മഞ്ഞില്‍പൊതിഞ്ഞു നില്ക്കുന്ന കാഴ്ചകളുമായി വീണ്ടും മൂന്നാര്‍. പുലര്‍ച്ചയോടെ മഞ്ഞില്‍ പൊതിഞ്ഞു നില്ക്കുന്ന തേയിലത്തോട്ടങ്ങളുടെ കാഴ്ചയാണ് ഇപ്പോള്‍ മൂന്നാറിലെ ആകര്‍ഷണം. സാധാരണ ഡിസംബര്‍, ജനുവരി ആദ്യ ആഴ്ചകളിലായി എത്തിയിരുന്ന അതിശൈത്യം ജനുവരി അവസാന വാരത്തിലാണ് എത്തിയിരിക്കുന്നത്. ഇതോടെ മൂന്നാറും സമീപ ഇടങ്ങളിലും താപനില പൂജ്യത്തിലും താഴെയാണ് അനുഭവപ്പെടുന്നത്.
സാധാരണ പോലെ തന്നെ ഇത്തവണയും ഡിസംബറില്‍ കനത്ത തണുപ്പ് ആയിരുന്നുവെങ്കിലും അപ്രതീക്ഷിതമായി എത്തിയ മഴയില്‍ കാലാവസ്ഥ മാറി. പിന്നീട് വെയില് വന്നതോടെയാണ് പുലര്‍കാലത്തെ കഠിന തണുപ്പും തിരികെ എത്തിയത്. ഉപാസി, നല്ലതണ്ണി, സൈലൻറ്വാലി, മൂന്നാര്‍ ടൗണ്‍, ചെണ്ടുവരൈ എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസും ലക്ഷ്മി എസ്റ്റേറ്റില്‍ മൈനസ് ഒരു ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. മറ്റു മിക്ക പ്രദേശങ്ങളിലും ഒരു ഡിഗ്രിക്കും മൂന്നു ഡിഗ്രിയ്ക്കും ഇടയിലുള്ള തണുപ്പാണ് അനുഭവപ്പെടുന്നത്.
അതിശൈത്യമായതോടെ വീണ്ടും മൂന്നാറിലേക്ക് സഞ്ചാരികളെത്തിത്തുടങ്ങി. മൂന്നാറിലെ മഞ്ഞ് കാഴ്ചകള്‍ കാണുവാനും അനുഭവിക്കുവാനുമാണ് മിക്കവരും എത്തുന്നത്. കുടുംബവുമായി കുറഞ്ഞ ചിലവില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം എന്നതും മൂന്നാറിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു.
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
കാടറിഞ്ഞ് പുഴയറിഞ്ഞ് കയറാം.. കിടിലന്‍ ഇക്കോ ടൂറിസം പാക്കേജുകളുമായി ആറളം
യാത്രകളില്‍ ടെന്റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍