Search
  • Follow NativePlanet
Share
» »പുരസ്കാരങ്ങൾ വാരിക്കൂട്ടുന്ന മുംബൈ വിമാനത്താവളം

പുരസ്കാരങ്ങൾ വാരിക്കൂട്ടുന്ന മുംബൈ വിമാനത്താവളം

ദേശീയ വിനോദ സഞ്ചാര ദിനത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളമായാണ് മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്രവിമാനത്താവളത്തിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

ബഹുമതികളും പ്രത്യേകതകളും ഒരുപാടുണ്ട് നമ്മുടെ നാട്ടിലെ വിമാനത്താവളങ്ങൾക്ക്. കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായ കണ്ണൂർ വിമാനത്താവളവും ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ കാശ്മീരിലെ ലേയിലെ കുശോക്ക് ബാക്കുല റിംപോച്ചീ എയർപോർട്ടും ഒക്കെ ചേരുന്നതാണ് ഇവിടുത്തെ കഥകൾ. അതിലും വലിയൊരു ബഹുമതിയുള്ള വേറൊരു വിമാനത്താവളമുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ സിംഗിള്‍ റണ്‍വേ എയര്‍പോര്‍ട്ട് എന്ന ബഹുമതിയുള്ള മുംബൈ എയര്‍പോര്‍ട്ട്. എന്നാൽ ഈ പേരിലല്ല ഈ വിമാനത്താവളം ഇപ്പോള്‍ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ദേശീയ വിനോദ സഞ്ചാര ദിനത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളമായാണ് മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്രവിമാനത്താവളത്തിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

മുംബൈ ഛത്രപജി ശിവജി വിമാനത്താവളം

മുംബൈ ഛത്രപജി ശിവജി വിമാനത്താവളം


ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായാണ് മുംബൈ ഛത്രപജി ശിവജി വിമാനത്താവളം അറിയപ്പെടുന്നത്. ആദ്യ കാലങ്ങളിൽ സഹാർ വിമാനത്താവളം എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.

PC:Shabbir "Leo" Ali

വാരിക്കൂട്ടിയ ബഹുമതികൾ

വാരിക്കൂട്ടിയ ബഹുമതികൾ

മുംബൈ വിമാനത്താവളം ഇതുവരെയായി വാരിക്കൂട്ടിയ ബഹുമതികൾക്കും പുരസ്കാരങ്ങൾക്കും ഒരു കണക്കുമില്ല. ലോകത്തെ ഏറ്റവും തിരക്കേറിയ സിംഗിള്‍ റണ്‍വേ എയര്‍പോര്‍ട്ട്, ഏഷ്യയിലെ 14-ാമത്തെ തിരക്കേറിയ വിമാനത്താവളം, 2017 ൽ യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ 28-ാം സ്ഥാനത്തുള്ള വിമാനത്താവളം, ചരക്ക് ഗതാഗതത്തിൽ രാജ്യത്തെ ഒന്നാം നമ്പർ എന്നിങ്ങനെ പോകുന്നു അത്. അതിലേക്ക് ഏറ്റവും ഒടുവിലായി വന്നതാണ് ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി, ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ രാജ്യത്ത് നടന്ന ആഘോഷ ചടങ്ങുകളിലാണ് ഇതിനെ ക്ലാസ് X വിമാനത്താവളങ്ങളിൽ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തത്. തുടർച്ചായായി മൂന്നാം തവണയാണ് മുംബൈ വിമാനത്താവളം ഈ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെടുന്നത്.

ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!


PC:A.Savin

യാത്രികർ രാജാക്കന്മാരെ പോലെ!

യാത്രികർ രാജാക്കന്മാരെ പോലെ!

യാത്രികരെ രാജാക്കന്മാരെ പോലെ പരിഗണിക്കുന്ന ഒരിടമാണ് ഈ വിമാനത്താവളം. യാത്രക്കാർക്കു നല്കുന്ന സൗകര്യങ്ങളും അവരെ പരിഗണിക്കുന്ന രീതികളും ഒക്കെ പരിഗണിച്ചാണ് മിക്ക പുരസ്കാരങ്ങളും ഈ വിമാനത്താവളത്തെ തേടിയെത്തുന്നത്.

രണ്ട് ടെർമിനലുകൾ

രണ്ട് ടെർമിനലുകൾ

രണ്ട് പാസഞ്ചർ ടെർമിനലുകളാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളത്. ആഭ്യന്തര യാത്രകൾക്കുളള ടെർമിനൽ 1 സാന്‍റാക്രൂസയിലും ആഭ്യന്തര അന്താരാഷ്ട്ര യാത്രകൾക്ക് ഒരുപോലെ ഉപയോഗിക്കുന്ന ടെർമിനൽ 1 സഹാറിലുമാണുള്ളത്. രണ്ട് ടെർമിനലുകൾക്കും ഒരേ എയര്‍സ്ലൈഡ് സൗകര്യങ്ങളാണുള്ളത്.

ടെർമിനലുകൾക്ക് മാറ്റം

ടെർമിനലുകൾക്ക് മാറ്റം

2019 ഒക്ടോബർ ഒന്നു മുതൽ മുംബൈ വിമാനത്താവളത്തിൽ കാര്യമായ മാറ്റങ്ങൾ നടക്കും. യാത്രക്കാരുടെ സൗകര്യത്തിനു വേണ്ടിയാണ് ടെർമിനൽ ചേഞ്ച് അടക്കമുള്ള മാറ്റങ്ങൾ നിലവിൽ വരുന്നത്. ബജറ്റ് കാരിയറായ സ്പൈസ് ജെറ്റിന്‍റെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര സർവ്വീസുകളും ഒക്ടോബർ ഒന്നു മുതൽ ഛത്രപതി ശിവജി വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലേക്ക് പൂർണ്ണമായും മാറ്റും. ഇൻഡിഗോ, ഗോ എയർ എന്നിവയുടെ ആഭ്യന്തര സർവ്വീസുകൾ പൂർണ്ണമായും ടെർമിനൽ ഒന്നിലേക്കും അന്താരാഷ്ട്ര സർവ്വീസുകൾ ടെർമിനൽ രണ്ടിലേക്കും മാറ്റും.
PC: Sean D Silva

ഒരേ സമയം അയ്യായിരത്തിലധികം വാഹനങ്ങൾ

ഒരേ സമയം അയ്യായിരത്തിലധികം വാഹനങ്ങൾ

ഏറ്റവും തിരക്കേറിയ വിമാനത്താവളമായതുകൊണ്ടു തന്നെ അതിനനുസരിച്ചുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മൾട്ടി ലെവൽ കാർ പാർക്കിങ് രീതിയാണ് ഇവിടുത്തേത്. ഒരേ സമയത്ത് ഇവിടെ അയ്യായിരത്തിലധികം വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ സാധിക്കും.

PC:Ask27

മികച്ച ഷോപ്പിങ്ങ്

മികച്ച ഷോപ്പിങ്ങ്

മുംബൈയിലെ മികച്ച ഷോപ്പിങ് ഡെസ്റ്റിനേഷനുകളിലൊന്നു കൂടിയാണ് ഈ അന്താരാഷ്ട്ര വിമാനത്താവളം. 21,000 സ്ക്വയർ മീറ്റർ വിസ്തൃതിയുണ്ട് ഇവിടുത്തെ റീട്ടെയിൽ സ്പേസിന്. നിരവധി ബ്രാൻഡഡ് കമ്പനികളുടെ ഷോപ്പുകൾ ഇവിടെയുണ്ട്.

ഏറ്റവും വലിയ കലാപ്രദർശനം

ഏറ്റവും വലിയ കലാപ്രദർശനം

ലോകത്തിലെ തന്നെ ഏറ്റവും വലിയ കലാപ്രദർശനം ഒരുക്കിയിരിക്കുന്ന ഇടം കൂടിയാണ് മുംബൈ ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളം. ഏകദേശം ആറായിരത്തിലധികം കലാസൃഷ്ടികളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.

വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഈ ടെർമിനൽ മാറ്റം അറിഞ്ഞില്ലെങ്കിൽ പണി പാളും!വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഈ ടെർമിനൽ മാറ്റം അറിഞ്ഞില്ലെങ്കിൽ പണി പാളും!

കുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾകുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ

PC:Trinidade

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X