Search
  • Follow NativePlanet
Share
» »പാട്ടത്തിനെടുത്ത മരുഭൂമിയിലെ മരുപ്പച്ച...രാജസ്ഥാനിലെ ഷിംലയെന്ന മൗണ്ട് അബു

പാട്ടത്തിനെടുത്ത മരുഭൂമിയിലെ മരുപ്പച്ച...രാജസ്ഥാനിലെ ഷിംലയെന്ന മൗണ്ട് അബു

രാജസ്ഥാനിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഇടം എന്ന് വിളിക്കുന്ന ഇവിടംമരുഭൂമിയിലെ പച്ചപ്പ് എന്നും അറിയപ്പെടുന്നു

ആരവല്ലി മലനിരകളാല്‍ ചുറ്റപ്പെട്ടസ മരുഭൂമിയുടെ ചൂടും കാറ്റുമുള്ള രാജസ്ഥാനില്‍ അത്ഭുതപ്പെടുത്തുന്ന കാഴ്ചകള്‍ പലതുണ്ട്. കോട്ടകളും കൊട്ടാരങ്ങളും കരിശുഭൂമിയിലെ കുളങ്ങളും മരുഭൂമിയും അതിമനോഹരമായ ഗ്രാമങ്ങളും ഒക്കെയായി നിരവധി കാഴ്ചകള്‍. എന്നാല്‍ അതില്‍ നിന്നെല്ലാം അല്പം വ്യത്യസ്തമാണ് ഇവിടുത്തെ മൗണ്ട് അബു. രാജസ്ഥാനിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഇടം എന്ന് വിളിക്കുന്ന ഇവിടം മരുഭൂമിയിലെ പച്ചപ്പ് എന്നു യഥാര്‍ത്ഥത്തില്‍ വിളിക്കപ്പെടുവാന്‍ യോഗ്യമായ സ്ഥലം കൂടിയാണ് . മൗണ്ട് അബുവിനെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം...

 പുരാണങ്ങളിലെ അബു

പുരാണങ്ങളിലെ അബു

മൗണ്ട് അഹുവിന്റെ പ്രത്യേകതകളിലേക്ക് കടക്കും മുന്‍പ് പുരാണങ്ങളിലെ അബുവിനെ പരിചയപ്പെടാം. മൗണ്ട് അബുവിന്റെ പുരാതന നാമം അർബുദഞ്ചാൽ എന്നാണ്. പുരാണങ്ങളിൽ ഈ പ്രദേശത്തെ അർബുദാരണ്യ ("അർബുദ വനം") എന്ന് വിളിക്കുന്നു. വിശ്വാമിത്ര മഹർഷിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് വസിഷ്ഠ മുനി അബു പർവതത്തിൽ നിന്നും മടങ്ങിപ്പോയതാലും ചില ഐതിഹ്യങ്ങളുണ്ട്. "അർബുദ" എന്ന സർപ്പം നന്ദിയുടെ ജീവൻ രക്ഷിച്ച കഥയും പുരാണങ്ങളില്‍ കാണുവാന്‍ കഴിയും . അര്‍ബുദാരണ്യം പിന്നീട് മൗണ്ട് അബു ആയി മാറുകയായിരുന്നു.

 രാജസ്ഥാന്‍റെയും ഗുജറാത്തിന്‍റെയും അതിര്‍ത്തിയില്‍

രാജസ്ഥാന്‍റെയും ഗുജറാത്തിന്‍റെയും അതിര്‍ത്തിയില്‍

യഥാര്‍ത്ഥത്തില്‍ പച്ചപ്പു നിറഞ്‍ഞ ഒരു പാറക്കൂട്ടമാണ് മൗണ്ട് അബു. സിരോഹി ജില്ലയോട് ചേര്‍ന്നുള്ള ഈ കുന്നിന്‍ പ്രദേശം രാജസ്ഥാനിന്റെയും ഗുജറാത്തിന്റെയും അതിർത്തികൾക്കിടയിലായാണുള്ളത്. 2 കിലോമീറ്റർ നീളവും 9 കിലോമീറ്റർ വീതിയുമുള്ളതാണ് ഈ പാറക്കെട്ട്. മൗണ്ട് അബുവിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഗുരു ശിഖർ സമുദ്രനിരപ്പിൽ നിന്ന് 5650 അടി ഉയരത്തിലാണ്.

 മരുഭൂമിയിലെ മരുപ്പച്ച

മരുഭൂമിയിലെ മരുപ്പച്ച

ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളും മൗണ്ട് അബുവിന്‍റെ വിവിധ ഭാഗങ്ങളിലായി കാണാം. രാജസ്ഥാന്റെ മറ്റു ഭാഗങ്ങളിലെ വരണ്ടു കിടക്കുന്ന ഭൂമിയെ അപേക്ഷിച്ച് ഇവിടം ഏറെ പച്ചപ്പു നിറഞ്ഞ പ്രദേശമാണ് മരുഭൂമിയിലെ മരുപ്പച്ച എന്നാണിതിനെ വിളിക്കുന്നത്.വരണ്ട ചൂടുള്ള രാജസ്ഥാനിന് തണൽ നൽകുന്ന ഒരു മരുപ്പച്ച.

തന്ത്രപ്രധാന ഇടം

തന്ത്രപ്രധാന ഇടം

വേനല്‍ക്കാലങ്ങളില്‍ രജ്പുത് രാജാക്കന്മാര്‍ താമസത്തിനായി എത്തുന്ന ഇടമായിരുന്നു പണ്ട് മൗണ്ട് അബു. ചൗഹാന്‍ രാജവംശത്തിന്റെ കീഴിലും ഈ പ്രദേശം നിലനിന്നിരുന്നു. തന്ത്രപ്രധാനമായ ഒരു സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ യുദ്ധ സമയങ്ങളില്‍ ഇവിടം ഒരു രക്ഷാകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നു. മൗണ്ട് അബുവിന്റെ ഭൂമിശാസ്ത്രം അറിയാവുന്ന പ്രാദേശിക യോദ്ധാക്കൾ ആക്രമണസമയത്ത് പർവതനിരയിൽ കയറി നിന്നു യുദ്ധം ചെയ്തു വിജയിച്ച പല കഥകള്‍ ഇവിടെ കേള്‍ക്കാം.

നൂറ്റാണ്ടുകളായി ആളുകള്‍ വസിക്കുന്നിടം

നൂറ്റാണ്ടുകളായി ആളുകള്‍ വസിക്കുന്നിടം

കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി ഇവിടെ ആളുകള്‍ വസിക്കുന്നു. ഗുർജാർമാരും രജപുത്രരുമാണ് ഇവിടുത്തെ പ്രധാന താമസക്കാര്‍. മൗണ്ട് അബുവിലെ ആദ്യകാല നിവാസികളാണ് ഗുർജർമാർ, അതിനുള്ള പല തെളിവുകളും ഇവിടെ കാണാം. ഏറ്റവും പഴയ പുസ്തകങ്ങളിലൊന്നായ 'ധൻപാലയുടെ തിലകമഞ്ജരി'യില്‍ ഇവിടുത്ത ചരിത്രത്തെക്കുറിച്ചും ഇവിടെ ജീവിച്ചിരുന്ന ഗുജ്ജര്‍മാരെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. മുഗൾ ഇന്ത്യ ആക്രമിക്കുന്നതിന് മുമ്പ് രാജസ്ഥാനും ഗുജറാത്തും ഗുജറകളുടെ നാടായി അറിയപ്പെട്ടിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

രജപുത്രരും

രജപുത്രരും

സമ്പന്നരുടെ നാട്, എറ്റവും വലിയ സ്വകാര്യവസതി! പിന്നെ ലോകത്തിലെ ആദ്യ വെജിറ്റേറിയന്‍ നഗരവും.. ഗുജറാത്ത് കാഴ്ചകള്‍
ഗുജ്ജറകള്‍ക്കു മാത്രമല്ല, രജപുത്രർക്കും അവരുടെ ഉത്ഭവം മൗണ്ട് അബുവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഭൂമിയുടെ നീതിയെ സംരക്ഷിക്കുന്നതിനായി ദൈവങ്ങളുടെ അനുഗ്രഹം തേടിയ വസിഷ്ഠ മുനി ഉയർത്തിയ അഗ്നി കുണ്ഡത്തിൽ നിന്നാണ് രജപുത്രന്റെ ആദ്യ മനുഷ്യൻ ഇവിടെ ഉദയം ചെയ്തതെന്നാണ് ഇവരുടെ ചരിത്രം വ്യക്തമാക്കുന്നത്.

സമ്പന്നരുടെ നാട്, എറ്റവും വലിയ സ്വകാര്യവസതി! പിന്നെ ലോകത്തിലെ ആദ്യ വെജിറ്റേറിയന്‍ നഗരവും.. ഗുജറാത്ത് കാഴ്ചകള്‍സമ്പന്നരുടെ നാട്, എറ്റവും വലിയ സ്വകാര്യവസതി! പിന്നെ ലോകത്തിലെ ആദ്യ വെജിറ്റേറിയന്‍ നഗരവും.. ഗുജറാത്ത് കാഴ്ചകള്‍

മൗണ്ട് അബുവും ക്ഷേത്രങ്ങളും

മൗണ്ട് അബുവും ക്ഷേത്രങ്ങളും

ഹിന്ദു മത വിശ്വാസങ്ങളുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്ന ഇടമാണ് മൗണ്ട് അബു. അതിന്റെ പ്രത്യക്ഷമായ അടയാളമാണ് ഇവിടെ കാണുന്ന നിരവധി ക്ഷേത്രങ്ങള്‍. ഒന്നും രണ്ടുമല്ല, വ്യത്യസ്ത പ്രതിഷ്ഠകളും വിശ്വാസങ്ങളുമുള്ള നൂറുകണക്കിന് ക്ഷേത്രങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും. ദത്താത്രേയ ക്ഷേത്രം, ശ്രീ രഘുനാഥ് ജി ക്ഷേത്രം, അർബുദ ദേവി ക്ഷേത്രം, അധാർ ദേവി ക്ഷേത്രം, അചലേശ്വർ മഹാദേവ ക്ഷേത്രം, ശിവക്ഷേത്രം, ദുർഗാ ക്ഷേത്രം, അംബികാ മാതാ ക്ഷേത്രം,ജൈനക്ഷേത്രങ്ങൾ തുടങ്ങിയവയാണ് ഇതില്‍ പ്രധാനപ്പെട്ടവ..

മൗണ്ട് അബു സന്ദര്‍ശിക്കുവാന്‍

മൗണ്ട് അബു സന്ദര്‍ശിക്കുവാന്‍

ഏപ്രിൽ മുതൽ ജൂൺ പകുതി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്. വേനൽക്കാലത്ത് ഏറ്റവും കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസാണ്. ശൈത്യകാലത്ത് താപനില 16 ഡിഗ്രി സെൽഷ്യസിനും 22 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ചിലപ്പോൾ തണുപ്പ് കാലത്ത് താപനില -2 ഡിഗ്രി സെൽഷ്യസ് മുതൽ -3 ഡിഗ്രി സെൽഷ്യസ് വരെ കുറയും.

ഗുരു ശിഖാര്‍

ഗുരു ശിഖാര്‍

അബു പർവതത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് ഗുരു ശിക്കാർ, ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയർന്ന സ്ഥലം കൂടിയാണിത്. ഹിന്ദു ദൈവങ്ങളായ 'ബ്രഹ്മാവ്, വിഷ്ണു, ശിവൻ' എന്നിവരുടെ ഒരു അവതാരമായ ഗുരു ദത്താത്രേയ ക്ഷേത്രം ഇവിടെയാണുള്ളത്.

അചൽഗഡ് കോട്ട

അചൽഗഡ് കോട്ട

500 വർഷങ്ങൾക്ക് മുമ്പ് മഹാറാണ കുംഭ തന്റെ ശത്രുക്കളെ തടയാനായി നിർമ്മിച്ച അചൽഗഡ് കോട്ട മൗണ്ട് അബുവില്‍ കാണേണ്ട ഇടമാണ്. തെക്കൻ രാജസ്ഥാനിലെ രാജ്യങ്ങളുടെ രൂപീകരണത്തിന്റെയും അധപതനത്തിന്റെയും കഥകള്‍ ഈ കോ‌ട്ടയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു.

ബ്രിട്ടീഷുകാര്‍ പാട്ടത്തിനെടുത്ത സ്ഥലം

ബ്രിട്ടീഷുകാര്‍ പാട്ടത്തിനെടുത്ത സ്ഥലം

ബ്രിട്ടീഷുകാരുമായി പല തരത്തിലുള്ള ബന്ധങ്ങളും മൗണ്ട് അബുവിനുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലുണ്ടായിരുന്ന സമയത്ത് രജപുത്താനയിലെ ബ്രിട്ടീഷ് റെസിഡന്റിന്റെ ആസ്ഥാനം മൗണ്ട് അബുവായിരുന്നു. 1847-ലാണ് ബ്രിട്ടീഷുകാർ ഇവിടം രജപുത്രരാജാവിൽനിന്ന് പാട്ടത്തിനെടുത്ത് ആസ്ഥാനമാക്കിയത്.

Photo Courtesy: Wikimedia Commons

ദശാവതാരം മുതല്‍ ബ്രഹ്മാവ് പൂജിച്ചിരുന്ന വിഗ്രഹം വരെ.. അതിശയങ്ങള്‍ നിറഞ്ഞ വിഷ്മു ക്ഷേത്രങ്ങള്‍ദശാവതാരം മുതല്‍ ബ്രഹ്മാവ് പൂജിച്ചിരുന്ന വിഗ്രഹം വരെ.. അതിശയങ്ങള്‍ നിറഞ്ഞ വിഷ്മു ക്ഷേത്രങ്ങള്‍

ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X