Search
  • Follow NativePlanet
Share
» »പത്ത് രാജ്യങ്ങള്‍...പത്ത് ചിത്രങ്ങള്‍...യാത്ര ചെയ്യാം ഇങ്ങനെ

പത്ത് രാജ്യങ്ങള്‍...പത്ത് ചിത്രങ്ങള്‍...യാത്ര ചെയ്യാം ഇങ്ങനെ

പത്തു വ്യത്യസ്ത രാജ്യങ്ങളെയും അവിടുത്തെ കാഴ്ചകളെയും കാണിക്കുന്ന, യാത്രാ പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പത്തു ലോകസിനിമകള്‍ പരിചയപ്പെടാം...

രണ്ടാംഘട്ട ലോക്ഡൗണ്‍ അവസാനിക്കുവാന്‍ ഇനി കുറച്ചു ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഏകദേശം ഒരു മാസത്തിലധികമായി നീണ്ടു നില്‍ക്കുന്ന ലോക്ഡൗണ്‍ മാറ്റിമറിച്ചത് ജീവിതത്തിലെ പല പ്ലാനിങ്ങുകളെയുമാണ്. പ്രത്യേകിച്ചും യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നവരെ. യാത്രകള്‍ പലതും തടസ്സപ്പെ‌‌ട്ടു എന്നത് ശരിയാണെങ്കിലും പകരം മറ്റു യാത്രകള്‍ പ്ലാന്‍ ചെയ്യുവാനും പുതിയ ഇടങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാനും ഒക്കെ ഈ സമയം വിനിയോഗിച്ചവരുമുണ്ട്.

എന്തുതന്നെയായാലും യാത്ര പോകാത്തത്തിന്റെ ക്ഷീണം മാറ്റുവാന്‍ മറ്റൊരു വഴികൂടിയുണ്ട്. വിവിധ ലോകഭാഷകളിലിറങ്ങിയ യാത്രാ സിനിമകളും ഡോക്യുമെന്‍ററികളും പിന്നെ ട്രാവല്‍ സീരിസുകളും. കണ്ടു തുടങ്ങാത്തവര്‍ക്ക് ഇതാണ് ഏറ്റവും യോജിച്ച സമയം. ഇതാ പത്തു വ്യത്യസ്ത രാജ്യങ്ങളെയും അവിടുത്തെ കാഴ്ചകളെയും കാണിക്കുന്ന, യാത്രാ പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പത്തു ലോകസിനിമകള്‍ പരിചയപ്പെടാം...

ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍

ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍

യാത്രകളേക്കാള്‍ ഉപരിയായി ജര്‍മനിയുടെ മനോഹരമായ കാഴ്ചകള്‍ കാണിച്ചു തരുന്ന സിനിമയാണ് 2014 ല്‍ പുറത്തിറങ്ങിയ ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ. ജര്‍മ്മനിയില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ഈ സിനിമ ഈ നാ‌‌ടിന്റെ അതിമനോഹരമായ കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു. വെസ് ആൻഡേഴ്സൺ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ റാൽഫ് ഫിയൻസ്, ടോണി റെവലോറി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

PC:Richard Schubert

ദ ബക്കറ്റ് ലിസ്റ്റ്

ദ ബക്കറ്റ് ലിസ്റ്റ്

മരിക്കുവാന്‍ ഒരു വര്‍ഷം മാത്രം ബാക്കി. അതിനുള്ളില്‍ ചെയ്തു തീര്‍ക്കേണ്ട നൂറുകൂ‌ട്ടം കാര്യങ്ങള്‍. തികച്ചും അപരിചിതരായ രണ്ടു മനുഷ്യരുടെ ജീവിതം ആശുപത്രിയില്‍ വെച്ച് കണ്ടുമുട്ടുന്നതും പിന്നീട് ജീവിതം ആസ്വദിക്കുവാന്‍ അവര്‍ ഇറങ്ങിത്തിരിക്കുന്നതുമാണ് 2007 ല്‍ പുറത്തിറങ്ങിയ ദ ബക്കറ്റ് ലിസ്റ്റ് ചിത്രം പറഞ്ഞു വയ്ക്കുന്നത്. സ്കൈ ഡൈവിങ്ങും ചൈനയിലെ വന്‍മതിലിലൂടെയുള്ള യാത്രയും താജ്മഹല്‍ സന്ദര്‍ശനവും നേപ്പാള്‍ യാത്രയും ഫ്രാന്‍സിലെ ഭക്ഷണവും പിമമിഡ് സന്ദര്‍ശനവുമെല്ലാം തേര്‍ന്ന വ്യത്യസ്തങ്ങളായ ആഗ്രഹങ്ങള്‍. ഏതൊരാളെയും ഇന്നതന്നെ യാത്ര ചെയ്യുവാന്‍ തോന്നിപ്പിക്കുന്ന രീതിയില്‍ എ‌‌ടുത്തിരിക്കുന്ന ദ ബക്കറ്റ് ലിസ്റ്റ് സംവിധാനം ചെയ്തിരിക്കുന്നത് റോബ് റീനറും ജസ്റ്റിന്‍ സഖാം തിരക്കഥയെഴുതിയിരിക്കുന്നത് ജസ്റ്റിന്‍ സഖാമുമാണ്.
ഇന്ത്യ. ചൈന, ഫ്രാന്‍സ്, ഈജിപ്ത്, ‌‌ടാന്‍സാനിയ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.

വൈല്‍ഡ്

വൈല്‍ഡ്

സ്വയം കണ്ടെത്തുവാനും മുറിവുണക്കുവാനും ഒരു യുവാവ് നടത്തുന്ന അത്യന്തം സാഹസികമായ യാത്രയുടെ കഥയാണ് വൈല്‍ഡ് പറയുന്നത്. പസഫിക് ക്രെസ്റ്റ് ട്രെയിലിലൂ‌ടെ കടന്നു പോകുന്ന സിനിമ ഓരോ നിമിഷവും മനോഹരങ്ങളായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. 2014 ല്‍ പുറത്തിറങ്ങിയ ഈ സിനിമ ഒരു യഥാര്‍ഥ ജീവിത കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ്.

ഔ‌ട്ട് ഓഫ് ആഫ്രിക്ക

ഔ‌ട്ട് ഓഫ് ആഫ്രിക്ക

ഇരുണ്ട ഭൂകണ്ഡം എന്നറിയപ്പെടുന്ന ആഫ്രിക്കയുടെ നിറമുള്ല കാഴ്ചകള്‍ കാണിച്ചു തരുന്ന സിനിമയാണ് ഔ‌ട്ട് ഓഫ് ആഫ്രിക്ക. കെനിയയു‌ടെ കാഴ്ചകളും ജീവിത രീതികളും ഒക്കെ വളരെ അടുത്തു നിന്നു ംപകര്‍ത്തി കാണിച്ചു തരുന്ന ഒരു സിനിമ കൂടിയാണിത്. ഓര്‍മ്മകളിലൂടെ കടന്നു പോകുന്ന വിധത്തിലാണ് ഈ സിനിമയുള്ളത്. 1985 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ഇസാക് ഡിന്‍സന്‍ എന്ന ഡാനിഷ് എഴുത്തുകാരന്‍റെ അതേ പേരിലുള്ള പുസ്തകത്തില്‍ നിന്നുമാണ് കഥയെ‌‌ടുത്തിരിക്കുന്നത്.
റോബര്‍‌ട് റെഡ്ഫോര്‍ഡ്, മെറില്‍ സ്ട്രീപ് എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സ്ലംഡോഗ് മില്യണയര്‍

സ്ലംഡോഗ് മില്യണയര്‍

ഇന്ത്യയു‌ടെ ഒരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചകളും ജീവിതങ്ങളും കണ്‍മുന്നില്‍ കൊണ്ടുനിര്‍ത്തുന്ന സിനിമയാണ് സ്ലംഡോഗ് മില്യണയര്‍. മികച്ച ജീവിതത്തിനും ജീവിതത്തിലെ ചില ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ക്കും വേണ്ടി നടക്കുന്ന രണ്ടു സഹോദരന്മാരുടെ കഥയും അവരുടെ വളര്‍ച്ചയുമാണ് സ്ലംഡോഗ് മില്യണയര്‍ പറയുന്നത്. മുംബൈയു‌ടെ ഏറ്റവും മനോഹരവും ഏറ്റവും മോശമായ കാഴ്ചകളും താജ്മഹലിലേക്കുള്ള അവരുടെ യാത്രയുമെല്ലാം ഈ ചിത്രം പറഞ്ഞുവയ്ക്കുന്നു. ഡാനി ബോയലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ട്രാക്സ്

ട്രാക്സ്

ജീവിതത്തില്‍ സമാധാനവും ഏകാന്തതയും തേടി യാത്ര തിരഞ്ഞ‌െടുക്കുന്ന ഒരു യുവതിയുടെ കഥയാണ് ട്രാക്സ് എന്ന ഓസ്ട്രേലിയന്‍ സിനിമ പറഞ്ഞു വയ്ക്കുന്നത്. സമാധാനം ഒരിക്കലും കിട്ടാതെ വരുമ്പോള്‍ യാത്ര തിരഞ്ഞെടുക്കുന്ന യുവതി എല്ലാം പിന്നിലുപേക്ഷിച്ച് പുറപ്പെടുമ്പോള്‍ ആദ്യം കൂടെക്കൂട്ടുന്നത് വിശ്വസ്തനായ ഒരു നായയെയും നാല് ഒട്ടകങ്ങളെയുമാണ്. ആലീസ് സ്പ്രിംഗില്‍ നിന്നും ഇന്ത്യന്‍ ഓഷ്യനിലേക്ക് പോകുന്ന സംഭവ ബഹുലമായ യാത്രയില്‍ അവര്‍ നേരിടുവ്വ വെല്ലുവിളികളും അനുഭവങ്ങളുമെല്ലാം ഇതില്‍ കാണിക്കുന്നു. ഓസ്ട്രേലിയയുടെ മനോഹരമായ കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം.

ലോസ്റ്റ് ഇന്‍ ട്രാന്‍സ്ലേഷന്‍

ലോസ്റ്റ് ഇന്‍ ട്രാന്‍സ്ലേഷന്‍

മധ്യവയസ്സുള്ള ഒരു സിനിമാ താരത്തിന്റെയും ഒരു യുവതിയുടെയും ബന്ധം പറയുന്ന സിനിമയാണ് ലോസ്റ്റ് ഇന്‍ ട്രാന്‍സ്ലേഷന്‍. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലെ ഒരു ഹോട്ടലിലാണ് ചിത്രത്തിന്റെ മിക് ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നതെങ്കിലും നാൊിന്റെ ഭംഗി കാണിക്കുന്നതില്‍ നിന്നും ഇത് ചിത്രത്തെ തടയുന്നില്ല. ജപ്പാന്റെ ഭംഗി ഇത്രയും മനോഹരമായിചിത്രീകരിച്ച അപൂര്‍വ്വം ചിത്രങ്ങളിലൊന്നാണ് ലോസ്റ്റ് ഇന്‍ ട്രാന്‍സ്ലേഷന്‍.

 ദ ബീച്ച്

ദ ബീച്ച്

ജീവിതം ആസ്വദിക്കുവാനുള്ളതാണെന്ന കരുതി ജീവിക്കുന്നവര്‍ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന ഇടമാണ് തായ്ലന്‍ഡ്. നൂലു പൊട്ടിയ പട്ടംപോലെ ജീവിതത്തെ പാറിക്കുവാന്‍ ഇവിടെ എത്തിയാല്‍ മതി. സ്വാതന്ത്ര്യം അതിന്റെ ഏറ്റവും പൂര്‍ണ്ണതയില്‍ ആസ്വദിക്കുവാന്‍ പറ്റിയ ഇടമാണ് തായ്ലന്‍ഡ് തായ്‌ലന്‍ഡിന്‍റെ സൗന്ദര്യം ഏറ്റവും മനോഹരമായി കാണിക്കുന്ന സിനിമയാണ് ലിയോനാര്‍ഡോ ഡികാപ്രി അഭിനയിച്ച ദി ബീച്ച്. ശാന്തതയും സമാധാനവും തേടി അധികമാരും എത്തിപ്പെടാത്ത ഫുക്കറ്റ് ദ്വീപിലെത്തുന്ന നായകന്റെ തുടര്‍ന്നുള്ള ജീവിതവും അനുഭവങ്ങളുമാണ് സിനിമ പറയുന്നത്.

തെല്‍മ ആന്‍ഡ് ലൂയിസ്

തെല്‍മ ആന്‍ഡ് ലൂയിസ്

കയ്പ്പു നിറഞ്ഞ ജീവിത്തില്‍ നിന്നും വെറും രണ്ട് ദിവസത്തെ യാത്രയ്ക്ക് പോകുന്ന രണ്ട് പെണ്‍സുഹൃത്തുക്കളുടെ കഥയാണ് അമേരിക്കന്‍ സിനിമയായ തെല്‍മ ആന്‍ഡ് ലൂയിസ് പറയുന്നത്. വെറും രണ്ടു ദിവസത്തെ യാത്രയില്‍ അവര്‍ അനുഭവിക്കുന്ന സന്തോഷവും ആശങ്കകളും ആഹ്ളാദങ്ങളുമെല്ലാം ഇതില്‍ കാണാം. അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ യാത്രയെ എങ്ങനെ മാറ്റി മറിക്കുന്നു എന്നും ഇതില്‍ കാണേണ്ടതാണ്.

ഈറ്റ് പ്രേ ലവ്

ഈറ്റ് പ്രേ ലവ്

ജീവതത്തെ അറിയുവാൻ യാത്ര ചെയ്യുന്ന ഒരു യുവതിയുടെ കഥ അതിമനോഹരമായി പറഞ്ഞു വയ്ക്കുന്ന ചിത്രമാണ് 2010 ല്‍ പുറത്തിറങ്ങിയ ഈറ്റ് പ്രേ ലവ്. വ്യത്യസ്ഥ മാർഗ്ഗങ്ങളിലൂടെ ജീവിതത്തിന്റെ സുഖവും അർഥങ്ങളും അന്വേഷിച്ച് കണ്ടെത്തുന്ന എലിസബത് ഗിൽബർട്ട് എന്ന യുവതിയായി ജൂലിയ റോബർട്സാണ് വേഷമിട്ടത്. ഇറ്റലിയും ഇന്ത്യയും ഇന്തോനേഷ്യയുമെല്ലാം ജീവിതത്തിന്‍റെ അർഥം കണ്ടെത്തുവാൻ എലിസബത് ഗിൽബർട്ട് യാത്ര നടത്തുന്ന ഇടങ്ങളായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു.

ലോക്ഡൗണില്‍ കാണാം ഈ യാത്രാ സീരിസുകള്‍ലോക്ഡൗണില്‍ കാണാം ഈ യാത്രാ സീരിസുകള്‍

ലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾ

ഇൻടു ദ വൈൽഡ് മുതൽ ബക്കറ്റ് ലിസ്റ്റ് വരെ... ലോക്ഡൗണില്‍ കണ്ടുതീര്‍ക്കാൻ കി‌ടിലൻ യാത്ര ചിത്രങ്ങൾഇൻടു ദ വൈൽഡ് മുതൽ ബക്കറ്റ് ലിസ്റ്റ് വരെ... ലോക്ഡൗണില്‍ കണ്ടുതീര്‍ക്കാൻ കി‌ടിലൻ യാത്ര ചിത്രങ്ങൾ

Read more about: lockdown travel cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X