Search
  • Follow NativePlanet
Share
» »പ്രണയദിനം കളറാക്കുവാൻ പോയിരിക്കേണ്ട സ്ഥലങ്ങൾ

പ്രണയദിനം കളറാക്കുവാൻ പോയിരിക്കേണ്ട സ്ഥലങ്ങൾ

പ്രണയത്തിലായിരിക്കുന്നവർ‌ക്കും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ് വാലന്റൈൻസ് ഡേ. പ്രണയ ദിനം എന്നറിയപ്പെടുന്ന ഫെബ്രുവരി 14 ന് കാത്തിരിക്കാത്ത പ്രണയിതാക്കൾ ഉണ്ടാവില്ല. ഇതുവരെയും പറയാത്ത പ്രണയം വെളിപ്പെടുത്തുവാൻ പറ്റിയ ഒരു ദിനം കൂടിയാണിത്. എന്നാൽ പറയാത്ത പ്രണയത്തേക്കൾ മധുരം പറഞ്ഞ പ്രണയത്തിനായിരിക്കുമല്ലോ..അപ്പോൾ വാലന്റെൻസ് ദിനത്തില്‍ അത് തീർച്ചയായും ആഘോഷിക്കേണ്ടത് തന്നെയാണ്. ഈ പ്രണയ ദിനത്തിൽ ഒരു യാത്ര പോവുകയാണെങ്കിൽ എങ്ങനെുണ്ടാവും? മനസ്സിനുള്ളിലെ പ്രണയം മുഴുവനും പുറത്തെടുത്ത് അർമ്മാദിക്കുവാൻ പറ്റിയ, തീർത്തും റൊമാന്റിക് ആയ കുറച്ചിടങ്ങൾ പരിചയപ്പെടാം....

 ബാംഗ്ലൂർ

ബാംഗ്ലൂർ

പ്രണയം ആഘോഷിക്കുവാൻ ഏറ്റവും എളുപ്പത്തിൽ പോയിവരുവാൻ സാധിക്കുന്ന ഇടം ബാംഗ്സൂരാണ്. ഏറ്റവും റൊമാന്‍റിക് ആയി, പ്രണയത്തെ കാണുവാനും കറങ്ങുവാനും ബാംഗ്ലൂർ പൊളിയാണ് എന്നതിൽ സംശയമില്ല. ഇവിടെ മാളുകളിലും സ്ട്രീറ്റുകളിലും ഒരുക്കുന്ന പ്രത്യേക പരിപാടികളും ഷോപ്പിങ്ങും യാത്രകളും ഒക്കെ പ്രണയം അടിപൊളിയാക്കും.

ഗോവ

ഗോവ

പ്രണയം അടിച്ചു പൊളിക്കുവാൻ മാത്രമാണ് എന്നു കരുതുന്നുണ്ടെങ്കിൽ ഗോവയിലേക്ക് പോകാം. മതിമറന്ന് പ്രണയം ആസ്വദിക്കുവാനും കാഴ്ചകൾ കാണുവാനും ഒക്കെ ഗോവ അടിപൊളിയാണ്. മാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രണയം ആഘോഷിക്കുവാൻ പ്രണയിതാരക്കൾ തിരഞ്ഞെടുക്കുന്ന ഇടങ്ങളിലൊന്നു കൂടിയാണ് ഗോവ. കടലിൽ നിന്നും വീശിയടിക്കുന്ന കാറ്റിൽ പോലും പ്രണയം കത്തി നിൽക്കുന്ന ഇവിടം പ്രണയിക്കുന്നവരെ കൊതിപ്പിക്കും എന്നതിൽ തർക്കമില്ല.

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ശാന്തമായി ഒരു പ്രണയദിനാഘോഷത്തിനാണ് താല്പര്യമെങ്കിൽ പോകാം പോണ്ടിച്ചേരിയിലേക്ക്... കടൽത്തീരത്തും പഴമയുടെ ഓർമ്മകളുറങ്ങുന്ന ഇവിടങ്ങളിലും പ്രണയം തിരഞ്ഞ് നടക്കുന്നതിലും മനോഹരമായ അനുഭവം വേറൊന്നുണ്ടാവില്ല എന്നതാണ് യാഥാർഥ്യം.

കുമരകം

കായലിന്റെ നടുവിൽ വഞ്ചിവീടിനുള്ളിലെ താമസമാണ് പ്രണയ ദിനത്തിൽ ചെയ്യാൻ പറ്റുന്ന മറ്റൊരു കാര്യം. കകേരളത്തിലെ ഏറ്റവും മികച്ച വാലന്റൈൻസ് ദിന അനുഭവവും ഓർമ്മയുമായിരിക്കും ഇവിടെ നിന്നും ലഭിക്കുക. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റൊമാന്റിക് സ്ഥലങ്ങളിൽ ഒന്നു കൂടിയാണ് കുമരകം.

ഊട്ടി

ഊട്ടി

മലകൾക്കിടയിലൂടെ പ്രണയം പങ്കുവയ്ക്കുവാനും വെളിപ്പെടുത്തുവാനുമാണ് താല്പര്യമെങ്കിൽ ഊട്ടിയിലേക്ക് പോകാം. പശ്ചിമഘട്ടത്തിന്റെ കാഴ്ചകളും മലനിരകളുടെ ഭംഗിയും ഒക്കെ ആസ്വദിച്ചുള്ള പ്രണയ ദിനങ്ങള്‍ ഊട്ടിയുടെ പ്രത്യേകതയാണ്. പ്രണയം ആഘോഷികകുവാൻ ഏറ്റവും അധികം ആളുകൾ എത്തുന്ന ഇടം കൂടിയാണിത്. കാഴ്ചകൾ കൊണ്ടും ഇവിടം ഏറെ സമ്പന്നമാണ്.

ഡെൽഹി

പ്രണയദിനം കളർഫുള്ളാക്കുവാൻ താല്പര്യമുള്ളവർക്ക് ഡെൽഹി തിരഞ്ഞെടുക്കാം. എടുപ്പിലും നടപ്പിലും ഇത്രയധികം വൈവിധ്യങ്ങൾ സൂക്ഷിക്കുന്ന മറ്റൊരു നാടും ഇവിടെ ഇല്ല എന്നുതന്നെ പറയാം.

ആഗ്ര

പ്രണയിക്കുന്നവർ സമയില്ലെങ്കിൽ പോലും എങ്ങനെയെങ്കിലും പോയിരിക്കേണ്ട ഇടമാണ് ആഗ്ര. ലോകത്തിലെ നിത് പ്രണയത്തിന്റെ സ്മാരകമായ താജ്മഹലാണ് പ്രണയിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്ന്. 2 വർഷമെടുത്ത് പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്ന് സൃഷ്ടിച്ച ഈ ലോകാത്ഭുതത്തെ പ്രണയത്തിന്റെ നിലനില്‍ക്കുന്ന സ്മാരകമായാണ് കാണുന്നത്.

ശ്രീനഗർ

ഭൂമിയിലെ സ്വർഗ്ഗത്തിൽ വെച്ചുവേണം പ്രണയം ആഘോഷിക്കുവാൻ എന്നു കരുതുന്നവർക്ക് ശ്രീനഘറിലേക്ക് പോകാം. മഞ്ഞു മൂടിക്കിടക്കുന്ന വഴികളും വീടുകളും അതിമനോഹരമായ കാഴ്ചകളും ഒക്കെ പ്രണയിച്ചുകൊണ്ടേയിരിക്കുവാൻ തോന്നിപ്പിക്കും. ദാൽ തടാകത്തിലെ യാത്ര ഇവിടുത്തെ മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്നായിരിക്കും.

ഹാവ്ലോക്ക് ദ്വീപ്

പ്രണയിക്കുന്നയാൾക്ക് ഒരു കിടിലൻ സർപ്രൈസ് നല്കുവാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിന് ഏറ്റവും യോജിച്ച ഇടം ഹാവ്ലോക്ക് ദ്വീപാണ്. ആൻഡമാനിലെ പ്രധാനപ്പെട്ട ദ്വീപുകളിലൊന്നായ ഇത് ഭൂമിയിൽ പ്രണയിക്കുന്നവരുടെ സ്വർഗ്ഗം കൂടിയാണ്. മാത്രമല്ല, വാലന്റെൻസ് ദിനത്തിൽ ഏറ്റവും തിരക്കേറുന്ന ഒരിടം കൂടിയാണ് ഈ ഹാവ്ലോക്ക് ദ്വീപ്.

ജയ്പൂർ

ജയ്പൂർ

നാട്ടിലലഞ്ഞ് തിരഞ്ഞുള്ള ആഘോഷമാണ് ഈ പ്രണയ ദിനത്തിൽ ഇഷ്ടപ്പെടുന്നതെങ്കിൽ രാജസ്ഥാന് പോകാം. ഒട്ടകങ്ങളും മരുഭൂമിയും ഒക്കെ കണ്ട് അലഞ്ഞ് തിരഞ്ഞ് പ്രണയം കൈമാറുവാൻ ഇതിലും മികച്ച ഒരിടം ഇവിടെ വേറെയില്ല എന്നതാണ് യാഥാർഥ്യം.

 മൂന്നാർ

മൂന്നാർ

പ്രണയദിനം ആഘോഷിക്കുന്നുണ്ടെങ്കിൽ അത് കേരളത്തിൽ മാത്രമേയുള്ളൂ എന്ന് വാശിപിടിക്കുന്നവർക്ക് ഒരു സംശയത്തിനും ഇട നല്കാതെ തിരഞ്ഞടുക്കുവാൻ പറ്റിയ ഇടം മൂന്നാറാണ്. കണ്ണെത്താ ദൂരത്തോളം കിടക്കുന്ന തേയിലത്തോട്ടങ്ങളും ഇടയ്ക്കിടെയുള്ള വെള്ളച്ചാട്ടങ്ങളും കാടും മനോഹരമായ ഗ്രാമങ്ങളും ഒക്കെ ചേർന്നുള്ള കാഴ്ചകളും അനുഭവങ്ങളും പ്രണയത്തെ കൂടുകൽ ഇഷ്ടമുള്ളതാക്കി തീർക്കും. പ്രണയ വാരത്തിൽ വലിയ തിരക്ക് അനുഭവപ്പെടുവാൻ സാധ്യതയുള്ളതിനാൽ താമസ സൗകര്യം മുൻകൂട്ടി ബുക്ക് ചെയ്യുവാൻ ശ്രദ്ധിക്കുക.

മുംബൈ

മുംബൈ

ഉറങ്ങാത്ത, സ്വപ്നം കാണുവാൻ പ്രേരിപ്പിക്കുന്ന നാട്ടിലേക്കുള്ള യാത്ര ഈ പ്രണയ ദിനത്തിൽ വ്യത്യസ്സത ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാം.

ഭയക്കാതെ പ്രണയിക്കാന്‍ ചില ഏദന്‍തോട്ടങ്ങള്‍

സഞ്ചാരികൾ ഇനിയും കയറിച്ചെന്നിട്ടില്ലാത്ത കലപ്...!!

പാരമ്പര്യം കൊണ്ട് പെരുമ തീർത്ത പയ്യന്നൂർ അഥവാ ഇബ്നു ബത്തൂത്ത കണ്ട പയ്യന്നൂർ

ബാലി തപസ്സുചെയ്ത്, വേട്ടക്കൊരുമകന്‍ കാക്കുന്ന ബാലുശ്ശേരി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more