Search
  • Follow NativePlanet
Share
» »മഞ്ഞുപെയ്യുന്ന ഈ സമയത്ത് പോകേണ്ട ഇടങ്ങൾ ഇതാണ്!!

മഞ്ഞുപെയ്യുന്ന ഈ സമയത്ത് പോകേണ്ട ഇടങ്ങൾ ഇതാണ്!!

വിന്‍റർ സീസണിൽ ഇന്ത്യയിൽ കാണുവാൻ പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം

തണുപ്പുകാലത്ത് മൂടിപ്പുതച്ച് വീട്ടിലിരിക്കുവാനാണ് ആളുകൾക്ക് ഇഷ്ടമെങ്കിലും സഞ്ചാരികൾക്ക് ഇത് ചാകരക്കാലമാണ്. ഇന്ത്യയിലെ മനോഹരമായ പല സ്ഥലങ്ങളും കാണേണ്ട സമയം... മഞ്ഞുപൊഴിഞ്ഞു നിൽക്കുമ്പേൾ മണാലിയും സോൻമാർഗും ജോഷി മഠവും ബദ്രിനാഥും പിന്നെ നമ്മുടെ സ്വന്തം മൂന്നാറും വയനാടും കൂർഗും കണ്ടിറങ്ങുവാൻ പ്രത്യേക ഒരു രസമാണല്ലോ... ഓരോ ദിവസവും കൂടികൂടി വരുന്ന തണുപ്പ് കിടക്കയിൽ നിന്നും എണീക്കുവാൻ സമ്മതിക്കില്ലെങ്കിലും ഈ സ്ഥലങ്ങൾ മാടിവിളിച്ചുകൊണ്ടിരിക്കുമെന്ന് ഉറപ്പാണ്.
ഭൂപ്രകൃതിയിലെ വൈവിധ്യവും സംസ്കാരങ്ങളിലെ സമ്പന്നതയും പ്രകൃതി ഭംഗിയും ഒക്കെ ചേരുമ്പോള്‍ എത്ര തണുപ്പും മഞ്ഞുമാണെങ്കിലും ഒഴിവാക്കുവാൻ പറ്റാത്ത കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം...

ജോഷി മഠ്

ജോഷി മഠ്

ഉത്തരാഖണ്ഡിലെ ഏറ്റവും പ്രശസ്തമായ തീർഥാനട കേന്ദ്രങ്ങളിലൊന്നാണ് ജോഷി മഠ്. ജ്യോതിർമഠ് എന്നും അറിയപ്പെടുന്ന ഇത് സാഹസികത തേടി ഉത്തരാഖണ്ഡിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ഹിമാലയത്തിലേക്കുള്ള യാത്രകൾക്കും ട്രക്കിങ്ങിനും തീർഥാടനത്തിനും ഒക്കെയായി എത്തിച്ചേരുന്ന ഇടമാണിത്. കൂടാതെ ആദി ശങ്കരാചാര്യ സ്ഥാപിച്ച നാല് പ്രധാന മഠങ്ങളില്‍ ഒന്നുകൂടിയാണിത്.
ശങ്കരാചാര്യ മഠ്, നരസിംഹ ക്ഷേത്രം,തപോവൻ, റോപ് വേ, കൽപേശ്വർ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ളത്.

PC:Dinesh Valke

 മൂന്നാർ

മൂന്നാർ

മൂന്നാറിലെ തണുപ്പ് എന്താണ് എന്നറിയണമെങ്കിൽ പോകാൻ പറ്റിയ സമയമാണിത്. മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന മരങ്ങളും ഇലകളും റോഡുകളും ഇപ്പോൾ ഇവിടെ സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. മൈനസിലേക്ക് താഴ്ന്ന ഇവിടുത്തെ താപനില അനുഭവിച്ചറിയാനായി സഞ്ചാരികളുടെ ഒഴുക്കും ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ സഞ്ചാരികള്‍ മൂന്നാർ മാത്രം കണ്ടിറങ്ങുകയല്ല ചെയ്യുന്നത്. ടോപ് സ്റ്റേഷനും വട്ടവടയും കണ്ട് നേരെ മീശപ്പുലിമലയ്ക്ക് കയറും. അവിടുത്തെ മഞ്ഞും സൂര്യോദയവും ഒക്ക കണ്ട് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടമായ കൊളക്കുമലയിലേക്ക് പോയെങ്കിൽ മാത്രമേ ഈ യാത്ര പൂർണ്ണമായി എന്നു കരുതുവാൻ സാധിക്കൂ.

PC:Bimal K C

സോന്മാർഗ്

സോന്മാർഗ്

കാശ്മീരിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് സോന്മാർഗ്. ശ്രീനഗറിൽ നിന്നും 87 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം കാശ്മീരിൽ എത്തിയാൽ വിട്ടുപോകാതെ സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. എന്നാൽ മഞ്ഞുകാലത്ത് ഇവിടേക്ക് പ്രവേശിക്കുക എന്നത് അല്പം ശ്രമകരമായ കാര്യം തന്നെയാണ്. കഠിനമായ മഞ്ഞു വീഴ്ചയും ഹിമപാതവും കാരണം സാധാരണയായി ആളുകൾ ഈ സമയത്ത് ഇവിടേക്ക് യാത്ര നടത്താറില്ല. എങ്കിലും അതിസാഹസികർ ഇവിടെ എത്തിച്ചേരാറുണ്ട്.
പ്രതിരോധ രംഗത്ത് ഇന്ത്യൻ ആർമിയുടെ പ്രധാനപ്പെട്ട പോയിന്‍റുകളിൽ ഒന്നുകൂടിയാണ്.

ഓർച്ച‍

ഓർച്ച‍

മധ്യപ്രദേശിൽ അധികമാർക്കും അറിയപ്പെടാത്ത ഓർച്ച ചരിത്ര പ്രേമികൾക്ക് ഒഴിവാക്കുവാൻ പറ്റാത്ത ഇടങ്ങളിലൊന്നാണ്. മധ്യപ്രദേശിന്റെ അറിയപ്പെടാത്ത രത്നം എന്നാണ് ഓർച്ചയെ വിശേഷിപ്പിക്കുന്നത്. സാധാരണയായി നല്ല ചൂട് അനുഭവപ്പെടുന്ന ഇടമാണിത്. അതുകൊണ്ടു തന്നെ തണുപ്പു സമയമാണ് ഇവിടുത്തെ കാഴ്ചകൾ കണ്ട് ആസ്വദിക്കുവാൻ പറ്റിയ സമയം

PC:ProbuddhoG.

ഹംപി

ഹംപി

കല്ലുകൾ കൊണ്ട് ചരിത്രമെഴുതിയ നാടാണ് ഹംപി. കർണ്ണാടകയിൽ ഏറ്റവും അധികം സഞ്ചാരികൾ തിരഞ്ഞെത്തുന്ന ഇവിടം യുനസ്കോയുടെ പൈതൃക സ്മാരകങ്ങളിൽ ഒന്നുകൂടിയാണ്. കല്ലുകൾ കൊണ്ട് ഇത്ര മനോഹരമായി ചരിത്രം എഴുതാമെന്ന് കാണിച്ചു തന്ന ഈ നാട് ചുറ്റിക്കറങ്ങുവാൻ പറ്റിയ സമയം തണുപ്പുകാലമാണ്. വേനലിലെ ചുട്ടുപൊള്ളുന്ന ചൂടിയൽ പാറക്കൂട്ടങ്ങളിലെ സ്മാരകങ്ങൾ മനസമാധാനത്തോടെ കണ്ടു തീർക്കുവാൻ സാധിക്കില്ലാത്തതിനാൽ തണുപ്പുകാലമാണ് ഏറ്റവും യോജിച്ച സമയം.

PC:Ksuryawanshi

ധർമ്മശാല

ധർമ്മശാല

ദേവതാരു മരങ്ങൾ കൊണ്ടും മഞ്ഞുമൂടിയ പർവ്വത നിരകൾ കൊണ്ടും ചുറ്റപ്പെട്ടു കിടക്കുന്ന ധർമ്മശാല ടിബറ്റിൻറെ സംസ്കാരത്തെ അറിയുവാനായി പോകാന്‍ യോജിച്ച സ്ഥലമാണ്. എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാമെങ്കിലും ഇതിന്റെ യഥാർഥ ഭംഗി മനസ്സിലാക്കുവാൻ പറ്റിയത് തണുപ്പുകാലമാണ്. ലാമകളുടെ നാട് എന്നറിയപ്പെടുന്ന ഇവിടം ദലൈലാമയുടെ ആസ്ഥാനം കൂടിയാണ്.

മണാലി

മണാലി

തണുപ്പു കാലത്ത് പോകുവാൻ പറ്റിയ മറ്റൊരു മികച്ച സ്ഥലമാണ് മണാലി. ഒരു പക്ഷെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിന്റർ ഡെസ്റ്റിനേഷൻ കൂടിയാണിത്. പ്രകൃതി സൗന്ദര്യവും അതിനോടൊപ്പം സാഹസികതയും കൂടിച്ചേർന്ന അപൂർവ്വം സ്ഥലങ്ങളിലൊന്നാണിത്.

ആയുസ് കൂട്ടുവാൻ നാഗങ്ങള്‍ മനുഷ്യരായി എത്തുന്ന ക്ഷേത്രം!! ആയുസ് കൂട്ടുവാൻ നാഗങ്ങള്‍ മനുഷ്യരായി എത്തുന്ന ക്ഷേത്രം!!

ഈ കൊട്ടാരങ്ങളുള്ളപ്പോൾ ആഢംബരങ്ങള്‍ എന്തിനു കുറയ്ക്കണം!! രാജാവിനേപ്പോലെ ജീവിക്കാൻ ഈ കൊട്ടാരങ്ങൾഈ കൊട്ടാരങ്ങളുള്ളപ്പോൾ ആഢംബരങ്ങള്‍ എന്തിനു കുറയ്ക്കണം!! രാജാവിനേപ്പോലെ ജീവിക്കാൻ ഈ കൊട്ടാരങ്ങൾ

നോർത്തിനേക്കാളും ബെസ്റ്റ് സൗത്ത് തന്നെയാ...ഈ കാരണങ്ങള്‍ ഒന്നു നോക്കിക്കേ!!! നോർത്തിനേക്കാളും ബെസ്റ്റ് സൗത്ത് തന്നെയാ...ഈ കാരണങ്ങള്‍ ഒന്നു നോക്കിക്കേ!!!

PC:Somild

Read more about: winter travel guide manali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X