Search
  • Follow NativePlanet
Share
» »ഹെൽമറ്റില്ലെങ്കിൽ പിഴയല്ല..പകരം പുതിയൊന്നു വാങ്ങാം..ഇവിടെ ഇങ്ങനെയാണ് നിയമം!

ഹെൽമറ്റില്ലെങ്കിൽ പിഴയല്ല..പകരം പുതിയൊന്നു വാങ്ങാം..ഇവിടെ ഇങ്ങനെയാണ് നിയമം!

ബീഹാറിലെ മോത്തിഹാരി..കേട്ടിരിക്കുവാൻ സാധ്യത വളരെ കുറവാണെങ്കിലും ചരിത്രകാരന്മാർക്ക് അത്രയൊന്നും അപരിചിതമല്ല ഈ നാട്. പാട്ന വഴി നേപ്പാൾ അതിർത്തിയിലേക്ക് പോകുന്ന സഞ്ചാരികൾക്കും പരിചയമുണ്ട് മോത്തിഹാരി. ഒറ്റ നോട്ടത്തിൽ ആകർഷകമായതൊന്നും കാണാൻ പറ്റാത്തതുകൊണ്ട് സഞ്ചാരികൾ ഒഴിവാക്കുന്ന ഇടം എങ്ങനെയാണ് ചരിത്രകാര്‍ക്ക് പ്രിയപ്പെട്ടതെന്ന് അറിയേണ്ടെ?!

മോത്തിഹാരി

മോത്തിഹാരി

ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ മോത്തിഹാരി കാഴ്ചകളാൽ സമ്പന്നമായ നാടാണ്. ഒരുപാട് ചരിത്ര സ്ഥാനങ്ങളുള്ള മോത്തിഹാരി. മഹാത്മാ ഗാന്ധി 1917 ൽ നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഇടം എന്ന നിലയിൽ ഇവിടം ഇന്ത്യയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഇടമാണ്. ബുദ്ധ തീർഥാടന കേന്ദ്രങ്ങളും മനോഹരമായ തടാകവും ക്ഷേത്രങ്ങളും ഒക്കെ ഇവിടെ കാണാം.

PC:Muskansingh

ഒരിക്കലെത്തിയാൽ

ഒരിക്കലെത്തിയാൽ

ഒരിക്കലിവിടെ എത്തിയാൽ കുറേ വ്യത്യസ്തമായ അനുഭവങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. നഗരത്തിന്റെ തിരക്കുകളും ബഹളങ്ങളും ഒന്നും ബാധിക്കാതെ നിൽക്കുന്ന മോട്ടീ ജീൽ ലേക്കാണ് ഇവിടുത്തെ ആദ്യ കാഴ്ച. സന്ദർശകർ ആദ്യം തിരഞ്ഞെടുക്കുന്ന ഇടവും ഇത് തന്നെയാണ്.

PC:Dhanoaprabha

കേസരിയ ബുദ്ധിസ്റ്റ് സ്തൂപ

കേസരിയ ബുദ്ധിസ്റ്റ് സ്തൂപ

മോത്തിഹാരിയിലെ മറ്റൊരു കാഴ്ചയാണ് കേസരിയ ബുദ്ധിസ്റ്റ് സ്തൂപ. ഒട്ടേറെ സ്തൂപങ്ങൾ ഇവിടെ കാണാൻ കഴിയുമെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കേസരിയയിലെ ബുദ്ധിസ്റ്റ് സ്തൂപ. 104 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്തൂപം കാണ്ടേണ്ട ഒന്നാണ്.

സ്മാരകങ്ങൾ

സ്മാരകങ്ങൾ

മഹാത്മാ ഗാന്ധി തന്റെ സത്യാഗ്രഹ ചരിത്രത്തിന് തുടക്കം തുടക്കം കുറിച്ച എന്ന നിലയിൽ അദ്ദേഹത്തിന്റെ ഒരു സ്മാരകം ഇവിടെയുണ്ട്. ലോക പ്രശസ്ത നോവലിസ്റ്റും രാഷ്ട്രീയ നിരീക്ഷകനും പത്രപ്രവർത്തകനുമൊക്കെയായിരുന്ന ജോർജ് ഓർവെൽ ജനിച്ച ഇടം എന്ന നിലയിലും മോത്തിഹാരി പ്രശസ്തമാണ്. ബീഹാറിലെ ഒപ്പിയം ഡിപ്പാർട്മെന്‍റിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹത്തിന്റെ പിതാവായിരുന്ന റിച്ചാർഡ് ബ്ലെയർ. വെറും ഒരു വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം അവർ തിരികെ ഇംഗ്ലണ്ടിലേക്ക് മടങ്ങി. 2003 വരെ ഓർവെല്ലിന് ഈ നാടുമായുള്ള ബന്ധം അത്ര പ്രസസ്തമല്ലായിരുന്നു. അദ്ദേഹത്തിന്റെ നൂറാം ജന്മാദിനാഘോത്തിന് കുറേയേറെ പത്രപ്രവർത്തകർ ഇവിടെ എത്തി. പിന്നീടാണ് അദ്ദേഹത്തിൻറെ പേരിൽ ഇവിടെ സ്മാരകം നിർമ്മിക്കുന്നത്.

അടുത്തുള്ള മറ്റിടങ്ങൾ

അടുത്തുള്ള മറ്റിടങ്ങൾ

ആത്മീയമായും മറ്റും കണ്ടു തീർക്കുവാൻ പറ്റിയ ഇടങ്ങൾ ഇവിടെ കുറേയുണ്ട്. സീതാകുണ്ഡ്, മേഹ്സി, ചാക്യാ തുടങ്ങിയ ഇടങ്ങളാണ് ഈ പട്ടികയിലുള്ളത്. ഇത് കൂടാതെ ലിച്ചി കൃഷിക്ക് പേരുകേട്ട പ്രദേശം കൂടിയാണിത്. മഴ കഴിഞ്ഞുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

നിയമം മാറിയപ്പോൾ!!

നിയമം മാറിയപ്പോൾ!!

കാര്യമിങ്ങനെയൊക്കെയാണെങ്കിലും ഈ അടുത്ത ദിവസങ്ങളിൽ മറ്റൊരു പേരിലാണ് ഇവിടം പ്രശസ്തമായിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമ ഭേദഗതി സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് ഇവിടം വാർത്തകളിൽ നിറഞ്ഞു നിന്നത്. ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളില്‍ വരുന്നവർക്ക് പിഴ ഈടാക്കുന്നതിനു പകരം മറ്റൊരു വഴിയാണ് ഇവിടെ നടപ്പാക്കുന്നത്.

ഹെൽമറ്റ് മറന്നാൽ ഹെൽമറ്റ് വാങ്ങാം

ഹെൽമറ്റ് മറന്നാൽ ഹെൽമറ്റ് വാങ്ങാം

ഹെൽമറ്റ് ഇല്ലാതെ പാഞ്ഞു വണ്ടിയില്‍ വരുന്നവർക്ക് പിഴ ഈടാക്കുകയല്ല ഇവിടെ ചെയ്യുന്നത്. പകരം ഹെൽമറ്റ് ഇല്ലാതെ വരുന്നവരെ കൊണ്ട് അവിടെ വച്ചു തന്നെ പുതിയൊരു ഹെൽമറ്റ് മേടിക്കുന്ന പുത്തൻ ശിക്ഷയാണ് ഇവിടെ നടപ്പാക്കുന്നത്. ഓരോ തവണയും ഹെൽമറ്റ് വയ്ക്കാതെ വരുമ്പോൾ പുതിയത് മേടിക്കേണ്ടി വരുന്ന കാര്യമോർത്ത് ആളുകൾ ഹൽമറ്റ് എടുക്കുവാൻ മറക്കില്ല. ഇങ്ങനെ സ്നേഹത്തോടെയുള്ള ഓർമ്മപ്പെടുത്തൽ ആളുകളെ ഗതാഗത നിയമങ്ങൾ പാലിക്കുവാൻ സഹായിക്കും എന്നാണ് ഇവിടുത്തെ ഗഗാഗത ഉദ്യോഗസ്ഥരുടെ വിശ്വാസം. കൂടാതെ ഹെൽമറ്റ് മേടിക്കുന്നതോടെ ട്രാഫിക് നിയമലംഘനം നടക്കുകയും ചെയ്യുന്നില്ല.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

പാട്നയിൽ നിന്നും 165 കിലോമീറ്റർ അകലെയാണ് മോത്തിഹാരി സ്ഥിതി ചെയ്യുന്നത്. ബേട്ടിയായിൽ നിന്നും 45 കിലോമീറ്ററും മുസാഫർപൂരിൽ നിന്നും 72 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്. ബാപുധാം മോത്തിഹാരി റെയിൽവേ സ്റ്റേഷനാണ് ഇവിടെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

കടൽകടന്നു വിവേകാനന്ദസ്വാമി തേടിയെത്തിയ പാറ

ലഡാക്കിലേക്കാണോ?? എങ്കിൽ ഇതൊന്ന് വായിക്കാം!!

ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരം ഇതാ ഇവിടെയാണ്!

Read more about: bihar village ബീഹാർ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X