Search
  • Follow NativePlanet
Share
» »കേദാര്‍നാഥ് തീര്‍ത്ഥാടനം, ഇക്കാര്യങ്ങള്‍ അറിയാം

കേദാര്‍നാഥ് തീര്‍ത്ഥാടനം, ഇക്കാര്യങ്ങള്‍ അറിയാം

ഈ മഹാമാരിയുടെ കാലത്ത് കൃത്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങളോടെയാണ് തീര്‍ത്ഥാടനം പുനരാരംഭിച്ചിരിക്കുന്നത്. കേദര്‍നാഥ് തീര്‍ത്ഥാടനത്തില്‍ ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍ നോക്കാം

ഇന്ത്യയില്‍ ഏറ്റവുമധികം വിശ്വാസികളെത്തിച്ചേരുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കേദാര്‍നാഥ്. ഭാരതത്തിന്‍റെ ചരിത്രത്തോടും ഐതിഹ്യങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന ഈ ക്ഷേത്രം വിശ്വാസികളുടെ പ്രിയ കേന്ദ്രമായതിന് പിന്നില്‍ പല കഥകളും വിശ്വാസങ്ങളുമുണ്ട്. മഹാഭാരത കാലത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം പിന്നീട് ശങ്കരാചാര്യരുടെ കാലത്താണ് ഇന്നു കാണുന്ന രീതിയില്‍ പുനര്‍ നിര്‍മ്മിച്ചത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇവിടെ തീര്‍ത്ഥാടനത്തിനായി എത്തിച്ചേരുന്നത്. ഇവിടേക്കുള്ള യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏറെയുണ്ട്. ഈ മഹാമാരിയുടെ കാലത്ത് കൃത്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങളോടെയാണ് തീര്‍ത്ഥാടനം പുനരാരംഭിച്ചിരിക്കുന്നത്. കേദര്‍നാഥ് തീര്‍ത്ഥാടനത്തില്‍ ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍ നോക്കാം.

kedarnath

1. ഒഴിവാക്കാം മണ്‍സൂണ്‍ കാലം
എല്ലാ കാലത്തും പോകുവാന്‍ സാധിക്കുന്ന തീര്‍ഥാടനമല്ല കേദര്‍നാഥ് തീര്‍ത്ഥാടനം എന്നാണ് ഓര്‍മ്മിക്കേണ്ട ആദ്യ കാര്യം. മഴക്കാലവും അതിശൈത്യമാസങ്ങളുമാണ് യാത്രയില്‍ ഒഴിവാക്കേണ്ടത്. മേയ് മുതല്‍ ജൂണ്‍ വരെയും സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുമാണ് തീര്‍ഥാടനത്തിനു പോകേണ്ടുന്ന സമയം. ക്ഷേത്രത്തിലേക്കുള്ള പാത വളരെ കാഠിന്യമേറിയതും അപകടകാരിയുമാണ് മഴക്കാലം. ഈ സമയത്തു തന്നെയാണ് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും പ്രദേശത്തെ ബാധിക്കുന്നതും.

2. വസ്ത്രങ്ങള്‍
തീര്‍ഥയാത്രയില്‍ പ്രത്യേക തരത്തിലു‌ല്ല വസ്ത്രങ്ങള്‍ വേണം ധരിക്കുവാന്‍യ ഭാരം കുറഞ്ഞ വിന്‍റര്‍ വെയര്‍ വേണം കരുതുവാന്‍. സമ്മര്‍ സീസണിലാണെങ്കിലും അതിനനുസരിച്ചുള്ള വസ്ത്രം കരുതാം.

3. ബിഎസ്എന്‍എല്‍ മാത്രം
സ്വകാര്യ സേവന ദാതാക്കളുടെ നെറ്റ് വര്‍ക്കുകള്‍ ഇവിടെ പ്രവര്‍ത്തിക്കില്ല. സുരക്ഷാ പ്രശ്നങ്ങളുടെ പേരിലാണ് സ്വകാര്യ ദാതാക്കളുടെ നെറ്റ് വര്‍ക്കുകള്‍ക്ക് ഇവിടെ അനുമതി നിഷേധിച്ചിരിക്കുന്നത്. ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് മാത്രമേ ഇവിട‌െ പ്രവര്‍ത്തിക്കുവാന്‍ അനുമതിയുള്ളൂ.

4. മുന്നൊരുക്കം നേരത്തെ
ഒരുപാട് കായിക അധ്വാനം വേണ്ടിവരുന്ന യാത്രയാണ് കേദര്‍നാഥിലേത്.തുടര്‍ച്ചയായുള്ള നടത്തവും വിശ്രമമില്ലാതെയുള്ള യാത്രകളും കയറ്റങ്ങളും ഇറക്കങ്ങളും ഒക്കെ ചേരുമ്പോള്‍ യാത്രയിലുടനീളം വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരും. യാത്ര ചെയ്യുവാന്‍ തീരുമാനിച്ചാല്‍ പിന്നീട് അതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുവാന്‍ മറക്കരുത്. എല്ലാ ദിവസവും കുറച്ച് ദൂരം നടന്നും വ്യായാമം ചെയ്തും ഇതിനായി തയ്യാറെടുക്കാം.

5. ഹോട്ടലുകള്‍ ബുക്ക് ചെയ്യാം
യാത്ര പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാല്‍ പിന്നെ ചെയ്യേണ്ടത് ഹോട്ടലുകളും റൂമും ബുക്ക് ചെയ്യുകയാണ്. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ കുറ‍ഞ്ഞ നിരക്കില്‍ മുറികളും മറ്റും ലഭ്യമാകും. യാത്രയ്ക്ക് തൊട്ടു മുന്‍പ് ബുക്ക് ചെയ്യുന്നത് അമിതമായ ചാര്‍ജ് ഈടാക്കുന്നതിലേക്ക് നയിക്കും. ചില സമയങ്ങളില്‍ മുറികള്‍ ലഭിച്ചില്ല എന്നുതന്നെ വരും.കൂടുതല്‍ നല്ലത് മുറികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുകയാണ്.

6. ചോക്ലേറ്റ് കരുതാം
ക്ഷീണിച്ചുള്ള യാത്രകളില്‍ എത്രയും പെട്ടന്ന് എനര്‍ജി കൂട്ടുവാന്‍ സഹായിക്കുന്നത് ചോക്ലേറ്റുകളാണ്. ഡാര്‍ക് ചോക്ലേറ്റുകളാണെങ്കില്‍ എളുപ്പം ഫലം ലഭിക്കും. അതുകൊണ്ടുതന്നെ ഇത്തരം യാത്രകളില്‍ ഡാര്‍ക് ചോക്ലേറ്റ്. ഗ്ലൂക്കോസ്, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിവ ഉള്‍പ്പെടുത്താം.

7. അധികം വേണം

ക്യാമറ പോലുള്ള ഉപകരണങ്ങള്‍ എപ്പോഴും ചാര്‍ഡ് ചെയ്യുവാന്‍ സാധിച്ചെന്നു വരില്ല. അതിനായി എക്ട്രാ ബാറ്ററിയും മുഴുവന്‍ ചാര്‍ജ് ചെയ്ത പവര്‍ ബാങ്കുകളും യാത്രയില്‍ കരുതാം.

8. മരുന്നുകള്‍
കേദാര്‍നാഥ് പോലുള്ള ദുര്‍ഘടം പിടിച്ച തീര്‍ഥാടന യാത്രകളില്‍ തീര്‍ച്ചയായും കരുതേണ്ടവയാണ് മരുന്നുകള്‍. പ‌െയിന്‍ കില്ലറുകള്‍, കഫ് സിറപ്പ്, ആന്‍റിസെപ്റ്റിക് ക്രീം, മസില്‍ ക്രീം, പനിയുടെയും ജലദോഷത്തിന്‍റെയും ഗുളികള്‍ തുടങ്ങിയവ വേണം കരുതുവാന്‍.

കര്‍ക്കിടക പുണ്യത്തിനായി പോകാം പായമ്മലപ്പന്‍റെ സന്നിധിയിലേക്ക്കര്‍ക്കിടക പുണ്യത്തിനായി പോകാം പായമ്മലപ്പന്‍റെ സന്നിധിയിലേക്ക്

വീട്ടിലിരുന്ന് കാണാം ലോകത്തിലെ ആ എട്ട് അത്ഭുതങ്ങള്‍!വീട്ടിലിരുന്ന് കാണാം ലോകത്തിലെ ആ എട്ട് അത്ഭുതങ്ങള്‍!

വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്

Read more about: pilgrimage temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X