» »ഇന്ത്യയിലെ വിചിത്രമായ പ്രദേശങ്ങള്‍

ഇന്ത്യയിലെ വിചിത്രമായ പ്രദേശങ്ങള്‍

Written By: Elizabath

ചില സ്ഥലങ്ങളുണ്ട്...അവയെപ്പറ്റി അറിഞ്ഞു കഴിയുമ്പോള്‍ എന്തുകൊണ്ട് എന്നോ എന്തിന് എന്നോ ഉത്തരം കിട്ടാത്ത സ്ഥലങ്ങള്‍. മഹാരാഷ്ട്രയിലെ കാലാവന്തിന്‍ ഗുഹ മുതല്‍ ഗ്രേറ്റ് ബനിയന്‍ ട്രീ വരെ നമ്മെ എന്നും അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ.
കേള്‍ക്കുമ്പോള്‍ തന്നെ നമ്മെ അമ്പരപ്പിക്കുന്ന, ഒരിക്കലെങ്കിലും അവിടം സന്ദര്‍ശിക്കണമെന്ന് തോന്നിപ്പിക്കുന്ന കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം...

ഇന്ത്യയിലെ (കു)പ്രസിദ്ധ സ്ഥലങ്ങള്‍!!

കേരളത്തില്‍ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങള്‍

ഉപേക്ഷിക്കപ്പെട്ട മനോഹരമായ കാലവന്തിന്‍ കോട്ട

ഉപേക്ഷിക്കപ്പെട്ട മനോഹരമായ കാലവന്തിന്‍ കോട്ട

ഇന്ത്യയിലെ ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളപടെ പട്ടികയില്‍ എല്ലാംകൊണ്ടും മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് മഹാരാഷ്ട്രയിലെ കാലവന്തിന്‍ ഗുഹ. ചെങ്കുത്തായ പര്‍വ്വതത്തിന്റെ മുകളില്‍ 700 മീറ്റര്‍ ഉയരത്തിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ പ്രശസ്തമായ ട്രക്കിങ് റൂട്ടുകളിലൊന്നാണിത്.

PC:rohit gowaikar

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മഹാരാഷ്ട്രയിലെ മതേരനും പന്‍വേലിനും ഇടയിലായി സഹ്യാദ്രി മലനിരകളിലാണ് കാലവന്തിന്‍ കോട്ട
സ്ഥിതി ചെയ്യുന്നത്. മതേരനില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണിത്.

 ഇന്ത്യയിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടമായ ഭാംഗഡ് ഫോര്‍ട്ട്

ഇന്ത്യയിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടമായ ഭാംഗഡ് ഫോര്‍ട്ട്

പുരാവസ്തു വകുപ്പുപോലും രാത്രികാലങ്ങളില്‍ സന്ദര്‍ശനം വിലക്കിയിട്ടുള്ള കോട്ടയാണ് രാജസ്ഥാനിലെ ഭാംഗഡ് ഫോര്‍ട്ട്.

ഇരുട്ടില്‍ ഇവിടെ എത്തിയാല്‍ പിന്നെ എന്താണ് ഉണ്ടാലുകയെന്ന് പറയാന്‍ പറ്റില്ലത്രെ. ആരോ തങ്ങളെ എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന തോന്നലും കട്ടികൂടിയ വായുവുമൊക്കെ ഇവിടെ അനുഭവിക്കാന്‍ കഴിയും. ഇക്കാരണങ്ങളാല്‍ തന്നെയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ രാത്രികാലങ്ങളില്‍ പ്രവേശനം വിലക്കിയിരിക്കുന്നത്. രാത്രികാലങ്ങളില്‍ ഇവിടെ തങ്ങിയിട്ടുള്ളവരെ കാണാതാവുകയോ ഇല്ലാത്തവര്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടുണ്ട്.

PC:rohit gowaikar

ഭാംഗഡിലെത്താന്‍

ഭാംഗഡിലെത്താന്‍

രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഭാംഗഡ് സരിസ്‌കാ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ആല്‍വാറാണ് അടുത്തുള്ള ടൗണ്‍. ഇവിടെനിന്നും 90 കിലോമീറ്ററാണ് കോട്ടയിലെത്താന്‍ വേണ്ടത്.

ലോംഗിവാല യുദ്ധഭൂമി

ലോംഗിവാല യുദ്ധഭൂമി

1971 ലെ ഇന്യ്-പാക് യുദ്ധം നടന്ന ലോംഗിവാല ലോംഗിവാല ഥാര്‍ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഒരിടമാണ്. തന്നോട്ട് മാതാ ക്ഷേത്രം ഈ സ്ഥലത്തോട് ഏറെ ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ അവസാനത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനും ഇതു തന്നെയാണ്.

PC:Wikipedia

 നഷ്ടനഗരമായ ധനുഷ്‌കോടി

നഷ്ടനഗരമായ ധനുഷ്‌കോടി

പ്രേതനഗരമെന്നും നഷ്ടനഗരമെന്നും അറിയപ്പെടുന്ന ധനുഷ്‌കോടി തമിഴ്‌നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. രാമേശ്വരം ദ്വീപിന്റെ തുഞ്ചത്തായി ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒന്നിച്ചു ചേരുന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
ധനുഷ്‌കോടിയുടെ ഇന്നു കാണുന്ന ഉപേക്ഷിക്കപ്പെട്ട അവസ്ഥയ്ക്ക് കാരണമായത് 1964 ഡിസംബറില്‍ വീശിയ ചുഴലിക്കൊടുങ്കാറ്റാണ്.

PC: Chenthil

ധനുഷ്‌കോടിയിലെത്താന്‍

ധനുഷ്‌കോടിയിലെത്താന്‍

രാമേശ്വരത്തു നിന്നും ധനുഷ്‌കോടി വരെ നല്ല റോഡാണുള്ളത്. ഇവിടുത്തെ ചെക്ക് പോസ്റ്റില്‍ നിന്നും 8 കിലോമീറ്ററോളം ദൂരം മണല്‍പ്പരപ്പിലൂടെയാണ് സഞ്ചരിക്കോണ്ട്. സാധാരണ വാഹനങ്ങള്‍ പോകാന്‍ മടിക്കുന്ന ഇതിലൂടെ ട്രക്കിലോ ജീപ്പിലോ വേണം യാത്ര ചെയ്യാന്‍.

ഒരിക്കല്‍ തകര്‍ന്നടിഞ്ഞ ധനുഷ്‌കോടി..നിഗൂഢതകള്‍ ഇനിയും ഇവിടെ ബാക്കിയോ?

PC:Youtube

ബാരന്‍ ഐലന്‍ഡ്

ബാരന്‍ ഐലന്‍ഡ്

സൗത്ത് ഏഷ്യയിലെ സജീവമായുള്ള ഏക അഗ്നി പര്‍വ്വതമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന ബാരന്‍ ഐലന്‍ഡ്. കര്‍ശന നിര്‍ദ്ദേശങ്ങളോടെ മാത്രമേ ഇവിടെം സന്ദര്‍ശിക്കാനാവൂ. ഇവിടെ ജനവാസം തീരെകുറവാണ്.

PC:Arijayprasad

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഇന്ത്യയുടെ തീരദേശ രക്ഷാസേനയുടെയും നാവിക സേനയുടെയും നാവിക വാഹനങ്ങള്‍ക്കു മാത്രമാണ് നിലവില്‍ ഈ ദ്വീപിലേക്ക് എത്തിച്ചേരാന്‍ അനുവാദമുള്ളത്. ഇന്ത്യന്‍ വനം വകുപ്പിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ ഇവിടം സന്ദര്‍ശിക്കാന്‍ കഴിയൂ. പോര്‍ട്ട് ബ്ലെയറില്‍ നിന്നും പ്രത്യേകം ചാര്‍ട്ടു ചെയ്ത ബോട്ടുകള്‍ വഴിയും ഇവിടെ വരാം. വിദേശികള്‍ക്കു ദ്വീപില്‍ ഇറങ്ങാനുള്ള അനുമതി ഇല്ല. പോര്‍ട്ട് ബ്ലെയറില്‍ നിന്നും ദ്വീപിലേക്ക് അഞ്ച് മുതല്‍ ആറു മണിക്കൂര്‍ വരെയാണ് യാത്രാസമയം.

PC:Wikipedia

ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ കുല്‍ധാര

ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ കുല്‍ധാര

രാജസ്ഥാനിലെത്തന്നെ ഭയപ്പെടുത്തുന്ന മറ്റൊരിടമാണ് കുല്‍ധാര.
ഒറ്റരാത്രി കൊണ്ട് കുല്‍ധാരയും മറ്റു 84 ഗ്രാമങ്ങളും എവിടെ ഒളിച്ചു എന്ന് ഇതുവരെയും ആര്‍ക്കും പിടികിട്ടിയിട്ടില്ല. എന്നാല്‍ ഇതോടൊപ്പം മറ്റൊരു കഥയും നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടിയെ നല്കാത്തതിനാല്‍ മന്ത്രി ഇവര്‍ക്ക് നികുതി കൂട്ടുകയും തങ്ങളെക്കൊണ്ട് അത്രയും അടയ്ക്കുവാന്‍ സാധിക്കാത്തതിനാല്‍ അവര്‍ മറ്റെവിടേക്കോ നാടുവിട്ടുപോയി എന്നുമാണത്. എന്നാല്‍ 2017 ലെ ഒരു പഠനം പറയുന്നത് ഭൂമികുലുക്കം കാരണം നാടുവിട്ടുപോയതാണ് ഇവിടെയുള്ളവര്‍ എന്നാണ്.

ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ ഗ്രാമം

PC: Suman Wadhwa

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

രാജസ്ഥാനിലെ പ്രധാനപട്ടണങ്ങളിലൊന്നായ ജയ്‌സാല്‍മീരില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയാണ് കുല്‍ധാര സ്ഥിതി ചെയ്യുന്നത്.

ഗ്രേറ്റ് ബനിയന്‍ ട്രീ

ഗ്രേറ്റ് ബനിയന്‍ ട്രീ

ലോകത്തിലെ ഏറ്റവും വിസ്തൃതിയുള്ള ആല്‍മരം എന്ന റെക്കോര്‍ഡിനുടമയായ വൃക്ഷം നമ്മുടെ രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്. കൊല്‍ക്കത്തയിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ബൊട്ടാണിക് ഗാര്‍ഡനിലാണിതുള്ളത്.

PC:McKay Savage

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...