Search
  • Follow NativePlanet
Share
» »കണ്ണാടിശിലയിലെ പ്രതിഷ്ഠയും ആപ്പിണ്ടിവിളക്കും ജീവിതയും, നൂറ്റാണ്ടുകളുടെ വിശ്വാസവുമായി മുള്ളുതറ ദേവി ക്ഷേത്രം

കണ്ണാടിശിലയിലെ പ്രതിഷ്ഠയും ആപ്പിണ്ടിവിളക്കും ജീവിതയും, നൂറ്റാണ്ടുകളുടെ വിശ്വാസവുമായി മുള്ളുതറ ദേവി ക്ഷേത്രം

കാലത്തിന്റെ കുത്തൊഴുക്കിലും ചരിത്രത്തിന്റെ ഗതിയിലും മാറിപ്പോകാതെ ഇന്നും വിശ്വാസികളുടെ മനസ്സുകളിലെ പ്രിയപ്പെട്ട ക്ഷേത്രമാണ് മുള്ളുതറ ദേവി ക്ഷേത്രം.
പത്തനംതിട്ട അടൂര്‍ മലമേക്കരയില്‍ വിശ്വാസത്തിന്റെ പ്രഭയുമായി നിലകൊള്ളുന്ന ഈ ദേവി ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവും കാണാം. പത്തനംതിട്ടയുടെ വിശ്വാസകഥകളില്‍ മാറ്റി നിര്‍ത്തുവാന്‍ കഴിയാത്ത സ്ഥാനമാണ് മുള്ളുതറയില്‍ ഭദ്രാദേവി കരിംകാളി മൂർത്തി ദേവിയ്ക്കുള്ളത്. ക്ഷേത്രത്തിന്റെ അപൂര്‍വ്വതകളും പ്രത്യേകതളും വായിക്കാം

 മുള്ളുതറ ദേവി ക്ഷേത്രം

മുള്ളുതറ ദേവി ക്ഷേത്രം

നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുമ്പോഴും ക്ഷേത്രത്തിന്റെ ചരിത്രം ഇന്നും ലഭ്യമല്ല. ഇവിടെ പ്രചരിച്ചിരുന്ന ഐതിഹ്യങ്ങളിലൂടെയും വാമൊഴികളിലൂടെയും മറ്റുമാണ് ക്ഷേത്രത്തിനിത്രയും കാലത്ത പഴക്കമുണ്ടെന്ന് കരുതിപോരുന്നത്. ആദ്യ കാലങ്ങളില്‍ ഇതൊരു കളരി ദേവീ ക്ഷേത്രം ആയിരുന്നു. ആ കാലഘട്ടത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നു കൂടിയായിരുന്നു ഈ ക്ഷേത്രമെന്നാണ് കരുതപ്പെട്ടു പോരുന്നത്.

 കളരി മുതല്‍ ജ്യോതിഷം വരെ

കളരി മുതല്‍ ജ്യോതിഷം വരെ


കളരി,ആയുർ വേദം, ജ്യോതിഷം, വൈദ്യം,എഴുത്ത്കളരി തുടങ്ങിയ മേഖലയിലുള്ള പ്രഗത്ഭന്മാര്‍ പലരും ഇവിടെ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. കേരളത്തിലെ തന്നെ എണ്ണപ്പെട്ട ഭദ്രകാളി, കരിംകാളി ക്ഷേത്രങ്ങളില്‍ ഒന്നുമാണിത്. അത്തം നാളിൽ ആണ് ദേവിയുടെ ആറാട്ട് ഉത്സവം നടക്കുന്നത്. പ്രദേശത്തെ വലിയ ആഘോഷങ്ങളിലൊന്നാണിത്.

ത്രിപുര സുന്ദരി

ത്രിപുര സുന്ദരി

ആരാധനയുടെ കാര്യത്തിലും മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പല പ്രത്യേകതകളും ഇവിടെ കാണാം. ഭദ്രകാളിയെയും കരിം കാളി മൂർത്തിയെയും ത്രിപുര സുന്ദരി ഭാവത്തിലാണ് അവിടെ ആരാധിക്കുന്നതും പൂജകള്‍ നടത്തുന്നതും. ഗണപതിയുടെയും ഇടുകാളീ ദേവീയുടെയും പ്രതിഷ്ഠയും ഇവിടെ കാണാം. യോഗീശ്വരൻ, ബ്രഹ്മരക്ഷസ്, യക്ഷിത്തറ ബ്രാഹ്മിണി മാതാവ് ,മറുത, വേതാളം
നാഗരാജാവ് ,നാഗയക്ഷി അമ്മ, നാഗശ്രേഷ്ഠൻ,മണി നാഗം എന്നിവരുടെ ഉപ പ്രതിഷ്ഠകളും ക്ഷേത്രത്തില്‍ ഉണ്ട്.

 പ്രതിഷ്ഠയും ഉടവാളും

പ്രതിഷ്ഠയും ഉടവാളും

ക്ഷേത്രത്തിലെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത ഇവിടുത്തെ പ്രതിഷ്ഠയാണ്. ഭദ്രകാളിയുടെ പ്രതിഷ്ഠ കൃഷ്ണ ശിലയിലും കരിം കാളി മൂര്‍ത്തിയുടേത് കണ്ണാടി ശിലയിലുമാണ് തീര്‍ത്തിരിക്കുന്നത്. കേരളത്തില്‍ ഇത്തരത്തില്‍ അത്യപൂര്‍വ്വമാണ് പ്രതിഷ്ഠയുള്ളത്. അതു കൂടാതെ, ദേവിയുടെ ഉടവാളിനെ വെളിച്ചപ്പാടിന് തുല്യമായും ഇവിടെ കരുതി പോരുന്നു. സരസ്വതി, ലക്ഷ്മി, ദുർഗ്ഗ തുടങ്ങി മൂന്ന് സങ്കല്പങ്ങളിലും ഇവിടെ ദേവിയെ ആരാധിക്കുന്നു.

 കുത്തിയോട്ടം

കുത്തിയോട്ടം

ക്ഷേത്രത്തിന്റെ വിശ്വാസങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന പല ആചാരങ്ങളും ഇവിടെ കാണാം. കളമെഴുത്തും പാട്ടും പിന്നെ ഗുരുതിയും അതിന്റെ ഭാഗമാണ്. എന്നാല്‍ അതിലും പ്രസിദ്ധമായത് ക്ഷേത്രത്തിലെ കുത്തിയോട്ടമാണ്.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായിനടത്തി വരുന്ന അനുഷ്ഠാനകലയാണ് കുത്തിയോട്ടവും ചുവടും പാട്ടും. ഐശ്വര്യത്തിനും ഉയർച്ചക്കും വേണ്ടിയാണ് ഈ വഴിപാട് നടത്തുന്നത് എന്നാണ് വിശ്വാസം. മഹിഷാസുരനുമായുള്ള യുദ്ധത്തിൽ ദേവിയുടെ വിജയം ആഘോഷിക്കുന്ന പരാശക്തിയുടെ ഭടന്മാർ ആണ് കുത്തിയോട്ടക്കാർ എന്നാണ് സങ്കല്പം. മുള്ളുതറ ദേവി ക്ഷേത്രംത്തിൽ ശ്രീ ഭദ്രാകാളി ദേവിയുടെയും കരിം കാളി മൂർത്തി ദേവി യുടെയും മുന്നിൽക്ഷേത്രമുറ്റത്ത് കുത്തിയോട്ടം വഴിപാടായാണ് വിശ്വാസികള്‍ നടത്തുന്നത്.

ടിപ്പുവിന്‍റെ ശ്രീരംഗപട്ടണ മുതല്‍ മണ്ണിനടിയിലെ തലക്കാട് വരെ! കന്നഡ ചരിത്രം മാറ്റിയെഴുതിയ ഇടങ്ങളിലൂടെടിപ്പുവിന്‍റെ ശ്രീരംഗപട്ടണ മുതല്‍ മണ്ണിനടിയിലെ തലക്കാട് വരെ! കന്നഡ ചരിത്രം മാറ്റിയെഴുതിയ ഇടങ്ങളിലൂടെ

ആപ്പിണ്ടി വിളക്കും ജീവിതഎഴുന്നെളളിപ്പും

ആപ്പിണ്ടി വിളക്കും ജീവിതഎഴുന്നെളളിപ്പും

വിശ്വാസികള്‍ അര്‍പ്പിക്കുന്ന മറ്റു രണ്ടു വഴിപാടുകളാണ് ആപ്പിണ്ടി വിളക്കും ജീവിതഎഴുന്നെളളിപ്പും. എട്ടോ അല്ലെങ്കില്‍ പതിനാറോ ദിവസം വ്രതമെടുത്ത് അനുഷ്ഠിക്കുന്നചാണ് ആപ്പിണ്ടി വിളക്ക്. ഉത്സവ സമയത്ത്
രാത്രിയിൽ ആണ് ആപ്പിണ്ടി വിളക്കും ജീവിത എഴുന്നള്ളത്തും ഘോഷയാത്ര എഴുന്നെളളിപ്പും ക്ഷേത്രത്തിൽ നടത്തപ്പെടുന്നത്. തകിടും സ്വര്‍ണാഭരണങ്ങളും പട്ടുംകൊണ്ട് അലങ്കരിച്ച തടികൊണ്ടുള്ള കണ്ണാടി ബിംബമാണ് 'ജീവിത'. . അത് രണ്ട് ബ്രാഹ്മണര്‍കൂടി എഴുന്നള്ളിച്ച് ആഘോഷപൂര്‍വം ഭവനങ്ങളിലെല്ലാം പോകും. നാട് ചുറ്റി പറയില് നെല്ലും അരിയും വെച്ച് അവിടങ്ങളില് സ്വീകരിക്കും . ആറാട്ട് കഴിഞ്ഞുതിരിച്ചു ക്ഷേത്രത്തില്‍ ദേവിക്ക് സമര്‍പ്പിക്കും. അപ്പോഴാണ് ആപ്പിണ്ടി വിളക്ക് വഴിപാട് പൂര്‍ത്തിയാകുന്നത്.

ശബ്ദപൂട്ടില്‍ ബന്ധിച്ച നിലവറ, കാത്തിരിക്കുന്ന അമൂല്യ നിധിശേഖരം! തുറക്കണമെങ്കില്‍ ലിപി വായിക്കണംശബ്ദപൂട്ടില്‍ ബന്ധിച്ച നിലവറ, കാത്തിരിക്കുന്ന അമൂല്യ നിധിശേഖരം! തുറക്കണമെങ്കില്‍ ലിപി വായിക്കണം

വഴിപാടുകള്‍

വഴിപാടുകള്‍

വഴിപാ‌ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണ് മുള്ളുതറ ദേവി ക്ഷേത്രം. ഇവിടെ
ഭദ്രാ കാളീ ദേവിക്ക് രക്‌ത പുഷ്‌പാജ്‌ജലി ,താംബൂലം സമർപ്പണവും ,കരിം കാളീ ദേവിക്ക് കുരുതി പുഷ്‌പാജ്‌ജലി, നടകുരുതിയും ഇട് കാളീ ദേവിക്ക്
തെരളി നിവേദ്യം ,വെറ്റ അടുക് സമർപ്പണവും നടത്തും, ഗണപതി ഭഗവാന് നാളികേര സമർപ്പണമാണ് പതിവ്. ,വാസ്‌തു ഭൂമിസംബന്ധമായ ആയ ദോഷത്തിന് മണ്ണും നാളികേരം സമർപ്പിച്ചാല്‍ മതിയെന്നും വിശ്വാസമുണ്ട്.

മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രംമടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം

ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട്:മുള്ളുതറ ദേവി ക്ഷേത്രം, ശ്രീജിത്ത് സദാശിവന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X