Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ മൗണ്ടൈൻ റെയിൽവേകൾ; അറിഞ്ഞിരിക്കേണ്ട കാ‌ര്യങ്ങൾ

ഇന്ത്യയിലെ മൗണ്ടൈൻ റെയിൽവേകൾ; അറിഞ്ഞിരിക്കേണ്ട കാ‌ര്യങ്ങൾ

മൂന്ന് റെയിൽപാതകളെ യുനെസ്കോയുടെ ലോക പൈതൃക ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

By Maneesh

ബ്രിട്ടീഷുകാരുടെ സമ്മർ ക്യാപിറ്റൽ ആയിരുന്ന ഷിംല, ഹിമാലയ സാനുക്കളിൽ സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാൾ സംസ്ഥാനത്തിൽ ഉൾപ്പെട്ട ഡാർജിലിംഗ്, ഹിമാചൽ പ്രദേശിലെ കാംഗ്ര താഴ്വര, തമിഴ്നാട്ടിലെ ഊട്ടി, മുംബൈയ്ക്ക് അടുത്തായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന മാതേരൻ എന്നിവയാണ് ബ്രീട്ടീഷുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട മലയോര റെയിൽവെ പാതകൾ.

ഇവയിൽ മൂന്ന് റെയിൽപാതകളെ യുനെസ്കോയുടെ ലോക പൈതൃക ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുർഘടമായ മലയോരങ്ങളിലൂടെ റെയിൽപ്പാത സ്ഥാപിച്ചതിനുള്ള എഞ്ചിനീയറിംഗ് വൈഭവത്തിനാണ് യുനെസ്കോയുടെ അംഗീകാരം.

1999ൽ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയേ തേടിയാണ് ഈ അംഗീകാരം ആദ്യം എത്തിയത്. 2005ൽ നീലഗിരി മൗണ്ടേൻ റെയിൽവേയ്ക്കും 2008ൽ കൽക്ക- ഷിംല റെയി‌ൽവേയ്ക്കും ഈ അംഗീകരം ലഭിച്ചു.

01. നീലഗിരി മൗണ്ടൈൻ റെയിൽവെ

01. നീലഗിരി മൗണ്ടൈൻ റെയിൽവെ

തമിഴ്‌നാട്ടിലെ മേട്ടുപാളയത്തില്‍ നിന്ന് ഊട്ടി വരെയുള്ള റെയില്‍പാതയാണ് നീലഗിരി മൗണ്ടൈന്‍ റെയില്‍വെ എന്ന് അറിയപ്പെടുന്നത്. ഇവിടുത്തെ ടോയ് ട്രെയിനുകളാണ് പ്രധാന കൗതുകം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് ഈ ട്രെയിന്‍.

Photo Courtesy: mike

കോളനികാലത്തെ അത്ഭുതം

കോളനികാലത്തെ അത്ഭുതം

കോളനി ഭരണകാലത്ത് ഊട്ടി ആയിരുന്നല്ലോ ബ്രിട്ടീഷുകാരുടെ സമ്മര്‍ ഹെഡ് കോട്ടേഴ്‌സ്. അക്കാലത്ത്, അതായത് 1899ല്‍ പണിപൂര്‍ത്തിയാക്കിയതാണ് ഈ റെയില്‍പാത.

Photo Courtesy: Jon Connell

യാത്ര

യാത്ര

മേട്ടുപാളയത്ത് നിന്ന് നീലഗിരി മലനിരകളിലൂടെ ഊട്ടിയിലെ ഉദഗമണ്ഡലം വരേയാണ് ഈ പാത നീളുന്നത്. 26 ആര്‍ച്ച് പാലങ്ങളും 16 തുരങ്കങ്ങളും ഒരു നെടുനീളന്‍ പാലവും പിന്നിട്ട് 46 കിലോമീറ്റര്‍ ആണ് ഈ പാതയുടെ നീളം.

Photo Courtesy: pupilinblow

കുന്നൂർ

കുന്നൂർ

ഈ പാതയിലൂടെയുള്ള ട്രെയിന്‍ യാത്ര സഞ്ചാരികളുടെ മനംകുളിര്‍പ്പിക്കുന്ന ഒന്നാണ്. ട്രെയിനില്‍ ഇരുന്നാല്‍ ഭംഗിയുള്ള കാഴ്ചളാണ് കാണാന്‍ ആകുക. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലനിരകളും തേയിലത്തോട്ടങ്ങളും കൊടുംകാടുകളും ഈ യാത്രയ്ക്കിടയില്‍ സഞ്ചാരികള്‍ക്ക് കാണാന്‍ ആകും. തേയില തോട്ടങ്ങള്‍ക്ക് പേരു കേട്ട കുന്നൂരിലൂടെയാണ് ട്രെയിന്‍ കടന്നു പോകുന്നത്.

Photo Courtesy: David Brossard

ട്രെയിൻ സമയം

ട്രെയിൻ സമയം

ഇവിടെ നിന്ന് ഒറ്റ ടോയ് ട്രെയിനെ ഉള്ളു. മേട്ടുപാളയത്ത് നിന്ന് 7.10ന് ആണ് ട്രെയിന്‍ പുറപ്പെടുന്നത്. ഉച്ചയോടെ ഇത് ഊട്ടിയില്‍ എത്തിച്ചേരും. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ഈ ട്രെയിന്‍ ഊട്ടിയില്‍ നിന്ന് തിരിക്കും. വൈകുന്നേരം 6.35 ഓടെ മേട്ടുപ്പാളയത്ത് എത്തിച്ചേരും.
Photo Courtesy: Potato Potato

മേട്ടു‌പ്പാ‌ളയത്ത് എ‌ത്തിച്ചേരാൻ

മേട്ടു‌പ്പാ‌ളയത്ത് എ‌ത്തിച്ചേരാൻ

ചെന്നൈയില്‍ നിന്ന് 496 കിലോമീറ്ററും. കോയമ്പത്തൂരില്‍ നിന്ന് 32 കിലോമീറ്ററും പാലക്കാട് നിന്ന് 85 കിലോമീറ്ററും ബാംഗ്ലൂരില്‍ നിന്ന് 362 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം.

02. കാൽക - ഷിംല റെയിൽവെ

02. കാൽക - ഷിംല റെയിൽവെ

ഷിംല യാത്രയ്ക്ക് പേരുകേട്ട ഈ ട്രെയിന്‍ യാത്ര ആരംഭിക്കുന്നത് ഹിമാചല്‍ പ്രദേശിന്റെ അയല്‍ സംസ്ഥാനമായ ഹരിയാനയിലെ കാല്‍ക എന്ന ടൗണില്‍ നിന്നാണ്. കാല്‍ക്കയില്‍ നിന്ന് ഷിംലയിലേക്കുള്ള ദൂരം 96 കിലോമീറ്റര്‍ ആണ്. പക്ഷെ നാരോഗേജ് പാതയിലൂടെ ഈ ടോയ് ട്രെയിന്‍ ഷിംല എന്ന മലമുകളില്‍ കുന്നുകയറി എത്തിച്ചേരാന്‍ അഞ്ച് മണിക്കൂര്‍ എടുക്കും.
Photo Courtesy: sanoop

സുന്ദരമായ കാഴ്ചകള്‍

സുന്ദരമായ കാഴ്ചകള്‍

വളരെ പതുക്കെയാണ് ട്രെയിന്‍ നീങ്ങുന്നത് എന്നതിനാല്‍ യാത്രയ്ക്കിടെ സുന്ദരമായ കാഴ്ചകള്‍ ആസ്വദിക്കാം. മലനിരകളുടെ സൗന്ദര്യവും, ഗ്രാമീണ ഭംഗിയും, വനനിരകളും കൊച്ചു പട്ടണങ്ങളുമൊക്കെ യാത്രയ്ക്കിടെ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. 102 തുരങ്കങ്ങളും 870 പാലങ്ങളും മറികടന്നാണ് ടോയ് ട്രെയിന്‍ ഷിംലയിലേക്ക് യാത്രയാകുന്നത്. യാത്രയ്ക്കിടയില്‍ ഇരുപതോളം സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തുന്നുണ്ട്.
Photo Courtesy: Divya Thakur

നീളം കൂടിയ തുരങ്കം

നീളം കൂടിയ തുരങ്കം

യാത്രയ്ക്കിടെ ഏറ്റവും നീളം കൂടിയ തുരങ്കം ബാരാഗിന്(Barog) സമീപത്തായിട്ടാണ്. 1143 മീറ്ററാണ് ഇതിന്റെ നീളം.

Photo Courtesy: AHEMSLTD

കഥകള്‍

കഥകള്‍

ഇതിന്റെ നിര്‍മ്മാണത്തെക്കുറിച്ച് ചില കഥകളും പ്രചരിക്കുന്നുണ്ട്. തുരങ്ക നിര്‍മ്മാണത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിച്ചിരുന്ന എഞ്ചിനീയര്‍ പണിപൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ സ്വയം വെടിവെച്ച് മരിച്ചെന്നാണ് ഒരു കഥ. പിന്നീട് വന്ന എഞ്ചിനീയറാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

Photo Courtesy: AHEMSLTD

03. ഡാർജിലിങ് ഹിമാലയൻ റെയിൽവെ

03. ഡാർജിലിങ് ഹിമാലയൻ റെയിൽവെ

ഊട്ടിയും ഷിംലയും പോലെ ടോയ് ട്രെയിനിന് പ്രശസ്തമാണ് പശ്ചിമ ബംഗാളിന്റെ ഹിൽസ്റ്റേഷനായ ഡാർജിലിങ്. ഡാർജിലിങ് ഹിമാലയൻ റെയിൽവെ എന്നാണ് ഈ ടോയ് ട്രെയിൻ ഔദ്യോഗികമായി അറിയപ്പെടുന്നത്. ഡാർജിലിങിന്റെ ചരിത്രത്തിൽ ഈ റെയിൽവേയ്ക്കും നിർണായകമായ സ്വാധീനമുണ്ട്.
Photo Courtesy: Vikramjit Kakati

യുനെസ്കോയിൽ 1999ൽ

യുനെസ്കോയിൽ 1999ൽ

യുനെസ്കോ ലോക പൈതൃക പട്ടികയിൽ 1999‌ൽ ഇടം‌പിടി‌ച്ച ഈ ട്രെയിൻ യാത്ര ഡാർജിലിംഗ് സന്ദർശിക്കുന്നവർ ഒരിക്കലും ഒഴിവാക്കാറില്ല. ഹിമാലയൻ സൗന്ദര്യം ആസ്വദിച്ചു കൊണ്ടുള്ള ഈ ട്രെയിൻ യാത്ര അവിസ്മരണീയമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്.

Photo Courtesy: P.K.Niyogi at English Wikipedia

റെയിൽവെ

റെയിൽവെ

1881ൽ കോളനി ഭരണകാലത്താണ് ഈ വഴിക്ക് ആദ്യമായി ട്രെയിൻ ഓടിത്തുടങ്ങിയത്. ചെങ്കുത്തായ ഹിമാലയൻ മലഞ്ചെരിവിലൂടെ നിർമ്മിച്ചിട്ടുള്ള ഈ നാനോഗേജ് റെയിൽവെ പാത ആധുനിക കാലത്ത് പോലും ഒരു എഞ്ചിനീയറിംഗ് വിസ്മയമായി നിലകൊള്ളുന്നു.

Photo Courtesy: Kailas98

യാത്ര പോകാം

യാത്ര പോകാം

ഡാർജിലിംഗ് സന്ദർശന സമയത്ത് നിങ്ങൾക്ക് ദിവസം മുഴുവൻ ഇടയ്ക്കിടെ ഈ ട്രെയിനിന്റെ ചൂളം വിളി കേട്ടുകൊണ്ടേയിരിക്കാം. ആ വിളി തന്നെ നിങ്ങളെ ട്രെയിനിലേക്ക് മാടിവിളിക്കുന്നത് പോലെയാണ് നിങ്ങൾക്ക് അനുഭവപ്പെടുക. മലഞ്ചെരുവിലൂടെ ട്രെയിൻ നീങ്ങി മാറുന്നത് കണ്ടിരിക്കേണ്ട കാഴ്ച തന്നെയാണ്. അത് നോക്കി നിൽക്കുന്നവർ ധാരളമുണ്ട്, അതിനാൽ അതിൽ ഒട്ടും നാണിക്കേണ്ട കാര്യമില്ല.

Photo Courtesy: Shahnoor Habib Munmun

ഘും

ഘും

ഡാർജിലിംഗിൽ നിന്ന് ഘും വരെയാണ് ട്രെയിൻ ഓടുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 2225 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ റെയിൽവെ സ്റ്റേഷനാണ് ഇന്ത്യയിൽ ഏറ്റവും ഉയരത്ത് സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷൻ. ഡാർജിലിംഗിൽ നിന്ന് 6 കിലോമീറ്റർ അകലെയായാണ് ഈ റെയിൽവെ സ്റ്റേഷൻ.
Photo Courtesy: Pramanick

04. മതേരൻ റെയി‌ൽവെ

04. മതേരൻ റെയി‌ൽവെ

മഹാരാഷ്ടയിലെ മുംബൈയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള മതേരാനിലെ പ്രധാന ആകര്‍ഷണം അവിടുത്തെ ഹില്‍റെയില്‍വെയാണ്. മഹാരാഷ്ട്രയിലെ നേരാലില്‍ നിന്ന് മതേരന്‍ വരെ 21 കിലോമീറ്റര്‍ ആണ് ഈ റെയില്‍പാതയുള്ളത്.
Photo Courtesy: Arne Hückelheim

മതേരൻ റെയി‌ൽവെ

മതേരൻ റെയി‌ൽവെ

സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മലനിരകള്‍ തമിഴ്‌നാട്ടിലെ ഊട്ടിയോട് ഉപമിക്കാവുന്നതാണ്.

Photo Courtesy: G Karunakar

മതേരൻ റെയി‌ൽവെ

മതേരൻ റെയി‌ൽവെ

ഈ മലനിരകള്‍ നൂറുശതമാനം മലിനീകരണ വിമുക്തമാണ്. കാരണം ഇവിടേക്ക് പൂകയൂതി വരുന്ന വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.

Photo Courtesy: HarshWCAM3

മതേരൻ റെയി‌ൽവെ

മതേരൻ റെയി‌ൽവെ

മതേരനില്‍ എത്താന്‍ മുബൈയില്‍ നിന്ന് വെറും നൂറു കിലോമീറ്റര്‍ സഞ്ചാരിച്ചാല്‍ മതി. മുംബൈയുടെ കിഴക്ക് ഭാഗത്തായാണ് മതേരന്‍ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Sankarshan Mukhopadhyay

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X