Search
  • Follow NativePlanet
Share
» »സഞ്ചാരികള്‍ പോകാന്‍ കൊതിക്കുന്ന സംസ്ഥാനങ്ങള്‍

സഞ്ചാരികള്‍ പോകാന്‍ കൊതിക്കുന്ന സംസ്ഥാനങ്ങള്‍

ഇന്ത്യയില്‍ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കാന്‍ താല്പര്യപ്പെടുന്ന സംസ്ഥാനങ്ങള്‍ അറിയുമോ..

By Elizabath Joseph

ചില സഞ്ചാരികള്‍ അങ്ങനെയാണ്...യാത്രയ്ക്കിറങ്ങുമ്പോള്‍ ഒരു സംസ്ഥാനം മൊത്തത്തില്‍ അങ്ങ് കണ്ടുതീര്‍ക്കും. പ്രത്യേകിച്ച് യാത്രാ പ്ലാനുകളൊന്നുമില്ലാതെ, സ്ഥലങ്ങള്‍ ഒന്നും മനസ്സില്‍ സൂക്ഷിക്കാതെ യാത്രയ്ക്കിറങ്ങും. അത്തരത്തിലുള്ള ആളുകള്‍ക്ക് കുറച്ച സ്ഥലങ്ങള്‍ കാണുക എന്നതിലുപരി ഒരു സംസ്ഥാനത്തിന്റെ സംസ്‌കാരവും ചരിത്രവും രുചികളും ഒക്കെ അറിയുക എന്നതിലായിരിക്കും താല്പര്യം.
ഇന്ത്യയില്‍ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കാന്‍ താല്പര്യപ്പെടുന്ന സംസ്ഥാനങ്ങള്‍ അറിയുമോ... ഇല്ലെങ്കില്‍ ഇതാ ഈ ആര്‍ട്ടിക്കിള്‍ നിങ്ങള്‍ക്കുള്ളതാണ്...

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ്

എല്ലാ തരത്തിലും ഉള്ള സഞ്ചാരികളെ തൃപ്തിപ്പെടുത്ാന്‍ വേണ്ടതെല്ലാം ഒരുക്കി വെച്ചിരിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.ഇന്ത്യയെ കണ്ടെത്താന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് ഉത്തര്‍പ്രദേശിനെ ഒഴിവാക്കുക എന്നത് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണ്.
താജ്മഹല്‍ മുതല്‍ വാരണാസി വരെ നീണ്ടു കിടക്കുന്ന ചരിത്രമുള്ള ഉത്തര്‍പ്രദേശ് പതിറ്റാണ്ടുകളായി സന്ദര്‍ശകരുടെ പ്രിയകേന്ദ്രമാണ്. ആഗ്ര, ലക്‌നൈ, അയോധ്യ, വാരണാസി, മഥൂര, മീററ്റ് തുടങ്ങിടവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങള്‍

രാജസ്ഥാന്‍

രാജസ്ഥാന്‍

കോട്ടകളും കൊട്ടാരങ്ങളും കൊണ്ട് ചരിത്രമെഴുതിയ രാജസ്ഥാനാണ് ഏറ്റവും അധികം സഞ്ചാരികള്‍ എത്തുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലുള്ളത്. ചരിത്രത്തെയും നിര്‍മ്മിതികളെയും സ്‌നേഹിക്കുന്നവരാണ് ഇവിടെ എത്തുന്ന സഞ്ചാരികളില്‍ അധികവും. കഴിഞ്ഞ കാലത്തിന്റെ പ്രതാപങ്ങള്‍ ഒട്ടും മായാതെ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്ന ഇവിടെ ക്ഷേത്രങ്ങള്‍ക്കും പടവ് കിണറുകള്‍ക്കും കൂടാതെ മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കും ഒക്കെ പ്രശസ്തമാണ്.

കേരളം

കേരളം

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം വിദേശികള്‍ അടക്കമുള്ള സഞ്ചാരികള്‍ കാണാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണ്. വേനലിന്റെ ചൂടില്‍ നിന്നും കേരളത്തിന്റെ തണുപ്പ് ആസ്വദിക്കാനാണ് ഇവിടെ കൂടുതലും ആളുകള്‍ എത്തുന്നത്. കായലുകളും മലകളും കുന്നുകളും മലിനമാകാത്ത ബീച്ചുകളും ഒക്കെയുള്ള ഇവിടം എല്ലാ അര്‍ഥത്തിലും ദൈവത്തിന്റെ സ്വന്തം നാടാണ്.

തമിഴ്‌നാട്

തമിഴ്‌നാട്

ഇന്ത്യയില്‍ ഏറ്റവുമധികം ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന തമിഴ്‌നാടിനും ആരാധകര്‍ ഒട്ടേറെയുണ്ട്. ചരിത്ര സ്മാരകങ്ങളും പ്രകൃതിഭംഗിയാര്‍ന്ന സ്ഥലങ്ങളും ചേരുന്ന തമിഴ്‌നാടാണ് ഇന്ത്യയില്‍ ഏറ്റവുമധികം വിദേശികള്‍ എത്തിച്ചേരുന്ന സംസ്ഥാനവും. ഇന്ത്യയിലെ ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇവിടെ ക്ഷേത്രങ്ങളാണ് സഞ്ചാരികള്‍ അധികവും സന്ദര്‍ശിക്കാറുള്ളത്.

ഗോവ

ഗോവ

ജീവിതം ആഘോഷിക്കാനായി മാത്രം ജീവിക്കുന്നവര്‍ എത്തിച്ചേരുന്ന പ്രധാന സ്ഥലമാണ് ഗോവ. ബീച്ചുകളും പബ്ബുകളും ആഘോഷങ്ങളും മാത്രമുള്ള ഇവിടം ഇന്ത്യയുടെ പാര്‍ട്ടി തലസ്ഥാനമായാണ് അറിയപ്പെടുന്നത്. മാത്രമല്ല, ഒരിക്കലെങ്കിലും ഗോവയില്‍ പോകണം എന്ന ആഗ്രഹിക്കാത്തവര്‍ നമ്മുടെ ഇടയില്‍ കാണുകയുമില്ല. ചരിത്രപരമായും ഏറെ സവിശേഷതകള്‍ ഉള്ള ഇവിടെ വിദേശികളാണ് കൂടുതലും എത്തുന്നത്.

കര്‍ണ്ണാടക

കര്‍ണ്ണാടക

പ്രകൃതിഭംഗിയും ചരിത്രവും സംസ്‌കാരവും ഒക്കെ ഒരുമിച്ച് കാണാന്‍ സാധിക്കുന്ന അപൂര്‍വ്വം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണ്ണാടക. ലക്ഷക്കണക്കിന് സഞ്ചാരികള്‍ ഓരോ വര്‍ഷവും എത്തുന്ന ഇവിടെ എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് ആസ്വദിക്കാന്‍ പറ്റിയതെല്ലാം ഉണ്ട്.
ക്രിസ്തുവിനും മുന്നേ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന ഏറ്റവും പഴയ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്ന് എന്ന വിശേഷണവും കര്‍ണ്ണാടകയ്ക്കുണ്ട്.

 ജമ്മു കാശ്മീര്‍

ജമ്മു കാശ്മീര്‍

ഭൂമിയിലെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന ജമ്മു കാശ്മീര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. മഞ്ഞു പുതഞ്ഞു കിടക്കുന്ന പര്‍വ്വതങ്ങളും ആരെയും കൊതിപ്പിക്കുന്ന ഭൂപ്രകൃതിയും ഒക്കെയുള്ള ഇവിടെ ഒരിക്കലെങ്കിലും വരണമെന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X