Search
  • Follow NativePlanet
Share
» »ലോകത്തിലെ ബെസ്റ്റ് സിറ്റികളിൽ ഇടംപിടിച്ച് ദില്ലിയും മുംബൈയും..മറ്റ് നഗരങ്ങൾ ഇതാ

ലോകത്തിലെ ബെസ്റ്റ് സിറ്റികളിൽ ഇടംപിടിച്ച് ദില്ലിയും മുംബൈയും..മറ്റ് നഗരങ്ങൾ ഇതാ

2022 ലെ ലോകത്തിലെ മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സ്കോട്ലന്‍ഡിന്‍റെ തലസ്ഥാനമായ എഡ്വിന്‍ബര്‍ഗ് ആണ്

ലോകത്തിലെ ഏറ്റവും മികച്ച നഗരമേതായിരിക്കും... ഒരിക്കലെങ്കിലും ഈ ഒരു ചോദ്യത്തിലൂടെ കടന്നുപോകാത്തവര്‍ കാണില്ല...ഇന്ത്യയിലാണെങ്കില്‍ ബാംഗ്ലൂരും മുംബൈയും ഡല്‍ഹിയും ചെന്നെയുമെല്ലാം പട്ടികയില്‍ ഉള്‍പ്പെ‌ട്ടിരിക്കും. ലോകത്തിലെ മികച്ച നഗരമേതെന്ന ചോദ്യത്തിന് ഒരുത്തരവുമായി വന്നിരിക്കുകയാണ് ടൈംസ് ഔ‌ട്ട് സര്‍വ്വേ. ഓരോ നഗരത്തിലെയും നൂറുകണക്കിന് താമസക്കാരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച് നടത്തുന്ന സര്‍വ്വേയില്‍ 2022 ലെ ലോകത്തിലെ മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സ്കോട്ലന്‍ഡിന്‍റെ തലസ്ഥാനമായ എഡ്വിന്‍ബര്‍ഗ് ആണ്. ഇന്ത്യയില്‍ നിന്നു മുംബൈയും ഡല്‍ഹിയും പട്ടികയില്‍ ഉള്‍പ്പെ‌ട്ടുണ്ട്.

ഘടകങ്ങള്‍ അനവധി

ഘടകങ്ങള്‍ അനവധി

നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരു നഗരത്തിന്‍റെ സ്കോര്‍ നിര്‍ണ്ണയിക്കുന്നത്. ഇതില്‍ നഗരത്തിന്റെ കമ്മ്യൂണിറ്റി സ്പിരിറ്റ് മുതല്‍ ഭക്ഷണപീനീയം, ശുചിത്വം, പൊതുഗതാഗതം എന്നിങ്ങനെ നിരവധി കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു ഇത്.

ഒന്നാമന്‍ എഡ്വിന്‍ബര്‍ഗ്

ഒന്നാമന്‍ എഡ്വിന്‍ബര്‍ഗ്

മധ്യകാലഘട്ട നിര്‍മ്മിതികള്‍ക്കും ചരിത്രത്തിലെ സംഭവങ്ങള്‍ക്കും പ്രസിദ്ധമായ എഡ്വിന്‍ബര്‍ഗ് പഴയലോക ചാരുത പകര്‍ന്നു നല്കുന്ന ഇടമാണ്. പ്രകൃതിഭംഗിയാര്‍ന്ന ഇടങ്ങളും നടന്നുകാണുവാനുള്ള സ്ഥലങ്ങളും ഈ നഗരത്തിന്റെ പ്രത്യേകതയാണ്. കല, സംസ്കാരം, രാത്രിജീവിതം എന്നിവയ്ക്ക് നഗരം വളരെ പ്രാധാന്യം നല്കുന്നു.

ചിക്കാഗോ

ചിക്കാഗോ

മികച്ച നഗരമായി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നച് ചിക്കാഗോയാണ്. പ്രതിരോധശേഷിയുള്ള നഗരമായി പ്രദേശവാസികള്‍ വിശേഷിപ്പിക്കുന്ന ചിക്കാഗോ നീണ്ട‌ുനിന്ന കൊവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം തിരികെ വന്നിരിക്കുകയാണ്. ലോകോത്തര രുചികള്‍, പാര്‍ട്ടി, പുലര്‍ച്ചെ നീളുവോളമുള്ള ആഘോഷങ്ങള്‍, മഹത്തായ കലാസൃഷ്ടികള്‍ പരിചയപ്പെടുവാനുള്ള അവസരം, എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ചിക്കാഗോ വാഗ്ദാനം ചെയ്യുന്നത്. കലയിലും ഭക്ഷണത്തിലും മുന്നി‌ട്ടുനില്‍ക്കുന്ന നഗരമായാണ് ഇതിനെ പ്രദേശവാിസകള്‍ കരുതുന്നത്.

മെഡലിന്‍

മെഡലിന്‍

എറ്റേണൽ സ്പ്രിംഗ് നഗരം എന്നു വിളിക്കപ്പെടുന്ന മെഡലിന്‍ പ്രസന്നമായ കാലാവസ്ഥയ്ക്ക് എന്നും പ്രസിദ്ധമാണ്. കൊളംബിയയിൽ മെട്രോ സംവിധാനമുള്ള ഒരേയൊരു നഗരമാണിത്. ഊര്‍ജസ്വലരായ ജനങ്ങളാണ് നഗരത്തിന് ജീവന്‍ നല്കുന്നത്. സർവേയിൽ, മെഡലിന്റെ രാത്രിജീവിതം ലോകത്തിലെ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു,

ഗ്ലാസ്ഗോ

ഗ്ലാസ്ഗോ

ലോകത്തിലെ മികച്ച നാലാമത്തെ നഗരമായാണ് ഗ്ലാസ്ഗോ തിരഞ്ഞെടുക്കപ്പെട്ടത്. ഈ വർഷത്തെ സൂചികയിൽ ഏറ്റവും സൗഹാർദ്ദപര നഗരം കൂടിയാണിത്. ചിലവേറിയ നഗരമെന്ന് പൊതുവേ വിശേഷിപ്പിക്കപ്പെടുമ്പോഴും മുടക്കുന്ന പണത്തിന്റെ മൂല്യം നിങ്ങള്‍ക്ക് ഈ നഗരം വാഗ്ദാനം ചെയ്യുന്നുണ്ട്. വിശാലമായ ഹരിത ഇടവും വൈവിധ്യവും ഇവിടെ എടുത്തുപറയേണ്ട കാര്യമാണ്.

ആംസ്റ്റര്‍ഡാം

ആംസ്റ്റര്‍ഡാം

ലോകസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായ ആംസ്റ്റര്‍ഡാം പല തരത്തില്‍ മികച്ച ഇട‌മായി മാറിയിട്ടുണ്ട്. കലകള്‍ക്ക് ഈ നഗരം നല്കുന്ന പ്രാധാന്യം എടുത്തുപറയേണ്ട ഒന്നാണ്. എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന സ്ഥലങ്ങളാണ് ഇവി‌ടെയുള്ളത്. തിരക്കേറിയ സാമൂഹിക രംഗവും ഊർജ്ജസ്വലമായ രാത്രി ജീവിതവും സഹിഷ്ണുതയും വൈവിധ്യവും നഗരത്തെ എടുത്തുനിര്‍ത്തുന്നു. ലോകത്തിലെ ഏറ്റവും പുരോഗമനപരമായ നഗരങ്ങളിലൊന്നായാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ ആംസ്റ്റര്‍ഡാമിനെ വിശേഷിപ്പിച്ചത്.

 പ്രാഗ്

പ്രാഗ്

വർഷത്തെ സൂചികയിൽ ലോകത്തിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ നഗരമായി പ്രാഗ് തിരഞ്ഞെടുക്കപ്പെട്ടു, നഗരത്തിന്റെ ഭംഗി മാത്രമല്ല, മികച്ച ജീവിതനിലവാരം, ഗാലറികള്‍, മ്യൂസിയങ്ങള്‍, ഷോപ്പിങ് ഇടങ്ങള്‍ എന്നിങ്ങനെ നഗരത്തെ വ്യത്യസ്തമായി നിലനിര്‍ത്തുന്ന നിരവധി കാര്യങ്ങളുണ്ട്. ഡൈനിംഗ്. 'പൊതുഗതാഗതം എന്നിവ ഇവിടെ തീര്‍ത്തും പോക്കറ്റിനിണങ്ങുന്നതാണ്.

മരാക്കേഷ്

മരാക്കേഷ്

നാളെയിലെ മികച്ച ഭാവി വിശ്വസിച്ച് ജീവിക്കുന്ന നഗരമായാണ് സര്‍വ്വേ മൊറോക്കോയിലെ മരാക്കേഷ് നഗരത്തിനെ വിലയിരുത്തുന്നത്. കൊവിഡിന്റെ കഷ്ടതയില്‍ നിന്നും ഇനിയും മോചിതമായിട്ടില്ലാത്ത നഗരം ചെറിയ ചെറിയ പരിപാടികള്‍ വഴി ആളുകളെ ആകര്‍ഷിക്കുവാന്‍ ഒരുങ്ങുകയാണ്.

ബെര്‍ലിന്‍

ബെര്‍ലിന്‍

പാര്‍ട്ടികള്‍ ആയാലും ആഘോഷങ്ങള്‍ ആയാലും ജീവിതം ആഘോഷിക്കുന്നവരാണ് ബെര്‍ലിന്‍കാര്‍. ഭക്ഷണത്തിന്‍റെ കാര്യത്തിലും നഗരം എന്നും മുന്നില്‍നില്‍ക്കുന്നു. വളരെ കുറഞ്ഞ ചിലവില്‍ ജീവിക്കുവാന്‍ കഴിയുന്ന നഗരമാണിത്. പ്രശംസനീയമായ കാര്യത്തില്‍ ഇവിടെ പൊതുഗതാഗതത്തെ ഉള്‍പ്പെ‌‌ടുത്താം.

മോണ്‍‌ട്രിയല്‍

മോണ്‍‌ട്രിയല്‍

അതിശയിപ്പിക്കുന്ന നിര്‍മ്മിതികളാണ് ഈ നഗരത്തിന്‍റെ പ്രത്യേകത. ഇവരു‌ടെ ആതിഥ്യമര്യാദ ലോകമെങ്ങും പ്രസിദ്ധമാണ്. കൊവിഡിനു ശേഷവും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് സര്‍വ്വേയില്‍ പറയുന്നു. ബജറ്റിലൊതുങ്ങുന്ന ഭക്ഷണമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

കോപ്പന്‍ഹേഗന്‍

കോപ്പന്‍ഹേഗന്‍

കാല്‍നടയായി പര്യവേക്ഷണം ചെയ്യേണ്ട നഗരമാണ് കോപ്പന്‍ഹേഗന്‍. ബേക്കറികളെക്കാളും സൗന്ദര്യമുള്ള ആളുകളെക്കാളും നിരവധി കാര്യങ്ങള്‍ ഇവിടെ കാണുവാനും ആസ്വദിക്കുവാനുമുണ്ട്. പ്രാദേശിക വിപണികളും ക്രൂസുകളിലെ യാത്രകളും ഒക്കെയായി ഇവിടെ ചെയ്യുവാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.

മുംബൈ

മുംബൈ

ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ ടൈം ഔട്ട് പട്ടികയില്‍ മുംബൈ നേടിയത് 14-ാം സ്ഥാനമാണ്. രാത്രി ജീവിതത്തിനൊപ്പം തന്നെ മുംബൈ മികച്ച ഒരു കോര്‍പ്പറേറ്റ് ഹബ് കൂടിയാണെന്നാണ് സര്‍വ്വേയില്‍ സൂചിപ്പിച്ചിരിക്കുന്നത്. 89 ശതമാനം പ്രദേശവാസികളും മുംബൈയുടെ രാത്രിജീവിതത്തെ ലോകത്തിലെ മികച്ച മൂന്നാമത്തെ രാത്രിജീവിത അനുഭവമായാണ് തിരഞ്ഞെടുത്തത്. ഭക്ഷണത്തിനും പാനീയത്തിനും നഗരം 94 ശതമാനം സ്കോർ ചെയ്തു
PC:ikshit Patel

റീലൊക്കേറ്റ് ചെയ്യുവാന്‍ ആളുകൾ ഏറ്റവും കൂടുതൽ താത്പര്യപ്പെടുന്ന രാജ്യം ഇതാണ്..പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം ഇതാറീലൊക്കേറ്റ് ചെയ്യുവാന്‍ ആളുകൾ ഏറ്റവും കൂടുതൽ താത്പര്യപ്പെടുന്ന രാജ്യം ഇതാണ്..പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം ഇതാ

ഡല്‍ഹി

ഡല്‍ഹി

ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇ‌ടം നേടിയ രണ്ടാമത്തെ നഗരം ഡല്‍ഹിയാണ്. ആധുനികതയും പാരമ്പര്യവും ഒരുപോലെ സമ്മേളിക്കുന്ന നഗരം ഭക്ഷണ പാനീയങ്ങളുടെ പേരിലാണ് സര്‍വ്വേയില്‍ മുന്നിട്ടുനില്‍ക്കുന്നത്. പാചക-സാംസ്കാരിക രംഗങ്ങളുടെ മികവാണ് ഡല്‍ഹിയെ മുന്നിലെത്തിച്ചത്. ഒപ്പംതന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുഗതാഗത ശൃംഖലയായും ഡല്‍ഹി തിരഞ്ഞെ‌ടുക്കപ്പെട്ടു.

PC:Abhijit Das

ഐആര്‍സി‌ടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍ഐആര്‍സി‌ടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍

ദീര്‍ഘകാല യൂറോപ്യന്‍ സ‍ഞ്ചാരിയാവാം.. ജോലി ചെയ്യാം... മികച്ച ഡിജിറ്റല്‍ നൊമാഡ് ലക്ഷ്യസ്ഥാനങ്ങള്ദീര്‍ഘകാല യൂറോപ്യന്‍ സ‍ഞ്ചാരിയാവാം.. ജോലി ചെയ്യാം... മികച്ച ഡിജിറ്റല്‍ നൊമാഡ് ലക്ഷ്യസ്ഥാനങ്ങള്

Read more about: world city delhi mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X