലും നിയന്ത്രണം മുഴുവൻ തമിഴ്നാട് നടത്തുന്ന മുല്ലപ്പെരിയാറും ഷട്ടറുകളില്ലാത്ത ഇടുക്കി അണക്കെട്ടും ഒക്കെ എന്നും വിസ്മയിപ്പിക്കുന്നവയാണ്. കേരളത്തിലെ പ്രധാനപ്പെട്ട അണക്കെട്ടുകളെക്കുറിച്ച് വായിക്കാം...

 മുല്ലപ്പെരിയാർ അണക്കെട്ട്

മുല്ലപ്പെരിയാർ അണക്കെട്ട്

കേരളത്തിലെ അണക്കെട്ടുകളെക്കുറിച്ച് ചോദിച്ചാൽ ആദ്യം മനസ്സിലെത്തുന്ന ഇടമാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ടുകളിൽ ഒന്നായി അറിയപ്പെടുന്ന ഇത് 1895 ലാണ് നിർമ്മിക്കുന്നത്. ഇടുക്കി ജിലല്യിലെ കുമളിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ട് ഇന്ന് കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കത്തിനു വിഷയം കൂടിയാണ്.

PC: Bipinkdas

സ്ഥാനം കേരളത്തിൽ നിയന്ത്രണം തമിഴ്നാട്ടിൽ

സ്ഥാനം കേരളത്തിൽ നിയന്ത്രണം തമിഴ്നാട്ടിൽ

കേരളത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും തമിഴ്നാട് നിയന്ത്രിക്കുന്ന ഒന്നാണ് മുല്ലപ്പെരിയാർ ഡാം. 999 വർഷത്തേയ്ക്കാണത്രെ തമിഴ്നാട് ഈ അണക്കെട്ട് പാട്ടത്തിനെടുത്തിരിക്കുന്നത്. മുല്ലയാർ നദിക്ക് കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സുർക്കി മിശ്രിതം ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടു കൂടിയാണിത്.

PC:wikimedia

ഇടുക്കി ഡാം

ഇടുക്കി ഡാം

ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാം എന്നറിയപ്പെടുന്ന അണക്കെട്ടാണ് ഇടുക്കി ഡാംയ പെരിയാർ നദിയ്ക്കു കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കുറുവൻ മലയെയും കുറിഞ്ഞി മലയെയും തമ്മിൽ കൂട്ടിയിണക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഷട്ടറുകളില്ലാത്ത ഇടുക്കി ഡാം

ഷട്ടറുകളില്ലാത്ത ഇടുക്കി ഡാം

നിർമ്മാണത്തിലും ചരിത്രത്തിലും ഒക്കെ ഒട്ടേറെ പ്രത്യേകതകളുള്ള ഒരു ഡാമാണിത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഈ ജാമിന് ഷട്ടറുകളിലല്. മാത്രമല്ല,60 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ജലസംഭരണി, ഈ ജലസംഭരണിയിൽ മൂന്ന് അണക്കെട്ടുകൾ, 6,000 മീറ്ററിലധികം നീളമുള്ള തുരങ്കങ്ങൾ, ഭൂമി തുരന്ന നിർമ്മിച്ച ഭൂഗർഭ വൈദ്യുത നിലയം എന്നിങ്ങനെ പ്രത്യേകതകൾ ധാരാളം ഇടുക്കി പദ്ധതിക്കുണ്ട്. ഇതിന്റെ നിർമ്മാണത്തിൽ ഐസ് ഒരു പ്രധാന ഘടകമായി ഉപയോഗിച്ചിരുന്നുവത്രെ.

ചെറുതോണി അണക്കെട്ട്

ചെറുതോണി അണക്കെട്ട്

ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ മറ്റൊരു അണക്കെട്ടാണ് ചെറുതോണി അണക്കെട്ട്. ഉയരത്തിന്റെ കാര്യത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള ഈ അണക്കെട്ട് 1976 ലാണ് നിർമ്മാണം പൂർത്തിയാക്കിയത്. പെരിയാർ നദിയ്ക്കു കുറുകെയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 2400 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
വിനോദസഞ്ചാരത്തിൻറെ ഭാഗമായി ഇവിടെ ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായി ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

PC:Kiranroice

ആനയിറങ്കൽ അണക്കെട്ട്

ആനയിറങ്കൽ അണക്കെട്ട്

ഇടുക്കിയുടെ വിനോദസഞ്ചാര രംഗത്ത് ശ്രദ്ധേയമായിട്ടുള്ള ഇടമാണ് ആനയിറങ്കൽ അണക്കെട്ട്. ഒരു വശത്ത് തേയിലത്തോട്ടങ്ങൾ കൊണ്ടും മറുവശത്ത് കാടുകൾ കൊണ്ടും ചുറ്റപ്പെട്ടിരിക്കുന്ന ഈ അണക്കെട്ട് കുമളി-മൂന്നാർ പാതയ്ക്ക് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

PC:Rojypala

മലമ്പുഴ അണക്കെട്ട്

മലമ്പുഴ അണക്കെട്ട്

കേരളത്തിലെ പ്രധാനപ്പെട്ട അണക്കെട്ടുകളിടെ പട്ടികയിൽ ഉൾപ്പെടുന്ന മലമ്പുഴ അണക്കെട്ട് പാലക്കാട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ജലസേചനത്തിനു മാത്രമായി നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് അതിനുവേണ്ടിയുള്ള ഏറ്റവും വലിയ ജലസംഭരണി കൂടിയാണ്. ഇതിനോട് ചേർന്നാണ് മലമ്പുഴ ഉദ്യാനവും ഇക്കോ പാർക്കും ഒക്കെ സ്ഥിതി ചെയ്യുന്നത്.

PC:Zuhairali

കുളമാവ് അണക്കെട്ട്

കുളമാവ് അണക്കെട്ട്

പെരിയാർ നദിയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന മറ്റൊരു പ്രധാന അണക്കെട്ടാണ് കുളമാവ് അണക്കെട്ട്. ഇടുക്കി അണക്കെട്ടിന്റെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ട് തൊടുപുഴ-ഇടുക്കി പാതയിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Neon

അരുവിക്കര അണക്കെട്ട്

അരുവിക്കര അണക്കെട്ട്

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് അരുവിക്കരയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ അണക്കെട്ടാണ് അരുവിക്കര അണക്കെട്ട്. കരമനയാറിന് കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

PC:Shishirdasika

നെയ്യാർ അണക്കെട്ട്

നെയ്യാർ അണക്കെട്ട്

നെയ്യാർ നദിയ്ക്കു കുറുകെ തിരുവനന്തപുരം കാട്ടാക്കട കള്ളിക്കാട്ടിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് നെയ്യാർ അണക്കെട്ട്. നെയ്യാർ ജലസേചന പദ്ധതിയുടെ ഭാഗമായ ഈ അണക്കെട്ട് നെയ്യാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗം കൂടിയാണ്.
സഫാരി ഉദ്യാനം, മുതല വളർത്തൽ കേന്ദ്രം,മാൻ ഉദ്യാനം തുടങ്ങിയവയാണ് ഇതിനു സമീപത്തെ കാഴ്ചകൾ.

PC:Suniltg

ഗവിയാർ അണക്കെട്ട്

ഗവിയാർ അണക്കെട്ട്

പത്തനംതിട്ടയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിൽ വഗിയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് ഗവിയാർ ഡാം. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണിത്.

കുള്ളാർ അണക്കെട്ട്

കുള്ളാർ അണക്കെട്ട്

1990 ൽ നിർമ്മാണം പൂർത്തിയാക്കിയ കുള്ളാർ അണക്കെട്ട് ഗവിയാർ അണക്കെട്ടിന്റെ പാർശ്വ അണക്കെട്ടാണ്. ശബരിഗിരി പദ്ധതിയുടെ ഭാഗമായ ഈ അണക്കെട്ട് റാന്നി വനമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.

പമ്പ അണക്കെട്ട്

പമ്പ അണക്കെട്ട്

പത്തനംതിട്ട റാന്നി വനമേഖലയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു അണക്കെട്ടാണ് പമ്പ അണക്കെട്ട്. ശബരിഗിരി പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ട ഇത് സമുദ്രനിരപ്പിൽ നിന്നും 981 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1967 ലാണ് ഇത് നിർമ്മിക്കപ്പെടുന്നത്.

 പഴശ്ശി അണക്കെട്ട്

പഴശ്ശി അണക്കെട്ട്

കണ്ണൂർ കുയിലൂരിൽ വളപട്ടണം പുഴയ്ക്ക് കുറുകെ നിർമ്മിക്കപ്പെട്ടിരിക്കുന്ന പ്രശസ്തമായ അണക്കെട്ടാണ് പഴശ്ശി അണക്കെട്ട്. ഇരിക്കൂർ-ഇരിട്ടി സംസ്ഥാനപാതയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൃഷി ആവശ്യങ്ങൾക്കായി കണ്ണൂരിലും മാഹിയിലും വെള്ളം എത്തിക്കുക എന്ന ഉദ്ദേശത്തിൽ നിർമ്മിച്ചതാണെങ്കിലും കുടിവെള്ള വിതരണം മാത്രമാണ് ഇതുവഴി നടക്കുന്നത്. മലകളുടെ ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ ഡാമിന്റേത് അതിമനോഹരമായ ദൃശ്യമാണ്.

PC:Vinayaraj

കാരാപ്പുഴ അണക്കെട്ട്

കാരാപ്പുഴ അണക്കെട്ട്

വയനാട് ജില്ലയിലെ കാരാപ്പുഴ ഗ്രാമത്തിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടുകളിലൊന്നാണ് കാരാപ്പുഴ അണക്കെട്ട്. എടയ്ക്കൽ ഗുഹയുടെ സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇത് ജലസേചനാവശ്യങ്ങൾക്കായാണ് നിർമ്മിച്ചിരിക്കുന്നത്.

PC:Primejyothi

ബാണാസുര സാഗർ അണക്കെട്ട്

ബാണാസുര സാഗർ അണക്കെട്ട്

ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടാണ് വയനാട്ടിലെ പടിഞ്ഞാറേത്തറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ബാണാസുര സാഗർ അണക്കെട്ട്. പശ്ചിമഘട്ടത്തിൽ പനമരം പുഴയ്ക്ക് കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ നിന്നും ധാരാളം ട്രക്കിങ്ങ് റൂട്ടുകളുണ്ട്

PC: Fotokannan

കക്കയം അണക്കെട്ട്

കക്കയം അണക്കെട്ട്

കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് കക്കയം ഡാം. വാളയാർ അണക്കെട്ട്കുറ്റ്യാടിപ്പുഴയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

PC:Mutuluki

വാളയാർ അണക്കെട്ട്

വാളയാർ അണക്കെട്ട്

പാലക്കാട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട അണക്കെട്ടുകളിൽ ഒന്നാണ് വാളയാർ അണക്കെട്ട്. വാളയാർ പുഴയിൽ നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് കോയമ്പത്തൂർ-പാലക്കാട് ദേശീയപാതയിലാണുള്ളത്.

PC:Bijesh

ശിരുവാണി അണക്കെട്ട്

ശിരുവാണി അണക്കെട്ട്

നിത്യഹരിത വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് പാലക്കാട് മണ്ണാർക്കാട് അട്ടപ്പാടിയിലുള്ള ശിരുവാണി അണക്കെട്ട്. പ്രത്യേക അനുമതിയുണ്ടെങ്കിൽ മാത്രം പ്രവേശിക്കുവാൻ സാധിക്കുന്ന ഇവിടെ ധാരാളം മൃഗങ്ങളെയും കാണുവാന്‍ സാധിക്കും.

PC:The Hindu

വാഴാനി അണക്കെട്ട്

വാഴാനി അണക്കെട്ട്

തൃശൂർ ജില്ലയിലെ പരമ്പരാഗത രീതിയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്. കേച്ചേരി പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് വടക്കാഞ്ചേരിയിൽ നിന്നും 9 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്താണ് പീച്ചി - വാഴാനി വന്യജീവിസംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്.

PC:Arayilpdas

ഭൂതത്താൻകെട്ട് അണക്കെട്ട്

ഭൂതത്താൻകെട്ട് അണക്കെട്ട്

കേരളത്തിലെ ഏറ്റവും പ്രശസ്തമായ അണക്കെട്ടുകളിൽ ഒന്നാണ് എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ട് അണക്കെട്ട്. പെരിയാർ നദിയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് സ‍ഞ്ചാരികൾക്കിടയിൽ ഏറെ അറിയപ്പെടുന്ന ഒന്നാണ്.

കൊച്ചിയിൽ നിന്നും തട്ടേക്കാടിലേയ്ക്ക് ഒരു എളുപ്പയാത്ര<br />കൊച്ചിയിൽ നിന്നും തട്ടേക്കാടിലേയ്ക്ക് ഒരു എളുപ്പയാത്ര

PC:കാക്കര

ചിമ്മിണി ഡാം

ചിമ്മിണി ഡാം

തൃശൂർ ജില്ലയിലെ മുകുന്ദപുരം താലുക്കിലെ എച്ചിപ്പാറയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 1996ൽ ആണ് ഈ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായത്. ചിമ്മിണി നദിക്ക് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്.

അണക്കെട്ട് ഫ്രഞ്ചുകാർ നിര്‍മ്മിച്ചത് ഐസിട്ട്! അതും ഷട്ടറില്ലാത്ത അണക്കെട്ട് അണക്കെട്ട് ഫ്രഞ്ചുകാർ നിര്‍മ്മിച്ചത് ഐസിട്ട്! അതും ഷട്ടറില്ലാത്ത അണക്കെട്ട്

ആടിനെ പട്ടിയാക്കും...ചുട്ട കോഴിയെ പറപറപ്പിക്കും... ഞെട്ടിക്കുന്ന ആചാരങ്ങള്‍.. ആഭിചാരങ്ങളുംആടിനെ പട്ടിയാക്കും...ചുട്ട കോഴിയെ പറപറപ്പിക്കും... ഞെട്ടിക്കുന്ന ആചാരങ്ങള്‍.. ആഭിചാരങ്ങളും

ഓഖിയുടെ പിന്നാലെ ലുബാൻ എത്തുന്നു? വേണ്ട ഇപ്പോൾ മൂന്നാറിലേക്കൊരു യാത്രഓഖിയുടെ പിന്നാലെ ലുബാൻ എത്തുന്നു? വേണ്ട ഇപ്പോൾ മൂന്നാറിലേക്കൊരു യാത്ര

PC: Aruna

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X