Search
  • Follow NativePlanet
Share
» »ഇവിടെ എത്തിയാല്‍ മരിക്കുവാൻ സമയം രണ്ടാഴ്ച മാത്രം!

ഇവിടെ എത്തിയാല്‍ മരിക്കുവാൻ സമയം രണ്ടാഴ്ച മാത്രം!

മരണം ഉറപ്പായാൽ ആളുകൾ വരാൻ താല്പര്യപ്പെടുന്ന വാരണാസിയിലെ മുക്തി ഭവന്റെ വിശേഷങ്ങൾ അറിയാം.

മോക്ഷത്തിലേക്കുള്ള വാതിൽ തുറക്കുന്ന ഇടമായാണ് ഹൈന്ദവ വിശ്വാസികൾക്ക് വാരണാസി. നിത്യസത്യമായ മരണത്തെ പുൽകുവാൻ കാശിയെന്നും ബനാറസെന്നും പേരുള്ള ഈ നഗരം തിരഞ്ഞെടുക്കുന്നത് ആയിരങ്ങളാണ്. മരണമെത്താനുള്ള നേരമായി എന്നു തോന്നുമ്പോൾ ജീവിതത്തിലെ കെട്ടുപാടുകളെല്ലാം മുറിച്ചെറിഞ്ഞ് കാശിക്ക് പുറപ്പെടുന്നവരും പുറപ്പെടാനൊരുങ്ങി നിൽക്കുന്നവരും ധാരാളമുണ്ട്.
ഗംഗാ ആരതികൾക്കും മണിമുഴക്കങ്ങൾക്കും ഇടയിൽ ആത്മാവിനെ സ്വതന്ത്രമാക്കാൻ, മരണം മുൻകൂട്ടി കണ്ട് അതിനെ സ്വീകരിക്കുവാൻ എത്തുന്നവരെ വാരണാസിയിൽ അങ്ങോളമിങ്ങോളം കാണാം. ആസന്നമായ മരണത്തെ കാത്തു കിടക്കുവാൻ ഒരു ഹോട്ടലുള്ള കാര്യം അറിയുമോ? മരണം ഉറപ്പായാൽ ആളുകൾ വരാൻ താല്പര്യപ്പെടുന്ന വാരണാസിയിലെ മുക്തി ഭവന്റെ വിശേഷങ്ങൾ...

മരണം ആഘോഷിക്കുന്നിടം

മരണം ആഘോഷിക്കുന്നിടം

മരണത്തെ ഒരു ആഘോഷമായി കാണുന്നവർ വളരെ ചുരുക്കമാണ്. എന്നാൽ വാരണാസിയിൽ നേരെ തിരിച്ചാണ് അവസ്ഥ. മരണത്തെ ഒരു വലിയ ആഘോഷമാക്കി, ജീവിച്ചിരുന്നതിലും വലിയ സന്തോഷത്തിസാണ് ഇവിടം മരിച്ചവരെ യാത്രയാക്കുന്നത്. മരണം ഒരു ആഘോഷത്തോടൊപ്പം ഒരു വ്യവസായം കൂടിയായി കഴിഞ്ഞ കുറേക്കാലമായി ഇവിടെ വളർന്നു കൊണ്ടിരിക്കുകയാണ്

PC:Jorge Royan

മുക്തി ഭവൻ

മുക്തി ഭവൻ

മരണത്തെ പ്രതീക്ഷിച്ചിരിക്കുന്നവർക്കു മാത്രം പ്രവേശനം അനുവദിക്കുന്ന ഇടം. അതാണ് കാശിയിലെ മുക്തി ഭവൻ. വർഷം തോറും ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകൾ മരണത്തെ സ്വീകരിക്കുവാനായി എത്തിച്ചേരുന്ന ഒരു ഹോട്ടലാണിത്.

PC:The British Library

 ഇവിടെ പ്രവേശിക്കാം...പക്ഷേ, മരിക്കണം രണ്ടാഴ്ചയ്ക്കുള്ളിൽ

ഇവിടെ പ്രവേശിക്കാം...പക്ഷേ, മരിക്കണം രണ്ടാഴ്ചയ്ക്കുള്ളിൽ

മരണം അടുത്തെത്തി എന്ന തോന്നലുണ്ടാകുമ്പോളാണ് വിശ്വാസികൾ കാശിയിലേക്ക് പുറപ്പെടുന്നത്. ഇവിടുന്നു മരിച്ചാൽ മോക്ഷം ലഭിക്കുമെന്ന വിശ്വാസമാണ് മരണാസന്നരെ ഇവിടേക്ക് ആകർഷിക്കുന്നത്.
എന്നാൽ രണ്ടാഴ്ച മാത്രമാണ് ഇവിടെ താമസിക്കാൻ അനുവാദം ലഭിക്കുക, അതിനുള്ളിൽ മരിച്ചില്ലെങ്കിൽ കൂടുതൽ സമയം ഇവിടെ താമസം അനുവദിക്കില്ല.

PC:wikimedia

ആർക്കാണ് പ്രവേശനം ?

ആർക്കാണ് പ്രവേശനം ?

മരണം കാത്തിരിക്കുന്നവർക്കും പ്രായാധിക്യത്താൽ അവശരായവർക്കുമാണ് ഇവിടെ പ്രവേശനം അനുവദിക്കുന്നത്. മാരക രോഗങ്ങളുള്ളവർക്കും ഇവിടെ താമസിക്കാം. എന്നാൽ ആരാണെങ്കിലും രണ്ടാഴ്ച മാത്രമാണ് ഇവിടെ താമസിക്കുവാൻ അനുവദിക്കുക. അതിനുള്ളിൽ മോക്ഷം ലഭിച്ചില്ലെങ്കിൽ മുക്തി ഭവനിൽ നിന്നും പുറത്ത് പോകേണ്ടി വരും.

PC: Jorge Royan

 ശാന്തമായി മരിക്കുവാൻ

ശാന്തമായി മരിക്കുവാൻ

ജീവിതത്തിനും മരണത്തിനും ഇടയിലെ കുറച്ചു ദിവസങ്ങൾ...കേൾക്കുമ്പോൾ ഒത്തിരി ബുദ്ധിമുട്ട് തോന്നുമെങ്കിലും അതാണ് സത്യം. ആസന്നമായ മരണത്തെ കാത്തിരിക്കുവാൻ, അത്രതന്നെ നിർവ്വികാരതയോടെ സ്വീകരിക്കുവാനാണ് ആളുകൾ ഇവിടെ എത്തുന്നത്. മോക്ഷമന്വേഷിച്ച് എത്തുന്നവർക്ക് അഭയം നല്കി സന്തോഷത്തോടെ മരിക്കുവാൻ അനുവദിക്കുന്ന ഇടമാണിത്.

PC: Jorge Royan

നാല്പതിലധികം വർഷങ്ങൾ

നാല്പതിലധികം വർഷങ്ങൾ

കഴിഞ്ഞ നാല്പത്തിമൂന്നോളം വർഷങ്ങളായി മരണത്തിനു കാത്തു കിടക്കുന്നവർക്ക് തലചായ്ക്കുവാൻ മുക്തി ഭവൻ വാരണാസിയിൽ ഇവിടെയുണ്ട്. ഒറ്റവാക്കിൽ മരണ വീട് എന്നു തന്നെ ഇതിനെ പറയാം. മരണത്തിന്റെ കാലൊച്ച കാത്തിരിക്കുന്നവരും അവരുടെ ബന്ധുക്കളും നിറ‍ഞ്ഞ ഒരിടം. ഒരു വശത്ത് മരണത്തെ ചിലർ കാത്തു കിടക്കുമ്പോൾ ചിലരുടെ ആത്മാവ് മോക്ഷത്തിലേക്കുള്ള യാത്രയിലായിരിക്കും. ചലർ മരിച്ചവരെ യാത്ര അയക്കാനുള്ള ഒരുക്കത്തിലായിരക്കും. ഇങ്ങനെ മരണത്തിന്റെ വിവിധമുഖങ്ങളും ഘട്ടങ്ങളുമാണ് ഇവിടുത്തെ കാഴ്ചകൾ.

PC:juggadery

വാരണാസി

വാരണാസി

ലോകത്തിലെ ഏറ്റവും പുരാതനമായ നഗരം എന്ന പേരിൽ അറിയപ്പെടുന്ന വാരണാസി യ്ക്ക് മറ്റു വിശേഷണങ്ങൾ ഒക്കെയും അധികപ്പറ്റായിരിക്കും. പാപങ്ങള്‍ കഴുകി കളയുന്ന ഗംഗാ നദിയുടെ സാമീപ്യവും 12 ജ്യോതിർലിംഗ സ്ഥാനങ്ങളിലൊന്നിന്റെ പുണ്യവും 51 ശക്തിപീഠങ്ങളിലൊന്നിന്റെ ശക്തിയും ചേരുമ്പോൾ വാരണാസി ഒരു പുണ്യനഗരമായി മാറുന്നു. ക്രിസ്തുവിനും മുൻപേ തന്നെ നിലനിന്നിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടെ ഹിന്ദു മതത്തിനു മാത്രമല്ല, ബുദ്ധ, ജൈന മതങ്ങൾക്കും ഏറെ പവിത്രമായ ഭൂമിയായാണ് അറിയപ്പെടുന്നത്.

PC:Deepak Pathak

കാശി വിശ്വനാഥ ക്ഷേത്രം

കാശി വിശ്വനാഥ ക്ഷേത്രം

ഭാരതത്തിലെ തന്നെ ഏറ്റവും പഴയ ക്ഷേത്രങ്ങളിൽ ഒന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രധാനപ്പെട്ട ഈ ക്ഷേത്രത്തിൽ ശിവനെ വിശ്വേശ്വരൻ എന്ന പേരിലാണ് ആരാധിക്കുന്നത്. ശിവരുപുരാണവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രം കൂടിയാണിത്.

PC:wikimedia

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കേരളത്തിൽ നിന്നും ട്രെയിൻ മാർഗ്ഗം ഇവിടേക്ക് സഞ്ചരിക്കുന്നതാണ് നല്ലത്. ബബത്പൂരാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. മുഗൾ സാരായി,വാരണാസി എന്നിവയാണ് അടുത്തുളള റെയിൽവേ ജംങ്ഷനുകൾ.

ബ്രിട്ടീഷുകാരെ കൊള്ളയടിച്ച കള്ളനെ ആരാധിക്കുന്ന റെയില്‍വേ സ്റ്റേഷൻ!!ബ്രിട്ടീഷുകാരെ കൊള്ളയടിച്ച കള്ളനെ ആരാധിക്കുന്ന റെയില്‍വേ സ്റ്റേഷൻ!!

ലോകത്തിലെ പഴക്കമുള്ള നഗരങ്ങളില്‍ 5 നഗരങ്ങള്‍ ഇന്ത്യയിലാണ് ലോകത്തിലെ പഴക്കമുള്ള നഗരങ്ങളില്‍ 5 നഗരങ്ങള്‍ ഇന്ത്യയിലാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X