Search
  • Follow NativePlanet
Share
» »മാതൃദിനം- യാത്രകള്‍ പ്ലാന്‍ ചെയ്യാം ഇപ്പോള്‍, പോകാം ലോക്ഡൗണിനു ശേഷം

മാതൃദിനം- യാത്രകള്‍ പ്ലാന്‍ ചെയ്യാം ഇപ്പോള്‍, പോകാം ലോക്ഡൗണിനു ശേഷം

മാതൃദിനം- യാത്രകള്‍ പ്ലാന്‍ ചെയ്യാം ഇപ്പോള്‍, പോകാം ലോക്ഡൗണിനു ശേഷം

യാത്രാ പ്ലാനുകളെല്ലാം തലകീഴായി മറിച്ചുകൊണ്ടാണ് ലോക്ഡൗണിന്‍റെ കടന്നു വരവ്. യാത്രകളെല്ലാം മാറ്റിവയ്ക്കേണ്ടി വന്നു എന്നു മാത്രമല്ല, കുറച്ചു കാലത്തേയ്ക്ക് യാത്രകള്‍ തന്നെ വേണ്ടന്നു വയ്ക്കേണ്ടിയും വന്നു. എന്നാല്‍ വൈറസ് ബാധ കെട്ടടങ്ങി വിലക്കുകള്‍ നീങ്ങുന്ന സമയത്തിനായാണ് സഞ്ചാരികള്‍ കാത്തിരിക്കുന്നത്. ഈ വര്‍ഷത്തെ മാതൃദിനത്തിന് അമ്മമാരോടൊപ്പം യാത്രകള്‍ പ്ലാന്‍ ചെയ്തവര്‍ക്കും യാത്രകള്‍ നടത്തുവാന്‍ സാധിക്കില്ല. പണവും സമയവും മറ്റെല്ലാം ഉണ്ടെങ്കിലും യാത്രകള്‍ മാത്രം നടക്കാത്ത അവസ്ഥ. ലോക്ഡൗണ്‍ കഴിഞ്ഞ് യാത്രാ വിലക്കുകള്‍ മാറുമ്പോള്‍ മാതൃദിനം ആഘോഷിക്കുവാന്‍ പറ്റിയ കേരളത്തിലെ ഇടങ്ങള്‍ പരിചയപ്പെടാം...

അതിരപ്പള്ളി

അതിരപ്പള്ളി

അതിമനോഹരമായ വെള്ളച്ചാട്ടം കാണുവാനാണ് താല്പര്യമെങ്കില്‍ നേരെ അതിരപ്പള്ളിക്ക് വിടാം. ചാലക്കുടിയില്‍ സ്ഥിതി ചെയ്യുന്ന അതിരപ്പള്ളി കേരളത്തിലെ ഏറ്റവും മികച്ച വെള്ളച്ചാട്ടമാണ്. ചുറ്റുമുള്ള കാടും മനോഹരമായ അന്തരീക്ഷവുമാണ് ഇവിടുത്തെ പ്രത്യേകത.

ബേക്കല്‍ കോട്ട

ബേക്കല്‍ കോട്ട

കേരളത്തില്‍ ഏറ്റവും നന്നായി സംരക്ഷിക്കപ്പെുന്ന കോട്ടകളിലൊന്നാണ് കാസര്‍കോഡ് ജില്ലയിലെ ബേക്കല്‍ കോട്ട. അറബിക്കടലിനോട് ചേര്‍ന്നു കിടക്കുന്ന ഈ കോട്ട ഒട്ടേറെ ചരിത്ര ഓര്‍മ്മകള്‍ കൂടി പങ്കുവയ്ക്കുന്ന ഇടമാണ്. നിരവധി സിനിമകളിലും ബേക്കല്‍ കോട്ട പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കണ്ണൂര്‍

കണ്ണൂര്‍

കോട്ടകള്‍ മുതല്‍ തെയ്യം വരെ ഇഷ്ടം പോലെ കാഴ്ചകള്‍ കാണുവാന്‍ പറ്റിയ നാടാണ് കണ്ണൂര്‍. ചരിത്രം ഉറങ്ങുന്ന കണ്ണൂര്‍ കോട്ടയും വിശ്വാസികളു‌ടെ ആശ്രയമായ പറശ്ശിനി മുത്തപ്പനും പിന്നെ സ്നേക്ക് പാര്‍ക്കും പയ്യാമ്പലവും പൈതല്‍മലയും പാലക്കയം തട്ടും എല്ലാം ഇവിടുത്തെ കാഴ്ചകളില്‍ പ്രധാനപ്പെട്ടവയാണ്.

PC:Wikipedia

https://commons.wikimedia.org/wiki/Category:Meenkunnu_Beach#/media/File:Meenkunnu_Beach_(5437302359).jpg

കോഴിക്കോട്

കോഴിക്കോട്

ഭക്ഷണപ്രിയരായ അമ്മമാരേയും കൊണ്ട് ധൈര്യമായി പോകുവാന്‍ പറ്റിയ നാടാണ് കോഴിക്കോട്. പാരമ്പര്യത്തിനും പൈതൃകത്തിനും ചരിത്രത്തിനുമെല്ലാം പ്രാധാന്യമുള്ള
ഇവിടെ കണ്ടറിയുവാനും അനുഭവിക്കുവാനുമെല്ലാം ഇഷ്ടം പോലെ കാര്യങ്ങളുണ്ട്. വ്യത്യസ്ത രുചികളാണ് ഈ നാടിന്‍റെ മറ്റൊരു പ്രത്യേകത. മലബാര്‍ രുചികള്‍ അതിന്‍റെ എല്ലാ തനിമയോടും കൂടി നല്കുന്ന ഇടവും കോഴിക്കോടാണ്. രാവിലെ പ്രഭാത ഭക്ഷണം കഴിക്കുവാന്‍ പാകത്തില്‍ വേണം ഇവിടെ എത്തുവാന്‍. പരമാവഝി രുചികള്‍ പരീക്ഷിക്കുവാന്‍ പറ്റുന്ന ഒരു യാത്രകൂടിയ ആയിരിക്കണം ഇത്.

കുമരകം

കുമരകം

വീ‌ട്ടില്‍ നിന്നും അധികമൊന്നും പുറത്തിറങ്ങുവാന്‍ അവസരം കിട്ടാറില്ലെങ്കിലും യാത്രകളെ സ്നേഹിക്കുന്നവര്‍ തന്നെയാണ് നമ്മുടെ അമ്മമാരും. അവര്‍ക്കായി ഒരു യാത്ര പോകുമ്പോള്‍ തീര്‍ച്ചയായും പരിഗണിക്കാവുന്ന ഇടമാണ് കുമരകം. വലിയ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ എത്തിച്ചേരാം എന്നതും ചെന്നെത്തിയാല്‍ ഇഷ്ടംപോലെ കാഴ്ചകള്‍ കാണാനും ഹൗസ് ബോട്ടില്‍ യാത്ര ചെയ്യുവാന്‍ സാധിക്കും എന്നതുമെല്ലാമാണ് ഇവിടുത്തെ പ്രത്യേകതകള്‍.

മൂന്നാര്‍

മൂന്നാര്‍

അമ്മയെയും കൊണ്ടൊരു യാത്ര എന്നു പറയുമ്പോള്‍ ഒരിക്കലും ഒഴിവാക്കരുതാത്ത ഇടമാണ് മൂന്നാര്‍. കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന തേയിലത്തോ‌ട്ടങ്ങളും അതിനു നടുവിലെ താമസവും വെള്ളച്ചാട്ടങ്ങളും പശ്ചിമഘട്ടവും എല്ലാം ഇവിടെ കണ്ടു തീര്‍ക്കുവാനുണ്ട്. പുലര്‍ച്ചെ കോടമഞ്ഞ് പൊതിഞ്ഞു നില്‍ക്കുന്ന റോഡിലൂടെ കുന്നും മലയും കയറി മൂന്നാറില്‍ എത്തി നില്‍ക്കുന്നതും അവിടെ നിന്നും കാഴ്ചകള്‍ കാണാന്‍ പോകുന്നതുമായി യാത്രകള്‍ പ്ലാന്‍ ചെയ്യാം.

മണ്‍റോ തുരുത്ത്

മണ്‍റോ തുരുത്ത്

മനസ്സിനെ നിറയ്ക്കുന്ന കാഴ്ചകളാണ് കൊല്ലത്തെ മണ്‍റോ തുരുത്തിന്‍റെ പ്രത്യേകത. അഷ്‌ടമുടി കായലിനും കല്ലടയാറിനും ഇടയില്‍ കിടക്കുന്ന ഈ തുരുത്ത് അതിമനോഹരമായ കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ്. ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള കനാലുകളിലൂടെയ തോണിയില്‍ പുലര്‍കാലത്തുള്ള യാത്രയാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്. സൂര്യന്‍ ഉദിച്ചുയരുന്ന കാഴ്ച മുതല്‍ ദ്വീപിലെ ആളുകളുടെ ജീവിതവും പ്രത്യേകതകളുമെല്ലാം കാണുകയും ചെയ്യാം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാഴ്ചകള്‍ ആസ്വദിക്കുവാന്‍ ഇവിടെ സഞ്ചാരികള്‍ എത്തുന്നു.

PC:Sanu N

പാലക്കാട്

പാലക്കാട്

തമിഴ് സംസ്കാരത്തോട് ചേര്‍ന്നു കിടക്കുന്ന പാലക്കാടും അമ്മ യാത്രയ്ക്ക് പറ്റിയ ഇടമാണ്. പാലക്കാട് കോ‌ട്ടയും രാമശ്ശേരി ഇഡലിയും കല്‍പ്പാത്തി അഗ്രഹാരവും ധോണിയും ഒക്കെ കണ്ടുള്ള യാത്ര അമ്മയെ വിസ്മയിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. തടാകങ്ങളും കുന്നുകളുമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

PC:Vidjitvijaysanker

വാഗമണ്‍

വാഗമണ്‍


കോട്ടയത്തു നിന്നും എളുപ്പത്തില്‍ കാഴ്ചകള്‍ കണ്ട് പോയിവരുവാന്‍ സാധിക്കുന്ന ഇടമാണ് വാഗമണ്‍. പാറകള്‍ വെട്ടി നിര്‍മ്മിച്ച റോഡുകളും മറുഭാഗത്തെ ചെങ്കുത്തായ കൊക്കകളും മുകളിലോട്ട് കയറുംതോറും ഇറങ്ങിവരുന്ന കോടമഞ്ഞും എല്ലാം അമ്മമാരെ സന്തോഷിപ്പിക്കും എന്നതില്‍ സംശയമില്ല. ശാന്തമായ കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. പൈന്‍മര തോട്ടങ്ങള്‍, മൊട്ടക്കുന്ന്, തടാകം, ദേവാലയം തുടങ്ങിയവ ഇവി‌ടെ കാണാം.

വര്‍ക്കല

വര്‍ക്കല

എല്ലാ പ്രശ്നങ്ങളും മാറി കുറച്ച് ശുദ്ധവായു ശ്വസിക്കുവാനും പുറംലോകം കാണുവാനും ആഗ്രഹിക്കുന്ന അമ്മമാരെ വര്‍ക്കലയിലേക്ക് കൊണ്ടുപോകാം. കടലിന്‍റെ കാഴ്ചകളും ക്ലിഫും കടല്‍ക്കാറ്റും ഒക്കെയായി ആസ്വദിക്കവാന്‍ പറ്റിയ ഇടമാണിത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലിഫ് ബീച്ചുകളിലൊന്നായ ഇവിടം വിദേശ സഞ്ചാരികളും ഏറെയെത്തുന്ന ഇ‌ടമാണ്. ക്ഷേത്രങ്ങള്‍, സ്പാകള്‍, തുടങ്ങിയവ ഇവിടെ കാണാം.
കട‌ലും കുന്നുകളും ചേര്‍ന്നു നില്‍ക്കുന്ന ഇവിടം വര്‍ക്കല ഫോര്‍മേഷന്‍ എന്ന പ്രതിഭാസത്തിന്റെയും കേന്ദ്രമാണ്. ലോകത്തിലെ ഏറ്റവും മികച്ച പത്ത് കടല്‍ത്തീരങ്ങളിലൊന്നായും ഇത് അറിയപ്പെടുന്നു.

PC:Lukas Vacovsky

വയനാട്

വയനാട്

എല്ലാവരും യാത്ര പോയി എന്നു പറയുമ്പോള്‍ ഒരിക്കലെങ്കിലും തങ്ങള്‍ക്കും പോകണം ഒരു യാത്ര എന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ അമ്മമാരും. വയനാട്ടിലേക്കുള്ള യാത്ര അവര്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ചുരം കയറിയെത്തുന്ന ഈ നാട്ടില്‍ വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളും മാത്രമല്ല, ട്രക്കിങ് പോയിന്‍റുകളും അണക്കെട്ടുകളും പുരാതനങ്ങളായ ഗുഹകളും കാണുവാനുണ്ട്. കുറഞ്ഞത് ഒരു രാത്രിയെങ്കിലും വയനാടിന്റെ ആതിഥ്യം സ്വീകരിച്ചുവേണം ചുരമിറങ്ങുവാന്‍.

ബോളിവുഡിലെ യാത്രാസിനിമകളിലൂടെ ഒരു സഞ്ചാരംബോളിവുഡിലെ യാത്രാസിനിമകളിലൂടെ ഒരു സഞ്ചാരം

വില കൊടുത്തു വാങ്ങിയാലും നഷ്‌‌ടമാവില്ല ഈ യാത്രാ ഉപകരണങ്ങള്‍വില കൊടുത്തു വാങ്ങിയാലും നഷ്‌‌ടമാവില്ല ഈ യാത്രാ ഉപകരണങ്ങള്‍

അറവാന് മംഗല്യഭാഗ്യമില്ല... ചടങ്ങ് മു‌ടങ്ങി കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രംഅറവാന് മംഗല്യഭാഗ്യമില്ല... ചടങ്ങ് മു‌ടങ്ങി കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രം

പ്ലാന്‍ ചെയ്യാം ലോക്ഡൗണ്‍ കഴിഞ്ഞുള്ള കേരളാ യാത്രകള്‍പ്ലാന്‍ ചെയ്യാം ലോക്ഡൗണ്‍ കഴിഞ്ഞുള്ള കേരളാ യാത്രകള്‍

Read more about: travel travel plan lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X