Search
  • Follow NativePlanet
Share
» »വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഈ ടെർമിനൽ മാറ്റം അറിഞ്ഞില്ലെങ്കിൽ പണി പാളും!

വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഈ ടെർമിനൽ മാറ്റം അറിഞ്ഞില്ലെങ്കിൽ പണി പാളും!

മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡെൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് ടെർമിനലുകളിൽ മാറ്റം വരുന്നത്.

യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ നല്കുന്നതിന്റെ ഭാഗമായി വലിയ മാറ്റങ്ങൾക്കൊരുങ്ങി വിമാനത്താവളങ്ങൾ.
മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡെൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് ടെർമിനലുകളിൽ മാറ്റം വരുന്നത്. ചില കമ്പനികളുടെ ആഭ്യന്തര- അന്താരാഷ്ട്ര സർവ്വീസുകൾക്കാണ് ടെർമിനൽ മാറ്റം ഉണ്ടായിരിക്കുന്നത്. വിശദ വിവരങ്ങളിലേക്ക്...

മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം

മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം


ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നാണ് മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം. തെക്കേ ഏഷ്യയിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഇത് ലോകറാംഗിങ്ങിൽ 15-ാം സ്ഥാനത്താണുള്ളത്. അത്യാധുനിക സൗകര്യങ്ങളാണ് അഞ്ച് ടെർമിനലുകളുള്ള മുംബൈ വിമാനത്താവളം സന്ദർശകർക്കു നല്കുന്നത്.

കുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾകുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ

PC:A.Savin

ടെർമിനലുകൾക്ക് മാറ്റം

ടെർമിനലുകൾക്ക് മാറ്റം

2019 ഒക്ടോബർ ഒന്നു മുതൽ മുംബൈ വിമാനത്താവളത്തിൽ കാര്യമായ മാറ്റങ്ങൾ നടക്കും. യാത്രക്കാരുടെ സൗകര്യത്തിനു വേണ്ടിയാണ് ടെർമിനൽ ചേഞ്ച് അടക്കമുള്ള മാറ്റങ്ങൾ നിലവിൽ വരുന്നത്.
ബജറ്റ് കാരിയറായ സ്പൈസ് ജെറ്റിന്‍റെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര സർവ്വീസുകളും ഒക്ടോബർ ഒന്നു മുതൽ ഛത്രപതി ശിവജി വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലേക്ക് പൂർണ്ണമായും മാറ്റും.
ഇൻഡിഗോ, ഗോ എയർ എന്നിവയുടെ ആഭ്യന്തര സർവ്വീസുകൾ പൂർണ്ണമായും ടെർമിനൽ ഒന്നിലേക്കും അന്താരാഷ്ട്ര സർവ്വീസുകൾ ടെർമിനൽ രണ്ടിലേക്കും മാറ്റും.

എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാംഎയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം

ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

വിമാനങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാമത്തേതും യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാമതുമാണ് ഡെൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. രണ്ടാം ലോക മഹായുദ്ധക്കാലത്ത് നിർമ്മിച്ച ഇത് ആദ്യ കാലങ്ങളിൽ ഇന്ത്യൻ എയർഫോഴ്സിന്റെ കീഴിലായിരുന്നു.

PC:Deepak G Goswami

ഈ രണ്ട് എയർലൈനുകൾ ഇനി ടെർമിനൽ 3 ൽ നിന്നും

ഈ രണ്ട് എയർലൈനുകൾ ഇനി ടെർമിനൽ 3 ൽ നിന്നും

ഡെൽഹി വിമാനത്താവളത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി യാത്രക്കാർക്ക് സൗകര്യ പ്രദമായ രീതിയിൽ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. 2019 സെപ്റ്റംബർ 5 മുതൽ ഇവിടെ ഇൻഡിഗോയും സ്പൈസ് ജെറ്റും ടെർമിനൽ രണ്ടിൽ നിന്നും ടെർമിനൽ മൂന്നിലേക്ക് പൂര്‍ണ്ണമായും മാറും. നിലവിൽ സ്പൈസ് ജെറ്റ് പൂർണ്ണമായും സ്പൈസ് ജെറ്റും ഇൻഡിഗോയും ഭാഗികമായും ടെർമിനൽ രണ്ടിൽ നിന്നാണ് സർവ്വീസുകൾ നടത്തുന്നത്.
ടെർമിനൽ രണ്ടിൽ തുടങ്ങുന്ന നിർമ്മാണ് പ്രവർത്തികൾ പൂർത്തീകരിക്കുന്നതോടെ ഒരു വർഷം 18 മില്യൺ ആളുകളെ ഉൾക്കൊള്ളാൻ കഴിയും എന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ഇത് 15 മില്യണാണ്.

വിദേശ യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...യാത്ര അടിപൊളിയാക്കാം!വിദേശ യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...യാത്ര അടിപൊളിയാക്കാം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X