മൂന്നാറിനെ ഒന്നു ഓടി പരിചയപ്പെട്ടാലോ... സഞ്ചാരികക്കും അത്ലറ്റുകള്‍ക്കും താല്പര്യമുള്ളവര്ക്കുമെല്ലാം മൂന്നാറിനെ വ്യത്യസ്തമായി പരിചയപ്പെടുവാനും ഓടി കണ്ടുതീര്ക്കുവാനുമെല്ലാം ഉള്ള അവസരവുമായി വന്നിരിക്കുകയാണ് നാലാമത് മൂന്നാര്‍ മാരത്തോണ്‍. റണ്‍ ഫോര്‍ ഫണ്‍ മാരത്തണ്‍, ഹാഫ് മാരത്തണ്‍, ഫുള്‍ മാരത്തണ്‍, അള്‍ട്രാ റണ്‍ മാരത്തണ്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി നടക്കുന്ന മൂന്നാര്‍ മാരത്തോണ്‍ മെയ് 28, 29 തിയ്യതികളിലായി നടക്കും. വിശദാംശങ്ങള്‍ വായിക്കാം...
ചിത്രങ്ങള്‍ക്ക് കടപ്പാട്: മൂന്നാര്‍ മാരത്തണ്‍ പേജ്

നാലാമത് മൂന്നാര്‍ മാരത്തോണ്‍
2017 ല്‍ ആരംഭിച്ച മൂന്നാര്‍ മാരത്തോണിന്റെ നാലാം പതിപ്പാണ് ഈ വര്‍ഷം നടക്കുന്നത്. 2020,2021 വര്‍ഷങ്ങളില്‍ കൊവിഡ് കാരണം നടക്കാതെ പോയ മാരത്തോണില്‍ ഏതു വിഭാഗക്കാര്‍ക്കും പങ്കെടുക്കുവാന്‍ സാധിക്കും.

അള്‍ട്രാ റണ്‍ മാരത്തോണ്‍
മൂന്നാര്‍ മാരത്തോണിലെ ഏറ്റവും ആദ്യ ഇവന്റ് ആണ് അള്‍ട്രാ റണ്‍ മാരത്തോണ്‍. 28 ശനിയാഴ്ച രാവിലെ ആറ് മണിക്ക് മൂന്നാര്‍ ഹൈആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തില്‍ നിന്ന് അള്‍ട്രാ മാരത്തണ്‍ ആരംഭിക്കും. 71 കിലോമീറ്ററ് ദൂരമാണ് ഇതില്‍ പിന്നിടേണ്ടത്. മൂന്നാറിലെ മലനിരകളിലൂടെ കടന്നുപോകുന്ന ഈ മാരത്തോണില്‍ തേയിലത്തോട്ടങ്ങള്‍, യൂക്കാലിപ്റ്റസ് തോട്ടങ്ങള്‍, മാടുപ്പെട്ടി അണക്കെട്ട് എന്നിവിടങ്ങളും കാണാം.
എന്നാല്‍ രണ്ട് ഫുള്‍ മാരത്തോണ്‍ അല്ലെങ്കില്‍ അള്‍ട്രാ മാരത്തണുകളില്‍ പങ്കെടുത്ത, 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഇതില്‍ പങ്കെടുക്കുവാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളൂ.
താല്പര്യമുള്ളവര് മൂന്നാര്‍ ഹൈആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ് സെന്ററില്‍ 28ന് പുലര്‍ച്ചെ 5.15ന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആറ് മണിക്ക് മാരത്തോണ്‍ ആരംഭിക്കും. കട്ട് ഓഫ് സമയം 12 മണിക്കൂര്‍ ആണ്.

ഫുള്‍ മാരത്തോണ്‍
41.195 കിലോമീറ്റര്‍ ദൂരത്തിലാണ് ഫുള്‍ മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. 29, ഞായറാഴ്ച രാവിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ് സെന്ററില്‍ നിന്നാണ് ഈ മാരത്തോണും ആരംഭിക്കുന്നത്. മൂന്നാറിസലെ മനോഹരമായ കാഴ്ചകള്‍ കണ്ടുപോകുവാന്‍ സാധിക്കുന്ന പാതയാണ് ഇതിന്റേത്. മാരത്തോണില്‍ പങ്കെടുക്കുന്നവരുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുവാനായി ഓരോ 4 കിലോമീറ്ററിലും റിഫ്രഷ്മെന്റ് പോയിന്റുകള്‍ ക്രമീകരിച്ചിരിക്കുമെന്നാണ് വിവരം.
കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ 2 ഹാഫ് മാരത്തണുകളില്‍ പങ്കെടുത്ത, 18 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഫുള്‍ മാരത്തണില്‍ പങ്കെടുക്കുവാന്‍ അവസരമുള്ളത്.
താല്പര്യമുള്ളവര് മൂന്നാര്‍ ഹൈആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ് സെന്ററില്‍ 29ന് പുലര്‍ച്ചെ 5.15ന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആറ് മണിക്ക് മാരത്തോണ്‍ ആരംഭിക്കും. കട്ട് ഓഫ് സമയം 8 മണിക്കൂര്‍ ആണ്.
മൂന്നാര്‍ യാത്രകളിലെ കണ്ഫ്യൂഷന് ഒഴിവാക്കാം..

ഹാഫ് മാരത്തോണ്‍
മാരത്തോണുകളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ലവര്ക്കും ഇതിന്റെ രീതികള്‍ പരിചയപ്പെടുവാനും കാര്യങ്ങള്‍ അറിഞ്ഞിരിക്കുവാനുമായൊക്കെ പങ്കെടുക്കുവാന്‍ സാധിക്കുന്ന മാരത്തോണാണ് ഹാഫ് മാരത്തോണ്‍. 21 കിലോമീറ്റര്‍ ദൂരമാണ് ഇതില്‍ പിന്നിടുവാനുള്ളത്. അതില്‍ ആദ്യത്തെ 8 കിലോമീറ്റര്‍ താരതമ്യേന നിരപ്പായ വഴിയാണെങ്കിലും പിന്നീട് വരുന്ന പാത അല്പം കയറ്റങ്ങളും മറ്റും നിറഞ്ഞത് ആയിരിക്കും.
12 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. ഈ ഹാഫ് മാരത്തണില്‍ പങ്കെടുക്കുവാന്‍ പ്രത്യേകിച്ച് മുന്‍പരിചയം ആവശ്യമില്ല,
താല്പര്യമുള്ളവര് മൂന്നാര്‍ ഹൈആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ് സെന്ററില്‍ 29ന് പുലര്‍ച്ചെ 5.15ന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആറ് മണിക്ക് മാരത്തോണ്‍ ആരംഭിക്കും. കട്ട് ഓഫ് സമയം 5 മണിക്കൂര്‍ ആണ്.

റണ്‍ ഫോര്‍ ഫണ്‍ മാരത്തണ്‍
മത്സരമല്ലാതെ, ആളുകളെ മാരത്തണിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് റണ്‍ ഫോര്‍ ഫണ്‍ മാരത്തണ്‍ സംഘടിപ്പിക്കുന്നത്. പ്രായമായവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. മൂന്നാര്‍ നഗരത്തിലൂടെയാമ് ഈ യാത്ര കടന്നു പോകുന്നത്. അധികം ബുദ്ധിമുട്ടില്ലാത്ത യാത്രയായിരിക്കും ഇത്.
താല്പര്യമുള്ളവര് മൂന്നാര്‍ ഹൈആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ് സെന്ററില്‍ 29ന് പുലര്‍ച്ചെ 8.30 ന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 9.30ന് മാരത്തോണ്‍ ആരംഭിക്കും. കട്ട് ഓഫ് സമയം 2 മണിക്കൂര്‍ ആണ്.

സമ്മാനം ഇങ്ങനെ
മാരത്തണില്‍ വിജയിക്കുന്ന ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും ലഭിക്കും. തുടര്‍ന്നുള്ള ഏഴ് സ്ഥാനക്കാര്‍ക്ക്-സര്‍ട്ടിഫിക്കറ്റും മെമന്റോയും, കംപ്ലീഷന്‍ അല്ലെങ്കില്‍ പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും മറ്റുള്ളവര്‍ക്ക് ഫിനിഷേഴ്സ് മെഡലും ലഭിക്കും.
കെസ്ട്രല്‍ അഡ്ഞ്ചേഴ്സ് ആന്‍ഡ് ഹോളിഡേയ്സ് മൂന്നാര്‍ മാരത്തണിന്റെസംഘാടകര്. . സംസ്ഥാന ടൂറിസം വകുപ്പ്, ഡി ടി പി സി, റിപ്പിള് ടീ, സ്പോര്‍ട്സ് കൗണ്‍സില്‍ ഒഫ് ഇന്ത്യ, സായി, മൂന്നാറിലെ വിവിധ ഹോട്ടല്‍ സംഘടനകള്‍, ഡി ഡി എസ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചിരിക്കുന്നത്.
നേര്യമംഗലത്തു നിന്നും മൂന്നാറിന്...വഴിയിലെ വിട്ടുപോകരുതാത്ത കാഴ്ചകള്‍