Search
  • Follow NativePlanet
Share
» »സ്വർഗ്ഗം പോലെ മനോഹരം... വടക്കു കിഴക്കൻ ഇന്ത്യയിലെ ഗ്രാമങ്ങൾ കാണാം

സ്വർഗ്ഗം പോലെ മനോഹരം... വടക്കു കിഴക്കൻ ഇന്ത്യയിലെ ഗ്രാമങ്ങൾ കാണാം

പേരുകേട്ട സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടുത്തുള്ള ക്ഷേത്രങ്ങളും ഒക്കെ കണ്ട് ആവോളം ആസ്വദിച്ച് അടിച്ചുപൊളിച്ച് തിരിച്ചെത്തുന്നതാണ് നമ്മുടെ മിക്ക യാത്രകളും. തിക്കിലും തിരക്കിലും ഓടിപ്പോയി കണ്ടുതീർത്ത് വരുന്ന യാത്രകളാണോ യഥാർഥ യാത്രകൾ...അല്ല! തിരക്കുകളുടെ ഇടയിൽ നടത്തുന്ന ഈ യാത്രകളിൽ നിന്നുമൊരു മാറ്റം വേണ്ടെ?! യാത്രകളിൽ പുതിയ സ്ഥലങ്ങളെയും ആളുകളെയും തിരയുന്നവർ തീർച്ചായും പോയിരിക്കേണ്ട ഒരു നാടുണ്ട്...വടക്കു കിഴക്കൻ ഇന്ത്യ. തികച്ചും വ്യത്യസ്തമാ ആചാരങ്ങളും സംസ്കാരങ്ങളുമായി കാത്തിരിക്കുന്ന ഈ നാട് ഒരത്ഭുതം തന്നെയാണ്! ഇതാ വടക്കു കിഴക്കൻ ഇന്ത്യയിൽ തീർച്ചായയും സന്ദർശിച്ചിരിക്കേണ്ട കുറച്ച് ഗ്രാമങ്ങൾ പരിചയപ്പെടാം...

മാവ്ലിനോങ്, മേഘാലയ

മാവ്ലിനോങ്, മേഘാലയ

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നറിയപ്പെടുന്ന ഇടമാണ് മേഘാലയയിലെ മാവ്ലിനോങ്. മരങ്ങളുടെ ഇടയിൽ വേറിട്ട് നിൽക്കുന്ന ഈ ഗ്രാമം വർഷങ്ങളോളം പുറം നാട്ടുകാർക്ക് അന്യമായിരുന്നു. എന്നാൽ 2003 ൽ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നിർമ്മല ഗ്രാമമെന്ന പുരസ്കാരം ലഭിച്ചതിനു ശേഷമാണ് ഇവിടം വിനോദ സഞ്ചാര രംഗത്തേയ്ക്ക് കടന്നു വരുന്നത്. ഇവിടുത്തെ ശുചിത്വവും വൃത്തിയും മാതൃകയാക്കേണ്ടതു തന്നെയാണ്.റോഡുകൾ മുതൽ മുള കൊണ്ടുള്ള ചവറ്റുകുട്ട വരെ എല്ലായിടത്തുമുണ്ട് .

വെള്ളച്ചാട്ടങ്ങളും പാലങ്ങളും ചേർന്ന നാടൻ ഗ്രാമീണ കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം.

ഷില്ലോങ്ങിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് മാവ്ലിനോങ് സ്ഥിതി ചെയ്യുന്നത്.

PC:Madhumita Das

സിറോ, അരുണാചൽ പ്രദേശ്

സിറോ, അരുണാചൽ പ്രദേശ്

അരുണാചൽ പ്രദേശിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലമാണ് സീറോ. കണ്ടാൽ കേരളത്തിന്റ ബാക്കി എന്നു തോന്നുന്ന വിധത്തിൽ നെൽപ്പാടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ നാട് യുനസ്കോയുടെ പൈതൃക നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുവാനുള്ള ഒരുക്കത്തിലാണ്.

പൈൻ മരങ്ങളും മുളകളും പർവ്വതങ്ങളും ഒക്കെ ഇവിടെ കാണാം. അപ്താനി ഗോത്ര വിഭാഗത്തിൽ പെടുന്ന ആളുകളാണ് ഇവിടുത്തെ താമസക്കാർ. സീറോ മ്യൂസിക് ഫെസ്റ്റിവർ, അപ്താനികളുടെ വിളവെടുപ്പുത്സവമായ ഡ്രീ ഫെസ്റ്റിവൽ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. ക്യാമറയെപ്പോലും പിന്നിലാക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.

അത്യപൂര്‍വ്വങ്ങളായ സസ്യജന്തുജാലങ്ങള്‍ അധിവസിക്കുന്ന ഇടമാണ് സീറോ. അതിനാല്‍ തന്നെ പ്രകൃതി സ്‌നേഹികള്‍ക്ക് പറ്റിയ ഒരിടമാണിത്. കൂടാതെ ടാലി വാലി വൈല്‍ഡ് ലൈറ് സാങ്ച്വറി, ഹാപോലി, മേഘ്‌നാ ഗുഹാ ക്ഷേത്രം തുടങ്ങിയവ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.

PC:Ashwani Kumar

 ആൻഡ്രോ, മണിപ്പൂർ

ആൻഡ്രോ, മണിപ്പൂർ

കളിമൺ പാത്ര വ്യവസായത്തിന് പേരുകേട്ടിരിക്കുന്ന ഒരു കുഞ്ഞൻ ഗ്രാമമാണ് മണിപ്പൂരിലെ ആൻഡ്രോ. ഇവിടുത്തെ വ്യത്യസ്തരായ ഗോത്രവിഭാഗക്കാരുടെ സംസ്കാരത്തിന്റെ സമ്മേളനത്തെ സൂചിപ്പിക്കുന്ന ഡോള്‌ ഹൗസുമാണ് ഇവിടുത്തെ ആകർഷണങ്ങൾ. പട്ടിക വിഭാഗക്കാരുടെ ഗ്രാമം എന്നറിയപ്പെടുന്ന ഇവിടം ഇംഫാലിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

 കിസാമാ, നാഗാലാൻഡ്

കിസാമാ, നാഗാലാൻഡ്

കൊഹിമയുടെ പ്രാന്ത പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന കിസാമയാണ് ഇവിടുത്തെ പ്രശസ്തമായ മറ്റൊരിടം. നാഗാ വിഭാഗക്കാരുടെ പ്രധാന ഇടമായാണ് ഇവിടം അറിയപ്പെടുന്നത്. മുളയുപയോഗിച്ചുണ്ടാക്കുന്ന ഇവിടുത്തെ വീടുകൾ ഏറെ പ്രശസ്തമാണ്. വർഷത്തിലൊരിക്കൽ പുറത്തുള്ളവർക്ക് സ്വതന്ത്ര്യമായി ഇവിടെ എത്താം. ഹോൺബിൽ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ആളുകൾക്ക് ഇവിടെ എത്താൻ സാധിക്കുക.

നാഗാ വിഭാഗക്കാരുടെ ജീവിത രീതികളും സംസ്കാരവും പാരമ്പര്യവുമെല്ലാം കാണിച്ചു തരുന്ന ഒരു ഓപ്പൺ എയർ മ്യൂസിയം പോലെയാണിവിടമുള്ളത്.

PC:Yves Picq

ബക്തവാങ്, മിസോറാം

ബക്തവാങ്, മിസോറാം

ലോകത്തിലെ ഏറ്റവും വലിയ കുടുംബം താമസിക്കുന്ന നാടാണ് മിസോറാമിലെ ബക്തവാങ്. സിയോണ ചാന എന്ന കുടുംബ തലവനും 39 ഭാര്യമാരും 94 മക്കളും 14 മരുമക്കളം 33 കൊച്ചുമക്കളും അടങ്ങുന്നതാണ് ഈ കുടുംബം.

മയോങ്, ആസാം

മയോങ്, ആസാം

ഇന്ത്യയിടെ ആഭിചാര ക്രിയകളുടെയും ദുരാചാരങ്ങളുടെയും നാട് എന്നറിയപ്പെടുന്ന ഇടമാണ് ആസാമിലെ ഒരു ഗ്രാമമായ മയോങ്.

മായ എന്ന വാക്കിൽ നിന്നുമാണ് ഈ സ്ഥലത്തിന് മയോങ് എന്ന പേരു ലഭിച്ചത്. മൊറിഗാവോങ് ജില്ലയിലാണ് ഇവിടമുള്ളത്.

ഇവിടെ നടത്തിയിട്ടുള്ള ചരിത്രപഠനങ്ങളും ഖനനങ്ങളിലും കണ്ടെത്തിയ മറ്റൊരു കാര്യം കൂടിയുണ്ട്. പണ്ട് ഇവിടം നരബലി നടത്തിയിരുന്ന ഇടമായിരുന്നു എന്നതാണത്. മൂർച്ചയേറിയ ആയുധങ്ങളും പീഠങ്ങളും ഒക്കെ ഇവിടെ നിന്നും കണ്ടെടുത്തു എന്നത് ഇതിനെ തെളിവായി ചരിത്രകാരൻമാർ പറയുന്നു.

മയോങ് ഗ്രാമക്കാരുടെ ജീവിതം മുഴുവൻ ഒരു മന്ത്രവാദമയമാണ് എന്നു പറഞ്ഞാൽ തെറ്റില്ല. കാരണം എല്ലാത്തിനും എപ്പോഴും മന്ത്രവാദത്തെ മാത്രം ആശ്രയിക്കുന്നവരാണ് ഇവർ. ഒരു രോഗം വന്നാൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടതിനു പകരം മന്ത്രവാദം വഴി അസുഖം ഇല്ലാതാക്കാനാണ് ഇവർ ശ്രമിക്കുന്നത്. നടുവിന് വേദന വന്നാൽ പുറത്ത് ചെമ്പുപാത്രം വെച്ച് മന്ത്രം ചൊല്ലി വേദന കളയുന്ന വിദ്യയും ഇവർക്കുണ്ട്.

ബോംദില, അരുണാചല്‍ ‌പ്രദേശ്

ബോംദില, അരുണാചല്‍ ‌പ്രദേശ്

കിഴക്കന്‍ ഹിമാലയ നിരകളില്‍ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളോടെ സന്ദര്‍ശകരെ കാത്തിരിക്കുന്ന പ്രശാന്തമായ നഗരമാണിത്‌. പ്രകൃതി ഭംഗിക്കും ആപ്പിള്‍ തോട്ടങ്ങള്‍ക്കും പുറമെ ബോംദില ബുദ്ധ വിഹാരങ്ങളാലും പ്രശസ്‌തമാണ്‌. നിരവധി ട്രക്കിങ്‌ പാതകള്‍ ഉള്ളതിനാല്‍ സാഹസിക യാത്രക്കാര്‍ക്കും പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണിത്‌. വിശദമായി വായിക്കാം

PC:TassoRija

ഡിസുകൗ താഴ്‌വര, നാഗ‌ലാന്‍ഡ്

ഡിസുകൗ താഴ്‌വര, നാഗ‌ലാന്‍ഡ്

കൊഹിമ പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡിസുകൗ താഴ്‌വര ട്രക്കിങ്‌ പ്രേമികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട സ്ഥലമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 248 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഈ സ്ഥലത്ത്‌ നിന്നും നോക്കിയാല്‍ പര്‍വതങ്ങളുടെ വിശാല ദൃശ്യം കാണാന്‍ കഴിയും. വന പുഷ്‌പങ്ങളും തെളിഞ്ഞ പര്‍വത അരുവികളും ഈ സ്ഥലത്തിന്‌ സ്വര്‍ഗ തുല്യമായ മനോഹാരിത നല്‍കുന്നു.

PC:GuruBidya

കൊലാസിബ്, മിസോറാം

കൊലാസിബ്, മിസോറാം

മിസോറാമിലെ ഏറെ പ്രത്യേകതകളുള്ള നാടാണ് കൊലാസിബ്. കാലമെത്ര കഴിഞ്ഞിട്ടും തങ്ങളുടെ തനതായ രീതികൾക്കും ശീലങ്ങൾക്കും മാറ്റങ്ങളൊന്നും വരുത്താതെ , തങ്ങളെന്താണോ, ആ അവസ്ഥയിൽ ജീവിക്കുന്ന ഗോത്ര വര്‍ഗ്ഗക്കാരാണ് ഇവിടെയുള്ളത്.ഇംഗ്ലീഷും മിസോ ഭാഷയുമാണ് ഇവിടുത്തെ പ്രധാന സംസാര ഭാഷകൾ.

മിസോറാമിലെ ഏറ്റവും നീളമേറിയ നദികളിലൊന്നാമ ത്വ്ലാങ് നദിയാണ് കൊലസിബിലെ കാണേണ്ട കാഴ്ചകളിലൊന്ന്. 185 കിലോമീറ്ററോളം നീളത്തിൽ ഒഴുകുന്ന ഇതിന്റെ കരയിൽ നിന്നുള്ള ദൃശ്യങ്ങൾ മാത്രം മതി ആരെയും ഈ പ്രദേശത്തിന്റെ ആരാധകരാക്കുവാൻ. നദിക്കരയിലിരുന്ന് മീൻ പിടിക്കുക, മികച്ച ഫ്രെയിമുകൾ ക്യാമറകളിലാക്കുക, തുടങ്ങിയവയാണ് ഇവിടെ എത്തിയാൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ.

PC:Danny VB

സേനാപതി, മണിപ്പൂർ

സേനാപതി, മണിപ്പൂർ

മരതകപച്ചയിൽ തിളങ്ങി നിൽക്കുന്ന കാടുകളും കുതിച്ചൊഴുകുന്ന അരുവികളും മനോഹരമായ താഴ്വരകളും കയറിയാൽ ഇറങ്ങി വരാൻ പാടുപെടുന്ന കാടുകളും ഒക്കെയായി നിൽക്കുന്ന നാടാണ് മണിപ്പൂരിലെ സേനാപതി. പച്ചപ്പിന്റെ ഭംഗി കൊണ്ട് എടുത്തുറയുന്ന ഇടമാണ് സേനാപതി. ഈ നാടിന്‍റെ 70 ശതമാനത്തോളം ഭാഗവും വനമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇതു കൂടാതെ ഒട്ടേറെ സ്ഥലങ്ങളും കാഴ്ചകളും ഇവിടെ സ‍ഞ്ചാരികൾക്ക് ആസ്വദിക്കുവാനുണ്ട്.

മഴയെത്തുംമുൻപേ പോകാം മംഗലാപുരത്തെ ഈ ഇടങ്ങളിലേക്ക്

വിശ്വാസിയെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം ഈ പുരാതന ക്ഷേത്രങ്ങളെക്കുറിച്ച്!

PC:Houruoha

Read more about: north east villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more