Search
  • Follow NativePlanet
Share
» »യാതൊരു പ്ലാനിങ്ങുമില്ലാത്ത മൗണ്ട് അബുവിലേക്ക് ഒരു യാത്ര...അവിടെ എത്തിയപ്പോഴോ?!!

യാതൊരു പ്ലാനിങ്ങുമില്ലാത്ത മൗണ്ട് അബുവിലേക്ക് ഒരു യാത്ര...അവിടെ എത്തിയപ്പോഴോ?!!

രാജസ്ഥാനിൽ ആരവല്ലി പർവ്വത നിരകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ് മൗണ്ട് അബു.

പ്ലാനിങ്ങില്ലാതെ നടത്തുന്ന യാത്രകളുടെ സുഖം ഒന്നു വേറെതന്നെയാണ്. പരിചയമില്ലാത്ത സ്ഥലത്തുകൂടിയാകുമ്പോൾ അതിന്‍റെ രസം പിന്നെയും കൂടും. എന്നാൽ പിന്നെ ആ യാത്ര അങ്ങ് രാജസ്ഥാനിലെ മൗണ്ട് അബുവിലേക്കായാലോ..കേൾക്കുമ്പോൾ രസമാണെങ്കിലും ഒരു ടിക്കറ്റ് പോലും ബുക്ക് ചെയ്യാതെ യാത്ര പുറപ്പെട്ടാൽ എങ്ങനെയുണ്ടാവും?

യാത്ര പോകണം എന്നൊരൊറ്റ തോന്നലിൽ സക്കീർ മൊടക്കാലിൽ എന്ന യാത്രികൻ ഗുജറാത്തിലെ ജാംനഗറിൽ നിന്നും രാജസ്ഥാനിലെ മൗണ്ട് അബുവിലേക്ക് നടത്തിയ യാത്ര!!!!

പ്ലാനിങ്ങില്ലാത്ത ഒരു യാത്ര!

പ്ലാനിങ്ങില്ലാത്ത ഒരു യാത്ര!

ഇതുവരെയുള്ള എല്ലാ യാത്രകളും കൃത്യമായി പ്ലാനിംഗ് നടത്തി അല്ലെങ്കിൽ കൂട്ടുകാരുടെ കൂടെയാണ് നടത്തിയിരുന്നത് .പക്ഷെ ഈയിടെയായി ഒരു തോന്നൽ അതിനേക്കാൾ രസം ഒരു ബാഗും എടുത്തു അങ്ങ് പോകുന്നതാ .പ്ലാൻ ചെയ്താൽ ട്രെയിൻ സമയം , ദിവസങ്ങൾ,സമയം ഒക്കെ നമ്മളെ അലട്ടിക്കൊണ്ടിരിക്കും .അങ്ങനൊരു തോന്നലിന്റെ പുറത്താണ് രാജസ്ഥാനിലേക്കു പോകുന്നത്. എപ്പോൾ എത്തുമെന്നോ എപ്പോൾ തിരിച്ചു വരണമെന്നോ ഒരു നിശ്ചയവുമില്ല. മടങ്ങാൻ തോന്നുമ്പോൾ മടങ്ങുക അത്ര തന്നെ.. എത്താനുള്ള സ്ഥലമല്ല യാത്ര തന്നെയാണ് ആസ്വദിക്കേണ്ടത് എന്നാണ് എന്റെ ഒരിത്.... 3 ദിവസം കയ്യിലുണ്ട്.... മൗണ്ട് അബു ഒന്ന് കാണണം എന്നൊരു ഉദ്ദേശം ഉണ്ടായിരുന്നു ..

സോറി!! കംപാർട്മെന്റ് മാറിപ്പോയി!

സോറി!! കംപാർട്മെന്റ് മാറിപ്പോയി!

ഒരു ബാഗിൽ 2 ജോഡി ഡ്രെസ്സും എടുത്തു യാത്ര പുറപ്പെട്ടു... താമസിക്കുന്ന മുറി റെയിൽവേ സ്റ്റേഷന് അടുത്തായതു കൊണ്ട് ജാംനഗറിൽ നിന്നു അഹമ്മദാബാദിലേക്ക് സൗരാഷ്ട്ര ജനത ട്രെയിനിൽ പോകാൻ തീരുമാനിച്ചു. ... ആ ട്രെയിൻ ജാംനഗറിൽ നിന്നാണ് പുറപ്പെടുന്നതെങ്കിലും ഞാൻ വൈകി സ്റ്റേഷനിൽ എത്തിയത് കൊണ്ടു സീറ്റ് കിട്ടിയില്ല .കുത്തിപ്പിടിച്ചു കയറിയതോ ലേഡീസ് കംപാർട്മെന്റിലും ....അതിൽ നിറയെ അജ്‌മീറിലേക്കു പോകുന്ന യാത്രക്കാരാണ്... സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഒക്കെയുണ്ട്.. കംപാർട്മെന്റിൽ ഒടുക്കത്തെ തിരക്ക്....അതിനാൽ ഞാൻ കയറിയിരിക്കുന്നത് ലേഡീസ് കംപാർട്മെന്റ് ആണെന്ന് എനിക്ക് രാജ്കോട്ടിൽ വെച്ചു പോലീസ് എത്തുന്നത്‌ വരെ മനസ്സിലായില്ല .. രാജ്കോട്ടിൽ വെച്ചു പോലീസുകാർ വന്നു പുരുഷന്മാരെ മുഴുവൻ പുറത്താക്കി.... ബാക്കി കംപാർട്മെന്റുകളിൽ പോയി നോക്കിയപ്പോളും തഥൈവ... ഒരു രക്ഷയും ഇല്ല എന്നു തോന്നിയപ്പോ ടിക്കറ്റ് കാശ് പോയാലും വേണ്ടില്ല എന്നു കരുതി രാജ്കോട്ട് ഇറങ്ങി ബസ്സിന്‌ പോകാൻ തീരുമാനിച്ചു .ഇതിനിടയിൽ വാച്ച് എവിടെയോ തട്ടി പൊട്ടിപ്പോയി .ഏതായാലും അതു നന്നായി എന്നു തോന്നി .ഇനി സമയത്തെ കുറിച്ചു ബേജാറാവണ്ടല്ലോ !

രാജ്കോട്ടിൽ നിന്നും അഹമ്മദാബാദിലേക്ക്

രാജ്കോട്ടിൽ നിന്നും അഹമ്മദാബാദിലേക്ക്

രാജ്കോട്ട് ബസ്റ്റാന്റിൽ ഒരുപാട് നേരത്തെ കാത്തിരിപ്പിനൊടുവിൽ അഹമ്മദാബാദിലേക്കൊരു ബസ്സു കിട്ടി... സീറ്റും... ഗുജറാത്ത് ട്രാൻസ്‌പോർട് ബസ്സിൽ ആണ് ഇനിയുള്ള യാത്ര..
അഹമ്മദാബാദ് ജിഎസ്ആർടിസി ബസ്സ്റ്റാൻഡിൽ എത്തിയപ്പോൾ നേരം കുറേ വൈകി... സമയം രാത്രി 9 മണിയായിട്ടുണ്ടാവും..ഇന്ത്യയിലെ ഏറ്റവും വലിയ ബസ്‌ സ്റ്റേഷനുകളിലൊന്നാണ് അഹമ്മദാബാദ് ബസ്‌ സ്റ്റേഷൻ... ഒരു തൃശ്ശൂർ പൂരത്തിനുള്ള ആൾക്കാർ അവിടുണ്ട് ( വേണമെങ്കിൽ കുറച്ചു കുറയ്ക്കാം ). ഇവിടെ നിന്നു എവിടെക്കുള്ള ബസ്സു കയറിയാലാണ് മൌണ്ട് അബു എത്തുക എന്ന് ഒരു ധാരണയും ഇല്ല.. മൌണ്ട് അബുവിലേക്കും രാജസ്ഥാനിലേക്കുമൊക്കെ ബസ്സുകൾ ഉണ്ടാവും എന്ന് എനിക്ക് ഉറപ്പായിരുന്നു....

ആരോട് ചോദിക്കാൻ....!

ആരോട് ചോദിക്കാൻ....!

ഗുജറാത്തിലെ മുഴുവൻ ബോർഡുകളും ഗുജറാത്തി ഭാഷയിൽ മാത്രമേ സാധാരണ കാണൂ .അതിനാൽ ബസ് സമയ ലിസ്റ്റ് നോക്കി പ്രാന്തായി...കാരണം ഞാൻ ഗുജറാത്തിൽ വന്നിട്ട് അധിക കാലം ആയിട്ടില്ല...ഗുജറാത്തി ശരിക്ക് വായിക്കാനും അറിയില്ല... മതിലിൽ ഒരു 10 മീറ്റർ നീളത്തിൽ നീണ്ടു കിടക്കുന്ന ബസ്‌ ടൈം ടേബിൾ എനിക്ക് വല്ല പുരാതന ലിഖിതം പോലെയാണ് തോന്നിയത്. ഞാനിതു പെറുക്കി പെറുക്കി വായിച്ചു പഠിക്കാൻ തുടങ്ങിയാൽ നേരം വെളുക്കും.. എന്നാൽ പിന്നെ എൻക്വയറിയിൽ പോയി ചോദിക്കാം.. അവരാണെങ്കിൽ കട്ട ഗുജറാത്തി.... " മുച്ചേ ഗുജറാത്തി നഹി മാലൂം നഹി മാലൂം "എന്നതാണ് എന്റെ അവസ്ഥ .ഒന്നും പിടി കിട്ടാതെ 2 മണിക്കൂർ അലഞ്ഞു . ആളുകൾ ചിലയിടത്ത് വരി നില്ക്കുന്നുണ്ട്.... ഇടക്കൊന്നു അതിലും കയറി നിന്നു.... ഈ വരി എങ്ങോട്ടാ പോകുന്നെ എന്തിനാ നിക്കുന്നെ എന്നും ഒരു ധാരണ കിട്ടുന്നില്ല.... വരിയിൽ നിൽക്കുന്ന ചിലരോട് മുറി ഹിന്ദിയിൽ സംസാരിച്ചപ്പോൾ അവരും ഇന്നാട്ടുകാരല്ല.... അവര്ക്കും അറിയില്ല എന്തിനാ നിൽക്കുന്നതെന്ന്..... അവസാനം മനസ്സിലായി ടിക്കറ്റ്‌ റിസേർവ് ചെയ്യാനാണ് ആളുകൾ ഈ വരി നിൽക്കുന്നത്.... ബസ്സിൽ കയറിയാൽ കണ്ടക്ടർ ടിക്കറ്റ്‌ തരില്ലേ? ഇത് ട്രെയിൻ ഒന്നുമല്ലല്ലോ... പിന്നെന്തിനാണിവർ ഇങ്ങനെ വരി നിന്നു കഷ്ടപ്പെടുന്നത് ? ഈ വരിയിൽ നിന്നാൽ ഇന്നും നാളെയും ഞാൻ രാജസ്ഥാനിൽ എത്തില്ല എന്ന് തോന്നിയത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു.. ( എസി ബസ്സുകളിലും എക്സ്പ്രസ്സ്‌ ബസ്സുകളിലും ഒക്കെ റിസേർവ് ചെയ്തു പോയാൽ നല്ലതാ. നേരിട്ട് കയറിയാൽ സീറ്റ്‌ കിട്ടുമെന്ന് ഉറപ്പില്ല).... അവസാനം വീണ്ടാമതും എൻക്വയറി തന്നെ ശരണം ..... ഇപ്പോൾ അവിടെ ഇരുന്ന ആൾ മാറിയിട്ടുണ്ട്..... അതാ ആ കിടക്കുന്ന ബസ്സിൽ പോയി കയറിക്കോ എന്ന് പറഞ്ഞു ബസ് കാണിച്ചു തന്നു .

ബസ് കിട്ടിയിട്ടെന്താ...ഉറക്കം ചതിച്ചില്ലേ!!

ബസ് കിട്ടിയിട്ടെന്താ...ഉറക്കം ചതിച്ചില്ലേ!!

കുറെ നേരമായി ആ ബസ്സ്‌ അവിടെ തന്നെയുണ്ട്‌. ' സിരോഹി ' എന്നാണു ബോർഡ് ഉള്ളത്... അത് കൊണ്ടാണ് ഞാൻ മൈൻഡ് ചെയ്യാതിരുന്നത്...കണ്ടക്ടറോട് ഏതായാലും ഒന്ന് കൂടി ചോദിച്ചു ഉറപ്പു വരുത്തി... സിരോഹി എത്തുന്നതിനു മുൻപ് അബു റോഡ്‌ എന്ന സ്ഥലത്തു ഇറങ്ങണം.. . ബസ്സിൽ കിടന്നു... അല്ല...... ഇരുന്നു നന്നായി ഉറങ്ങിയ ഞാൻ അബു റോഡ് കഴിഞ്ഞു പോയതൊന്നും അറിഞ്ഞില്ല....നല്ല തണുത്ത കാറ്റും ശുഭ്ര മുഹൂർത്തവും ( 4-5 മണി സമയത്താണ് അബു റോഡ്‌ കഴിഞ്ഞു പോയത്‌ ) കൂടി പണി പറ്റിച്ചതാണു.... നേരം വെളുക്കാറായി ഉണർന്നപ്പോൾ മനസ്സിലായി അബു റോഡ്‌ കഴിഞ്ഞു പോയെന്നു... കണ്ടക്ടറോട്‌ കാര്യം പറഞ്ഞു ...എന്നെ അബു റോഡ്‌ ഇറക്കാത്തതു പുള്ളിയുടെ തെറ്റാണല്ലോ... ഏതായാലും ഞാൻ സത്യസന്ധൻ ആയതു കൊണ്ട് അബു റോഡിൽ നിന്നു സിരോഹിയിലേക്കുള്ള എക്സ്ട്രാ ചാർജ് കൊടുത്തു സിരോഹി എത്തി ...

സിരോഹി തന്ന പണി

സിരോഹി തന്ന പണി

സിരോഹി ജില്ല രാജസ്ഥാനിലാണെങ്കിലും നിറയെ മലകളും അരുവികളും ഒക്കെ ഉള്ളൊരു പ്രദേശമാണ്.. ഒരു ടിപ്പിക്കൽ രാജസ്ഥാൻ അല്ല .
സിരോഹിയിൽ ടൂറിസ്റ്റുകൾ അധികം അധികം വരാത്തത് കൊണ്ട് റൂം കിട്ടാൻ ബുദ്ധിമുട്ടി . ഉള്ളതൊരു ധർമ്മശാല ആണ്‌ പിന്നെ എന്റെ ബഡ്ജറ്റിൽ ഉൾക്കൊള്ളാൻ പറ്റാത്ത ഒരു ഹോട്ടലും . ധർമ്മശാലയിൽ പോകാൻ മനസ്സിൽ ഒരു ചെറിയ വൈക്ലബ്യം...എന്നാലും പോയി നോക്കി അവിടെ ഒഴിവില്ല... പ്രകൃതിയുടെ വിളി വരാനും തുടങ്ങിയിരുന്നു .വിഷണ്ണനായി നിന്ന എന്റെ മുന്നിൽ ദൈവ ദൂതനെ പോലെ ഒരു കുട്ടി വന്നു ചോദിച്ചു റൂം വേണോന്നു .അവന്റെ കൂടെ പോയി റൂം കണ്ടു .150 രൂപ വാടക .3 മണിക്കൂർ അവിടെ ഉറങ്ങി ഫോൺ ചാർജും ചെയ്തു വീണ്ടും പുറപ്പെട്ടു അബുറോഡ് ലക്ഷ്യമാക്കി....രാജസ്ഥാൻ ട്രാൻസ്പോർട്ട് ബസ്സിലാണ് പോകുന്നത്...

രാജസ്ഥാൻ സൂപ്പറാ..നാട്ടുകാരും

രാജസ്ഥാൻ സൂപ്പറാ..നാട്ടുകാരും

രാജസ്ഥാനിൽ ഭാഷ കുറേ കൂടി എളുപ്പം ആണ്‌ .അവർ നല്ല ഹിന്ദി ആണ്‌ പറയുക .ബോർഡുകളും ഹിന്ദി ആണ്‌ .ഗുജറാത്തികൾ ഭൂരിപക്ഷവും ഗുജറാത്തിയേ പറയൂ.. പകുതി മുക്കാലും നമുക്ക് മനസ്സിലാകില്ല .പഴം വായിലിട്ട് ഹിന്ദി പറഞ്ഞ പോലിരിക്കും .യാത്രയിൽ പല പഴയ കാല ബസ്‌സ്റ്റാന്റിലും കയറിയാണ് ബസ് പോകുന്നത് .പുതിയ സ്ട്രൈറ്റ്‌ ഹൈവേ വന്നപ്പോൾ പഴയ ബസ്‌സ്റ്റാന്റുകളും ഇടയിലുള്ള ഗ്രാമങ്ങളും ഒക്കെ റോഡിൽ നിന്നു കുറച്ചു മാറി അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ ആയി പോയതാണ്.. പുറം കാഴ്ചകൾ നോക്കിയങ്ങനെ ഇരുന്നു... കൊടി പിടിച്ചു എങ്ങോട്ടോ തീർത്ഥയാത്ര പോകുന്ന കാൽനടക്കാർ, സർവ്വാഭരണ വിഭൂഷിതകളായ രാജസ്ഥാനി സ്ത്രീകൾ ,ഉച്ചത്തിൽ പാട്ടു വെച്ചു ആരാധന ആഘോഷമാക്കിയ പ്രാർത്ഥനാ കേന്ദ്രങ്ങൾ അങ്ങനെ പലതരം കാഴ്ചകൾ മിന്നി മറഞ്ഞു.. ഉച്ചയോടെ അബുറോഡ് എത്തി .രണ്ടു രാജസ്ഥാനി റൊട്ടിയും തിന്ന് മൌണ്ട് അബുവിലേക്ക് ....

നമ്മുക്ക് വയനാട്...അവർ മൗണ്ട് അബു

നമ്മുക്ക് വയനാട്...അവർ മൗണ്ട് അബു

മൗണ്ട് അബുവിലേക്കുള്ള യാത്ര വയനാടിനെ ഓർമിപ്പിക്കും .എനിക്ക് കാര്യമായ വ്യത്യാസമൊന്നും തോന്നിയില്ല .അതേ ചുരം, അതേ അരുവികൾ ,അതുപോലുള്ള മരങ്ങൾ ഒക്കെ .മൌണ്ട് അബു ഞാൻ വിചാരിച്ചതിനേക്കാൾ ജനനിബിഡം ആയിരുന്നു .കയറുന്നിടത് തന്നെ മഹാറാണാ പ്രതാപിന്റെ പ്രതിമ കണ്ടു .മുഗളൻമോരോട് സന്ധിയില്ലാതെ പോരാടിയ അദ്ദേഹം മൗണ്ട് അബുവിൽ എവിടെയോ ആണ്‌ ഒളിച്ചിരുന്നത് .ബസ് സ്റ്റാൻഡിനു അടുത്ത് തന്നെ 400 രൂപക്ക് ബൈക്ക് വാടകക്ക് കിട്ടും .സൈറ്റ് സീയിങ് 120 രൂപ പാക്കേജ് ഉണ്ട് .ഉച്ചയായതു കൊണ്ടും നടന്നു കാണാം എന്നു തീരുമാനിച്ചത് കൊണ്ടും നേരെ 'നക്കി ' തടാകം കാണാൻ പോയി .

പിന്നെയും വയനാട്!!

പിന്നെയും വയനാട്!!

ദേണ്ടെ വീണ്ടും വയനാട് .നമ്മടെ പൂക്കോട് തടാകം തന്നെ .അതേ പരിപാടികൾ .ബോട്ടിംഗ് ഒക്കെ ഉണ്ട് .വ്യത്യസ്തമായത് വായു കുമിള പോലുള്ള ഒരു സാധനത്തിനുള്ളിൽ കയറി വെള്ളത്തിൽ ഉരുണ്ടു കളീക്കൽ ആണ്‌ .കുറേ കൊച്ചു മജിഷ്യൻസ് ചെപ്പടി വിദ്യകൾ കാണിക്കുന്നു. കുറച്ചു നേരം അവിടെ ചിലവഴിച്ചു നേരെ ഹണി മൂൺ പോയിന്റിലേക്ക് വിട്ടു .പോണ വഴിക്കു ഭാരത് മാ നമൻസ്ഥൽ കണ്ടു .ആദ്യം കരുതി ഭാരത് മാ ജന്മ സ്ഥലം ആണെന്ന്..ഒരു 2-3 കിമീ നടക്കണം ഹണി മൂൺ പോയിന്റ്‌ എത്താൻ.. ടാക്സി ഉണ്ട് പക്ഷേ നടന്നു സ്ഥലമൊക്കെ കണ്ടു പോകുന്ന രസം കിട്ടില്ല... ചെറിയ അരുവികളും വെള്ളക്കെട്ടുകളും പാറക്കൂട്ടങ്ങളും ഒക്കെയായി നടത്തം നല്ല രസമുണ്ട്.. ഹണി മൂൺ പോയിന്റ്‌ കിടിലൻ സ്ഥലമാണ് .അവിടെ നിന്നു നോക്കിയാൽ താഴെ ഗുജറാത്ത് വരെ കാണാം .

തിരികെ അഹമ്മദാബാദിന്

തിരികെ അഹമ്മദാബാദിന്

വൈകുന്നേരം വരെ മൌണ്ട് അബുവിൽ കറങ്ങി തിരിഞ്ഞു നടന്നു.. പിന്നീട് ജീപ്പിൽ തിരിച്ചു മലയിറങ്ങി അബുറോഡ് എത്തി .അവിടെ നിന്നു നോൺ എസി സ്ലീപ്പർ ബസ്സിൽ തിരിച്ചു അഹമ്മദാബാദിലേക്ക് പോന്നു... .ആദ്യമായാണ് സ്ലീപ്പർ ബസ്സിൽ കയറുന്നതു...അതിന്റെ ഒരു കൗതുകം ഉണ്ടായിരുന്നു .. .എക്സ്ട്രാ 50 കൊടുത്താൽ കിടക്കാം അല്ലെങ്കിൽ ഇരുന്നു പോകാം . . .അഹമ്മദാബാദ് ടൗണിൽ രാത്രി 12 മണിക്കും ജോഡികൾ റോഡിൻറെ വക്കിൽ ഇരുന്നു സംസാരിക്കുന്നത് കാണാം .ഭൂരിപക്ഷവും ഫാമിലികൾ ,പ്രായമായ ദമ്പതികൾ ഒക്കെയുണ്ട്. നമ്മുടെ നാട്ടിലാണെങ്കിൽ ഒന്നുകിൽ സദാചാര പോലീസ് അല്ലെങ്കിൽ ശരിക്കുള്ള പോലീസ് അവരെ അടിച്ചു ഓടിച്ചിട്ടുണ്ടാവും .

ഇനി മടക്കം ജാൻനഗറിലേക്ക്

ഇനി മടക്കം ജാൻനഗറിലേക്ക്

അഹമ്മദാബാദിൽ എത്തിയ എന്നെ സ്വകാര്യ ബസ്സുകാർ വട്ടമിട്ടു .ട്രെയിനിൽ പോകാൻ തോന്നിയില്ല മുൻപത്തെ അനുഭവം കാരണം .അവസാനം ഒരു പ്രൈവറ്റ് ബസ്സിൽ ജാംനഗറിലേക്ക്.....ബസ്സിൽ ഒരു ഫ്രണ്ടിനെ കിട്ടി .നിതീഷ് പാണ്ഡെ .അയോധ്യയിലെ ബ്രാഹ്മണൻ ആണ്‌ .ഒരു പ്ലാസ്റ്റിക് എഞ്ചിനീയർ .ജീവിതത്തിൽ ആദ്യമായാണ്‌ ഒരു പ്ലാസ്റ്റിക് എൻജിനീയറെ കാണുന്നത് .മണിക്കൂറുകളൊളം സംസാരിച്ചു സൂര്യന് കീഴിലുള്ള പലതിനെ പറ്റിയും .നല്ലൊരു മനുഷ്യനാണ് നിതീഷ് പാണ്ഡെ എന്നു തോന്നി .നേരം വെളുത്തപ്പോ ജാംനഗർ എത്തി . രാജസ്ഥാൻ കാണാൻ പോയി രാജസ്ഥാന്റെ ഒരു മൂല മാത്രം കണ്ടു വന്ന യാത്രയാണിത്....

 റൂട്ട്

റൂട്ട്

ജാംനഗർ -രാജ്കോട്ട് - അഹമ്മദാബാദ് - പാൽപൂർ - സിരോഹി -മൗണ്ട് അബു-അഹമ്മദാബാദ്-ജാംനഗർ

സോളോ ട്രാവൽ1149 km

ട്രാവൽ ടിപ്സ്

ട്രാവൽ ടിപ്സ്

1. രാജസ്ഥാൻ ,ഹിമാചൽ പ്രദേശ് ,പഞ്ചാബ് ,കാശ്മീർ ട്രെയിനുകൾ ഒക്കെ അബുറോഡ് വഴിയാണ് പോകുക (അഹമ്മദാബാദ് ജങ്ഷൻ വഴി ഉള്ളവ )

2.അഹമ്മദാബാദ് - അബുറോഡ് 195 കിമീ. ബസ്ചാർജ് 164 രൂപ .സ്ലീപ്പർ,സെമി സ്ലീപ്പർ ബസ്സുകൾ ഇഷ്ട്ം പോലെ ഉണ്ട് . ബസ്സിൽ പോകാൻ ഉദ്ദേശിക്കുന്നവർക്കു ട്രാൻസ്‌പോർട് സ്റ്റാൻഡിനു പുറത്തു നിന്നു രാജസ്ഥാൻ ട്രാൻസ്‌പോർട് ബസ്സുകൾ കിട്ടും .

3. അബുറോഡ് നിന്നു ഓരോ 30 മിനിറ്റിലും മൌണ്ട് അബു ബസ് ഉണ്ട് .30കിമീ .35 രൂപ .ജീപ്പുകളും ഉണ്ട് .50 രൂപ .

4. അബുറോഡ് ട്രാൻസ്‌പോർട് സ്റ്റാൻഡിനു എതിരിൽ നല്ല നാടൻ രാജസ്ഥാനി ഫുഡ് കിട്ടും ..മൗണ്ട് അബുവിനു മുകളിൽ ധാരാളം ഹോട്ടൽസ് ഉണ്ട് .റൂമുകളും ഉണ്ട് .

5. മൌണ്ട് അബുവിൽ ഏകദേശം 30കിമീ ചുറ്റിക്കറങ്ങാൻ ഉണ്ട് .ബൈക്ക് കിട്ടും .400 രൂപ വാടക .1000 ഡെപ്പോസിറ് . എപ്പോ എടുത്താലും രാത്രി 12നു മുൻപ് തിരിച്ചു കൊടുക്കണം .

6 സൈറ്റ് സീയിങ്ങ് ഉണ്ട് .120 രൂപ .രാവിലെ 7 മണിക്ക് പുറപ്പെടും .

കാണാൻ പറ്റിയ മറ്റിടങ്ങൾ

കാണാൻ പറ്റിയ മറ്റിടങ്ങൾ

നക്കി ലേക്ക്, ഹണിമീൺ പോയന്റ്, ദിൽവാരാ ജെയ്ൻ ക്ഷേത്രം, സൺസെറ്റ് പോയന്റ്

ഞാൻ പഠിച്ച പാഠങ്ങൾ

ഞാൻ പഠിച്ച പാഠങ്ങൾ

പാഠം 1. പവ്വർ ബാങ്ക് ഇല്ലാതെ ബാക്ക് പാക്ക് തൂക്കി ഇറങ്ങരുത് .മൊബൈൽ ബാറ്ററി എന്നെ പലപ്പോഴും അസ്വസ്ഥനാക്കി .

പാഠം 2. ഹിന്ദിയും കാശും ഉണ്ടെങ്കി എവിടേം പോകാം .

പാഠം 3.ബാക്ക് എടുക്കുമ്പോ ബ്രഷും പേസ്റ്റും മറക്കരുത് .

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ

ധോളാവീരയുടെ തിരുശേഷിപ്പുകൾ തേടിയ യാത്ര ധോളാവീരയുടെ തിരുശേഷിപ്പുകൾ തേടിയ യാത്ര

കാംഷേട്ട് എന്നാല്‍ പൊളിയാണ്!! കാംഷേട്ട് എന്നാല്‍ പൊളിയാണ്!!

ചിത്രങ്ങൾക്കും യാത്ര വിവരണത്തിനും കടപ്പാട് സക്കീർ മൊടക്കാലിൽ

Read more about: travel rajasthan hill station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X