India
Search
  • Follow NativePlanet
Share
» »കുടുംബവുമായി താമസിക്കാൻ മുംബൈ കൊള്ളില്ല? ഫാമിലി ഫ്രണ്ട്ലി അല്ലെന്ന്!!

കുടുംബവുമായി താമസിക്കാൻ മുംബൈ കൊള്ളില്ല? ഫാമിലി ഫ്രണ്ട്ലി അല്ലെന്ന്!!

സ്വപ്നങ്ങളുടെ നഗരം....അഥവാ മായാനഗരി.... അവസരങ്ങള്‍ നല്കിയും ചേര്‍ത്തുപി‌ടിച്ചും ആരെയും ജീവിതവിജയത്തിലേക്ക് ഉയര്‍ത്തുന്ന നാട്... ഉറങ്ങാത്ത നഗരം... കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവുമായി രാത്രിയിലും ഉണര്‍ന്നിരുന്ന, ഉറങ്ങാത്ത നാ‌ട്... ഇത്രയൊക്കെയാണെങ്കിലും കു‌ടുംബവുമായി യാത്ര ചെയ്യുവാനോ അവധിക്കാലം ആഘോഷിക്കുവാനോ കൊള്ളാത്ത നഗരം എന്നും മുംബൈ അറിയപ്പെ‌ടുന്നുണ്ട്. അതെ, കാര്യം ശരിയാണ്. ഈ അടുത്തകാലത്ത് നടത്തിയ ചില ഗവേഷണങ്ങളില്‍ പറയുന്നത് കുടുംബവുമായി യാത്ര ചെയ്യുവാന്‍ ഏറ്റവും മോശം നഗരങ്ങളിലൊന്ന് മുംബൈ ആണെന്നാണ്.. പല റിപ്പോര്‍ട്ടുകളും ഇതിനെ ശരിവയ്ക്കുന്നുമുണ്ട്. എന്താണ് ഇതിനു കാരണമെന്നല്ലേ.. നോക്കാം...

കുടുംബവുമായി പോകുമ്പോള്‍

കുടുംബവുമായി പോകുമ്പോള്‍

സാധാരണ യാത്രകള്‍ പോലെ ഒട്ടും എളുപ്പമല്ല കുട്ടികളും കുടുംബവുമായുള്ള യാത്രകള്‍. യാത്രകളുടെ സൗകര്യം മുതല്‍ഡ കാലാവസ്ഥയും താമസവും ഭക്ഷണവും എല്ലാം ശരിയായി ഒത്തുവന്നാല്‍ മാത്രമേ ഈ യാത്രകള്‍ വിജയകരമാവുകയുള്ളൂ.നിരവധി സുരക്ഷാ ഘടകങ്ങൾ കൂടി ഇതിനൊപ്പം പരിഗണിക്കേണ്ടതായുണ്ട്. ഇതനുസരിച്ച് നിരവധി ഗവേഷണ പഠനങ്ങൾ നഗരങ്ങളെ കുടുംബങ്ങൾക്ക് സുരക്ഷിതമാണോ അല്ലെയോ എന്ന് ന‌ടത്തിയിട്ടുണ്ട്.

PC:Juliane Liebermann

ദി ഫാമിലി വെക്കേഷൻ ഗൈഡ്

ദി ഫാമിലി വെക്കേഷൻ ഗൈഡ്

ദി ഫാമിലി വെക്കേഷൻ ഗൈഡിന്റെ റിപ്പോർട്ട് അനുസരിച്ചാണ് മികച്ച അവധിക്കാലം ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത നഗരങ്ങളിലൊന്നായി മുംബൈ തിരഞ്ഞെടുക്കപ്പെ‌ട്ടത്. മൊത്തത്തിലുള്ള സുരക്ഷ, കുടുംബ-സൗഹൃദ താമസസൗകര്യങ്ങൾ, ശിശുസൗഹൃദ ഭക്ഷണശാലകൾ, കുടുംബ പ്രവർത്തനങ്ങൾ എന്നിവ പോലുള്ള ഘടകങ്ങൾ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

PC:Gary Ellis

ഒന്നുകൂ‌ടി ആലോചിക്കാം!!

ഒന്നുകൂ‌ടി ആലോചിക്കാം!!

റിപ്പോർട്ട് അനുസരിച്ച്, മുംബൈയിൽ 10% കുടുംബ സൗഹൃദ ഹോട്ടലുകളും 10% ശിശുസൗഹൃദ ഭക്ഷണശാലകളും 20% ശിശുസൗഹൃദ പ്രവർത്തനങ്ങളും മാത്രമാണ് കണ്ട‌െത്തുവാന്‍ കഴിഞ്ഞത്. യുനെസ്‌കോയുടെ ഒന്നിലധികം ലോക പൈതൃക സ്ഥലങ്ങൾ ഉണ്ടായിരുന്നിട്ടും, കുട്ടികൾക്ക് ഏറ്റവും അനുയോജ്യമല്ലാത്ത സ്ഥലമാണ് മുംബൈ. അതിനാൽ, മുംബൈയിൽ അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾ രണ്ടാമത് ഒന്നുകൂടി ചിന്തിച്ച് വേണം മുംബൈ തിരഞ്ഞെടുക്കുവാന്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവേഷണ പ്രകാരം, കുടുംബ സുരക്ഷാ സ്‌കോർ പത്തില്‍ 3.27 മാത്രമാണ് മുംബൈയ്ക്ക് നേ‌ടുവാന്‍ കഴിഞ്ഞത്.

PC:Satyajeet Mazumdar

പ‌ട്ടികയില്‍ കെയ്റോയും ഇസ്താംബൂളും

പ‌ട്ടികയില്‍ കെയ്റോയും ഇസ്താംബൂളും

ലോകത്തിലെ വിവിധ യാത്രാസ്ഥാനങ്ങള്‍ റാങ്ക് ചെയ്തതില്‍ മുംബൈയ്ക്ക് പുറമേ ചൈനയിലെ ഗ്വാങ്‌ഷൂ, ഷെൻഷെൻ, ബീജിംഗ്, ഈജിപ്തിലെ കെയ്‌റോ, ജപ്പാനിലെ ഒസാക്ക, തുർക്കിയിലെ ഇസ്താംബുൾ, വിയറ്റ്‌നാമിലെ ഇസ്താംബുൾ, ഹോങ്കോംഗ്, തായ്‌ലൻഡിലെ ബാങ്കോക്ക് എന്നിവയും കുടുംബങ്ങൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത നഗരങ്ങളു‌ടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

PC:Dmitriy Frantsev

ഏറ്റവും മികച്ചതായി സൂറിച്ച്

ഏറ്റവും മികച്ചതായി സൂറിച്ച്

കുടുംബവും കുട്ടികളുമായി യാത്ര ചെയ്യുവാന്‍ ഏറ്റവും മികച്ച നഗരമായി പഠനത്തില്‍ കണ്ടെത്തിയത് സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിനെയാണ്. പത്തില്‍ 7.81 സ്കോര്‍ ആണ് സൂറിച്ച് നേടിയത്. നഗരത്തിലെ കുറ്റകൃത്യനിരക്കുകളും പൊതുവെ കുറവാണ്. മിതമായ കാലാവസ്ഥയും സൂറിച്ചിലുണ്ട്.

അതേസമയം, ഫാമിലി വെക്കേഷൻ ഗൈഡ് അനുസരിച്ച് ഒർലാൻഡോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ലാസ് വെഗാസ്,ഇറ്റലിയിലെ റോം തുടങ്ങിയ സ്ഥലങ്ങളിൽ കുടുംബ സൗഹാർദ്ദപരമായ താമസ സൗകര്യങ്ങളുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. കൂടാതെ പട്ടായ, തായ്‌ലൻഡ്, ഹെരാക്ലിയോൺ, ഗ്രീസ് എന്നിവയും കുടുംബ സൗഹൃദ പ്രവർത്തനങ്ങൾക്കുള്ള പട്ടികയിലുണ്ട്. ഒപ്പം ഇറ്റലിയിലെ ഫ്ലോറൻസ്, വെനീസ്,റോം എന്നിവ കുടുംബ-സൗഹൃദ ഡൈനിംഗ് ഓപ്ഷനുകളുടെ പട്ടികയിൽ ഇടം നേടി.

PC:Ricardo Gomez Angel

വിദേശയാത്രകളില്‍ ശ്രദ്ധിക്കാം

വിദേശയാത്രകളില്‍ ശ്രദ്ധിക്കാം

വിദേശത്ത് യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കുന്നതിനുള്ള ചില കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം.
യാത്ര ചെയ്യുന്നതിനുമുമ്പ് രാജ്യത്തിന്റെ സംസ്കാരങ്ങൾ, മാനദണ്ഡങ്ങൾ, പാരമ്പര്യങ്ങൾ, ഭാഷകൾ എന്നിവയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുക.
നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളെ കുറിച്ച് അറിഞ്ഞിരിക്കുക. പുറത്തിറങ്ങുമ്പോൾ ഏറ്റവും കുറഞ്ഞ തുക മാത്രം കയ്യില്‍ എടുക്കുക. ക്രെഡിറ്റ് കാർഡ്, ഫോൺ, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ മതി. ധാരാളം പണം കൊണ്ടുപോകരുത്.
എല്ലാം മുൻകൂട്ടി ബുക്ക് ചെയ്യുക. മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നിങ്ങളുടെ യാത്രകള്‍ വളരെ ആയാസരഹിതമാക്കാം,

താമസ സ്ഥലത്തിന്റെ വിലാസവും നമ്പറും, നിങ്ങളുടെ സ്വന്തം കോൺടാക്റ്റ് നമ്പർ, നിങ്ങളെ കണ്ടെത്താൻ കഴിയുന്ന എന്നിങ്ങനെയുള്ള കാര്യങ്ങള്‍ യാത്രയില്‍ ഉള്‍പ്പെടുവ്വ എല്ലാവരും സൂക്ഷിക്കുക എന്നിങ്ങനെയുള്ല ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കാം.

PC:Norbert Braun

ആദ്യ വിദേശയാത്രയ്ക്ക് ഒരുങ്ങുകയാണോ...പ്ലാന്‍ ചെയ്യുമ്പോള്‍ മുതല്‍ ശ്രദ്ധിക്കാം..അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍ആദ്യ വിദേശയാത്രയ്ക്ക് ഒരുങ്ങുകയാണോ...പ്ലാന്‍ ചെയ്യുമ്പോള്‍ മുതല്‍ ശ്രദ്ധിക്കാം..അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

താമസിക്കുവാന്‍ ഏറ്റവും യോഗ്യമായ പത്ത് ലോകനഗരങ്ങള്‍...ആധിപത്യം നേടി യൂറോപ്പ്താമസിക്കുവാന്‍ ഏറ്റവും യോഗ്യമായ പത്ത് ലോകനഗരങ്ങള്‍...ആധിപത്യം നേടി യൂറോപ്പ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X